Saturday, 5 January 2013

സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം


Have u ever seen such wooden log made house..?
Its an amazing construction :)















ഇതൊരു വലിയ പ്രതിസന്ധിയാണ്, ജനത്തിന് ഇരുപതിന്റെയും നാല്‍പ്പതിന്ന്‍റെയുംലോട്ടറി ടിക്കറ്റ് ആവശ്യത്തിന് ലഭിക്കുന്നില്ല. അരിയില്ല, തുണിയില്ല, മണ്ണെണ്ണയില്ല ഗ്യാസ്സില്ല, ലോട്ടറിയുമില്ലെന്ന് വെച്ചാല്‍? സംസ്ഥാന ധനമന്ത്രി ഉടന്‍ ഉത്തരവായി, എല്ലാറ്റിനും മുപ്പത്തിന്റെ ടിക്കറ്റ് ആവശ്യത്തിന് അടിച്ചു കൊടുക്കാന്‍. ഇരുപതിന്റെയും നാല്‍പ്പതിന്ന്‍റെയുംലോട്ടറി ടിക്കറ്റ് അടിച്ചടിച്ചു നടുവൊടിഞ്ഞ ഗവണ്‍മെന്‍റ് പ്രെസ്സ് ജീവനാക്കാര്‍ക്ക് അതോടെയാണ് നടൂ നിവര്‍ത്താനായത്.

30-നു പകരം ടിക്കറ്റ് വില 300 ആക്കണമെന്നതാണ് ധനമന്ത്രിയോടുള്ള രാമന്‍ നായരുടെ റിക്വെസ്റ്റ്, തെണ്ടുന്നെങ്കില്‍ അന്തസ്സായി തെണ്ടട്ടെ.

പാലമാണിക്ക്യത്തിന്റെ ‘സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം’ എന്നു കേട്ടപ്പോള്‍ അത്രയ്ക്കങ് നിരീച്ചില്ല. യുവാക്കള്‍ സര്ക്കാര്‍ ജോലിക്കു കാത്തുനില്‍ക്കാതെ സ്വയം സംരംഭകരാകണമെന്നതാണ് കേന്ദ്രമന്ത്രി ചിദംബരചെട്ടിയാര്‍ തൊട്ട് ഉമ്മന്‍ചാണ്ടിതൊട്ട് കുഞ്ഞുമാണിവരെയുള്ള സകല മന്ത്രിമാരുടെയും ഉദ്ബോധനം. വിദേശത്തെ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി സ്വയം സംരംഭകത്വം നടത്തിയാലെ നാടു പുരോഗമിക്കൂ .യുവാക്കളുടെ കര്‍മശേഷി ഉയര്‍ത്താന്‍ എന്തുവേണമെന്ന് കണ്ടുപിടിക്കാന്‍ രാത്രി ഒന്‍പതിന് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് അധ്വാന വര്‍ഗ സിദ്ധാന്തത്തില്‍ അധിഷ്ഠിതമായിസംസാരിച്ചപ്പോള്‍ ഉയര്‍ന്നു വന്ന ആശയമാണ് സെസ് അഥവാ സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം

യുവാക്കല്‍ക്ക് ഒത്തിരി കഴിവുകള്‍ ഉണ്ട്. അത് വേണ്ടപോലെ വികസിപ്പിച്ചെടുക്കാന്‍ കഴിയുന്നില്ല. ചിലരെല്ലാം മദ്യപിച്ചു സ്വയം നശിക്കുമ്പോള്‍, മറ്റുചിലര്‍പണിക്കു പോകാതെ കവിത ചൊല്ലിയും കഥ വായിച്ചും മുദ്രാവാക്യം വിളിച്ചും നടക്കുന്നു. 24 മണിക്കൂറും മൊബൈലില്‍ ചിലര്‍കെട്ടിമറിയുമ്പോള്‍ മറ്റുചിലര്‍ ഫേസ്ബുക്ക് ട്വിറ്റെര്‍ പോലുള്ള സാമൂഹ്യ തിന്മകളില്‍ ഏര്‍പ്പെട്ടു  സമയം പാഴാക്കുന്നു. യുവാക്കളുടെ വഴിവാണിഭത്തിന് അല്പം അടക്കം വന്നിട്ടുണ്ട് എന്താണെന്ന് വെച്ചാല്‍   മുന്പ് ഈ പണിക്കു  പോയവനെല്ലാം ഇപ്പോള്‍ അടിച്ചിലില്‍ വീണ മൂഷികന്ടെ അവസ്ഥയിലാണ്. അതുകൊണ്ടു ഈ യുവാക്കളെ വെറുതെ വിട്ടു കൂടാ, അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കണം, അതിനാണ് സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം.

