Saturday, 31 July 2021

വിവിധതരം ഏക്ഷനുകൾ



നിലവിൽ സംസ്ഥാനത്ത് കോവിഡ രണ്ടാം തരംഗമാണോ അതോ മൂന്നാം തരംഗമാണോ എന്ന കാര്യത്തിൽ തർക്കമുണ്ട്. ഇതഃപര്യന്തം ഉള്ള കൊവിഡ് നിയന്ത്രണം ഒരു വൻ പരാജയമായി മാറിയതിനാൽ ഉദ്യോഗസ്ഥർ കാശിനു കൊള്ളാത്തവർ എന്നാണ് മുഖ്യമന്ത്രി വിവക്ഷിക്കുന്നത്. ഉദ്യോഗസ്ഥകോമഡി മൂലം ടി പി ആർ മുമ്പെന്നത്തേക്കാളും മേലെയായി

 പ്രതിസന്ധി മറികടക്കാൻ 5650 കോടിയുടെ പുതിയ പദ്ധതികകളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പദ്ധതികളിൽ ബാങ്കുകളിലെ പലിശ ഇളവാണ് മുഖ്യ ആകർഷണം.  കൂട്ടത്തിൽ, സർക്കാർ വാടകയ്ക്ക് നൽകിയ കടകളുടെ വാടക ഒഴിവാക്കിയതുപോലെ വാടക ഒഴിവാക്കാൻ സ്വകാര്യമേഖലയും ഉദാരസമീപനം സ്വീകരിക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെടുകയും ചെയ്യുന്നു.  അതു പക്ഷേ നടക്കുമോ എന്ന് കണ്ടറിയണം

പുതിയ 5650 കോടി പദ്ധതിയുടെ മുന്നേ പഴയ കൂർത്താ ധനമന്ത്രി 20000 കോടിയുടെ ഒരു കോവി ഡ് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ  നടത്തിപ്പ് 80 രൂപ കോഴിയിറച്ചി പോലെയോ  അഥവാ കോഴിയുടെ മുലയൂട്ട് പോലെയോ നീണ്ടുകിടക്കുകയാണ് , ആർക്കും ഇതുവരെ സഹായം ലഭിച്ചതായി അറിവില്ല. പഴയ പദ്ധതിയിലെ ഇരുപതിനായിരം കോടി കൊടുത്തു തീർത്തതിന് ശേഷമാണോ 5650 കോടി പദ്ധതി നടപ്പിൽ വരുക എന്നുള്ള കാര്യത്തിൽ ജനത്തിന് ആകാംഷയുണ്ട് .

ഒരു കോടി രൂപവരെ ഈടില്ലാതെ വായ്പ അനുവദിക്കുന്ന സ്റ്റാർട്ടപ്പ് കേരള പദ്ധതിക്കായി 50 കോടി മാറ്റി വെയ്ക്കുന്നു വെന്നും  പുതിയ പാക്കേജിലുണ്ട്. ആരുടെയൊക്കെ സ്റ്റാർട്ട് അപ്പിലേക്കാണ് ഈ തുക പോകന്നുവെന്നത് കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടവരോട് ചോദിച്ചു മനസ്സിലാക്കാവുന്നതാണ്. 

ഒരു കോടി വരെ അഞ്ച് ശതമാനം പലിശയിൽ വായ്പ നൽകുന്ന പദ്ധതിയിൽ അഞ്ചു വർഷത്തേക്ക് 2500 പുതിയ വ്യവസായ യൂണിറ്റുകൾക്ക് വായ്പ അനുവദിക്കുമെന്നും പദ്ധതിയിൽ പറയുന്നു. പുതിയ  യൂണിറ്റുകൾക്ക് പകരം വിവിധ കാരണങ്ങളാൽ പൂട്ടപ്പെട്ടു പോയ  പഴയയൂണിറ്റുകൾ തുറന്നു പ്രവർത്തിക്കാൻ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ അതായിരുന്നു വലിയകാര്യം .

പുതിയ പാക്കേജിലെ മറ്റൊരു താരം പതിവുപോലെ കെഎസ്എഫ്ഇ ആണ് അവർ പിഴയും പിഴപ്പലിശയും ഒഴിവാക്കും. ചിട്ടി മുടങ്ങിയാലും ചിറ്റാളന്മാർക്ക് ഡിവിഡന്റ് നൽകും. സാധാരണ ചിറ്റാൾമാർക്ക് ഈ ആനുകൂല്യം കിട്ടാനുള്ള സാധ്യത വിരളമാണ്
കാരണം അവർ ചിട്ടി തവണ കൃത്യസമയത്ത് അടച്ചിരിക്കും. ഇത്തരം ആനുകൂല്യങ്ങൾ നോക്കിയിരിക്കുന്ന ഒരുകൂട്ടർ ഉണ്ട് . അവർക്ക് ഒരു പക്ഷേ ഇത് പ്രയോജനപ്പെട്ടേക്കും.

