Tuesday, 9 June 2026

ഓപ്പറേഷൻ തൂഫാൻ

#ഓപ്പറേഷൻ_തൂഫാൻ
സംസ്ഥാനത്തെ യുവതലമുറയെ കാർന്നുതിന്നുന്ന ലഹരിമാഫിയക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ' എന്ന കർശനമായ ദൗത്യത്തിലൂടെ സതീശൻ സർക്കാർ നടത്തുന്ന പോരാട്ടം അത്യന്തം പ്രശംസനീയമാണ്. 

വിദ്യാലയങ്ങളും കലാലയ പരിസരങ്ങളും  ലഹരിമാഫിയയുടെ പിടിയിലമരുകയും, പതിനെട്ടും പത്തൊൻപതും വയസ്സുള്ള കൗമാരക്കാർ വൻതോതിൽ കുറ്റവാളികളായി മാറുകയും ചെയ്ത ഭീതിദമായ ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദികൾ മുൻ സർക്കാരാണെന്നതിൽ യാതൊരു സംശയവുമില്ല. തങ്ങളുടെ ഭരണകാലത്ത് മയക്കുമരുന്ന് വ്യാപനത്തെ തടയുന്നതിൽ മുൻ സർക്കാർ കാട്ടിയ ഗുരുതരമായ വീഴ്ചയും നിസ്സംഗതയുമാണ് ഇത്രയധികം യുവാക്കളുടെ ജീവിതം വഴിതെറ്റാൻ ഇടയാക്കിയത്. 

ഈയൊരു പശ്ചാത്തലത്തിൽ, പോലീസിനെയും എക്സൈസിനെയും ഏകോപിപ്പിച്ച് ദിവസേന ഡസൻകണക്കിന് കേസുകൾ രജിസ്റ്റർ ചെയ്യുകയും ആയിരത്തിലധികം കുറ്റവാളികളെ ഇതിനകം തന്നെ ജയിലിലടയ്ക്കുകയും ചെയ്ത പുതിയ സർക്കാരിന്റെ ഇച്ഛാശക്തി കേരളത്തിന് വലിയ പ്രതീക്ഷ നൽകുന്നു. 

ലഹരിയുടെ വേരുകൾ പൂർണ്ണമായും പിഴുതെറിയുന്നത് വരെ, ഈ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി സർക്കാർ മുന്നോട്ട് പോകുമെന്നും നാടിന്റെ ഭാവി സുരക്ഷിതമാക്കുമെന്നും ജനങ്ങൾ പ്രത്യാശിക്കുന്നു.
- കെ എ സോളമൻ

No comments:

Post a Comment