ബിജെപി ഗവൺമെന്റിനെ താഴെ ഇറക്കുകയാണ് ലക്ഷ്യം എന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാർക്സിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിഎം എ ബേബി. മുൻ സെക്രട്ടറിയും പരിവാരങ്ങളും വിചാരിച്ചിട്ട് നടക്കാത്ത കാര്യമാണ് എം എ ബേബി ലക്ഷ്യമിടുന്നത്. അസാധ്യമായ ദൗത്യങ്ങളെ കുറിച്ച് പറയാനെളുപ്പം എന്നാൽ പ്രയോഗത്തിൽ കൊണ്ടുവരുകയെന്നത് ദുഷ്കരം.
കേൾക്കുന്നവന്റെ പുരികം ഉയർത്തുന്ന ഈ ധീരമായ പ്രഖ്യാപനത്തിൽ പക്ഷെ ചുവപ്പും പച്ചയും വസ്ത്രങ്ങൾ ഇടകലർത്തി ധരിക്കുന്ന ഭരണ നേതൃത്വത്തിന് പങ്കുണ്ടാകണമെന്നില്ല. കാഫിയ ധരിച്ച് എത്തിയ നേതാക്കൾക്ക് ബിജെപിയെ പുറത്താക്കാൻ പോവുകയാണെന്ന തോന്നൽ ഒരുപക്ഷേ ഉണ്ടായേക്കാം. കേരളത്തിലെ 20 സീറ്റ് നേടിയാലും 540 സീറ്റുള്ള ലോക്സഭയിൽ ബേബി പാർട്ടിക്ക് കാര്യമായിട്ട് ഒന്നും ചെയ്യാൻ ആവില്ല
ഇപ്പോൾ പോരടിക്കാൻ പ്രതിജ്ഞയെടുത്ത ഭരണകൂടവുമായി നേതൃനിരയിൽ ചങ്ങാത്ത വ്യാപാരം ആരോപിക്കപ്പെടുന്നസാഹചര്യമുണ്ടെങ്കിലും പാർട്ടിയെ സംബന്ധിച്ചിടത്തോളം, പുതിയ പ്രഖ്യാപനം രാഷ്ട്രീയ നാടകവേദിയെ പ്രകമ്പനം കൊള്ളിക്കുമെന്ന് പറയാനാവില്ല.
കുറെ കൊല്ലമായി ചാരം മൂടി കിടന്നു പഴയ വിപ്ലവ തീപ്പൊരി ജ്വലിപ്പിക്കാൻ ശ്രമിക്കുകയാണ് ബേബി കംറേഡ് എന്ന് ആരെങ്കിലും വിശ്വസിക്കുകയാണെങ്കിൽ അവരെയാണ് അന്തങ്ങൾ എന്നു വിളിക്കുന്നത്.
ചുവപ്പു പതാകയെ ഭയപ്പെടുന്ന ജനങ്ങളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന തിനാൽ ചുവന്ന
കാലത്തേക്കുള്ള ഒരു തിരിച്ചുപോക്ക് ഭാരതത്തിൽ എവിടെയെങ്കിലും ഉണ്ടാകുമെന്ന് കരുതാനാവില്ല.
നിലവിലെ ഭൂമികയിൽ, സിപിഐ എമ്മിന്റെ തിരഞ്ഞെടുപ്പ് കാൽപ്പാട് ഒരു കൊച്ചുകുട്ടിയുടെ കാൽപാദത്തിൻ്റെ അടയാളം പോലെയായി. അതിനെ പാവയ്ക്ക ആകൃതിയെന്നോ ഓലക്കീർ മോഡൽ എന്നോ വിശേഷിപ്പിക്കാം..