ഓൺലൈൻ വിദ്യാഭ്യാസത്തിൻറെ ഭാഗമായി കെഎസ്എഫ്ഇ യുടെ വായ്പ പദ്ധതിയിലൂടെ  കൊക്കോണിക്സ് ലാപ്ടോപ്പ് വാങ്ങി ഇളിഭ്യരായവരുണ്ട്
കെഎസ്എഫ് ഇ യുടെ ഏതെങ്കിലും പുതിയ പദ്ധതിയിൽ അവർ വിശ്വാസം അർപ്പിക്കും എന്ന് പറയാനാവില്ല. കോകോണിക്സ് ലാപ്ടോപ്പിൽ റാമും  റോമും ബാറ്ററിയുമില്ലെന്നാണ് ആക്ഷേപം. അതിൽ പിന്നെ എന്താണ് ഉള്ളതെന്ന്  കെ എസ് എഫ് ഇയ്ക്കും അറിയില്ല

കോവിഡിനെതിരെ യുദ്ധപ്രഖ്യാപനവുമായി നടന്ന് വിദേശ അവാർഡുകൾ ഒക്കെ കരസ്ഥമാക്കിയ പഴയ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇപ്പോൾ പറയുന്നു കോവിഡ് സഹായം അപര്യപ്തമെന്ന് . എന്നുവെച്ചാൽ പാക്കേജ് പ്രഖ്യാപനവും ചാനൽ സീരിയലും വിവിധതരം ഏക്ഷനുകളും  ഉണ്ടാകും. പക്ഷേ എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ എന്ന കാര്യത്തിൽ മാത്രമേ സംശയം ബാക്കിയുള്ളൂ

കെ എ സോളമൻ

Thursday, 8 July 2021

കാടടച്ചു വെടി


കോവി ഡ് വ്യാപനത്തിനെതിരെ കേരള ആരോഗ്യമന്ത്രി വീണ ജോർജ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 10% ഉം അതിനുമുകളിലും ഉയർന്നതായി കാണുന്നു. ഇതിനു കാരണംവർദ്ധിച്ചുവരുന്ന ഭവനമേളകൾ ആണെന്നും വീടുകളിലെ സാമൂഹിക സമ്മേളനങ്ങൾക്കെതിരെ അവർ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.

ഭവനമേളകളെക്കുറിച്ചുള്ള മന്ത്രിയുടെ പ്രസ്താവന ശരിയാണെന്ന് തോന്നുന്നില്ല. ലിക്വർ ഔട്ട്ലെറ്റുകൾക്ക് മുന്നിലുള്ള  കൂട്ടംചേരലുകളാണ് കോവിഡിന്റെ വ്യാപനത്തിന് കാരണമാകുന്നത്. മദ്യ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ അനിയന്ത്രിതമായ ആൾക്കൂട്ടം ഒരു കോവിഡ് സ്‌പ്രെഡറാണ്, സർക്കാർ ഇതേക്കുറിച്ച് അജ്ഞത നടിക്കുന്നതിൽ കോടതിക്ക് പോലും ഉത്കണ്ഠയുണ്ട്.

കാടടച്ച് വെടി വെക്കുന്നതിന് പകരം മദ്യവിൽപ്പനശാലകൾക്ക് മുന്നിലെ വൻ ജനക്കൂട്ടത്തെക്കുറിച്ച് സംസാരിക്കാൻ മന്ത്രിക്ക് ധൈര്യമുണ്ടോ എന്നതാണ് സാമാന്യജനത്തിന് അറിയേണ്ടത്

കെ എ സോളമൻ

Thursday, 1 July 2021

പ്രഫസർ #ആണെന്നും #അല്ലെന്നും


ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് മന്ത്രി ആർ. ബിന്ദുവിനെ തിരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എതിർ സ്ഥാനാർഥിയായി മത്സരിച്ച കേരള കോൺഗ്രസ് നേതാവ് തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല

പ്രൊഫസർ അല്ലെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രൊഫസർ എന്ന് പേരിനു മുന്നിൽ ചേർത്താണ് ബിന്ദു തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്നാണ് ഇദ്ദേഹം പറയുന്നത്. ഇത് തിരഞ്ഞെടുപ്പ് ക്രമക്കേടിന്റെ പരിധിയിൽ വരുമെന്നും അതുകൊണ്ടു തെരഞ്ഞെടപ്പു റദ്ദാക്കണമെന്നും അദ്ദേഹം പറയുന്നു. ഉണ്ണിയാടൻ്റെ  ഹർജി കോടതി അംഗീകരിക്കുമോ അതോ ചവറ്റുകൊട്ടയിൽ തളളുമോ എന്നു വഴിയേ അറിയാം

