Thursday, 6 June 2013

സ്വര്‍ണത്തില്‍ നിക്ഷേപം വേണ്ടെന്ന് ധനമന്ത്രി

മുംബൈ: സ്വര്‍ണം വാങ്ങരുതെന്നും സ്വര്‍ണം തിളങ്ങുന്ന മറ്റൊരു ലോഹം മാത്രമാണെന്നും ധനമന്ത്രി പി. ചിദംബരം. ചെമ്പിനേക്കാളും വെങ്കലത്തേക്കാളും കുറച്ചുകൂടി തിളങ്ങുന്ന ലോഹം മാത്രമാണ് സ്വര്‍ണം. സ്വര്‍ണത്തില്‍ നിക്ഷപങ്ങള്‍ നടത്തരുതെന്ന് ഇടപാടുകാരോട് ബാങ്കുകള്‍ നിര്‍ദ്ദേശിക്കണമെന്നും ചിദംബരം പറഞ്ഞു.

ഏപ്രില്‍ മാസം 142 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയില്‍ ഇറക്കുമതി ചെയ്തത്. മേയ് മാസത്തില്‍ ഇത് 162 ടണ്‍ ആയി ഉയര്‍ന്നിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ശരാശരി 70 ടണ്‍ ആയിരുന്നു പ്രതിമാസ സ്വര്‍ണ ഇറക്കുമതി. ഇപ്പോള്‍ ഇത് 152 ടണ് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ എട്ടുശതമാനമായി ഉയര്‍ത്തിയത്. കഴിഞ്ഞ ആറുമാസത്തിനിടെ രണ്ടുതവണയായിട്ടാണ് ഇരട്ടിയായി ഇറക്കുമതി തീരുവ ഉയര്‍ത്തിയത്. 
Comment: ഇത് അക്ഷയ തൃതീയക്കു മുന്പ് പറഞ്ഞികൂടായിരുന്നോ ചിദംബര്‍ജി ?
-കെ എ സോളമന്‍ 

