#മാരാരിക്കുളം_ജംഗ്ഷനിൽ_അടിപ്പാത_നിർമ്മിക്കണം
ദേശീയപാത ആറുവരി നിർമാണത്തിന്റെ ഭാഗമായി മാരാരിക്കുളം റോഡ് അടച്ചുകെട്ടിയത് റെയിൽവേ സ്റ്റേഷൻ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എന്നിവയിലേക്കുള്ള യാത്രാസൗകര്യങ്ങൾ പൂർണ്ണമായി തടസ്സപ്പെടുത്തിയിരിക്കുകയാണ്. സഞ്ചാരസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തെ ഹനിക്കുന്ന ഈ അശാസ്ത്രീയ നിർമാണം മത്സ്യത്തൊഴിലാളികൾ, വിദ്യാർത്ഥികൾ, രോഗികൾ, വ്യാപാരികൾ തുടങ്ങി പ്രദേശത്തെയും അയൽപക്ക ഗ്രാമങ്ങളിലെയും ജനങ്ങളുടെ ജീവിതവും ഉപജീവന മാർഗ്ഗങ്ങളും കടുത്ത ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്.
വികസനം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും മാന്യമായ ജീവിതത്തെയും നിഷേധിച്ചുകൊണ്ടാകരുത്. ഈ ഗുരുതരമായ പ്രശ്നത്തിന് പരിഹാരമായി മാരാരിക്കുളത്ത് അടിയന്തരമായി അടിപ്പാതയോ മേൽപ്പാതയോ നിർമ്മിക്കണമെന്ന് നാട്ടുകാരുടെ പ്രതിരോധ ധർണയും വിവിധ നിവേദനങ്ങളും ആവശ്യപ്പെടുന്നു. ജനങ്ങളെ സമരത്തിലേക്ക് തള്ളിവിടാതെ, അധികാരികൾ അടിയന്തരമായി ഇടപെട്ട് പ്രദേശവാസികളുടെ യാത്രാദുരിതം പരിഹരിക്കാൻ തയ്യാറാകണം.
No comments:
Post a Comment