Posted on: 14 Oct 2011
എം.എല്‍.എമാരെ കയ്യേറ്റം ചെയ്യാന്‍ ഭരണപക്ഷം വാച്ച് ആന്റ് വാര്‍ഡിനെ നിയോഗിച്ചിരിക്കുകയാണെന്ന് നിയമസഭയ്ക്കുപുറത്ത് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. എന്നാല്‍ രജനികുമാരി എന്ന വനിതാ ഉദ്യോഗസ്ഥയെ എം.എല്‍.എമാരായ ടി.വി.രാജേഷും ജയിംസ് മാത്യുവും കയ്യേറ്റം ചെയ്‌തെന്നും അവര്‍ കരഞ്ഞുകൊണ്ട് പിന്മാറുകയായിരുന്നുവെന്നും മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. സംഭവത്തെക്കുറിച്ച് സ്പീക്കര്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട മന്ത്രി, സഭയുടെ ചരിത്രത്തില്‍ ഇന്നവരെ ഉണ്ടായിട്ടില്ലാത്ത നീചമായ സംഭവമാണിതെന്നും പറഞ്ഞു
Comment: ഇതെന്തേ ഇത്ര വൈകി എന്നതാണ് പരമുപിള്ളയ്ക്ക് ചോദിക്കാനുള്ളത്തത്. ഏതായാലും തുടങ്ങി വെച്ച സ്ഥിതിക്ക് തുടര്‍ന്നും പ്രതീക്ഷിക്കാമെന്നു കരുതുന്നു.
-കെ എ സോളമന്‍
No comments:
Post a Comment