2009 ഒക്ടോബര്‍ അഞ്ചിന് കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് ആന്റണിയ്ക്ക് ഇത് സംബന്ധിച്ച് കത്തയച്ചിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ഹനുമന്തപ്പയുടെ കത്തിനെ തുടര്‍ന്ന് സോണിയാഗാന്ധി നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടും ആന്റണി അത് ചെയ്തില്ലെന്നുമാണ് പത്രം പുറത്തുവിട്ട വാര്‍ത്ത. ഈ വാര്‍ത്ത പുറത്തുവന്നതോടെ കൂടുതല്‍ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി.
കൈക്കൂലി വിവാദത്തില്‍ എ.കെ. ആന്റണിയെ വ്യക്തിപരമായി ആക്ഷേപിക്കാതിരുന്ന ബി.ജെ.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് ആന്റണി മറുപടി പറയണമെന്നും അല്ലാത്തപക്ഷം മന്ത്രിസ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യസഭയുടെ ശൂന്യവേളയില്‍ ബി.ജെ.പി. നേതാവ് പ്രകാശ് ജാദ്‌വേക്കാണ് വിഷയം ഉന്നയിച്ചത്.
Comment:ആദര്‍ശം ഒടുക്കം രാജിയില്‍ കലാശിക്കുമോ?
-കെ എ സോളമന്‍ .
No comments:
Post a Comment