#ചൂടു #കൂടുമ്പോൾ?
സൂര്യൻ്റെ ചൂട് സ്‌കൂൾ കോമ്പൗണ്ടിൽ മാത്രം കൊടും ചൂടാവുകയും വീടിൻ്റെ അകത്തളങ്ങളിൽ എത്തുമ്പോൾ കുളിർകാറ്റായി മാറുകയും ചെയ്യുമെന്ന ബാലാവകാശ കമ്മീഷൻ്റെ കണ്ടെത്തൽ ശാസ്ത്രലോകത്തെ തന്നെ ഞെട്ടിക്കുന്നതാണ്.
പത്തരയ്ക്ക് മുമ്പ് ക്ലാസ് തീർക്കണമെന്ന ഉത്തരവ് നടപ്പിലാക്കാൻ കുട്ടികൾ പുലർച്ചെ 5 മണിക്ക് എഴുന്നേറ്റ് പാലും പത്രവും വിതരണം ചെയ്യുന്നവരുടെ കൂടെ സ്കൂളിലേക്ക് പോകേണ്ടി വരുമോ എന്ന ചോദ്യം ബാക്കിയാവുന്നു.
കുട്ടികൾ വീട്ടിലായാൽ സുരക്ഷിതരാണെന്ന് വിശ്വസിക്കുന്ന കമ്മീഷൻ, ജോലിക്ക് പോകുന്ന മാതാപിതാക്കൾ വീട്ടിൽ തനിച്ചാക്കി പോകുന്ന കുട്ടികൾക്ക് ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാനും ഷോക്കടിക്കാതെ നോക്കാനും റോബോർട്ടുകളെ ഓരോ വീട്ടിലും വിതരണം ചെയ്യാനുള്ള അടുത്ത വിപ്ലവകരമായ ഉത്തരവ് ഇറക്കുമോ?
വേനൽക്കാലത്ത് വെയിലത്ത് കളിക്കരുത് എന്ന ലളിതമായ യുക്തിക്ക് പകരം, കുട്ടികളെ പത്തരയ്ക്ക് നിരത്തിലിറക്കി ഉച്ചവെയിലിലൂടെ വീട്ടിലേക്ക് പായിക്കുന്നത് ഏത് തരം ബാലസംരക്ഷണമാണെന്ന് മനസ്സിലാക്കാൻ പ്രയാസം.
പുറത്തിറങ്ങിയാൽ കരിഞ്ഞുപോകുന്ന ചൂടാണെങ്കിൽ സ്കൂൾ മുറിക്കുള്ളിലെ ഫാനിന് താഴെ ഇരിക്കുന്നതിനേക്കാൾ നല്ലത്, ആളില്ലാത്ത വീട്ടിൽ ടി വി ക്കു മുന്നിലോ അല്ലെങ്കിൽ അടുക്കളയിൽ മൊബൈലിൽ തോണ്ടിയോ ഇരിക്കുന്നതാണെന്ന കമ്മീഷൻ്റെ ദീർഘവീക്ഷണം അപാരം തന്നെ!
പ്രായോഗികതയും ജീവിതസാഹചര്യങ്ങളും തൊട്ടുതീണ്ടാത്ത ഇത്തരം എസി മുറി തീരുമാനങ്ങൾ, കുട്ടികൾക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് തിരിച്ചറിയാൻ കമ്മീഷൻ്റെ കണ്ണട ഒന്ന് പരിശോധിക്കുന്നതു കൊള്ളാം. പ
No comments:
Post a Comment