Monday, 21 April 2025

സമാധാനത്തിന്റെ ഇടയൻ യാത്രയായി

#സമാധാനത്തിന്റെ ഇടയൻ യാത്രയായി.
സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും സൗമ്യനായ ഇടയൻ ഫ്രാൻസിസ് മാർപാപ്പ യാത്രയായി.സ്നേഹം, വിനയം, മനുഷ്യത്വത്തിലുള്ള അചഞ്ചലമായ വിശ്വാസം എന്നിവയിൽ പതിഞ്ഞ ഒരു പാരമ്പര്യം അവശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഈ ലോകത്തിൽ നിന്ന് വേർപിരിഞ്ഞത്..

ജനങ്ങളുടെ ഒരു യഥാർത്ഥ സേവകനായ അദ്ദേഹം, മത-രാഷ്ട്ര വ്യത്യാസമില്ലാതെ എല്ലാവരെയും ദിവ്യകാരുണ്യത്തിന്റെ ഊഷ്മളതയോടെയും അതിരുകളില്ലാത്ത സഹാനുഭൂതിയോടെയു സ്വീകരിച്ചു.

ഇന്ത്യയോടും അതിന്റെ ആത്മീയ സമ്പന്നതയോടുമുള്ള ആഴമായ താല്പര്യം അദ്ദേഹത്തിന്റെ സാർവത്രിക ഹൃദയത്തിന്റെ തെളിവായി നിലകൊണ്ടു. ലാളിത്യം നിറഞ്ഞ ജീവിതത്തിൽ, അദ്ദേഹം എളിയവരെ ഉയർത്തി, തകർന്നവരെ ആശ്വസിപ്പിച്ചു, ഭിന്നതയ്ക്ക് പകരം സ്നേഹവും ന്യായവിധിക്ക് പകരം കരുണയും തിരഞ്ഞെടുക്കാൻ ലോകത്തെ പ്രേരിപ്പിച്ചു.

പൊന്തിഫിൻ്റെ  വിയോഗം കത്തോലിക്കാ സഭയുക്ക് മാത്രമല്ല, ലോകസമാധാനം സ്വപ്നം കാണുന്ന എല്ലാവരുടെയും തീരാനഷ്ടമാണ്.
--കെ എ സോളമൻ

No comments:

Post a Comment