പദ്ധതിക്ക് പേര് ഇംഗ്ലീഷില്‍ തന്നെയാക്കാന്‍പല കാരണങ്ങളുണ്ട്. മലയാളത്തില്‍ പദ്ധതിക്ക് പറ്റിയ പേര് കൊടുക്കാന്‍ വാക്ക്  ഇല്ലായെന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് കേരളത്തില്‍ നടക്കുന്ന എല്ലാ വെകിളിത്തരത്തിനും ഇംഗ്ലീഷ് ആണ് സ്വീകാര്യം. മലയാളസിനിമകളുടെ പേര് കേട്ടാല്‍ തന്നെ ഹോളിവുഡ് സിനിമയാണോ ഇറാനിയനാണോ എന്നു സംശയിക്കും. ‘22 ഫീമെയില്‍ കോട്ടയം’ മായാള സിനിമയാണെന്ന് ആരാ പറഞ്ഞത്? ഉടായിപ് ചാനലുകള്‍ അവരുടെ ഉഡായിപ് പരിപാടികള്‍ക്ക് പേര് കൊടുക്കുന്നതും ഇംഗ്ലീഷിലാണ്. ന്യൂസ്അറ്റ് എയിറ്റ്, നൈറ്റ് വിഷന്‍ , നൈറ്റ് എഡിഷന്‍ , വേള്‍ഡ് വിഷന്‍, റിപ്പോര്‍ട്ടര്‍ , ഗുഡ്നെസ്സ് എന്നൊക്കെ പറയുന്നതു ബി ബി സി പരിപാടികളാണെന്നു സംശയമുണ്ടോ?

നോക്കൂ, കുട്ടനാട്ടില്‍ പണ്ട് പറഞ്ഞു കേട്ടിരുന്ന പദ്ധതിയാണ് ‘ഒരു നെല്ലും, ഒരു മീനും’. എന്തു ചെയ്യാം, പദ്ധതിയുടെ പേര് മലയാളത്തില്‍ ആയിപ്പോയി, അതുകൊണ്ടു വിജയിച്ചില്ല. ഇപ്പോള്‍ അവിടെ നെല്ലുമില്ല, മീനുമില്ല, ആകെയുള്ളതു ആഫ്രിക്കന്‍ പായലും ആഫ്രിക്കന്‍ മുഷിയും, രണ്ടും കാന്‍സര്‍ പോലെ അപകടകാരികള്‍ . അതുപോലൊരു പദ്ധതിയാണ് ‘അമ്മയും കുഞ്ഞും പദ്ധതി”. പേറെടുക്കാന്‍ മറവേണ്ടാത്ത സിനിമാനടിയാണ് ഈ സര്ക്കാര്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍. ചാനലില്‍ കേറി നിന്നു “അമ്മയും കുഞ്ഞും പ-ത്ത-ഥ-തി” എന്നു ഈ നടി വിളിച്ച് കൂവുന്നതോടെ ഒരുവിധപ്പെട്ട അമ്മമാരെല്ലാം കുഞ്ഞിനെ ഇട്ടിട്ടു ഓടിക്കളയും.
അങ്ങനെ മലയാളത്തില്‍ പേരിട്ടാല്‍ ഒരു പദ്ധതിയും വിജയിക്കില്ലെന്നറിയാം. അതുകൊണ്ടാണ് 43-ലക്ഷം വരുന്ന തൊഴില്‍ ഇല്ലാത്ത ചെറുപ്പക്കാരെ രക്ഷിക്കാന്‍ സര്ക്കാര്‍  സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം എന്നു ഇംഗ്ലീഷില്‍ .പ്രഖ്യാപിച്ചത്. ഇതിന് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയണമെങ്കില്‍ സ്മാട്സിറ്റിയുടെയും എമെര്‍ജിങ് കേരളയുടെയും ബ്രോഷര്‍ കിട്ടും, അവയെടുത്ത് വായിച്ചു നോക്കിയാല്‍ മതി.

