
തിരുവനന്തപുരം:
കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തില്‍ നിന്ന് നിന്ന് കെ.മുരളീധരന്‍
എം.എല്‍.എ ഇറങ്ങിപ്പോയി. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല
സംസാരിച്ചതിന് പിന്നാലെയായിരുന്നു മുരളിയുടെ ഇറങ്ങിപ്പോക്ക്.
ചെന്നിത്തലയുടെ ചില പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു
ഇറങ്ങിപ്പോക്ക്.
യോഗത്തില്‍ ആമുഖ പ്രസംഗം നടത്തുന്നതിനിടെ രമേശ് ചെന്നിത്തല അഞ്ചാം
മന്ത്രി വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന
നടത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നെയ്യാറ്റിന്‍കരയില്‍
ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെയും
മൂന്നണിയേയും പരസ്യപ്രസ്താവനകള്‍ ക്ഷീണിപ്പിക്കും. പറയാനുള്ളത് പറയാന്‍
മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമുണ്ട്. മൈക്ക് കൈയില്‍ കിട്ടിയല്‍
പ്രസിഡന്റാണെന്നാണ് ചിലരുടെ ധാരണയെന്നും മുരളിയുടെ പരാമര്‍ശങ്ങളെ
പരോക്ഷമായി സൂചിപ്പിച്ച് ചെന്നിത്തല പറഞ്ഞു. തുടര്‍ന്നായിരുന്നു മുരളീധരന്റെ
ഇറങ്ങിപ്പോക്ക്
Comment:
മുരളീധരന്റെ പുറത്തേക്കുള്ള വഴി തെളിഞ്ഞു വരുന്നുണ്ട്. ടിയാനെ തിരികെ എടുത്തില്ലായിരുന്നെങ്കില്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ 71-ല്‍ കൂടുതല്‍ കിട്ടുമായിരുന്നു.മൂന്നു രൂപ മെംബര്‍ ഷിപ്പ് മാത്രം മതി എന്നു പറഞ്ഞു വന്ന ആളാണ്. കുഞ്ഞാലിക്കുട്ടി വരെ വാദിച്ചു തിരികെ യെടുക്കാന്‍ . ഒട്ടകത്തിന് ഇടം കൊടുത്തപോലായി.
-കെ എ സോളമന്‍
No comments:
Post a Comment