മന്ത്രി ബിന്ദുവിന് പ്രഫസർ അല്ലെന്നു ഉത്തമ ബോധ്യമുന്നയിരുന്നു എന്നു ഉണ്ണിയാടൻ  പറയുന്നത് ഏതു ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലെന്നു മനസ്സിലാകുന്നില്ല.

കേരളത്തിലെ കോളജുകളിൽ ഒരു കാലത്ത് 10 വർഷം സർവീസ് പൂർത്തിയാക്കിയ ലക്ചററെ പ്രമോട്ടു ചെയ്താൽ ഗ്രേഡ് 2 പ്രഫസറാകും അടുത്ത പ്രമോഷനിൽ ഗ്രേഡ് 1 പ്രഫസറാകും. ഈ പ്രഫസർമാരെല്ലാം പേരിനൊപ്പം പ്രഫസർ എന്നു ചേർക്കുക്യം ചെയ്തിരുന്നു.

ഈ അധ്യാപകരൊന്നും പ്രഫസർമാരായി തുടർന്നു ഞെളിയേണ്ട എന്ന് ആർക്കോ തോന്നിയതിനാലാകണം അടുത്ത ശമ്പള പരിഷ്കരണത്തിൽ എല്ലാറ്റിനെയും സീനിയർ ഗ്രേഡ്, സെലക്ഷൻ ഗ്രേഡ് ലെക്ചറർമാരാക്കി. ലെക്ചർമാരായി തരം താഴ്ന്നെങ്കിലും പഴയ പ്രഫസർമാരും കൂട്ടത്തിൽ പുതിയ ലക്ചറർ മാരും പ്രഫസർ ഡസിഗ്ഷേൻ ഉപയോഗിച്ചു പോന്നു. ഇതുകൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ലെങ്കിലും ആർക്കുമത് ഉപദ്രവം ചെയ്തിരുന്നില്ല.

തുടർന്നുള്ള ശമ്പള പരിഷ്കാരത്തിൽ എല്ലാവരെയും അസിസ്റ്റൻ്റ് പ്രഫസർ, അസോസിയേറ്റ് പ്രഫസർമാരായി ഉയർത്തി. ഇതിൻ്റെ ഫലമായി കോളജുകളിൽ പ്രഫസർമാരെ മുട്ടിയിട്ടു നടക്കാൻ വയ്യാത്ത അവസ്ഥയായി... എല്ലാവരും പ്രഫസർമാർ എന്നറിയാൻ തുടങ്ങി. പക്ഷെ ഇതു സമൂഹത്തിൽ എന്തെങ്കിലും ആഘാതം സൃഷ്ടിച്ചുവെന്ന് പറഞ്ഞു കേട്ടില്ല. പ്രഫസർ ബിന്ദുവും അക്കൂട്ടത്തിലെ ഒരു പ്രഫസറാണ്. അപ്പോൾ പിന്നെ   ഉണ്ണിയാടനെന്താ വിരോധം? പ്രഫസർ എന്നു വെച്ചു വോട്ടുപിടിച്ചെന്നാണ് ആരോപണമെങ്കിൽ തോരസ് എന്തിനാ ഉണ്ണിയാടൻ എന്നു പേരുവെച്ചത്. ഏതെങ്കിലും ഉണ്ണി നിർത്താതെ ആടുന്നുണ്ടോ?

മന്ത്രി ബിന്ദു പ്രചാരണത്തിനുള്ള നോട്ടീസുകളിലും ബാനറുകളിലും ചുവരെഴുത്തുകളിലും പ്രൊഫ. ബിന്ദുവെന്ന് രേഖപ്പെടുത്തി, ബാലറ്റ് പേപ്പറിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനിലും പ്രൊഫ. ബിന്ദുവെന്ന് രേഖപ്പെടുത്തി,. ഇതിലൂടെ വോട്ടർമാരെ സ്വാധീനിച്ചു എന്നൊക്കെയാണ് ആരോപണം. പ്രഫസർക്ക് അങ്ങനെ രേഖപ്പെടുത്തിക്കുടെ? അവർ പ്രഫസർ മാത്രമല്ല പ്രിൻസിപ്പലും ആയിരുന്നു'

