#ഓപ്പറേഷൻ #സിന്ദൂർ
ദേശീയ താൽപ്പര്യങ്ങളും ആഗോള സമാധാനവും സംരക്ഷിക്കുക എന്ന തന്ത്രപരമായ ലക്ഷ്യത്തോടെ ആരംഭിച്ച ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിന് പ്രധാന ലോകശക്തികളിൽ ശക്തമായ പിന്തുണ ലഭിച്ചു.
ഇത്തരമൊരു നിർണായക ഘട്ടത്തിൽ, നമ്മുടെ സായുധ സേനയുടെ മനോവീര്യം തകർക്കുന്നതും ഓപ്പറേഷന്റെ സമഗ്രതയെ ചോദ്യം ചെയ്യുന്നതുമായ ആഭ്യന്തര വിയോജിപ്പുകൾ അങ്ങേയറ്റം നിരുത്തരവാദപരവും അസ്വീകാര്യവുമാണ്. ഭിന്നിപ്പിക്കുന്ന മതവികാരങ്ങളെ ഉണർത്തുന്ന പ്രസ്താവനകൾ അനാവശ്യമാണ്. സൈനിക നടപടികളിൽ ആവശ്യമായ ഏകീകൃത നീക്കത്തെ വിമർശിക്കാൻ രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ സമീപനങ്ങൾ രാഷ്ട്രം അനുവദിക്കരുത്.
താങ്ങളുടെ സുരക്ഷിത മേഖലകളിൽ നിന്ന് മനഃപൂർവ്വം ദേശവിരുദ്ധ പ്രസ്താവനകൾ ഇറക്കുന്ന ചില ഇടതുപക്ഷ ചായ്‌വുള്ള രാഷ്ട്രീയക്കാരും എഴുത്തുകാരും ഉൾപ്പെടെയുള്ള വ്യക്തി കളെ നിയന്ത്രിക്കണം..
രാഷ്ട്രീയമായ മുതലെടുപ്പ്നടത്തേണ്ട സമയമല്ലിത്, മറിച്ച് ഇന്ത്യക്കാരായ നാം ഐക്യത്തോടെ നിൽക്കാനും നമ്മുടെ സൈനികർക്കും രാജ്യത്തിന്റെ പരമാധികാരവും അന്തസ്സും ഉയർത്തിപ്പിടിക്കാനുള്ള അവരുടെ ദൗത്യത്തിനും അചഞ്ചലമായ പിന്തുണ പ്രകടിപ്പിക്കാനുമുള്ള സമയമാണിത്.
No comments:
Post a Comment