തിരുവനന്തപുരം: സിനിമാതാരങ്ങളായ ഫഹദ് ഫാസിലും നസ് റിയ നസീമും വിവാഹിതരായി. കഴക്കൂട്ടത്തെ അല്‍-സാജ് കണ്വെന്ഷന് സെന്ററില്‍ ഉച്ചക്ക്12.00 നായിരുന്നു നികാഹ്. അടുത്ത ബന്ധുക്കളും സിനിമാരംഗത്തെ ഏതാനും ചിലരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ ഹോട്ടലിനകത്ത് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. ആരാധകരെ നിയന്ത്രിക്കുന്നതിനായി കമ്പ്യൂട്ടര്‍ ചിപ്പ് ഘടിപ്പിച്ച ക്ഷണക്കത്തുകളാണ് ക്ഷണിക്കപ്പെട്ടവര്‍ക്ക് നല്‍കിയിരുന്നത്. താര നിരയെ കാണാന്‍ വന്‍ ജനാവലിയാണ് ഹോട്ടലിന് പുറത്ത് കാത്തുനിന്നത്. നിക്കാഹിനു മുമ്പുള്ള മൈലാഞ്ചി കല്ല്യാണം ബുധനാഴ്ച കോവളത്തെ ഹോട്ടലില്‍ നടന്നിരുന്നു. 24ന് വൈകീട്ട് ആലപ്പുഴയില്‍ ഫഹദിന്‍െറ വീട്ടില്‍ വിവാഹ സല്കാരം നടക്കും.
കമെന്റ്: വിളിക്കാതിരുന്നിട്ടും ആരാധകര്‍ എന്ന അലവലാതികള്‍ ഹോട്ടല്‍ ഗേറ്റിനുമുന്നില്‍ നോക്കിനിന്നു വെള്ളമിറക്കി.
-കെ എ സോളമന്
|
No comments:
Post a Comment