Friday 4 January 2013

ഇന്‍ഫോസിസ്‌ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നു


ബാംഗ്ലൂര്‍: രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസ്‌ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. ചെലവ്‌ ചുരുക്കലിന്റെ ഭാഗമായാണ്‌ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്‌. തുടക്കത്തില്‍ 5,000 ത്തോളം പേരെയാണ്‌ പിരിച്ചുവിടുക. 2008 ലും 2009 ലും സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‌ ഇന്‍ഫോസിസ്‌ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മോശം പ്രകടനം കാഴ്ചവയ്ക്കുന്നവരെയാകും പിരിച്ചുവിടുക. മോശം പ്രകടനം കാഴ്ച വയ്ക്കുന്നവര്‍ക്ക്‌ അവരുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്‌ ആറ്‌ മാസത്തെ കാലാവധി അനുവദിക്കണമെന്ന്‌ ഇന്‍ഫോസിസ്‌ സഹ സ്ഥാപകനായ എന്‍.ആര്‍.നാരായണ മൂര്‍ത്തി മുന്നോട്ട്‌ വച്ച നിര്‍ദ്ദേശം മറികടന്നാണ്‌ ഈ നീക്കം. 1.5 ലക്ഷത്തോളം ജീവനക്കാരുള്ള ഇന്‍ഫോസിസില്‍ 3-4 ശതമാനം പേരാണ്‌ മോശം പ്രകടനം കാഴ്ച വയ്ക്കുന്നത്‌.

കമെന്‍റ് : അനിവാര്യമായത് സംഭവിക്കുന്നു. തൊഴിലാളിക്ക് വേണ്ടി വിപ്ളവം പ്രസംഗിക്കുന്ന രാഷ്ട്രീയ പര്‍ടികള്‍ക്ക് ഒന്നും പറയാനില്ലേ.?
-കെ എ സോളമന്‍  

No comments:

Post a Comment