Tuesday, 30 June 2015
Sunday, 28 June 2015
സുരേഷ് ഗോപിയെ ഇറക്കിവിട്ടത് ശരിയോ?
.
പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയ ചലച്ചിത്രതാരം സുരേഷ് ഗോപിയെ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഇറക്കിവിട്ടു. തന്റെ ജന്മദിനത്തില് പെരുന്നയിലെ മന്നം മെമ്മോറിയലില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് അദ്ദേഹം എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയത്.
താങ്കളെ ആരാണ് ഇവിടേക്ക് ക്ഷണിച്ചത്, താങ്കളുടെ ഷോ ഇവിടെ വേണ്ടെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഹൃദയം തകര്‍ന്നാണ് താനിവിടെ നിന്ന് പോകുന്നതെന്ന് സുരേഷ് ഗോപിയും പ്രതികരിച്ചു

കമന്റ് : നായന്മാരുടെ പോപ്പുതന്നെ സുകുമാരന്‍ നായര്‍. . സുരേഷ് ഗോപിക്ക് പോപ്പില്‍ നിന്നു തന്നെ അനുഗ്രഹം കിട്ടാനാണ് യോഗം. നായര്‍ക്ക് നട്ടപ്രാന്ത്, നടന് ഉച്ചപ്രാന്ത് !
-കെ എ സോളമന്
Saturday, 20 June 2015
കെ.എസ്.ആര്.ടി.സി. പെന്ഷന് എല്ലാ മാസവും 15-ന് അക്കൗണ്ടിലെത്തും- മന്ത്രി
Posted on: 20 Jun 2015

തൃശ്ശൂര്‍: കെ.എസ്.ആര്.ടി.സി.യില്നിന്ന് വിരമിച്ചവരുടെ പെന്ഷന് തുക എല്ലാ മാസവും പതിനഞ്ചാം തീയതി അവരവരുടെ ബാങ്ക് അക്കൗണ്ടിലെത്തിക്കാന്‍ നടപടിയെടുത്തതായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
ജൂണിലെ പെന്ഷന് നല്‍കിക്കഴിഞ്ഞു. പെന്ഷന് നല്കാന് മാസം 42.5 കോടി രൂപയാണ് വേണ്ടത്. ഇതില്‍ 22.5 കോടി രൂപ കെ.എസ്.ആര്.ടി.സി.യും 20 കോടി രൂപ സര്‍ക്കാരും നല്‍കും. ഇനിയും പെന്ഷന് കിട്ടിയില്ലെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. തൃശ്ശൂര്‍ രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏപ്രില്‍, മെയ് മാസങ്ങളിലെ പെന്‍ഷന്‍തുക കുടിശ്ശികയാണ്. 2014 ഒക്ടോബര്‍ മുതല്‍ ഈ മാര്‍ച്ച് വരെ മുഴുവന്‍പേര്‍ക്കും 15,000 രൂപയാണ് പെന്ഷന് നല്‍കിയത്. ഇതിനുമുകളില്‍ പെന്ഷന് വാങ്ങിയിരുന്നവര്‍ക്ക് ബാക്കി തുകയും നല്‍കാനുണ്ട്. വായ്പയെടുത്ത് ഈ തുക കൂടി നല്‍കാനുള്ള ശ്രമത്തിലാണ് കോര്പ്പറേഷന്. കെ.എസ്.ആര്.ടി.സി.യുടെ പെന്ഷന് ബാധ്യത പൂര്‍ണമായും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.
കെ.ടി.ഡി.എഫ്.സി.ക്ക് കോര്പ്പറേഷന് മുമ്പ് എണ്ണൂറുകോടി രൂപ വിലവരുന്ന സ്ഥലം നല്‍കുകയും അവര്‍ അവിടെ ബഹുനില കോംപ്ലക്സുകള്‍ നിര്‍മ്മിക്കുകയും ചെയ്തെങ്കിലും ഒരു പൈസപോലും തിരികെ കിട്ടുന്നില്ല. മുന്‍കാലങ്ങളിലുണ്ടായ ഇത്തരം അപ്രായോഗിക സമീപനങ്ങള്‍ മാറ്റും. പലിശരഹിത നിക്ഷേപ പദ്ധതിവഴി പദ്ധതികള്‍ നടപ്പാക്കാനാണ് ഇപ്പോള്‍ ശ്രമം. കോര്പ്പറേഷന് നിലവില്‍ 1750 കോടി രൂപ കടമുണ്ട്. പലിശയായി വര്‍ഷം 600 കോടി രൂപ നല്‍കണം. വായ്പ പുനഃക്രമീകരിച്ച് പലിശബാധ്യത കുറയ്ക്കും. കോര്‍പ്പറേഷന്റെ ദിവസവരുമാനം മുമ്പ് 4.49 കോടി രൂപയായിരുന്നത് ഇപ്പോള്‍ 5.65 കോടി രൂപയായി വര്‍ധിച്ചു. കെ.യു.ആര്.ടി.സി. സര്‍വീസ് ലാഭകരമാണെന്നും പ്രതിദിനം 40 ലക്ഷം രൂപയുടെ കളക്ഷനുണ്ടെന്നും മന്ത്രി പറഞ്ഞു.
കോര്പ്പറേഷന് സി.എം.ഡി. ആന്റണി ചാക്കോ, ജനറല്‍ മാനേജര്‍ ആര്. സുധാകരന് തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

