#മണ്ടത്തരത്തിന് പരിധിയില്ല
സംസ്ഥാനത്തിൻ്റെ 2025-26 ബജറ്റ് ലോഗോയിൽ ഇന്ത്യൻ രൂപയുടെ ചിഹ്നത്തിന് പകരം തമിഴ് അക്ഷരമാലയായ 'രൂ' നൽകാനുള്ള തമിഴ്‌നാട് ഡിഎംകെ സർക്കാരിൻ്റെ തീരുമാനം ജനത്തെ ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവൃത്തിയാണ്.
സാമ്പത്തിക വ്യവസ്ഥയിൽ ഒരു പ്രത്യേക ഐഡൻ്റിറ്റി സൃഷ്ടിക്കാൻ ഉദ്ദേശിച്ചകൊണ്ടുള്ള ഇത്തരമൊരു നീക്കം ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും തകർക്കുന്നതാണ് അത് തികച്ചും അനുചിതമാണ്,അനുവദിച്ചു കൊടുക്കാൻ പാടില്ലാത്തതുമാണ്.
രാജ്യത്തുടനീളം പ്രചാരത്തിലുള്ളതും അംഗീകരിക്കപ്പെട്ടതുമായ ഇന്ത്യൻ രൂപയുടെ ചിഹ്നം രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയുടെ കൂട്ടായ ശക്തിയെ പ്രതിനിധീകരിക്കുന്നു. അത് ഏകപക്ഷീയമായി മാറ്റിസ്ഥാപിക്കുന്നതിലൂടെ, ദേശീയ ചട്ടക്കൂടിനെ അവഹേളിക്കുന്ന തരത്തിലായി തമിഴ്നാട് സർക്കാരിൻ്റെ ഈ വിഘടനവാദനീക്കം
അനാവശ്യമായ ഈ പ്രവൃത്തി മറ്റ് സംസ്ഥാനങ്ങളും പിന്തുടരുകയാണെങ്കിൽ അപകടകരമായ പ്രാദേശികവാദത്തിത്തിലേക്കായിരിക്കും രാജ്യത്തിൻ്റെ വിവിധ പ്രവിശ്യകൾ നീങ്ങുക
കറൻസിയിൽ ഉൾപ്പെടെയുള്ള ഇന്ത്യൻ ദേശീയ ചിഹ്നങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെയും ബഹുമാനത്തോടെയും തുടരുക എന്നത് നിർണായകമാണ്.. പ്രാദേശികവാദം പ്രോത്സാഹിപ്പിക്കുന്ന എല്ലാ നീക്കങ്ങളം മുളയിലെ നുള്ളണം.
-കെ എ സോളമൻ
No comments:
Post a Comment