Saturday, 26 February 2011

വി.എസ് മകനെ നിയന്ത്രിക്കേണ്ടതായിരുന്നു - അഴീക്കോട്

Sat, 26 Feb 2011

പാലക്കാട്: മുഖ്യമന്ത്രി വി. എസ്‌ അച്യുതാനന്ദന്‍ മകനെ നേരത്തേ നിയന്ത്രിക്കേണ്ടതായിരുന്നൂവെന്ന്‌ സുകുമാര്‍ അഴീക്കോട്‌. ഇങ്ങനെയൊരു മകനില്ലാത്തതില്‍ താന്‍ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു.

മകനെതിരെ ഉയര്‍ന്ന ആരോപണങ്ങളോട്‌ മുഖ്യമന്ത്രി ഉചിതമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആദ്യം സ്നേഹിക്കേണ്ടത്‌ ജനത്തെയാണ്‌, അതുകഴിഞ്ഞുമതി മകനോടുള്ള സ്നേഹമെന്നും അഴീക്കോട്‌ പാലക്കാട്‌ പറഞ്ഞു.

Comment: There are other ministers with sons in Achuthanandan's party. These sons are also known for their acts. Azhikode could have commented about them also.

K A Solaman

Thursday, 24 February 2011

സുനാമി: പകുതി പണം ചെലവഴിച്ചില്ല; പണിത വീടുകള്‍ പകുതിയില്‍ താഴെ

തിരുവനന്തപുരം : സുനാമി പദ്ധതികളുടെ കാലാവധി മാര്‍ച്ചില്‍ തീരാനിരിക്കെ ചെലവഴിച്ചത്‌ ലഭിച്ച പണത്തില്‍ പകുതി മാത്രം. നിര്‍മ്മിക്കാമെന്ന്‌ ഏറ്റതിന്റെ പകുതിയില്‍ താഴെ വീടുകള്‍ മാത്രമേ 6 വര്‍ഷം കഴിഞ്ഞിട്ടും പണിതിട്ടുള്ളൂ. സുനാമി ഫണ്ട്‌ കൈകാര്യം ചെയ്തതിലെ ക്രമക്കേടും കെടുകാര്യസ്ഥതയും വ്യക്തമാക്കുന്നതാണ്‌ ഇതുസംബന്ധിച്ച കണക്കുകള്‍.

2004 ഡിസംബര്‍ 26നുണ്ടായ സുനാമി ദുരിതത്തില്‍ 240 പേരാണ്‌ കേരളത്തില്‍ മരിച്ചത്‌. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നാല്‌ പദ്ധതികളാണ്‌ സര്‍ക്കാര്‍ നടപ്പാക്കിയത്‌. സുനാമി അടിയന്തര സഹായം, സുനാമി പുനരധിവാസം, ജപ്പാന്‍ ദാരിദ്ര്യ ലഘൂകരണം, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധി എന്നിവയായിരുന്നു ഇവ. 4 പദ്ധതികളിലായിരുന്നു ഇവ. 4 പദ്ധതികളിലായി 1,441.75 കോടി രൂപ കേരളം അനുവദിക്കുകയും ചെയ്തു. ഇതില്‍ 1148 കോടിയും പുനരധിവാസത്തിനുള്ള അധിക കേന്ദ്രസഹായം ആയിരുന്നു. 10 വകുപ്പുകളിലായി 15 പദ്ധതികളാണ്‌ ഇതു പ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്തത്‌.

ചെലഴിക്കാനുള്ള കാലാവധി അടുത്തമാസം തീരുമ്പോള്‍ 693.92 കോടി മാത്രമാണ്‌ ചെലവഴിച്ചിരിക്കുന്നത്‌. കിട്ടിയതിന്റെ 40 ശതമാനം 6 വര്‍ഷം ആയിട്ടും ചെലവഴിക്കാന്‍ കഴിയാതെ നഷ്ടപ്പെടുത്തി എന്നു ചുരുക്കം. ഇതേവരെ നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ കണക്ക്‌ മാത്രം മതി സുനാമി പുനരധിവാസ പ്രക്രിയയില്‍ സര്‍ക്കാര്‍ എത്ര നിരുത്തരവാദപരമായിരുന്നു എന്ന്‌ തെളിയാന്‍.

Comment: The above report can be also published in channels and dailies as one of the innumerable achievements of LDF Ministry. I can't understand the government policy to demolish the existing building for constructing the new one. The old shelter demolished and new one not constructed. Whose fault is this? The notorious 'Gilletin' machine stands still relevant.