ഇരുമ്പ് അരിവാൾ കൊണ്ട് പശ്ചിമ ബംഗാൾ ഭരിച്ച കാലവും ത്രിപുര ഭരണവും വിസ്മൃതിയിലായി. കേരളത്തിന്റെ തീരപ്രദേശത്തിനപ്പുറം പ്രസക്തി കണ്ടെത്താൻ സധ്യതയില്ലാത്ത ഒരു പാർട്ടി ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയെ പുറത്താക്കുമെന്നു പറയുന്നത് ഭൂരിപക്ഷ ജനതയുടെ വിദൂര ചിന്തയിൽ പോലും ഇല്ലാത്ത കാര്യമാണ് ദിനംതോറും ശോഷിക്കുന്ന സഖാക്കളുടെ അടിത്തറയ്ക്ക് കോൾമയിൽ കൊള്ളാൻ പോലും ഉതകുന്നതല്ല പുതിയ സെക്രട്ടറിയുടെ ഈ പ്രസ്താവന.
ബിജെപി വിരുദ്ധ മുദ്രാവാക്യങ്ങൾ ഏറെ ഉണ്ടെങ്കിലും, ഇന്ത്യാ ബ്ലോക്ക് ആയാലും ഏതെങ്കിലും കാവി വിരുദ്ധ മുന്നണി ആയാലും, പ്രതിപക്ഷ പ്രസ്ഥാനങ്ങളുമായി പലപ്പോഴും വിചിത്രവും വിരുദ്ധവുമായ സമീപനമാണ് മാർക്സിറ്റ് പാർട്ടിക്കുള്ളത്.
പ്രത്യയശാസ്ത്ര വിളക്കുമാടത്തിൽ ഒറ്റയ്ക്കിരുന്നു ജാഗ്രത പാലിക്കാൻ പാർട്ടിആവശ്യപ്പെടുന്നു, ഇടയ്ക്കിടെ സംശയം ഒഴിവാക്കാൻ ബിജെപിയെ വിമർശിക്കുന്നു, ഒരു യഥാർത്ഥ ഭീഷണി ഉയർത്താൻ വേണ്ട ഏകോപനം ബേബി പാർട്ടിക്ക് ഇല്ല
ബേബി സഖാവിൻ്റെ പ്രഖ്യാപനം ഒരു പുതിയ തുടക്കമാകുമെന്ന് അദ്ദേഹത്തിൻറെ പാർട്ടിയിൽ പോലും ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ എന്ന് സംശയമാണ് പാർട്ടിയുടെ പോരാട്ടവീര്യത്തിന്റെ പുനരുജ്ജീവനം, വെറുമൊരു സൗന്ദര്യവർദ്ധക സ്പർശനം പോലെ മൃദുലമായി മാറിയിരിക്കുന്നു.
ഒരു കാര്യം ഉറപ്പാണ്, ബിജെപിയെ പുറത്താക്കാൻ ഗീർവാണ പ്രയോഗവും കാരണഭൂതം മെഗാതിരുവാതിരയും കഴുത്തിലെ ചുവപ്പുനാടയും കാഫീയ ഷാളും പോര. അതിന് നാടകം കൃത്രിമ മല്ലെന്നു വിശ്വസിക്കുന്ന പ്രേക്ഷകരും അണികളും ആവശ്യമാണ് പുതിയ സെക്രട്ടറി ശ്രമിച്ചാൽ അവയൊന്നും ഉടനെ സജ്ജമാകാൻ പോകുന്നില്ല.
അതുകൊണ്ട്, വലിയ സ്വപ്നങ്ങൾ കാണാതെ ചെറിയ രീതിയിൽ ചിന്തിക്കുക. 58 ദിവസമായി സെക്രട്ടറിയേറ്റ് നടക്കൽ പൊരി വെയിലത്ത് യാതന അനുഭവിക്കുന്ന ആശാവർക്കർമാരുടെ സമരം അവസാനിപ്പിക്കുന്നതിന് വേണ്ട നിർദ്ദേശം സ്വന്തം പാർട്ടിയിലെ ഭരണ നേതൃത്വത്തിന് നൽകുക. അടുത്ത ലോക് സഭ തിരഞ്ഞെടുപ്പിൽ 20 സീറ്റും നേടാനുള്ള പ്രവർത്തനം ആരംഭിക്കുക. എന്നിട്ടാകാം കേന്ദ്രം ഭരിക്കുന്ന ബിജെപിയെ പുറത്താക്കാനുള്ള ആലോചന.
* * *
No comments:
Post a Comment