മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുളള ചാന്‍സ് ലഭിച്ചാല്‍ മിക്ക നടീനടന്‍മാരും അത് അനുഗ്രഹമായിട്ടാണ് കരുതുന്നത്. എന്നാല്‍, ജിത്തു ജോസഫിന്റെ 'മൈ ഫാമിലി' ഇതെല്ലാം മാറ്റിമറിക്കുന്നു. ഈ ചിത്രത്തില്‍ മോഹന്‍ലാലിന് ഇതുവരെ നായികയായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് നായികയെ തേടിയുളള നെട്ടോട്ടം!
തമിഴിലെ മുന്‍കാല നായിക സിമ്രാന്‍ മൈ ഫാമിലിയില്‍ അഭിനയിക്കുമെന്നായിരുന്നു അവസാനം വന്ന വാര്‍ത്ത. എന്നാല്‍, അതും യാഥാര്‍ഥ്യമാവില്ലെന്ന് ഉറപ്പായി. മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുളള ക്ഷണവും തിരക്കഥയുമൊക്കെ സിമ്രാന് ഇഷ്‌ടപ്പെട്ടു. എന്നാല്‍, ഡേറ്റ് ക്ലാഷ് എന്ന കാരണം പറഞ്ഞ് സിമ്രാനും പിന്‍മാറി. ടെലിവിഷന്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണത്രെ സിമ്രാന്.
കമന്‍റ് : മുന്‍ നായിക മേനകയുടെ മകളോ പേരക്കുട്ടിയോ ആണ് പൂതിയ നായിക എന്നു പറഞ്ഞിട്ട്?
-കെ എ സോളമന്‍
No comments:
Post a Comment