#കച്ചവടക്കാരുടേത് സ്വാഭാവിക പ്രതികരണം.
ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസിൽ വ്യാപാരികളും സിജെപി പ്രതിഷേധക്കാരും തമ്മിൽ ശക്തമായ തർക്കങ്ങളും പ്രതിഷേധങ്ങളും കയ്യേറ്റങ്ങളും നടക്കുന്നതായി വാർത്ത. തുടർച്ചയായ സമരങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും കാരണം തങ്ങളുടെ കച്ചവടം പൂർണ്ണമായി തകരുകയാണെന്ന് ചൂണ്ടിക്കാണിച്ചാണ് കൊണാട്ട് പ്ലേസിലെ വ്യാപാരികൾ രംഗത്തിറങ്ങിയത്. ജീവിതമാർഗം ആരെങ്കിലും മനപൂർവം മുടക്കിയാൽ അതിനെതിരെ പ്രതികരിക്കുക തന്നെ വേണം.
ഉത്സവ സീസൺ ആരംഭിച്ച ഈ സമയത്ത് തുടർച്ചയായി ഉണ്ടാകുന്ന സമര കോലാഹലങ്ങൾ കാരണം കൊണാട്ട് പ്ലേസിലെ കച്ചവടത്തിൽ വലിയ ഇടിവുണ്ടായതായി വ്യാപാരികൾ പറയുന്നു. 90 ശതമാനത്തിലധികം-ബിസിനസ്സ് നഷ്ടം നേരിട്ടതായി ന്യൂഡൽഹി ട്രേഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
സമരങ്ങൾ പ്രഖ്യാപിക്കുമ്പോൾ ഡൽഹി പോലീസ് സുരക്ഷാ വേലികളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തുകയും കടകൾ നേരത്തെ അടയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഒന്നോ രണ്ടോ ദിവസത്തിന് പകരം ആഴ്ചകൾ നീണ്ടുനിൽക്കുന്ന സമരാഭാസം മൂലം ഉപഭോക്താക്കൾ ഇവിടേക്ക് വരുന്നത് തടയുകയും കച്ചവടത്തെ ബാധിക്കുകയും ചെയ്യും
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധവുമായി എത്തിയ പാറ്റപാർട്ടി നേതാവു അഭിജിത്ത് ദീപ്കെയും കൂട്ടരും ദിവസവും ഓരോരോ ഇഷ്യൂ ഉയർത്തി ഡൽഹിയിലെ ക്രമസമാധാനം തകർക്കുകയാണ്. വിദേശ ഫണ്ടിംഗിലും ചാനൽ ഹൈപ്പിലും ആകൃഷ്ടരായ ജൻസികൾ, പ്രത്യേകിച്ചും കേരളത്തിൽ നിന്നുള്ളവർ, കച്ചവട മേഖലയായ കൊണാട്ട് പ്ലേസിനെ സമരവേദിയാക്കുന്നതിനെതിരെ കടുത്ത അമർഷത്തിലാണ് അവിടുത്തെ വ്യാപാരികൾ. അവരുടെ ചെറുത്തുനിൽപ്പ് അതുകൊണ്ടുതന്നെ ഒരു സ്വാഭാവിക പ്രതികരണമായി കാണണം.