Posted on: 09 Nov 2011
കടലില്‍ നിന്ന് മണലെടുക്കാന്‍ ദേശീയതലത്തില്‍ തന്നെ പ്ലാന്‍ തയ്യാറാക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അതുകൊണ്ട് പാരിസ്ഥിതികാഘാതം ഉണ്ടാകില്ലെന്നും മാണി പറഞ്ഞു. മണലെടുക്കുന്നത് ശരീരത്തില്‍ രക്തമെടുക്കുന്നത് പോലെയാണ്. എടുക്കും തോറും അത് വീണ്ടും സംഭരിക്കപ്പെടുമെന്നും മാണി പറഞ്ഞു.
Comment: അങ്ങ് കിഴക്കുള്ളതെല്ലാം ഖനനം ചെയ്തു കഴിഞ്ഞു. കടലേയുള്ളൂ ഖനനം ചെയ്യാന്‍ ബാക്കി . മണലെടുക്കുന്നത് ശരീരത്തില്‍ രക്തമെടുക്കുന്നത് പോലെയാണെന്നും എടുക്കും തോറും അത് വീണ്ടും സംഭരിക്കപ്പെടുമെന്നും പറയുന്നതു പിളരും തോറും വളരും എന്നു പറയുന്നതു പോലെയുള്ളു. പാലാമാണി ഇനിമുതല്‍ പരിസ്ഥിതി മാണി എന്നറിയപ്പെടും.
-കെ എ സോളമന്‍
No comments:
Post a Comment