K A solaman

Monday, 21 February 2011

കളക്ടറെ മോചിപ്പിക്കാന്‍ വീണ്ടും ചര്‍ച്ച




Posted On: Sun, 20 Feb 2011 21:48:23

ഭുവനേശ്വര്‍: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ കളക്ടറെയും എഞ്ചിനീയറേയും മോചിപ്പിക്കുന്നതിന്‌ വീണ്ടും ചര്‍ച്ച ആരംഭിച്ചു. മാവോയിസ്റ്റുകളായ ജി.ഹരഗോപാല്‍, ആര്‍.സോമേശ്വരറാവു എന്നിവരാണ്‌ ഒറീസ ആഭ്യന്തര സെക്രട്ടറിയുമായും മറ്റ്‌ ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയത്‌. ഇതിനിടെ തടവിലായ മാവോയിസ്റ്റുകളെ മോചിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ മധ്യസ്ഥര്‍ വീണ്ടും സമയം ആവശ്യപ്പെട്ടു. ആഭ്യന്തര സെക്രട്ടറി യുഎന്‍ ബെഹ്‌റ രണ്ട്‌ മാവോയിസട്രേറ്റുകളുമായി നടത്തിയ ചര്‍ച്ചയില്‍ ആണ്‌ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്‌. ഞങ്ങള്‍ മധ്യസ്ഥരായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അതുകൊണ്ടുതന്നെ കളക്ടറേയും എഞ്ചിനീയറേയും മോചിപ്പിക്കുന്നതില്‍ തങ്ങള്‍ പരമാവധി ശ്രമിക്കുമെന്നും മാവോവാദികള്‍ക്കുവേണ്ടി ഹാജരായ മധ്യസ്ഥര്‍ അഭിപ്രായപ്പെട്ടു.

Comment: Politicians are least bothered about a hapless man's fate. The Maoists should redefine their target for what they intended to achieve.

Sunday, 20 February 2011

ജ്ഞാനികളുടെ സാന്നിദ്ധ്യം കൂടുതല്‍ അറിവ്‌ പകരുന്നു : അബ്ദുള്‍കലാം















Sun, 20 Feb 2011

മള്ളിയൂര്‍ (കോട്ടയം): ആത്മീയാചാര്യനായ മള്ളിയൂരിനെപ്പോലെയുള്ള ജ്ഞാനികളുടെ സാന്നിദ്ധ്യം നല്‍കുന്ന ശാന്തത കൂടുതലറിവുപകരാന്‍ ഉപകരിക്കുമെന്ന്‌ മുന്‍ രാഷ്ട്രപതി എ.പി.ജി അബ്ദുള്‍കലാം അഭിപ്രായപ്പെട്ടു. മള്ളിയൂരില്‍ ആരംഭിക്കുന്ന നവതി സ്മാരകഭാഗവത ഉദ്യാനത്തിന്റെയും ആധ്യാത്മിക പീഠത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ആത്മീയ പ്രഭചൊരിയുന്ന മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയെ കാണാന്‍ കഴിഞ്ഞത്‌ മഹാഭാഗ്യമായി അബ്ദുള്‍ കലാം പറഞ്ഞു.

Comment: Your presence too is matter of knowledge, tranquility and positive thinking Dr Kalam.
K A Solaman

Friday, 18 February 2011

സന്തോഷ് മാധവന് ജാമ്യം



Fri, 18 Feb 2011

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന സന്തോഷ് മാധവന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് മാധവന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

Comment: Health problem? Try Muslipower extra Mr Madhavan. The maker of musli says: "I guarantee".

തനിയാവര്‍ത്തനം...

ദുരന്തം
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനെല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ പഴയ പടി......
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം........

By Jayaraj snehageetham- jayarajmurukkumpuzha

Comment: A correct observation
K A Solaman

Thursday, 17 February 2011

മാര്‍ച്ച്‌ ഒന്നുമുതല്‍ പ്ലാസ്റ്റിക്‌ പാക്കറ്റുകളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക്‌ വിലക്ക്‌

Posted On: Thu, 17 Feb 2011

ന്യൂദല്‍ഹി: പുകയില ഉല്‍പ്പന്നങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിക്കൊണ്ട്‌ രാജസ്ഥാന്‍ ഹൈക്കോടതിവിധി സുപ്രീംകോടതി ശരിവെച്ചു. പാന്‍മസാല, ഇട്ക, തംപാക്‌ തുടങ്ങിയ ലഹരിവസ്തുക്കള്‍ മാര്‍ച്ച്‌ ഒന്നുമുതല്‍ പ്ലാസ്റ്റിക്‌ കവറുകളിലാക്കി വില്‍ക്കാന്‍ പാടില്ലെന്ന്‌ രാജസ്ഥാന്‍ ഹൈക്കോടതി 2008 ഡിസംബര്‍ 7 ന്‌ വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഈ വിധിയില്‍ ഇളവ്‌ വരുത്തണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ പാന്‍മസാല നിര്‍മാതാക്കള്‍ സുപ്രീംകോടയിയില്‍ അപ്പീല്‍ നല്‍കുകയുണ്ടായി. ഈ അപ്പീല്‍ തള്ളിക്കൊണ്ടാണ്‌ സുപ്രീംകോടതി രാജസ്ഥാന്‍ ഹൈക്കോടതിവിധി ശരിവെച്ചത്‌.

Comment: A welcome judgment for all Indians. Next should be a ban on harmful mobile towers.