Thursday, 23 April 2026
ഔചിത്യമില്ലായ്മ
Wednesday, 22 April 2026
ആരാകണം അടുത്ത മുഖ്യമന്ത്രി?
Tuesday, 21 April 2026
വിള്ളലല്ലിത്, ഷ്‌റിങ്കേജ്
Saturday, 18 April 2026
വികസന മഹാത്മ്യം
Monday, 13 April 2026
പുലിവാൽ സ്റ്റോറി
Thursday, 9 April 2026
പോളിംഗ് കണക്കിലെ കല്ലും നെല്ലും
Wednesday, 8 April 2026
എ ഐ എന്ന തൊലിപ്പുറ ലേപനം
Monday, 6 April 2026
ജനങ്ങളുടെ പ്രതീക്ഷ
Friday, 3 April 2026
പുട്ടുപൊടി വിപ്ലവം
Wednesday, 1 April 2026
സൈക്കോ പാത്ത്
സൈക്കോപാത്ത്
സഹപ്രവർത്തകരെയും അണികളെയും വാത്സല്യത്തോടെ ചേർത്തുനിർത്തേണ്ട ഒരു പ്രസ്ഥാനത്തിൽ, സ്വന്തം മുൻഗാമിയെ സൈക്കോപാത്ത് (മനോരോഗി) പോലുള്ള കടുത്ത ക്ലിനിക്കൽ പദങ്ങൾ കൊണ്ട് അഭിഷേകം ചെയ്യുന്നത് രാഷ്ട്രീയ മര്യാദയുടെ സകല അതിർവരമ്പുകളും ലംഘിക്കുന്ന ഒന്നാണ്.
പതിറ്റാണ്ടുകളോളം പൊതുപ്രവർത്തന രംഗത്ത് നിറഞ്ഞുനിൽക്കുകയും ഭരണപരമായ മികവ് തെളിയിക്കുകയും ചെയ്ത ഒരു നേതാവിനെ, യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ 'സൈക്കോപാത്ത്' എന്ന് വിളിക്കുന്നത് അൽപ്പത്തരമാണ്.
തലമുറകൾക്ക് വഴികാട്ടിയായ ഒരു രാഷ്ട്രീയ ഭീഷ്മാചാര്യനെതിരെ ഇത്തരം പ്രയോഗങ്ങൾ നടത്തുമ്പോൾ അത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ മാത്രമല്ല, മറിച്ച് ഒരു പ്രസ്ഥാനം കെട്ടിപ്പടുത്ത മൂല്യങ്ങളെക്കൂടി അവഹേളിക്കുന്നതിന് തുല്യമാണ്. ഈ കേസ് കോടതിയിലെത്തുമ്പോൾ, രാഷ്ട്രീയത്തിലെ ഈ രോഗനിർണയ യുവഡോക്ടർ വിയർക്കുമെന്ന കാര്യത്തിൽ സംശയമില്ല.
നഷ്ടപരിഹാരമായി ചോദിച്ച 50 ലക്ഷം രൂപ കുറഞ്ഞുപോയോ എന്ന് തോന്നുംവിധം ക്രൂരമാണ് ഈ സൈക്കോപാത്ത് വിളി. രാഷ്ട്രീയ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ നിഘണ്ടുവിൽ എത്രയോ മാന്യമായ പദങ്ങൾ ബാക്കിനിൽക്കെ, മെഡിക്കൽ സർട്ടിഫിക്കറ്റുമായി നടക്കേണ്ട പദപ്രയോഗങ്ങൾ മൈക്കിന് മുന്നിൽ വിളമ്പുന്നത് ശുദ്ധവിവരക്കേടാണ്.
തന്റെ രാഷ്ട്രീയ ജീവിതം മുഴുവൻ ജനങ്ങൾക്കായി ഹോമിച്ച ജി സുധാകരൻ എന്ന നേതാവിനെ ഇത്തരത്തിൽ അപകീർത്തിപ്പെടുത്തുന്നവർ, കേസ് നടത്തിപ്പും വക്കീൽ ഫീസും കൊടുത്ത് മുടിയുമ്പോൾ മാത്രമേ വാക്കിന് കനമുണ്ടെന്ന്' മനസ്സിലാക്കുകയുള്ളൂ. കോടതി കയറി ഇറങ്ങി ഒടുവിൽ മാപ്പ് പറഞ്ഞ് തലയൂരേണ്ടി വരുന്ന അവസ്ഥയുണ്ടായാൽ, അത് രാഷ്ട്രീയത്തിലെ ഇത്തരം വെട്ടുക്കിളി പ്രയോഗങ്ങൾക്കെതിരെയുള്ള കൃത്യമായ മുന്നറിയിപ്പായിരിക്കും.
-കെ എ സോളമൻ