#പുലിവാൽ #സ്റ്റോറി
നമ്മുടെ ഇടതു നേതാക്കൾ 'കേരള സ്റ്റോറിക്ക്' മറുപടിയായി ഒരു സൗഹൃദ സ്റ്റോറി' ഇറക്കാൻ നോക്കിയതായിരുന്നു, പക്ഷേ ഒടുവിൽ അത് 'പുലിവാൽ സ്റ്റോറി' ആയി മാറിയ മട്ടാണ്.
കെട്ടിക്കാൻ പോകുന്ന വൈറൽ മോണാലിസ പ്രായം പൂർത്തിയായതാണോ എന്നറിയാതെ ആ കല്യാണപ്പന്തലിൽ പോയി ചിരിച്ചുനിന്ന് സെൽഫിയെടുത്തതാണ് ഇപ്പോൾ വിനയായിരിക്കുന്നത്. സംഗതി കോടതിയിലെത്തിയാൽ, "ഞങ്ങൾ കല്യാണത്തിന് ശാപ്പാട് അടിക്കാൻ പോയതാണ്, പ്രായം നോക്കാൻ പോയതല്ല" എന്ന ലൈൻ പിടിക്കേണ്ടി വരും.
നിയമം അനുസരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹത്തിന് കൂട്ടുനിൽക്കുന്നവർക്കും അതിൽ പങ്കെടുക്കുന്നവർക്കും എതിരെ ചൈൽഡ് മാര്യേജ് പ്രൊഹിബിഷൻ ആക്ട് പ്രകാരം കേസെടുക്കാൻ വകുപ്പുണ്ട്. പെൺകുട്ടിക്ക് 18 തികഞ്ഞില്ലെന്ന് തെളിഞ്ഞാൽ, നേതാക്കൾക്ക് കിട്ടാൻ പോകുന്നത് ഇമ്മിണി നീണ്ട കുറ്റപത്രമായിരിക്കും.
നിയമവശം നോക്കിയാൽ സംഗതി അല്പം കടുപ്പമാണ്. ഒരു ബാലവിവാഹത്തിൽ കാർമ്മികത്വം വഹിക്കുന്നവർക്കോ അതിനെ പ്രോത്സാഹിപ്പിക്കുന്നവർക്കോ രണ്ട് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാൻ സാധ്യതയുണ്ട്. ഇതിപ്പോൾ എം.പിമാരും മന്ത്രിമാരും ഒക്കെയായതുകൊണ്ട്, കേസ് ഡയറിയിൽ പേര് വരുന്നത് തന്നെ വലിയ നാണക്കേടാണ്.
മധ്യപ്രദേശ് പോലീസ് കേരളത്തിലേക്ക് വണ്ടികയറുമോ അതോ നേതാക്കൾ അങ്ങോട്ട് ചെന്ന് കാര്യങ്ങൾ ബോധ്യപ്പെടുത്തുമോ എന്ന് കണ്ടറിയണം. എന്തായാലും അതിഥി ദേവോ ഭവ എന്ന് കരുതി പോയവർക്കും സ്വർഗ്ഗത്തിൽ വിവാഹം നടത്താൻ തീരുമാനിച്ചവർക്കും ഇനി കോടതിയിൽ "യുവർ ഓണർ, ഞാനൊന്നും അറിഞ്ഞില്ലേ" എന്ന് പാടേണ്ട അവസ്ഥ വരാതിരുന്നാൽ ഭാഗ്യം.
അതെന്തായാലും അടുത്ത തവണ ഏതെങ്കിലും വൈറൽ കല്യാണത്തിന് പോകുമ്പോൾ വധൂവരന്മാരുടെ ആധാർ കാർഡോ, സ്കൂൾ വിടുതൽ സർട്ടിഫിക്കറ്റോ ഒന്ന് ചെക്ക് ചെയ്യുന്നത് നേതാക്കക്കളുടെ ഭാവി സുരക്ഷയ്ക്ക് വളരെ നല്ലതായിരിക്കും!
No comments:
Post a Comment