കമന്റ്:: ഈ ഉറപ്പെങ്കിലും പാലിച്ചാല്‍ നന്ന്. പെന്ഷന് ചോദിക്കുമ്പോള്‍ കോടികളുടെ കണക്ക് പറയുന്നതു ആര് കേള്‍ക്കാന്‍ വേണ്ടിയാണ്?കെ.എസ്.ആര്.ടി.സി.യുടെ പെന്ഷന് ബാധ്യത പൂര്‍ണമായും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന .ധനവകുപ്പിന്റെ നിലപാട് അസംബന്ധമാണ്. വിദ്യാര്‍ഥികള്‍ക്കും മറ്റും പൂര്‍ണ യാത്രാസൌജന്യം നല്കുന്ന കെ എസ് ആര് ടി സി പ്രവര്‍ത്തിക്കുന്ന സംസ്ഥാനേത്തത് തന്നെയല്ലേ ഈ ധനവകുപ്പ് ?
-കെ എ സോളമന്
Thursday, 18 June 2015
Saturday, 13 June 2015
മോഹന്‍ലാലിന്റെ കസിന്‍സ് ഉപേക്ഷിച്ചത് ക്ലൈമാക്സിന്റെ തര്‍ക്കത്തില്‍: ലാല്‍ജോസ്
മോഹന്‍ലാലിനെ നായികനാക്കി കസിന്‍സ് എന്നൊരു ചിത്രം പ്ലാന്‍ ചെയ്തിരുന്നെങ്കിലും അതിലെ ക്ലൈമാക്സിനെക്കുറിച്ച് അഭിപ്രായവ്യത്യസമുണ്ടായതിനാല് സിനിമ തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ലാല്‍ജോസ്. ഇപ്പോഴും ആ ആഗ്രഹം വിട്ടിട്ടില്ല. പറ്റിയൊരു കഥ വരട്ടെ. പക്ഷേ, ലാലേട്ടനുവേണ്ടിയൊരു ഷര്‍ട്ട് തുന്നാന്‍ ഞാന്‍ തയ്യാറല്ല. ലാലേട്ടന് പാകമാകുന്ന ഒരു ഷര്‍ട്ട് എന്റെ കൈയില്‍ വരുമ്പോള്‍ അത് അദ്ദേഹത്തെ ഞാന്‍ അണിയിക്കും.
ഞാന്‍ രണ്ടുമൂന്ന് കഥകള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തിരുന്നു. ഒരു ക്യാരക്ടര്‍ ചെയ്തുവരുമ്പോള്‍ അത് ലാലേട്ടന് ചെയ്താല്‍ നന്നായിരിക്കും എന്ന് തോന്നിയതിനാലാണ് അദ്ദേഹത്തോട് സംസാരിച്ചത് - പക്ഷേ, തീര്‍ച്ചയായിട്ടും ഒരു താരത്തിന് അവരുടേതായ സ്കെയിലുകളുണ്ട്. ഒരു കഥാപാത്രം ആ സ്കെയിലിനുള്ളില്‍ ഒതുങ്ങാതെ വരുമ്പോള്‍, തനിക്ക് മാച്ച് ചെയ്യാത്തതാണെന്ന് തോന്നുമ്പോള്‍ അവര്‍ നിരസിക്കും. അങ്ങനെ രണ്ടു മൂന്നു തവണ സംഭവിച്ചിട്ടുണ്ട്.മാതൃഭൂമി ആഴ്ചപതിപ്പിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
കമന്റ് : 'പ്രേമം' മോഡല്‍ ഒരെണ്ണം ട്രൈ ചെയ്തുകൂടെ? മോഹന്‍ലാല്‍ ആകുമ്പോള്‍ നല്ല റേഞ്ചുകിട്ടും, മുതുക്കികള്‍ തൊട്ടു തുടങ്ങാം
-കെ എ സോളമന്
Friday, 12 June 2015
Subscribe to:
Posts (Atom)