ഇതെന്റെ കേരളം

പുനഃസംഘടന അഥവാ കോഴിയുടെ മുലയൂട്ട് -കെ എ സോളമന്‍




സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും. ഹൈക്കമാന്‍ന്ടിനെ കൊണ്ട് തീരുമാനിപ്പിക്കാന്‍ വേണ്ടിയാണ് ഉമ്മന്‍ചാണ്ടി കഴിഞ്ഞ ആഴ്ച ഡെല്‍ഹിയിലോട്ട് പ്ലേന്‍ കേറിയത്. ആന്‍റണിജിയുടെ കാലത്തെ ഓട്ടഖജനാവ് അല്ലാത്തത് കാരണം വിമാനത്തില്‍ കേറാന്‍ കുഴപ്പമില്ല. മാണിച്ചായന്‍ ഇടത് മുന്നണിയിലേക്ക് മറുകണ്ടം ചാടി മുഖ്യന്‍ ആകാനുള്ള ചെറു കളി കളിക്കുന്നുണ്ടെങ്കിലും ഖജനാവ് സേഫ് ആക്കി വെച്ചിരിക്കുകയാണ്. അപ്പുറത്ത് ചെന്നാലും ഭരിക്കാന്‍ പണം വേണ്ടേ? പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്തി കുറച്ചു പണം നീക്കി വെച്ചിട്ടുണ്ട്. അതു പോരെങ്കില്‍ പെന്‍ഷന്‍ പ്രായം 60-ഓ 65-ഓ ആക്കി ഉയര്‍ത്തും.
ഡെംഗിപ്പനി പടര്‍ന്ന് പിടിക്കുന്നതാണ് ഡോകറ്റര്‍ഏമാന്‍മാരുടെ പ്രതിബദ്ധത റോക്കറ്റില്‍ കേറാന്‍ കാരണമെന്നും അതുകൊണ്ടാണ് ഡോക്ടആര്‍മാര്‍ക്ക് സ്വൊകാര്യ പ്രാക്ടീസ് അനുവദിച്ചു കൊടുത്തത് എന്നു പറയുന്നുണ്ടെങ്കിലും അതിനു പിന്നിലും പ്രത്യേക ഉദ്ദേശ്യമുണ്ട്. ഡോകറ്റര്‍മാരുടെ പെന്‍ഷന്‍ പ്രായം കൂടി ഉയര്‍ത്തുന്നതോടെ അവരുടെ പെന്‍ഷന്‍ പണവും മിച്ചം.  പക്ഷേ ഒ.പി. വൈകുന്നേരം കൂടി തുറക്കണമെന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍ മാരുടെ പ്രതിബദ്ധത കാറ്റൂതിപ്പോയി. ആരോഗ്യവകുപ്പ് മന്ത്രിയെ വിളിക്കാത്ത ചീത്തയില്ല. ഖജനാവു നിറയുന്നതോടെ. മുഖ്യമന്ത്രി ഉള്‍പ്പടെ സര്‍വ കോണ്‍ഗ്രേസ്സ് മന്ത്രിമാര്‍ക്ക് ദിവസം രണ്ടു നേരം വെച്ചു ഡെല്‍ഹിയിലോട്ട്  പറക്കാനും തിരികെപ്പറക്കാനും പണം ട്രഷറിയില്‍മിച്ചം..
   മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും തമ്മിലുള്ള ചര്‍ച്ചകള്‍തുടരെ തുടരെ പൊളിയുകയാണ്. ഉമ്മവെച്ചും കെട്ടിപ്പിടിച്ചും പ്രശ്നം കേരളത്തില്‍ തന്നെ പരിഹരിക്കാന്‍ പയ്യന്‍ ഗാന്ധി പറഞ്ഞുവിട്ടതാണ്. പക്ഷേ കേരളത്തില്‍ വന്നു രണ്ടും കൂടി മുറിയടച്ചിരിക്കുമ്പോള്‍ ഡെല്‍ഹിയില്‍ കേട്ടത് മറക്കും. ഉടനെ  ഹൈക്കമാന്‍ഡ് ഇടപെടല്‍അനിവാര്യം, വീണ്ടും ചര്ച്ച ഡെല്‍ഹിയില്‍ എന്നു വാര്‍ത്തയും കൊടുക്കും. ചെന്നിത്തലയുടെ മന്ത്രിസ്ഭ പ്രവേശം കോഴിയുടെ മുലയൂട്ട് പോലെ അങ്ങനെ നീളുകയും ചെയ്യും.
 ഹൈക്കമാണ്ട് ആരാണെന്ന് ചോദിച്ചാല്‍ ചിലര്‍ പറയും സോണിയ ഗാന്ധിആണെന്ന്. മറ്റുചിലര്‍ പറയും രാഹുല്‍ജിയാണെന്ന്. എ കെ ആന്റണിയും ഹൈക്കമാണ്ടുതന്നെഎന്നു വിചാരിക്കുന്ന ഖദര്‍ വേഷക്കാരും ഉണ്ട്.  വിദേശപര്യടനത്തിലായിരിക്കുന്ന ഏ.കെ ആന്റണി മടങ്ങിയെത്തിയാലുടന്‍ ചെന്നിത്തലയുടെകാര്യത്തില്‍  കൂടിയാലോചന നടക്കുമെന്നാണ്പ്രചരണം. ആന്ടണി തിരികെ വന്നില്ലെങ്കില്‍ കൂടിയാലോചനയുമില്ല.
മേസ്തരിയെന്നോ മിസ്ത്രിയെന്നോ പേരുള്ള ഒരാളുണ്ട്.  കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. പക്ഷേ കേരളത്തിലെ കോങ്ഗ്രസ്സിനെക്കുറിച്ച് ഒരക്ഷരം മിണ്ടില്ല. ഇതിന്റെ കുറവ് പരിഹരിക്കാനാണു മുല്ലപ്പള്ളി, കെ സുധാകരന്‍, പി സി ചാക്കോ പി.ജെ കുര്യന്‍, തുടങ്ങിയവര്‍ തുടരെത്തുടരെ മിണ്ടുന്നത്. കോണ്ഗ്രസ് നേതാക്കാള്‍ നിര്‍ത്താതെ സംസാരിക്കുന്നതിന് എന്താണ് കാരണമെന്ന് ചോദിച്ചാല്‍  ചെന്നിത്തലയുടെ കാര്യത്തില്‍  അന്തിമ തീരുമാനം വരുന്നതുവരെ പരസ്യപ്രസ്താവനകള്‍ ആരുടെ ഭാഗത്തു നിന്നു പാടില്ലെന്നാണുമിസ്ത്രിയുടെ പ്രത്യേക നിര്‍ദേശം. ആജീവനാന്തം മിണ്ടാതിരിക്കാന്‍ ആര്‍ക്ക് കഴിയും?
കേരളത്തിലെ പ്രശനം പരിഹരിക്കുന്നതിന് ഹൈക്കമാന്‍ഡ് ആത്മാര്‍ഥമായി ആഗ്രഹിന്നുണ്ടെങ്കില്‍ രാമന്‍ നായര്‍ക്ക് ഒരുനിര്‍ദ്ദേശമുണ്ട്. അതായത് കേരള മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനം ആഭ്യ്ന്തരവകുപ്പാണ്. എതിരാളിയെ ആവശ്യം വരുമ്പോള്‍ പൂട്ടാന്‍ ഈവകുപ്പ് കയ്യില്‍ വേണം. തിരുവഞ്ചൂറിന്റെ കായ്യിലെ ആഭ്യന്തരം എന്നുവെച്ചാല്‍ ഉമ്മന്‍ ചാണ്ടിയുടെ കയ്യില്‍ ഇരിക്കുന്നത്പോലാണ്. അതുകൊണ്ടു അതുവിട്ടുകൊടുത്തുള്ള കളി  പറ്റില്ല. ചെന്നിത്തലയ്ക്ക് മന്ത്രിയാകാന്‍ ഈ വകുപ്പ് കൂടിയേ തീരൂ. അങ്ങനെയെങ്കില്‍ ആഭ്യന്തരവകുപ്പ് രണ്ടായി പകുത്ത് കൊടുക്കുന്നതിനെ കുറിച്ചു ആലോചിച്ചാലോ? ഈ കാര്യത്തില്‍ കേരളത്തില്‍ നിന്നുള്ള ഉപദേശികളായ പി ജെ കുരിയന്റെയും, കെ വി തോമസ്സിന്റെയുംഉപദേശങ്ങള്‍ കേള്‍ക്കാതിരിക്കുകയും വേണം..
                      -------------------  


