Thursday, 11 June 2026

ജയിൽ മെനു

#ജയിൽ #മെനു
കേരളത്തിലെ ജയിലുകളിൽ നിലവിലുള്ള വിഭവസമൃദ്ധമായ ഭക്ഷണക്രമം ലളിതമാക്കണമെന്ന അഭിപ്രായം തികച്ചും പ്രസക്തവും യുക്തിസഹവുമാണ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ജയിലിൽ എത്തുന്നവർക്ക് ആഡംബര പൂർണ്ണമായ ഭക്ഷണക്രമം നൽകുന്നതിനേക്കാൾ, അവർക്ക് ആരോഗ്യത്തിന് ആവശ്യമായ ലളിതമായ ഭക്ഷണം മാത്രം ഉറപ്പാക്കുകയാണ് വേണ്ടത്. 

ജയിൽ ഭക്ഷണത്തിനായി ചെലവഴിക്കുന്ന വലിയൊരു തുക മിച്ചം പിടിച്ച്, അത് നാളത്തെ വാഗ്ദാനങ്ങളായ നമ്മുടെ സ്കൂൾ കുട്ടികളുടെ പോഷകാഹാര പദ്ധതികൾക്കായി വിനിയോഗിക്കുന്നത് അങ്ങേയറ്റം സ്വാഗതാർഹമായ ഒരു നടപടിയായിരിക്കും. വളരുന്ന പ്രായത്തിൽ കുട്ടികൾക്ക് മീനും ഇറച്ചിയും അടക്കമുള്ള നല്ല പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ലഭിക്കുന്നത് അവരുടെ ശാരീരിക-മാനസിക വളർച്ചയെ ഏറെ സഹായിക്കും.

 സമൂഹത്തിന് മാതൃകയാകേണ്ട കുട്ടികളുടെ ക്ഷേമത്തിന് മുൻഗണന നൽകിക്കൊണ്ട്, ജയിൽ പുള്ളികളുടെ ഭക്ഷണച്ചെലവ് പരിമിതപ്പെടുത്താൻ സർക്കാർ തയ്യാറാകണം    സാമൂഹിക നീതിക്കും നാടിന്റെ പുരോഗതിക്കും  ഇത്ഏറെ അനുയോജ്യമാണ്.  കുറ്റകൃത്യം ചെയ്ത് ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്ക് സമീകൃത ആഹാരം ആകാം,  പക്ഷേ അവിടെ റിസോർട്ട് മെനു നൽകി ശരീരം പുഷ്‌ടിപ്പെടുത്തേണ്ട കാര്യമില്ല 

 ജയിൽവാസത്തിന് ആഗ്രഹിക്കുന്നവരുടെ എണ്ണം കുറയ്ക്കുക എന്നതും സർക്കാരിൻറെ ലക്ഷ്യമാകണം.
- കെ എ സോളമൻ

No comments:

Post a Comment