കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തനിയ്ക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയ ജലവിഭവമന്ത്രി പി.ജെ.ജോസഫിനെതിരേ മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി അംഗം ജസ്റ്റിസ് കെ.ടി.തോമസ് ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. ഉന്നതാധികാരസമിതി അധ്യക്ഷന്‍ ജസ്റ്റിസ് എ.എസ്.ആനന്ദ് മുഖേനയാണ് കോടതിയെ സമീപിക്കുന്നത്. തനിയ്ക്കെതിരേ ജോസഫ് നടത്തിയ പ്രസ്താവനകളുടെ പത്രവാര്‍ത്തകളും ടെലിവിഷന്‍ ദൃശ്യങ്ങളും അവയുടെ പദാനുപദ പരിഭാഷയും സഹിതമാവും പരാതി സമര്‍പ്പിക്കുക. ജോസഫിന്റെ പ്രസ്താവനയ്ക്കുശേഷം തന്റെ വസതിയിലേക്കു നടത്തിയ പ്രതിഷേധമാര്‍ച്ചും കട്ടപ്പനയില്‍ നടത്തിയ പ്രതിഷേധ പരിപാടികളും പരാതിയില്‍ ഉള്‍പ്പെടുത്തും.
Comment: ആവശ്യമായ നടപടി. മന്ത്രി സ്ഥാനത്തിരുന്നു ജനത്തെ ഇനിയും വിറളി പിടിപ്പിക്കരുത്. ജോസഫിന്റെ മനോവ്യാപാരത്തിന് ഒപ്പിച്ചു തട്ടിക്കളിക്കാനുള്ളതല്ല സംസ്ഥാനത്തെ ജനങ്ങലൂടെ സ്വൊര്യ ജീവിതം
കെ എ സോളമന്‍
kaathirunnu kaanaam........
ReplyDeleteഓസേപ്പച്ചനു പണി കിട്ടുമൊ..
ReplyDeleteപണി കിട്ടണമല്ലോ കുമാരന്‍ജി. സന്ദര്‍ശിച്ചതിന് നന്ദി.
ReplyDelete-കെ എ സോളമന്‍
അതേ, കാത്തിരിക്കാം ജയരാജ് .
ReplyDelete-കെ എ സോളമന്‍