Wednesday, 5 June 2013

ദി ടീം സെയിന്‍റ് മൈക്കള്‍സ്

ഡോക്ടര്‍മാര്‍ക്ക് സ്വകാര്യപ്രാക്ടീസിന് അനുമതി









തിരുവനന്തപുരം: പകര്‍ച്ചപ്പനി പിടിപെട്ടിരിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് ഒരു മാസത്തേയ്ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക്‌ പുറമേ വീട്ടിലെത്തുന്ന രോഗികളെ കൂടി ചികിത്സിക്കാന്‍ തത്ക്കാലത്തേക്ക്‌ അനുമതി നല്‍കണമെന്ന്‌ മെഡിക്കല്‍ കോളജ്‌ ഡോക്ടര്‍മാരുടെ സംഘടന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ്‌ സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാനത്ത് 600 അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് സി.ബി.എസ്.എ ചട്ടമനുസരിച്ച് അംഗീകാരം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുതായി 140 പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കാനും തീരുമാനമായി.
കമന്‍റ് : പകര്‍ച്ചപ്പനി, ഡോക്ടര്‍മാര്‍ക്കു അങ്ങനെ അനുഗ്രഹമായി. പെന്‍ഷന്‍ പ്രായം കൂടി കൂട്ടിക്കീട്ടിയാല്‍ മതി. സര്ക്കാര്‍--എയിഡെഡ് സ്കൂള്‍ അദ്ധ്യാപകര്‍ക്ക് ജോലിയുമായി, എന്തെങ്കിലും പഠിപ്പിക്കണമല്ലോ, അല്ലെങ്കില്‍ സ്കൂള്‍ എപ്പോ പൂട്ടിയെന്നു നോക്കിയാല്‍ മതി.600 അണ്‍ എയ്ഡഡ് സ്കൂളുകളാണ് വരുന്നത്.
-കെ എ സോളമന്‍ 

Tuesday, 4 June 2013

സാംസ്‌കാരിക സംഗമം

Photo: Monsoon Clouds make Kuttanadu a picturesque haven ....!!!!

post courtesy Shaheer Jahangir




















തണ്ണീര്‍മുക്കം: തണ്ണീര്‍മുക്കം ഗ്രാമപ്പഞ്ചായത്ത് പബ്ലിക് ലൈബ്രറി സാംസ്‌കാരിക സംഗമവും പുസ്തകപ്രകാശനവും നടത്തി. കൊക്കോതമംഗലം എ.വി.നായരുടെ 'ആദികാവ്യത്തിന്റെ ഏടുകളിലൂടെ' എന്ന പുസ്തകം പ്രൊഫ.കെ.എ.സോളമന്‍ പ്രകാശനം ചെയ്തു. ബാലസാഹിത്യകാരന്‍ ഉല്ലല ബാബു പുസ്തകം ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എന്‍.സദാനന്ദന്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയാമണി സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.ഡി.വിശ്വംഭരന്‍,പീറ്റര്‍ ബഞ്ചമിന്‍ അന്ധകാരനഴി,   സ്മിത സന്തോഷ്, ടി.ടി.സാജു, എന്‍.മുകുന്ദന്‍, വെള്ളിയാകുളം പരമേശ്വരന്‍, ഡി.ബാബു, ഇ.രാജപ്പന്‍ നായര്‍, നെല്‍സണ്‍ എം.സ്‌കറിയ തുടങ്ങിയവര്‍ സംസാരിച്ചു.

KAS Leaf blog: ആര്‍ക്കും വാങ്ങാം അംബേദ്കര്‍ പുരസ്‌കാരം -കെ എ സ...

KAS Leaf blog: ആര്‍ക്കും വാങ്ങാം അംബേദ്കര്‍ പുരസ്‌കാരം -കെ എ സ...: ആലപ്പുഴ   കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന   ഭാരതീയ ഫോക് ലോര്‍ അക്കാദമിയുടെ  ഈ വര്‍ഷത്തെ ഒന്നാം ഗഡു  അംബേദ്കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു...