Sunday, 9 November 2025

മാധ്യമസ്വാതന്ത്ര്യ ദുരുപയോഗം

#മാധ്യമസ്വാതന്ത്ര്യ #ദുരുപയോഗം.
സ്കൂൾ കുട്ടികൾ ഒരു ഗാനം ആലപിക്കുന്ന ലളിതമായ ചടങ്ങിനോട് പ്രതികരിക്കുന്നതിൽ കേരളത്തിലെ ഇണ്ടി സഖ്യത്തിനു കാര്യമായ തെറ്റു പറ്റി. സങ്കുചിതവും അസഹിഷ്ണുത നിറഞ്ഞതുമായ മനോഭാവമാണ് ഇവർ പ്രകടിപ്പിച്ചത്  ഒരു ദേശീയ പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നതിനുപകരം, സ്വന്തം നേട്ടങ്ങൾക്കായി അതിനെ ഒരു രാഷ്ട്രീയ പ്രശ്നമാക്കി മാറ്റി എൽഡിഎഫും യുഡിഎഫും.

രാഷ്ട്രീയ വിവാദങ്ങളിലേക്ക്  വിദ്യാർത്ഥികളെ വലിച്ചിഴയ്ക്കുന്നത് ഇരു മുന്നണികളുടെയും നിരുത്തരവാദത്തെയാണ് കാണിക്കുന്നത്. ഐക്യം വളർത്തുന്നതിനേക്കാൾ കുറ്റം കണ്ടെത്തുന്നതിലാണ് അവർക്ക് കൂടുതൽ താൽപ്പര്യം. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പ്രതിപക്ഷ നേതാവും പക്വതയോടെ പ്രവർത്തിക്കുകയും കുട്ടികളെ പരസ്യമായി വിമർശിക്കുന്നതിനുപകരം അവരുടെ അന്തസ്സ് സംരക്ഷിക്കുകയും ചെയ്യണമായിരുന്നു. പകരം ഒരു കൂട്ടം വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളെ ഒറ്റയടിക്കു വെറുപ്പിക്കുകയായിരുന്നു

വിദ്യാർത്ഥികൾ ഗണഗീതം ആലപിക്കുന്നത് പ്രകോപനപരമായ പ്രവൃത്തിയല്ല, അവരുടെ സന്തോഷത്തിന്റെയും ദേശസ്‌നേഹത്തിന്റെയും സ്വതസിദ്ധമായ പ്രകടനമായിരുന്നു അത്. ഐക്യവും മാതൃരാജ്യത്തോടുള്ള സ്നേഹവും ആഘോഷിക്കുന്ന ഗാനങ്ങൾ ആലപിക്കാൻ ഓരോ കുട്ടിക്കും അവകാശമുണ്ട്. 

ഈ നിഷ്കളങ്കമായ പ്രവൃത്തിയെ വളച്ചൊടിച്ച് ഭിന്നത സൃഷ്ടിക്കാൻ ചില ചാനൽ മാധ്യമങ്ങൾ നടത്തുന്ന ശ്രമം അങ്ങേയറ്റം അപലപനീയമാണ്. അനാവശ്യ വിവാദങ്ങൾ പ്രചരിപ്പിക്കുന്ന അത്തരം ചാനലുകളെയും അവതാരകരെയും കുറിച്ച് അന്വേഷണം നടത്തണം, ഇവർ മുമ്പ് മുമ്പു സൃഷ്ടിച്ചിട്ടുള്ള  വിവാദങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണം
ഈ രീതിയിലുള്ള മാധ്യമ സ്വാതന്ത്ര്യ ദുരുപയോഗം തടയാൻ കർശന നടപടി സ്വീകരിക്കണം.  

കുട്ടികളുടെ ഹൃദയംഗമമായ പങ്കാളിത്തത്തിന് അവരും അവരുടെ സ്കൂളും അഭിനന്ദനം അർഹിക്കുന്നു.
-കെ എ സോളമൻ

No comments:

Post a Comment