Tuesday, 6 May 2025

മലയാള സിനിമ

#മലയാളസിനിമ
സമകാലിക മലയാള സിനിമ ശബ്ദകോലാഹലങ്ങളുടെയും, അശ്ലീലത്തിൻ്റെയും, ധാർമ്മിക അധഃപതനത്തിന്റെയും അസ്വസ്ഥതയുണ്ടാക്കുന്ന ഒരു കാഴ്ചയിലേക്ക് അധഃപതിച്ചിരിക്കുന്നു. ഒരിക്കൽ അഭിമാനത്തോടെ പ്രദർശിപ്പിച്ചിരുന്ന കലാപരമായ ആഴത്തിൽ നിന്ന് മലയാള സിനിമ വളരെ അകലെ എത്തപ്പെട്ടിരിക്കുന്നു. 

 മയക്കുമരുന്ന്, മദ്യം, വയലൻസ് കാഷ്വൽ സെക്‌സ് എന്നിവയെ  മഹത്വപ്പെടുത്തുകയാണ് ഒട്ടുമിക്ക മലയാള സിനിമകളും ചെയ്യുന്നത്. അതോടൊപ്പം വൾഗർ ദ്വയാർത്ഥങ്ങളും   അനാവശ്യ അക്രമങ്ങളും ഉള്ള രംഗങ്ങളും സംഭാഷണങ്ങളും ധാരാളം  മനുഷ്യരുടെചിന്തയെയോ സംസ്കാരത്തെയോ പരിപോഷിപ്പിക്കുന്നതിനുപകരം, ഈ സിനിമകളിൽ പലതും യുവാക്കളുടെ മനസ്സിനെ മരവിപ്പിക്കുകയാണ് ചെയ്യുന്നത്. ലക്ഷ്യമില്ലാത്ത കലാപത്തെയും അനന്തരഫലചിന്തയില്ലാത്ത ആനന്ദവേളകളെയും ഇവ പ്രോത്സാഹിപ്പിക്കുന്നു. 

ഞെട്ടിപ്പിക്കുന്ന കാര്യം, ഈ അപചയത്തിന് ചില രാഷ്ട്രീയ ശക്തികളുടെ മൗന പിന്തുണ ലഭിക്കുന്നു എന്നതാണ്. വിവേചന ശക്തി ഇല്ലാത്തതും സെൻസിറ്റൈസ് ചെയ്തതുമായ ഒരു യുവതലമുറയെ രാഷ്ട്രീയ കക്ഷികൾ പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ട് നിലവിലെ സിനിമയെ ഒരു കലയായല്ല  മറിച്ച്  സമൂഹത്തിന്റെ ധാർമ്മിക മൂല്യങ്ങൾക്കെതിരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമായി കാണേണ്ടിയിരിക്കുന്നു.
-കെ എ സോളമൻ

No comments:

Post a Comment