പത്തിരുപത് മാസം മുന്പ് യു ഡി എഫ് സര്ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 25000 പേര്‍ക്കു ഉടന്‍ പണികൊടുക്കുമെന്ന് വാഗ്ദാനം നടത്തിയിരുന്നു.  എന്തു പണിയെന്ന് മാത്രം കൃത്യമായി പറഞില്ല. ചിലര്‍ക്ക് ഇപ്പൊഴും സംശയം അവശേഷിക്കുന്നത് കൊണ്ടാണ് 2 ഡെസന്‍ ജലാപീരങ്കിക്ക് കൂടി ഓര്‍ഡര്‍ കൊടുത്തത്. സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം.പുരോഗമിക്കുന്ന മുറക്ക് 43 ലക്ഷത്തെ പൊതു നിരത്തില്‍ കുളിപ്പിച്ചെടുക്കാന്‍ ജലാപീരങ്കിയേക്കാള്‍ വിശേഷപ്പെട്ട മാര്‍ഗ്ഗമില്ല പെന്‍ഷന്‍ പ്രായം കൂട്ടാന്‍ കൂട്ടായ തീരുമാനം വേണമെന്ന നിലവിലെ ചൂണ്ടയില്‍ ആവശ്യക്കാരായ സര്ക്കാര്‍ മീനുകള്‍ കേറിക്കൊത്താത്തതു മാത്രമാണു 43 ലക്ഷത്തിന്റെ ഏക ആശ്വാസം. 

പാലാമാണിക്ക്യത്തിന്റെ  സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീമിനെക്കുറിച്ച് കേട്ടതുകൊണ്ടാവണം സ്വാമി വിവേകാനന്ദന്‍ രണ്ടാമന്‍ കേരളം ഉടന്‍ ഭ്രാന്താലയമാകുമെന്ന് പെരുന്നയില്‍ പ്രസംഗിച്ചത്.

-കെ എ സോളമന്‍ 

Friday, 4 January 2013

KAS Leaf blog: ഇന്‍ഫോസിസ്‌ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നു

KAS Leaf blog: ഇന്‍ഫോസിസ്‌ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നു: ബാംഗ്ലൂര്‍: രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസ്‌ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. ചെലവ്‌ ചുരുക്കലിന്റെ ഭാഗമായാണ്‌ ജീവനക്ക...

ഇന്‍ഫോസിസ്‌ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നു


ബാംഗ്ലൂര്‍: രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസ്‌ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. ചെലവ്‌ ചുരുക്കലിന്റെ ഭാഗമായാണ്‌ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്‌. തുടക്കത്തില്‍ 5,000 ത്തോളം പേരെയാണ്‌ പിരിച്ചുവിടുക. 2008 ലും 2009 ലും സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‌ ഇന്‍ഫോസിസ്‌ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മോശം പ്രകടനം കാഴ്ചവയ്ക്കുന്നവരെയാകും പിരിച്ചുവിടുക. മോശം പ്രകടനം കാഴ്ച വയ്ക്കുന്നവര്‍ക്ക്‌ അവരുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്‌ ആറ്‌ മാസത്തെ കാലാവധി അനുവദിക്കണമെന്ന്‌ ഇന്‍ഫോസിസ്‌ സഹ സ്ഥാപകനായ എന്‍.ആര്‍.നാരായണ മൂര്‍ത്തി മുന്നോട്ട്‌ വച്ച നിര്‍ദ്ദേശം മറികടന്നാണ്‌ ഈ നീക്കം. 1.5 ലക്ഷത്തോളം ജീവനക്കാരുള്ള ഇന്‍ഫോസിസില്‍ 3-4 ശതമാനം പേരാണ്‌ മോശം പ്രകടനം കാഴ്ച വയ്ക്കുന്നത്‌.

