ശനിയാഴ്ച രാവിലെ യൂത്ത് കോണ്‍ഗ്രസ് പീരുമേട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഷട്ടര്‍മാര്‍ച്ച് നടത്തിയത്. തേക്കടി ചെക്ക്‌പോസ്റ്റ് അടച്ച് മാര്‍ച്ച് തടഞ്ഞെങ്കിലും, പോലീസിനെ തള്ളിമാറ്റി പ്രവര്‍ത്തകര്‍ മുന്നോട്ടുനീങ്ങി. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. ഇതിനിടെ ചെക്ക് പോസ്റ്റ് ചാടിക്കടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷട്ടറില്‍ പ്രവേശിച്ച് കൊടി കെട്ടുകയായിരുന്നു. ഉന്തിലും തള്ളിനുമിടയില്‍ ഷട്ടറിന്റെ ഗേറ്റ് തട്ടിയാണ് കട്ടപ്പന സ്റ്റേഷനിലെ എ.എസ്.ഐ. ശശിധരന്‍പിള്ളയുടെ തലയ്ക്ക് മുറിവേറ്റത്. സിവില്‍ പോലീസ് ഓഫീസര്‍ രാധാകൃഷ്ണനും പരിക്കേറ്റിട്ടുണ്ട്.
Comment: . ഇടുക്കിയിലും യുത്ത് കൊണ്ഗ്രെസ്സ് ഉണ്ടെന്നു അങ്ങനെ നാട്ടാര്‍ക്ക് ബോധ്യായി. ഇതിന്റെ ക്രെഡിറ്റ് മാണി കോണ്‍ഗ്രെസിനു കൊടുക്കണം. പടം കണ്ടിട്ട് ബാബറി മസ്ജിദിന്റെ മുകളില്‍ നില്‍ക്കുന്നതുപോലുണ്ട്.
-കെ എ സോളമന്‍
No comments:
Post a Comment