#അപകടകരമായ #പ്രവണത.
വൻ തുക നൽകി ലഭിക്കുന്ന ഓണററി ഡോക്ടറേറ്റുകൾക്കായുള്ള ആവശ്യക്കാരുടെ എണ്ണത്തിൽ വ്യാപകമായ വർധനവ്. അക്കാദമിക് മികവിന്റെയും ബൗദ്ധിക നേട്ടത്തിന്റെയും പവിത്രതയെ ദുർബലപ്പെടുത്തുന്ന അപകടകരമായ പ്രവണതയാണിത്.
യുജിസി അംഗീകൃത സർവകലാശാലകളുമായുള്ള ബന്ധത്തിന്റെ വ്യാജ അവകാശവാദമുന്നയിച്ച് വ്യാജ ബിരുദങ്ങൾ നൽകി ചില ഏജൻസികൾ ആളുകളുടെ ഡോക്ട്രേറ്റ് മോഹത്തെ ചൂഷണം ചെയ്യുന്നു. ഇത് അങ്ങേയറ്റം ആശങ്കാജനകമാണ്. ഇത്തരം നടപടികളിലൂടെ പൊതുജനങ്ങളെ വഞ്ചിക്കുക മാത്രമല്ല, യഥാർത്ഥ അക്കാദമിക് സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ കളങ്കപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം സമീപനം അക്കാദമിക് വഞ്ചനയാണ്. വ്യാജ ഡോക്ടറേറ്റുകൾ നൽകുന്നവരും സ്വീകരിക്കുന്നവരും ഒരുപോലെ ക്രിമിനൽ പ്രവൃത്തിയിൽ പങ്കാളികളാണ്.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനും അക്കാദമിക് ബഹുമതികൾ പണം നൽകി വാങ്ങുന്നതല്ല, മെറിറ്റിലൂടെയാണ് നേടേണ്ടതെന്ന്നും വ്യക്തമായ സന്ദേശം നൽകേണ്ടിയിരിക്കുന്നു. ഡോക്ടറേറ്റ് കച്ചവടത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടി ഉടൻ സ്വീകരിക്കണം.
No comments:
Post a Comment