ഇന്നു കോളജ് അധ്യാപകരെല്ലാം പ്രഫസർമാരാണ്. ജോലിക്ക് കയറുന്നതു തന്നെ അസി. പ്രഫസർ ആയാണ്. അസി. പ്രഫസർ എന്നു ഡസിഗ്‌നേഷൻ വയ്ക്കാറില്ല, പ്രഫസർ എന്നാണ് ഉപയോഗിക്കുക..പ്രഫസർ ബിന്ദുവിന് തെറ്റുപറ്റിയിട്ടില്ല എന്നു തന്നെെയാണ് അഭിിപ്രായം. പക്ഷെ ഈ പ്രഫസർ സ്ഥാനം എവിടെയൊക്കെ തിരുകണം എന്നതിൽ ചെറിയ നോട്ടപ്പിശക് ഉണ്ടായിട്ടുണ്ടാവാം. പ്രഫസർ വിശേഷണമുണ്ടെങ്കിൽ വോട്ടു കിട്ടുമെന്നു പറയുന്നത് തെറ്റായ നിരീക്ഷണം.

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ ഇനി പ്രഫസർമാർ - എന്നൊരു വാർത്ത 21 - 2 - 202l ൽ പത്രങ്ങളിൽ വന്നതാകാം ഉണ്ണിയാടനെ പോലുള്ളവർക്ക് ഈ വഴിക്ക് ചിന്തിക്കാൻ പ്രേരണയായത്. ഇതിൻ്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ എയിഡഡ് കോളജിൽ പ്രഫസർമാരില്ല പക്ഷെ അവിടങ്ങളിലെ അധ്യാപകരുടെ ഡസിഗ്നേഷൻ അസിസ്റ്റൻറ് പ്രഫസർ, അസോസിയേറ്റ് പ്രഫസർ എന്നിങ്ങനെയാണ്. ഇവരെയാരെയും പ്രഫസർ എന്നു വിളിക്കാൻ പാടില്ലെന്നാണോ? മുമ്പുണ്ടായിരുന്ന സീനിയർ ഗ്രേഡ് ലെക്ചർമാരും സെലക്ഷൻ ഗ്രേഡ് ലക്ചർമാരും പിന്നീട് അസിസ്റ്റൻ്റു പ്രഫസറും അസോ. പ്രഫസറുമായി മാറുകയായിരുന്നു. സെലക്ഷൻ ഗ്രേഡ് ലക്ചറർ ആയിരിക്കെ റിട്ടയർ ചെയ്ത അധ്യാപകൻ ഇന്ന് അദ്ദേഹത്തിൻ്റെ പെൻഷൻ പേപ്പറുകളിൽ അസോസിയേറ്റ് പ്രഫസറാണ്
 
പ്രഫസർ സ്ഥാനം കിട്ടിയാൽ മാത്രമേ പ്രഫസർ ഡസിഗ്നേഷൻ പാടുള്ളൂവെങ്കിൽ പ്രഫ കെ വി തോമസ്, പ്രഫ പി.ജെ കുര്യൻ, പ്രഫ മീനാക്ഷി തമ്പാൻ, പ്രഫ ചന്ദ്രചൂഡൻ പ്രഫ ജയരാജ്  എന്നിവരുടെയൊക്കെ പ്രഫസർ ഡസിഗ്നേഷൻ എടുത്തു മാറ്റേണ്ടി വരും. പുതിയപരിഷ്കാരങ്ങൾ മുൻകാല പ്രാബല്യത്തിൽ നടപ്പിലാക്കാനാവില്ല.

പ്രഫസർ, ഡോക്ടർ, അഡ്വക്കേറ്റ്. എന്നതു പോലെയുളള ഡസിൻ്റേഷനുകൾ പേരിനൊപ്പം ചേർക്കുന്നത് നമ്മുടെ നാട്ടിൽ തുടർന്നു പോരുന്ന ഒരു രീതിയാണ്
ഡി ജി പി, എ ഡി ജി പി. മജിസ്ട്രേറ്റ്, പ്ളീഡർ, പ്രോസിക്യൂട്ടർ, ഫാർമസിസ്റ്റ്, നഴ്സ്, പോസ്റ്റ് മാസ്റ്റർ, സെക്രട്ടറി പോലുള്ള സ്ഥാനങ്ങൾ പേരിനൊപ്പം ചേർത്തു കാണാറുമില്ല. ഈ രീതികൾ കൊണ്ട് പറയത്തക്ക നേട്ടമോ കോട്ടമോ ഇല്ല