കമെന്‍റ് : അനിവാര്യമായത് സംഭവിക്കുന്നു. തൊഴിലാളിക്ക് വേണ്ടി വിപ്ളവം പ്രസംഗിക്കുന്ന രാഷ്ട്രീയ പര്‍ടികള്‍ക്ക് ഒന്നും പറയാനില്ലേ.?
-കെ എ സോളമന്‍  

Wednesday, 2 January 2013

ചുരണ്ടുക, നേടുക പദ്ധതി















പദ്ധതികള്‍ ഒട്ടനവധിയുള്ള നാടാണ്‌ കേരളം. ഒരു നെല്ലും ഒരു മീനും പദ്ധതി, അമ്മയും കുഞ്ഞും പദ്ധതി, മാണിയുടെ സ്കില്‍ എന്‍ഹാന്‍സ്മെന്റ്‌ പദ്ധതി തുടങ്ങിയവ ഉദാഹരണം. അക്കൂട്ടത്തില്‍പ്പെട്ട ഒരു പദ്ധതിയാണ്‌ “ചുരണ്ടുക, നേടുക പദ്ധതി” മലയാള ഭാഷയെ ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കാത്തതുകൊണ്ട്‌ ഈ പദ്ധതി അറിയപ്പെടുന്നത്‌ ‘സ്ക്രാച്ച്‌ ആന്റ്‌ വിന്‍ സ്കീം’ എന്നാണ്‌.

അറുബോറന്‍ പരസ്യങ്ങള്‍ എത്ര വേണമെങ്കിലും ചാനലുകളില്‍ ലഭ്യം. പരസ്യങ്ങളുടെ ദൈര്‍ഘ്യം പരിപാടിയെക്കാള്‍ കൂടരുത്‌ എന്ന്‌ വാര്‍ത്തകളുണ്ടെങ്കിലും മലയാളം ടിവിചാനലുകള്‍ക്ക്‌ അത്‌ ബാധകമല്ല. അരമണിക്കൂര്‍ പരിപാടിക്ക്‌ ഇരുപതുമിനിട്ടില്‍ കൂടുതല്‍ സമയമാണ്‌ പരസ്യങ്ങള്‍ കാണികളുടെ നവദ്വാരങ്ങളിലേക്ക്‌ തള്ളിക്കേറ്റുന്നത്‌. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പല പദ്ധതികളും കേരളത്തിന്‌ ബാധകമല്ലെന്നതാണ്‌ എഫ്ഡിഐയില്‍ നാം കണ്ടത്‌. . എഫ്ഡിഐക്ക്‌ അനുകൂലമായി വോട്ടു ചെയ്യും, പക്ഷെ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലായെന്ന്‌ മുഖ്യമന്ത്രിക്ക്‌ പറയാമെങ്കില്‍ കേന്ദ്ര ഗവ.നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ ചാനലുകള്‍ക്കും ബാധകമല്ല. പരസ്യങ്ങളുടെ കാര്യത്തില്‍ ചാനലുകളുടെ സമീപനം സംസ്ഥാന സര്‍ക്കാര്‍ സമീപനം തന്നെ, കേന്ദ്രത്തിനെതിര്‌..

