തിരുവനന്തപുരം: പി.എസ്.സി സെക്രട്ടറി പി.സി ബിനോയിയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ ഉത്തരവ്. കേരള അഡ്മിനിസ്ട്രറ്റീവ് ടൈബ്ര്യൂണ്യലിന്േറതാണ് ഉത്തരവ്. ഈ മാസം പതിനാലിനകം ഇയാളെ കോടതിയില്‍ ഹാജരാക്കണം.കോടതിയലക്ഷ്യക്കേസിനെ തുടര്‍ന്നാണ് നടപടി.
2012 ല്‍ നാപ്റ്റ് ഗ്രേഡ് വണ്‍ തസ്തികയിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച കേസില്‍ പി.എസ്.സി സെക്രട്ടറി ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാകാതെ ഉത്തരവിനെതിരെ ഹര്‍ജി നല്‍കുകയായിരുന്നു ഇദ്ദേഹം ചെയ്തത്. ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി പി.എസ്.സി സെക്രട്ടറിയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ ഉത്തരവിട്ടത്.
കമന്റ് : .പരാതികള്‍ പരിഹരിക്കുന്നതിന് പകരം പ്രശ്നങ്ങള്‍ സൃഷ്ടിക്കു ക എന്നതാണു ഉദ്യോഗസ്ഥരുടെ രീതി. ഇങ്ങനെ അറസ്ട്ചെയ്യേണ്ട ഒട്ടുപേരുണ്ട്, ഒഴിവുകള്‍ റിപ്പോര്‍ട് ചെയ്യാത്ത വകുപ്പുതലവന്മാര് ഉള്‍പ്പടെ.
- കെ എ സോളമന്
|
No comments:
Post a Comment