 പ്രഫ പി ജെ കുര്യൻ വളരെക്കാലം പാർലമെൻ്റിൽ ഉപാദ്ധ്യക്ഷനോ.അധ്യക്ഷനോ ആയിരുന്ന ആളാണ്. അദ്ദേഹം യുജിസി പ്രഫസർ ആയിരുന്നില്ല. പുതിയ സാഹചര്യത്തിൽ രാജ്യസഭാ രേഖകളിൻ നിന്ന് പ്രഫസർ കുര്യൻ്റെ പ്രഫസർ വിശേഷണം മാറ്റേണ്ടി വരുമോ? സാമൂഹ്യ പ്രതിബദ്ധതയുടെ പേരിൽ ആ ദിശയിലും ഉണ്ണിയാടന് ഒരു കേസ് രജിസ്റ്റർ ചെയ്യാവുന്നതാണ്

അക്കാദമിക് റാങ്കുകളിലെ മിക്ക സിസ്റ്റങ്ങളിലും, "പ്രൊഫസർ" എന്ന യോഗ്യത  സൂചിപ്പിക്കുന്നത് ഏറ്റവും മുതിർന്ന അക്കാദമിക് സ്ഥാനത്തെയാണ്.  ചില സമയങ്ങളിൽ അനൗപചാരികമായി "ഫുൾ പ്രൊഫസർ" എന്നുംഈ സ്ഥാനം അറിയപ്പെടുന്നു. ചില രാജ്യങ്ങളിലും സ്ഥാപനങ്ങളിലും, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തുടങ്ങിയ താഴ്ന്ന പദവികളുടെ ടൈറ്റിലുകളിലും "പ്രൊഫസർ" എന്ന പദം ഉപയോഗിച്ചു വരുന്നു; അസോസിയേറ്റ്, അസിസ്റ്റന്റ് പ്രൊഫസർമാരെ സൂചിപ്പിക്കാൻ പ്രൊഫസർ എന്ന പദം ഉപയോഗിക്കുന്ന രീതി അമേരിക്കയിലുണ്ട്, നമ്മളും അതു പിന്തുടർന്നു പോരുന്നു.. ഒരു യുജിസി വാർത്തയുടെ പേരിൽ കോളജ് അദ്ധ്യാപകർ പ്രഫസർ  ഡസിഗ്നേഷൻ  ഉപയോഗിക്കാൻ പാടില്ലെന്നു പറയുന്നത് മലയാള ഭാഷാ ലിപി പരിഷ്കരണം പോലെയാണ് . ഏതാണ് ശരിയെന്ന് ആർക്കും നിശ്ചയമില്ല

ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം  പ്രഫ.രവീന്ദ്രനാഥിൻ്റെ ഫേസ് ബുക്ക് പേജാണ് . അദ്ദേഹം അസോസിയേറ്റ് പ്രഫസർ ആയതു കൊണ്ടാണ്  ഈ പ്രഫസർ ഡസിഗ്നേഷൻ. ഇതിൽ വലിയ പിശകു സംഭവിച്ചു എന്നു കരുതുന്നില്ല. അതു കൊണ്ട് പ്രഫ ബിന്ദുവിനും ഡസിഗ്നഷൻ ഉപയോഗിക്കാം. ഉണ്ണിയാടനെ പോലുള്ളവർ കുറച്ചു കൂടി ഗൗരവതരമായ കാര്യങ്ങളിൽ ഇടപെടുകയാണ് വേണ്ടത്.

കെ എ സോളമൻ

Monday, 28 June 2021

പരീക്ഷകൾ നടക്കട്ടെ


സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ബിരുദ-ബിരുദാനന്തര പരീക്ഷകൾ നടത്തുന്നതിനെതിരെ ഒരു കൂട്ടം വിദ്യാർത്ഥികൾ പ്രചാരണം നടത്തുന്നുണ്ട്. എങ്ങനെയെങ്കിലും പരീക്ഷ കഴിഞ്ഞുകിട്ടാൻ ഭൂരിപക്ഷം വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും ആഗ്രഹിക്കുമ്പോഴാണ് പുറമ്പോക്കുകാരായ ചില വിദ്യാർത്ഥികളുടെ എതിർപ്പ്. കോവിഡിൻ്റെ മറവിൽ പഠിക്കാതെയും പരീക്ഷയെഴുതാതെയും ഡിഗ്രി നേടാനുള്ള സർജിക്കൽ മൂവ്. 