ഏഷ്യന്‍ പെയിന്റ്സ്‌ എന്നൊരു മൂന്നാംകിട പെയിന്റ്‌ കമ്പനിയുണ്ട്‌. . അവരുടെ ഉല്‍പ്പന്നം എന്തുകൊണ്ട്‌ ജനം വാങ്ങാതിരിക്കണം എന്നു ബോധ്യപ്പെടുത്തുന്നതാണ്‌ അവരുടെ ‘ടെഫ്ലോണ്‍ റോയാലെ’ പരസ്യം. ഒരു വായ്നോക്കി ഭാര്യയുടെ പിന്‍ഭാഗം നോക്കി ‘മനോഹരം’ എന്നുപറയുന്നത്‌ കണ്ടാല്‍ ഒരുത്തനും ഏഷ്യന്‍ പെയിന്റ്‌ വാങ്ങില്ല.

സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ, ബുദ്ധിമാന്ദ്യം ബാധിച്ചവരെ വെച്ചുള്ള പരസ്യമാണ്‌ മറ്റൊരു അറുബോറന്‍ പരസ്യം. പരസ്യങ്ങളില്‍ കഥാനായകന്മാര്‍ ചോദിക്കുന്ന ചോദ്യം എസ്ബിഐ ലൈഫില്‍ നിക്ഷേപം നടത്തിയവരുടെ യോഗ്യത വ്യക്തമാക്കുന്നതാണ്‌. . രണ്ടുവര്‍ഷംമുമ്പ്‌ ഒന്നേകാല്‍ ലക്ഷം നിക്ഷേപിച്ചവന്‌ തുക ഒരു ലക്ഷത്തില്‍ താഴെയാക്കി തിരികെ നല്‍കുന്ന എസ്ബിഐ ബുദ്ധി അവരുടെ പരസ്യങ്ങളിലും വ്യക്തം. എസ്ബിഐ ലൈഫില്‍ വീണ്ടും നിക്ഷേപിക്കാനാണ്‌ ബാങ്ക്‌ ആവശ്യപ്പെടുന്നത്‌. .  ബുദ്ധിമാന്ദ്യമുള്ളവര്‍ക്കല്ലേ അത്‌ പറ്റൂ-ബാങ്ക്‌ അത്‌ മനസ്സിലാക്കുന്നു.

മറ്റൊരു പരമബോറന്‍ പരസ്യമാണ്‌ ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ കച്ചോട പരസ്യം. നാട്ടുകാരെ മുഴുവന്‍ കുത്തുപാളയെടുപ്പിച്ചേയടങ്ങൂ എന്ന ലക്ഷ്യത്തില്‍ പരസ്യപേക്കൂത്താണ്‌ ടിവിയില്‍. . ഏതുതരം ഭാഷയാണ്‌ ജികെഎസ്‌എഫ്‌ പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്‌ എന്ന്‌ ചോദിച്ചാല്‍ മലയാളിയെ ഇന്‍സള്‍ട്ടു ചെയ്യാന്‍ ഇതില്‍പ്പരം പറ്റിയ മാര്‍ഗ്ഗം വേറെയില്ലെന്ന്‌ ഉത്തരം. വ്യവസായവും ധനകാര്യവും തന്റെ വകുപ്പില്‍പ്പെട്ടതല്ലെങ്കിലും മന്ത്രി അനില്‍കുമാറാണ്‌ ജികെഎസ്‌എഫിന്റെ പൂര്‍ണ ചുമതലയുള്ള സംസ്ഥാന മന്ത്രി . ജികെഎസ്‌എഫിന്റെ ആറാം സീസണാണ്‌ കണ്ണൂരില്‍ ഉടന്‍ ഉദ്ഘാടനം ചെയ്യപ്പെടുക. 101 കിലോ സ്വര്‍ണമാണ്‌ സമ്മാന വാഗ്ദാനം.

