#ക്ഷേമപെൻഷൻ
കേരളത്തിലെ വയോജനങ്ങൾക്കും അഗതികൾക്കുമുള്ള ക്ഷേമ പെൻഷൻ മാറ്റമില്ലാതെ തുടരും. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും പണപ്പെരുപ്പവും ഉണ്ടായിരുന്നിട്ടും 2021-മുതൽ കൊടുത്തു തുടങ്ങിയ1600 രൂപ പ്രതിമാസ പെൻഷന് യാതൊരുവിധ .മാറ്റവുമില്ല.
പ്രതിവർഷം പ്രതീക്ഷിക്കുന്ന 9% വർദ്ധനവ് ബാധകമാണെങ്കിൽ പ്രതിമാസ പെൻഷനായി ഇപ്പോൾ നൽകേണ്ടത് 2176 രൂപ. എന്നാൽ ഇത്തരം ഒരു ചിന്ത ധനമന്ത്രിയുടെ ഭാവനയിൽ പോലും ഉണ്ടായില്ല. സാമ്പത്തിക ദുരിതത്തിൽ നട്ടംതിരിയുന്ന വ്യക്തികളെ സഹായിക്കാൻ സർക്കാറിന് മറ്റു പ്ലാനുകളും ഇല്ല.
ബജറ്റിൽ മന്ത്രിമാർക്കും സർക്കാർ ജീവനക്കാർക്കും വർധിച്ച ആനുകൂല്യങ്ങളും അലവൻസുകളും നൽകുമ്പോൾ ക്ഷേമ
പെൻഷൻകാരുടെ അവസ്ഥ കാണാതെ പോകുന്നത് കഷ്ടമാണ്. അതുകൊണ്ട് ക്ഷേമ പെൻഷൻ 2000 രൂപയെങ്കിലും ആയി ഉയർത്തുന്നത് ന്യായമായ ആവശ്യമായി കാണണം . ജീവിച്ചു പോകുന്നതിനായി ക്ഷേമപെൻഷനെ ആശ്രയിക്കുന്നവർക്ക് കുറച്ച് ആശ്വാസവും അന്തസ്സും അനുവദിച്ചു കൊടുക്കുന്നത് തികച്ചും മനുഷ്യത്വപരം '.
No comments:
Post a Comment