 കൊവിഡ് പ്രതിസന്ധികള്‍ ഉണ്ടെന്നുള്ളത് നേരാണ്. പക്ഷെ ഇവയെല്ലാമൊഴിഞ്ഞിട്ട് പരീക്ഷ നടത്താമെന്ന് വെച്ചാൽ ചിലപ്പോൾ വർഷങ്ങളുടെ നഷ്ടം വിദ്യാർത്ഥികൾക്കു ഉണ്ടാകും.. അതു കൊണ്ട് കോവിഡ് പ്രതിസന്ധികളെ  നേരിട്ടു മുന്നോട്ടു പോകുകയെന്നതാണ് ശരിയായ സമീപനം. എല്ലാ പ്രതിസന്ധികളും അവഗണിച്ച് രാഷ്ട്രീയക്കൾക്ക് ഇലക്ഷൻ നടത്തി ഭരണം സുഗമമാക്കാമെങ്കിൽ കുറെക്കുടി അച്ചടക്കത്തിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി സമുഹത്തിന് 
കോവിഡ് നിബന്ധനകൾ പാലിച്ചു എന്തുകൊണ്ടു് പരീക്ഷ എഴുതിക്കൂടാ? യൂണിവേഴ്സിറ്റികളും കോളജുകളും വിദ്യാർത്ഥികൾക്കു ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാൻ തയ്യാറുമാണ്.

സി ബി എസ് ഇ യും സിഐ എസ് സി ഇ യും പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ പരീക്ഷകൾ മാറ്റി വെച്ച് ഗ്രേഡിംഗ് നടത്തുന്നതു പോലെ കോളജുകളിലും വേണമെന്നു വാദിക്കുന്നവരുണ്ട്. സ്കൂൾ ക്ളാസുകളിൽ മുൻവർഷങ്ങളിലെ വിദ്യാർത്ഥികളുടെ പെർഫോർമൻസ് കൃത്യമായി കാണിക്കുന്ന സൂചികകൾ - മാർക്ക് ലിസ്റ്റുകൾ കാണും. അതുകൊണ്ട് ഗ്രേഡിംഗ് നടത്തുന്നത് എളുപ്പമാണ്. കോളജുകളിൽ ഇങ്ങനെയൊരു മാർക്ക് ലിസ്റ്റ് കാണില്ല. വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതാക്കന്മാർ യൂണി. പരീക്ഷയ്ക്കു മാത്രമാകും കോളജ് ഹാളിൽ പ്രവേശിക്കുക. മറ്റു സമയങ്ങളിൽ അവരുടെ വിലാസം കോമ്പൗണ്ടിലോ കോളജിന് പുറത്തോ ആകും. പരീക്ഷ നടത്തിയില്ലെങ്കിൽ ഇവരെല്ലാം ഉയർന്ന മാർക്കിൽ പരീക്ഷ ജയിക്കും. ഓൺലൈനിൽ കുത്തിമറിഞ്ഞും അല്ലാതെയുമൊക്കെ കഷ്ടപ്പെട്ടു. പഠിച്ചവർ പുറന്തള്ളപ്പെടും.

ലിവിംഗ് വിത്ത് ഡയബറ്റിക്സ് എന്ന പറയുമ്പോലെ ലിവിംഗ് എമിഡ്സ്റ്റ് കോവിഡ് വിദ്യാർത്ഥികളും പരിശീലിക്കണം

രോഗവ്യാപനം ഇപ്പോൾ കൂടുകയല്ല, കുറയുകയാണ്. അതുകൊണ്ട് വിദ്യാർത്ഥികൾക്ക്‌ വലിയ ആശങ്ക ഇക്കാര്യത്തിൽ ഉണ്ടാകേണ്ടതില്ല. വാക്സീൻ  ലഭിക്കുന്ന മുറയ്ക്ക്  എടുത്തും  കോവിഡ് സിബന്ധനകൾ പാലിച്ചും മുന്നോട്ടു പോകണം
ഒരു ന്യൂനപക്ഷം വിദ്യാർത്ഥികൾക്ക്  ആശങ്ക ഉണ്ടെന്ന പേരിൽ   പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിന് ഒരു പരിഹാര മാർഗ്ഗം നിർദ്ദേശിക്കാനുള്ള ചുമതലയുണ്ട്. പക്ഷെ അതു  കാലത്തെ പിന്നോട്ടു വലിക്കുന്നതാകരുത്.

പരീക്ഷ മാറ്റി വയ്ക്കുന്നത് അക്കാദമിക് രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നുള്ളത് തർക്കമറ്റ കാര്യമാണ്. ഗതാഗത സൗകര്യമില്ലന്നൊക്കെ പറയുന്നത്  പരീക്ഷ എഴുതാൻ താല്പര്യമില്ലാത്തവരാണ്. .പരീക്ഷ നടക്കുക തന്നെ വേണം. സർവകലാശാലകൾക്ക് പരിപൂർണ്ണ സഹകരണമാണ്  ഇക്കാര്യത്തിൽ രക്ഷാകർത്താക്കളിൽ നിന്ന് ഉണ്ടാകേണ്ടത്.
 
കെ എ സോളമൻ

Saturday, 26 June 2021

ജോലിയില്ല, #അപകടവുമില്ല


ടെലിഫോൺ പ്രോഗ്രാമിലെ റീമാർക്ക് കാരണം എല്ലാ സുഹൃത്തുക്കളും നിമിഷനേരം കൊണ്ട് ശത്രുക്കളായി. പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമെന്ന പദവി വഹിക്കുന്നത് അത്ര വലിയ പ്രാധാന്യമർഹിക്കുന്ന കാര്യമല്ല.'

ഒരു ടെലിഫോൺ ഷോയിൽ ഒരു സ്ത്രീയോട് “പിന്നെ  അനുഭവിച്ചോ” എന്ന് പറയുന്നത് സംസ്ഥാന ഭരണകക്ഷിയെ സംബന്ധിച്ച് ഏറ്റവും കഠിനമായ കുറ്റമാണ്. . അസംബ്ലി ഹാളിൽ ടേബിൾ ടോപ്പിൽ ബ്രേക്ക് ഡാൻസ് അവതരിപ്പിച്ച മാന്യദ്ദേഹം സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായി സേവനം അനുഷ്ഠിക്കുമ്പോഴാണ് ഇതെന്നും ഓർക്കണം..

ജോസഫിൻ കേന്ദ്രകമ്മിറ്റി അംഗമാണെങ്കിലും പാർട്ടി യിൽ അവർ പിന്നാക്ക സഖാവാണ്. വനിതാ കമ്മീഷന്റെ ചെയർപേഴ്‌സണായി അവർ കഠിനാധ്വാനം ചെയ്തു, കുടംബ കോടതിയിൽ എത്തുന്നതിൽ നിന്ന് ഒത്തിരി പേരെ അവർപിന്തിരിപ്പിച്ചു. സമാനമായ മറ്റ് കമ്മീഷനുകളെല്ലാം വെറുതെ ഇരിക്കുമ്പോഴാണ് അവർ കഠിനാധ്വാനം. ചെയ്തത്. വനിതാ കമ്മീഷന് കൂടിയ ജോലി, ഉയർന്ന അപകടസാധ്യത., മറ്റ് കമ്മീഷനുകൾക്ക് ജോലിയ്ക്കില്ല അതുകൊണ്ട് അപകടസാധ്യതയുമില്ല.

പാർട്ടിയിൽ സ്വാധീനമുള്ള ചില തൊഴിലന്വേഷകർ ഉണ്ടാകാം. അതുകൊണ്ടാണ് ഒരു.നാവു പിഴമൂലം അവർ പുറത്താക്കപ്പെട്ടത്. അവർ എന്തുകൊണ്ട് ധാർഷ്ട്യമുള്ള രീതിയിൽ പെരുമാറിയെന്ന് ചിന്തിക്കാൻ അവരുടെ സർക്കിളിലെ ആർക്കും കഴിഞ്ഞില്ല. വർഷങ്ങളായി പാർട്ടിക്കുവേണ്ടി അവർ നടത്തിയ കഠിനാധ്വാനവും അതുമൂലമുണ്ടായ തിക്താനുഭവുമാണ് ഇതിന് കാരണം. ജോസഫൈനാനെതിരെ നടപടിയെടുത്തവർ അവരെ സമീപിച്ച പരാതിക്കാരിയെ കണ്ടെന്നി പ്രശ്നം പരിഹരിച്ചു കൊടുക്കാൻ മറക്കരുത്

കെ എ സോളമൻ

Monday, 21 June 2021

#ചിരിക്കുക, #നശിക്കുക



യാത്രക്കാർക്കായി കേരള ഗതാഗത മന്ത്രി ആന്റണി രാജു സംസ്ഥാനത്തെ ആദ്യത്തെ ഹരിത ബസ് സർവീസ്  ആരംഭിച്ചിരിക്കുന്നു. ദ്രവീകൃത പ്രകൃതിവാതകം (എൽ‌എൻ‌ജി) പവേർഡ് ബസുകൾക്ക് ഓരോ വർഷവും കുറഞ്ഞത് 500 കോടി രൂപ ലാഭിക്കാനാകുമെന്ന് മന്ത്രി.

വളരെ നല്ല കാര്യം, പക്ഷെ ഡീസലിൽ നിന്ന് സി‌എൻ‌ജി ബസുകളിലേക്കും ഇലക്ട്രിക് ബസുകളിലേക്കും കെ‌എസ്‌ആർ‌ടി‌സി മാറിയിപ്പോൾ  വലിയ ലാഭമായിരുന്നു പ്രതീക്ഷിച്ചിരുന്നത്., പക്ഷേ അത് നിരാശയിൽ അവസാനിച്ചു. മിക്ക ഇലക്ട്രിക് ബസുകളും ഇനി പ്രവർത്തിക്കാനാവാത്ത വിധം വള്ളിപ്പടർപ്പുകൾക്കുള്ളിൽ വിശ്രമിക്കുന്നു. വേൾവോ എ സി ബസുകളുടെ ഗതിയും ഏറെക്കുറെ അങ്ങനെ തന്നെ. സ്വകാര്യ ഓപ്പറേറ്റർമാരുമാരുടെ ഇലക്ട്രിക് ബസുകൾ ലാഭകരമായി പ്രവർത്തിക്കുമ്പോഴാണ് കെ എസ് ആർ ടി സിക്ക് ഇവ ബാധ്യതയാകുന്നത്., മോശപ്പെട്ട മാനേജുമെന്റാണ് കോർപ്പറേഷന്റെ ശാപം.

ചരിത്രം പരിശോധിച്ചാൽ എൽ‌എൻ‌ജി ബസുകകളെ കാത്തിരിക്കുന്ന വിധിയും വ്യത്യസ്‌തമായിരിക്കില്ല. വാങ്ങുക, ചെലവഴിക്കുക, ചിരിക്കുക, നശിക്കുക - ഇവയാണ് കെ‌എസ്‌ആർ‌ടി‌സിയുടെ മുദ്രാവാക്യം.

-കെ എ സോളമൻ

Tuesday, 1 June 2021

#ഇന്ത്യൻ #വകഭേദങ്ങൾ


ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, കാപ്പ എന്നിവ ഗ്രീക്ക് ഭാഷയിലെ അക്ഷരങ്ങളാണ്. വിവിധ ഭാഷകൾ. ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം തുടങ്ങിയവയിൽ ഇവയ്ക്ക് പ്രാധാന്യമുണ്ട്. ഇപ്പോഴിതാ മെഡിക്കൽ സയൻസിലും ഈ അക്ഷരങ്ങൾ മുമ്പെങ്ങുമില്ലാതിരുന്ന സ്ഥാനം  നേടിയിരിക്കുന്നു

ലോകാരോഗ്യസംഘടന വിളിച്ചുചേർത്ത ഒരു കൂട്ടം വിദഗ്ധർ കോവിഡ് -19 വൈറസിന്റെ വകഭേദങ്ങളെ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, കാപ്പ എന്നീ അക്ഷരങ്ങൾ ഉപയോഗിച്ച് ലേബൽ ചെയ്യാൻ ശുപാർശ ചെയ്തിരിക്കുന്നു. ഇവയിൽ കാപ്പയും ഡെൽറ്റയും ഇന്ത്യൻ വകഭേദങ്ങളാണ്!

അടുത്തിടെ, ലോകാരോഗ്യ സംഘടന അതിന്റെ ചില ബൗദ്ധികസ്വത്തുക്കൾ ഇന്ത്യയുമായി പങ്കിടുന്നതിൽ വളരെ മാന്യത പുലർത്തുന്നു.. വൈറസിന്റെ പരിണാമം നിരീക്ഷിക്കുമ്പോൾ, ഇന്ത്യയുടെ സംഭാവന അവഗണിക്കാൻ അവർക്ക് കഴിയില്ല. ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ പക്ഷെ സ്വീകരിക്കാനള്ള  മാനസികാവസ്ഥയിലല്ല ഇന്ത്യൻ മെഡിക്കൽ സംഘങ്ങൾ.

 വുഹാൻ വംശജനായ കോവിഡ് -19 വൈറസിനെക്കുറിച്ച് ലോകാരോഗ്യ സംഘടന ഇപ്പോഴും ഇരുട്ടിൽ തപ്പുമ്പോൾ ഇന്ത്യ, വിയറ്റ്നാം, മറ്റ് മൂന്നാം ലോക രാജ്യങ്ങൾ എന്നിവർക്കായി വൈറസിന്റെ വകഭേദങ്ങളെ വീതിച്ചു നൽകുന്നത് ഒരു കളിയാണ്. ഇത്തരം കളിയിലൂടെയാണ്  ഡെൽറ്റയ്ക്കും കാപ്പയ്ക്കും പറ്റിയ വാക്സീനുകൾ ഇന്ത്യയിലേക്കു കയറ്റി അയയ്ക്കാൻ ആഗോള കുത്തകകൾക്ക് കഴിയുന്നത്.'

കെ എ സോളമൻ