കഴിഞ്ഞവര്‍ഷവും ഇതേപോലെ കുറച്ചധികം കിലോ സ്വര്‍ണം സമ്മാനമായി വാഗ്ദാനം ചെയ്തിരുന്നു. എത്രകിലോ കൊടുത്തു, എത്ര കിലോ കിട്ടിയെന്നും ഒരു മന്ത്രിയും വ്യക്തമാക്കിയതായി കണ്ടില്ല. കടം കേറി മുടിഞ്ഞ, തലയ്ക്കു തീരെ മൂളയില്ലാത്തവനെ കയര്‍ക്കുടുക്കില്‍ തലകടത്താന്‍ പ്രേരിപ്പിക്കുകയാണ്‌ മന്ത്രിയും കൂട്ടരും. പ്രേരണാകുറ്റത്തിന്‌ എന്താണാവോ ശിക്ഷ?

ഡിസൈനര്‍ താടിയും കളര്‍ഫുള്‍ കുര്‍ത്തയുമായി ആലപ്പുഴയിലും പരിസരത്തും ശാസ്ത്രസാഹിത്യ പരിഷത്ത്‌ ദമ്പതികളുടെ മാരകേളി ഉദ്ഘോഷിച്ചു നടക്കുന്ന തോമസ്‌ ജി ഐസക്ജിയായിരുന്നു സെയില്‍ടാക്സ്‌ പിരിവിലെ തുഗ്ലക്‌ മോഡലായ സ്ക്രാച്ച്‌ ആന്റ്‌ വിന്‍ പദ്ധതി കൊണ്ടുവന്നത്‌. . കടകളില്‍ ഇപ്പോള്‍ ലഭ്യമല്ലെങ്കിലും ജികെഎസ്‌എഫിന്റെ ഭാഗമായി  വ്യാപകമായി നല്‍കാനാണ്‌ പ്ളാന്‍  . സ്ക്രാച്ച്‌ ആന്റ്‌ വിന്‍- -ചുരണ്ടുക, നേടുക - അതാണ്‌ ജികെഎസ്‌എഫിന്റെയും കേരള സര്‍ക്കാരിന്റേയും പദ്ധതി. മുന്‍കാലങ്ങളില്‍ സമ്മാനം പണമായാണ്‌ നല്‍കിയതെങ്കില്‍ ഇത്തവണ കരകൗശല വസ്തുക്കളായാണ്‌ സമ്മാനം. എന്നുവെച്ചാല്‍ മുസരിസ്‌ ബിനാലെയ്ക്കുശേഷം ബാക്കി വരുന്ന അമ്മിക്കല്ലും പിള്ളക്കല്ലും വെറുതെ കളയില്ല, ജികെഎസ്‌എഫ്‌ സമ്മാനപദ്ധതിയില്‍പ്പെടുത്തി വിതരണം ചെയ്യും.

- കെ.എ. സോളമന്‍

KAS Leaf blog: കേരളത്തില്‍ സമുദായ സൗഹാര്‍ദ്ദം കുറയുന്നു – ആന്റണി

KAS Leaf blog: കേരളത്തില്‍ സമുദായ സൗഹാര്‍ദ്ദം കുറയുന്നു – ആന്റണി: പെരുന്ന: കേരളത്തില്‍ സമുദായ സൗഹാര്‍ദ്ദത്തിന് ഊഷ്മളത കുറഞ്ഞതായി കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. ഈ അവസ്ഥ തുടര്‍ന്നാല്‍ കേരളം ...

കേരളത്തില്‍ സമുദായ സൗഹാര്‍ദ്ദം കുറയുന്നു – ആന്റണി



പെരുന്ന: കേരളത്തില്‍ സമുദായ സൗഹാര്‍ദ്ദത്തിന് ഊഷ്മളത കുറഞ്ഞതായി കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. ഈ അവസ്ഥ തുടര്‍ന്നാല്‍ കേരളം വീണ്ടുമൊരു ഭ്രാന്താലയമാകുമെന്നും മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യവെ ആന്റണി പറഞ്ഞു.
സമുദായ സൗഹാര്‍ദ്ദം വേണമെന്ന് പ്രസംഗിച്ചതു കൊണ്ടായില്ല. സാമുദായിക നീതിയും സാമൂഹിക നീതിയും ഉറപ്പു വരുത്താന്‍ താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ശ്രദ്ധിക്കണം. അത് അവരുടെ ഉത്തരവാദിത്തവും കടമയുമാണ്. അത് നിറവേറ്റാന്‍ എല്ലാ സമുദായ സംഘടനകളും ഭരണാധികാരികളും ശ്രമിക്കണമെന്നും ആന്റണി പറഞ്ഞു.
കേരളത്തിലെയും ഇന്ത്യയിലെയും ഇപ്പോഴത്തെ അവസ്ഥയോര്‍ത്ത് തലകുനിക്കേണ്ട സാഹചര്യമാണിത്. ദല്‍ഹിയില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വിധി നമ്മുടെ കണ്ണു തുറപ്പിക്കണം. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനുള്ള നിയമഭേദഗതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരും. ഇതു സംബന്ധിച്ച് അന്വേഷണത്തിന് നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാകും.
Comment: ഡെല്‍ഹി ചൂട് തണുപ്പിക്കാന്‍ ഈ കേരള വെടി പോര. കേരളത്തിലെയും ഇന്ത്യയിലെയും ഇപ്പോഴത്തെ അവസ്ഥയോര്‍ത്ത് തലകുനിക്കേണ്ട സാഹചര്യമൊരുക്കിയതിനു നമുക്കൊരു ബന്ധവുമില്ലെന്നാണ് അപ്പോള്‍ പറഞ്ഞു വരുന്നത്. അതിരിക്കട്ടെ മന്നം സമാധിയില്‍ കേറിയത് പഴയ ചപ്പല്‍ സഞ്ചിയില്‍ ഒളിപ്പിച്ചതിന് ശേഷമാണോ? 
-കെ എ സോളമന്‍ 

Tuesday, 1 January 2013

കവി പീറ്റര്‍ ബെഞ്ചമിന് പുരസ്കാരം

çºVJÜ D ®Øí®W Éáø¢ ¦çÜÞºÈ ØÞ¢ØíµÞøßµ çµdwJßæa d·ÞÎàà ÉáøØíµÞø¢ കടലിന്റെ കവി ÉàxV æÌFÎßX ¥tµÞøÈÝßAí Õß.¦V. ØádÌÙíÎÃcX ØNÞÈß‚á.  10000 രൂപായും പ്രശംസാപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം.  ÎÞÇÕX ØÞø¢·ß ¥ÇcfÄ ÕÙß‚á. dÉË. ç¼ÞØí µÞGâV, ØÞÌí¼ß, Õß.æµ. ØádÉX, æÕGÏíAW μàÆí, ©ˆÜ ÌÞÌá, §. ~ÞÜ߯í, ÌÞÌá, ®X.¿ß. ÍdÆX, æµ.¦V. ÌÞܵã×íÃX, øÕß ¥{MLù, èÕø¢ ÕßÖbX, dÉØÞÆí èÄMùOßW ®KßÕV dÉØ¢·ß‚á.

പ്രഫ കെ എ സോളമന്‍ പൊന്നാട അണിയിച്ചു. പീറ്റര്‍ ബെഞ്ചമിന്‍ മറുപടി പ്രസംഗം നടത്തി. 

തുടര്‍ന്നു നടന്ന കവി സമ്മേളനത്തില്‍ എന്‍ ടി ഓമന, വി എസ് പ്രസന്നകുമാരി ടീച്ചര്‍, പ്രീതി പുന്നപ്ര , ശോഭ, കരപ്പുറം രാജശേഖരന്‍ , വയലാര്‍  ഗോപാലകൃഷ്ണന്‍, വിശ്വന്‍ വെട്ടക്കല്‍ തുടങ്ങിയവര്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചു.