Saturday 26 December 2015

നാട്ടിൻപുറത്തെ പോസ്റ്റ്‌ ഒാഫീസുകൾ ഡിജിറ്റലാകുന്നു

postal



ന്യൂഡൽഹി: നാട്ടിൻപുറത്തെ പോസ്റ്റ്‌ ഓഫീസുകളെ  ഡിജിറ്റലായി ബന്ധിപ്പിക്കാനും കോർ ബാങ്കിങ് സൗകര്യം ഏർപ്പെടുത്താനും പദ്ധതി വരുന്നു. 
കമന്‍റ് : നല്ല കാര്യം. കത്തുകള്‍ സമയത്ത് കൃത്യമായി വിതരണം ചെയ്യാനുള്ള സംവിധാനം കൂടി ഉണ്ടാക്കിയാല്‍ നന്നായിരുന്നു.
-കെ എ സോളമന്‍ 

leaves

woods

Thursday 24 December 2015

മൂല്യങ്ങള്‍ തിരിച്ചു പിടിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ


pope
വത്തിക്കാന്‍: ക്രിസ്തുമസ് ദിനത്തില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പതിനായിരത്തോളം വരുന്ന വിശ്വാസികള്‍ക്ക് ക്രിസ്തുമസ് സന്ദേശം നല്‍കിയ മാര്‍പാപ്പ ജീവിതത്തില്‍ മൂല്യങ്ങള്‍ തിരിച്ചു പിടിക്കാന്‍ ആഹ്വാനം ചെയ്തു.
ജീവിതത്തില്‍ വിനയവും നീതിയും ഒപ്പമുണ്ടാകണമെന്ന് സന്ദേശവും മാര്‍പാപ്പ നല്‍കി. ദൈവവിചാരത്തില്‍ ജീവിച്ചാല്‍ ലോകത്ത് സമാധാനമുണ്ടാകും. ദയയും കാരുണ്യവുമായിരിക്കണം മുഖമുദ്ര. ധൂര്‍ത്തടിച്ച് അമിതമായി ആഘോഷം നടത്തുന്ന ഒരു തലമുറയെ നമുക്ക് വേണ്ട. സാധാരണക്കാരായി പാവങ്ങളുടെ സന്തോഷത്തിലും ദു:ഖത്തിലും ഒരുപോലെ പങ്കുചേരുന്ന ഒരു തലമുറയെയാണ് നമുക്ക് ആവശ്യമെന്ന് മാര്‍പാപ്പ പറഞ്ഞു
കമ:ന്‍റ് രാജ്യങ്ങളുടെ ഭരണചക്രം തിരിക്കുന്നവ്ര്‍ക്ക് മൂല്യം നഷ്ടപ്പെട്ടുകാണുന്നത് ഒരു പ്രശ്നമാണ്.
-കെ എ സോളമന്‍ 

Friday 18 December 2015

മദര്‍ തെരേസയുടെ വിശുദ്ധപ്രഖ്യാപനം സെപ്റ്റംബറില്‍

mother
വത്തിക്കാന്‍ സിറ്റി: മദര്‍ തെരേസ വിശുദ്ധ പദവിയിലേക്ക്. മദര്‍ തെരേസയുടെ മധ്യസ്ഥയുടെ ഫലമായുണ്ടായ രണ്ടാമത്തെ അത്ഭുതത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പ  അംഗീകാരം നല്‍കി. അടുത്ത വര്‍ഷം സെപ്റ്റംബറിലാകും വിശുദ്ധ പദവി പ്രഖ്യാപനം.
ഇറ്റാലിയന്‍ കത്തോലിക്കാ പത്രമായ ആവേനയറാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വത്തിക്കാന്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പൊന്നും നല്‍കിയിട്ടില്ല.
തലച്ചോറില്‍ ഒന്നിലേറെ ട്യൂമറുകളുണ്ടായിരുന്ന ബ്രസീലുകാരനായ യുവാവിന്റെ അസുഖം മദര്‍ തെരേസയുടെ മാധ്യസ്ഥം വഴി ഭേദമായതാണ് വത്തിക്കാന്‍ അംഗീകരിച്ചത്. ഇതോടെ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ കത്തോലിക്കാ സഭ പൂര്‍ത്തിയാക്കി. വത്തിക്കാനിലായിരിക്കും പ്രഖ്യാപനം.
അല്‍ബീനിയയില്‍ ജനിച്ച മദര്‍ തെരേസ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാക്കിയിരുന്നത് ഇന്ത്യയായിരുന്നു. മിഷണറീസ് ഓഫ് ചാരിറ്റി എന്ന സന്യാസീസഭ സ്ഥാപിച്ച് കൊല്‍ക്കത്തയിലെ പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കും രോഗികള്‍ക്കും വേണ്ടിയാണ് മദര്‍ പ്രവര്‍ത്തിച്ചത്. 1999ല്‍ മദറിനെ ദൈവദാസിയായും 2003 ഒക്ടോബര്‍ 19ന് വാഴ്ത്തപ്പെട്ടവളായും പ്രഖ്യാപിച്ചു. കാലം ചെയ്ത ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.
കമന്‍റ് ; Mother Teresa is more than a saint
-കെ എ സോളമന്‍ 

Tuesday 8 December 2015

.അഴിമതി ആരോപണം,കര്‍ണാടക ലോകായുക്ത രാജിവച്ചു


rao
ലോകായുക്തക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് രാജി. രാജി ഗവര്‍ണര്‍ സ്വീകരിച്ചു.
കര്‍ണാടക : കര്‍ണാടക ലോകായുക്ത, ജസ്റ്റിസ് വൈ.ഭാസ്‌കര്‍ റാവു രാജി വച്ചു. ലോകായുക്തക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് രാജി. രാജി ഗവര്‍ണര്‍ സ്വീകരിച്ചു. ജസ്റ്റിസ് റാവുവിനെ നീക്കുന്നതിനായി ഔദ്യോഗിക നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കര്‍ണാട അസംബ്ലി സ്പീക്കര്‍ കഗോഡു തിമ്മപ്പക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. 
ലോകായുക്തയില്‍ വരുന്ന കേസുകള്‍ ഒത്തുതീര്‍ക്കാന്‍ ഭാസ്‌കര്‍ റാവുവും മകനും കൈക്കൂലി വാങ്ങുന്നു എന്ന് ആരോപിച്ച് മാസങ്ങള്‍ക്കുമുമ്പേ തന്നെ ഭാസ്‌കര്‍ റാവുവിന്റെ രാജിക്കായി മുറവിളി ഉയര്‍ന്നിരുന്നതാണ്. ലോകായുക്ത റെയ്ഡ് ഒഴിവാക്കുന്നതിനായി കൈക്കൂലി വാങ്ങിയതിന് ഭാസ്‌കര്‍ റാവുവിന്റെ മകന്‍ അശ്വിനെ കഴിഞ്ഞ ജൂലൈയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മകന്റെ അറസ്റ്റിനെ തുടര്‍ന്ന് ഭാസ്‌കര്‍ റാവുവിന്റെ രാജിക്കായി സമ്മര്‍ദ്ദം ഏറി. ഇതേ തുടര്‍ന്ന് ജൂലൈ അവസാന വാരത്തോടെ അവധിയില്‍ പ്രവേശിച്ച ഭാസ്‌കര്‍ റാവു അവധി അവസാനിക്കാന്‍ കാത്തുനില്‍ക്കാതെയാണ് രാജിക്ക് തയ്യാറായത്. 
കമന്‍റ്: വേലി തന്നെ വിളവു തിന്നുമ്പോള്‍ 
-കെ എ സോളമന്‍
 

Wednesday 2 December 2015

ഏജന്റുമാര്‍ക്ക് ഇനി ആര്‍.ടി. ഓഫീസുകളില്‍ ദിവസം ഒരു അപേക്ഷ മാത്രം

ആലപ്പുഴ: ആര്‍.ടി. ഓഫീസുകളില്‍ ഏജന്റുമാരെ നിയന്ത്രിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ ജെ.തച്ചങ്കരിയുടെ ഉത്തരവ്. ഏജന്റുമാര്‍ വഴി മേലില്‍ ഒന്നില്‍ക്കൂടുതല്‍ അപേക്ഷകള്‍ ഒരുദിവസം സ്വീകരിക്കരുതെന്നാണ് പുതിയ ഉത്തരവ്. ഇതോടെ ആര്‍.ടി. ഓഫീസുകളിലേക്ക് നിത്യേന ഒഴുകുന്ന ആയിരക്കണക്കായ അപേക്ഷകള്‍ക്ക് നിയന്ത്രണമായി. എന്നാല്‍, പൊതുജനത്തിന് സ്വന്തം അപേക്ഷകള്‍ എത്തിക്കുന്നതിന് വിലക്കില്ല.

കഴിഞ്ഞ വര്‍ഷം ജൂലായ് എട്ടിന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്. വാഹന ഉടമ അല്ലാത്തവര്‍ ആര്‍.ടി.ഒ. ഓഫീസ് സേവനത്തിനായി എത്തുമ്പോള്‍ വാഹന ഉടമയില്‍നിന്ന് ചുമതലപ്പെടുത്തല്‍ കത്ത് കൂടി വേണമെന്നായിരുന്നു കോടതി ഉത്തരവ്. പക്ഷേ നിശ്ചിത എണ്ണം അപേക്ഷകളെന്ന് കോടതി പറഞ്ഞിരുന്നില്ല. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവില്‍ ഒരു ഏജന്റിന് ഇനി ഒരു അപേക്ഷ മാത്രമെ ആര്‍.ടി. ഓഫീസില്‍ കൊടുക്കാനാകൂ. ഇതോടെ ആര്‍.ടി. ഓഫീസുകളിലെ തിരക്ക് നിയന്ത്രിക്കാനാവുന്നതിനൊപ്പം അഴിമതികളും കുറയ്ക്കാനാകുമെന്നും കണക്കുകൂട്ടുന്നു

ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ടെങ്കിലും മിക്ക സേവനങ്ങള്‍ക്കും അതുവഴി പണമടച്ച് അപേക്ഷകര്‍ ആര്‍.ടി. ഓഫീസില്‍ നേരിട്ട് പോകേണ്ടതുണ്ട്. ഇത് ഭൂരിഭാഗവും ഡ്രൈവിങ് സ്‌കൂളുകള്‍ വഴിയോ ഏജന്റുമാര്‍ വഴിയോ ഒക്കെയാണ് ജനം തരപ്പെടുത്തുന്നത്. പുതിയ ഉത്തരവോടെ ഇത് നിയന്ത്രിക്കപ്പെടും.

വാഹന ഡീലര്‍മാരില്‍നിന്ന് വരുന്ന പ്രതിനിധികളെയും ഏജന്റുമാരായി കണക്കാക്കണമെന്നും ഇവര്‍ മറ്റ് ഡീലര്‍മാരില്‍നിന്ന് അപേക്ഷ കൊണ്ടുവരരുതെന്നും ഉത്തരവിലുണ്ട്. ഡ്രൈവിങ് സ്‌കൂളുകള്‍ക്കും വാഹനപുക പരിശോധനാ കേന്ദ്രങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. ഉത്തരവിന്റെ കോപ്പി എല്ലാ ആര്‍.ടി. ഓഫീസുകളിലും പ്രദര്‍ശിപ്പിക്കും. ഉത്തരവ് കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ എല്ലാ ഡെപ്യുട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാരും ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാരും എന്‍ഫോഴ്‌സ്‌മെന്റ് കമ്മിഷണര്‍മാരും തുടര്‍ച്ചയായി അപ്രതീക്ഷിത പരിശോധനകള്‍ നടത്തും.

കമന്‍റ് : തീരുമാനം നല്ലത് തന്നെ. പക്ഷേ ഇതുവരെ ആര്‍ക്കും നന്നാക്കാന്‍ കഴിയാത്ത പ്രസ്ഥാനം ഇതോടെ നന്നാവും എന്നു കരുതുക വയ്യ.
-കെ എ സോളമന്‍ 

Saturday 28 November 2015

സംസ്ഥാന ശാസ്‌ത്രോത്സവം: കണ്ണൂരിന് കിരീടം

State School Science Fair


കൊല്ലം: ശാസ്ത്രപ്രതിഭകളുടെ മിന്നലാട്ടങ്ങള്‍ ഏറെക്കണ്ട സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ കണ്ണൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. ശാസ്ത്രമേള, ഐ.ടി. മേള, ഗണിതശാസ്ത്രമേള എന്നിവയില്‍ മുന്നിലെത്തിയാണ് ശാസ്ത്രകിരീടം കണ്ണൂര്‍ ഉയര്‍ത്തുന്നത്. ശാസ്ത്ര, ഗണിത, സാമൂഹിക ശാസ്ത്രമേളകള്‍, ഐ.ടി.മേള, പ്രവൃത്തിപരിചയമേള എന്നിവയില്‍നിന്നായി 44695 പോയിന്റ് നേടിയാണ് കണ്ണൂര്‍ മേളയുടെ ചാമ്പ്യന്മാരാകുന്നത്.

44190 പോയിന്റോടെ കോഴിക്കോട് രണ്ടാംസ്ഥാനത്തും 43332 പോയിന്റോടെ തൃശ്ശൂര്‍ മൂന്നാംസ്ഥാനത്തും 42889 പോയിന്റോടെ മലപ്പുറം നാലാംസ്ഥാനത്തുമെത്തി. ആതിഥേയരായ കൊല്ലം 42693 പോയിന്റോടെ ഏഴാംസ്ഥാനത്താണ്. ഔദ്യോഗിക ഫലപ്രഖ്യാപനം ശനിയാഴ്ച സമാപനസമ്മേളനത്തില്‍ ഉണ്ടാകും. പ്രവൃത്തിപരിചയമേളയില്‍ 43968 പോയിന്റോടെയാണ് കണ്ണൂര്‍ മുന്നിലെത്തിയത്.

43482 പോയിന്റോടെ കോഴിക്കോട് രണ്ടാംസ്ഥാനവും 42672 പോയിന്റോടെ തൃശ്ശൂര്‍ മൂന്നാംസ്ഥാനവും നേടി. യു.പി. വിഭാഗത്തില്‍ 11070 പോയിന്റോടെ കണ്ണൂരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 16391 പോയിന്റോടെയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 16639 പോയിന്റോടെയും പാലക്കാട് ജില്ലയും ചാമ്പ്യന്മാരായി.
ഐ.ടി മേളയില്‍ 89 പോയിന്റോടെ മലപ്പുറം ജില്ല ഒന്നാംസ്ഥാനം നേടി. 88 പോയിന്റോടെ കോട്ടയം രണ്ടാംസ്ഥാനവും 85 പോയിന്റോടെ എറണാകുളം മൂന്നാംസ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 16 പോയിന്റ് നേടിയ കാസര്‍കോട് അജനൂര്‍ ഐ.എച്ച്.എസ്.സ്‌കൂളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 15 പോയിന്റോടെ കോട്ടയം ചെറുപുങ്കല്‍ ഹോളിക്രോസ് എച്ച്.എസ്.എസ്സും ചാമ്പ്യന്മാരായി.
ശാസ്ത്രമേളയില്‍ 179 പോയിന്റോടെയാണ് കണ്ണൂര്‍ ജില്ല ചാമ്പ്യന്മാരായത്. 168 പോയിന്റുമായി മലപ്പുറം രണ്ടാംസ്ഥാനവും 162 പോയിന്റോടെ കൊല്ലം മൂന്നാംസ്ഥാനവും നേടി. സ്‌കൂളുകളില്‍ യു.പി. വിഭാഗത്തില്‍ 15 പോയിന്റോടെ തൃശ്ശൂര്‍ പുതുക്കാട് സെന്റ് സേവ്യേഴ്‌സ് സി.യു.പി.സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 23 പോയിന്റോടെയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 20 പോയിന്റോടെയും കണ്ണൂര്‍ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ സ്‌കൂളും ചാമ്പ്യന്മാരായി.
ഗണിതശാസ്ത്രമേളയില്‍ 317 പോയിന്റോടെ കണ്ണൂര്‍ മുന്നിലെത്തി. 303 പോയിന്റുമായി മലപ്പുറം ജില്ല രണ്ടാംസ്ഥാനവും 299 പോയിന്റുമായി കോഴിക്കോട് ജില്ല മൂന്നാംസ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണ്ണൂര്‍ മാമ്പറം എച്ച്.എസ്.എസ്. 56 പോയിന്റോടെയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എറണാകുളം നോര്‍ത്ത് പറവൂര്‍ എസ്.എന്‍.എച്ച്.എസ്.എസ്. 49 പോയിന്റോടെയും ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
സാമൂഹികശാസ്ത്രമേളയില്‍ 167 പോയിന്റോടെ കോഴിക്കോട് ജില്ലയാണ് മുന്നില്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 25 പോയിന്റോടെ ഇടുക്കി എറാട്ടയാര്‍ എസ്.ടി.എച്ച്.എസ്.എസും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 23 പോയിന്റോടെ എല്‍.എസ്.എന്‍.ജി.എച്ച്.എസ്.എസും
ചാമ്പ്യന്മാരായി.
കമന്‍റ് : ഒരു ഉപജില്ലാ കലോല്‍സവത്തിന് നല്‍കുന്ന പ്രാധാന്യം സംസ്ഥാന ശാസ്ത്ര മേളയ്ക്ക് മാധ്യമങ്ങള്‍ നല്‍കുന്നില്ല എന്നതാണു വാസ്തവം 

-കെ എ സോളമന്‍ 

Monday 23 November 2015

ദേശീയ അവധി ദിനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളില്‍ ഹാജരാവണം



kerala-highcourt



ജനുവരി 26, ആഗസ്റ്റ് 15 പോലുള്ള ദേശീയ അവധി ദിനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളില്‍ ഹാജരാവുകയോ റിപ്പബ്‌ളിക് ദിന പരേഡുകളിലോ, സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിലോ പങ്കു ചേരാറില്ലെന്ന് ഹര്‍ജിക്കാരി കോടതിയില്‍ വാദിച്ചു. ഈ ദിവസങ്ങളില്‍ ദേശീയ തലത്തില്‍ പരേഡുകള്‍ നടക്കുമ്പോള്‍ അവിടത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ അതില്‍ പങ്കു ചേരാറുണ്ടെന്നും നിമിഷ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
സര്‍ക്കാര്‍ ജീവനക്കാരും തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഉത്തരവ് ബാധകമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.കൊച്ചി: ദേശീയ അവധി ദിനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളില്‍ ഹാജരാവണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് കര്‍ശനമായി നടപ്പാക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കൊച്ചി സ്വദേശിയായ നിമിഷ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
കമന്‍റ്  
 മൂടിപ്പുതച്ചുള്ള ഉറക്കം രണ്ടു ദിവസത്തേക്ക്കൂടി ഷ്ടമായി

Friday 20 November 2015

സ്വര്‍ണ നിക്ഷേപ പദ്ധതി പാളി: ആകെ നിക്ഷേപം 400 ഗ്രാം

സ്വര്‍ണ നിക്ഷേപ പദ്ധതി പാളി: ആകെ നിക്ഷേപം 400 ഗ്രാം

ന്യൂഡല്‍ഹി:  വന്‍ പ്രതീക്ഷയോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്വര്‍ണ നിക്ഷേപ പദ്ധതിക്ക് ജനങ്ങളില്‍ നിന്ന് തണുപ്പന്‍ പ്രതികരണം. സ്വര്‍ണം ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പദ്ധതിയും ബോണ്ടാക്കി മാറ്റുന്ന പദ്ധതിയും നിലവില്‍ വന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ ആകെ നിക്ഷേപമായി കിട്ടിയത് 400 ഗ്രാം സ്വര്‍ണമാണ്. വീട്ടിലും ക്ഷേത്രങ്ങളിലും ബാങ്ക് ലോക്കറിലുമായി സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം പദ്ധതിയില്‍ നിക്ഷേപിച്ച് പലിശ നേടാനാണ്‌ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തത്. വീടുകളിലും സ്ഥാപനങ്ങളിലും പ്രത്യുത്പാദനപരമല്ലാതെ വെറുതെയിരിക്കുന്ന സ്വര്‍ണം ഇത്തരത്തില്‍ വിപണിയിലെത്തിക്കുകയും അതുവഴി സ്വര്‍ണ ഇറക്കുമതി കുറയ്ക്കുക : സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഏകദേശം 52 ലക്ഷം കോടി രൂപ മൂല്യം കണക്കാക്കുന്ന 20,000 ടണ്‍ സ്വര്‍ണം വീടുകളിലും ക്ഷേത്രങ്ങളിലുമായി ഉണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്

കമന്‍റ്: സര്‍ക്കാരിന്റെ പല പ്രതീക്ഷകളും ഏതാണ്ട് ഇവിധമാണ് . കൈവിട്ടകളിക്ക് ആരാണ് നിന്നുകൊടുക്കുക ?
-കെ എ സോളമന്‍ 

Thursday 5 November 2015

ധാര്‍മ്മിക രോഷമുള്ളവര്‍ക്ക് കേജ്‌രിവാളിനെപ്പോലെ പാര്‍ട്ടിയുണ്ടാക്കാം: ഡിജിപി


senkumar










തിരുവനന്തപുരം: അഖിലേന്ത്യാ സര്‍വീസ് പെരുമാറ്റച്ചട്ടം അനുസരിച്ച് മാധ്യമങ്ങളോട് നേരിട്ട് സംസാരിക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് മറികടന്ന് ചില കാര്യങ്ങളില്‍ തന്റെ സ്വന്തം നിലപാട് മാധ്യമങ്ങളെ അറിയിക്കുന്നത് ഇത്തരം പെരുമാറ്റച്ചട്ടങ്ങളുടെ നിഷേധമാണെന്നും ഡിജിപി ടി.പി. സെന്‍കുമാര്‍.

അഖിലേന്ത്യാ സ.ര്‍വീസ് പെരുമാറ്റച്ചട്ടം സംബന്ധിച്ച് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലിട്ട പോസ്റ്റിനെതിരെ നിരവധിപേര്‍ പ്രതികരിച്ചതോടെയാണ് വിശദീകരണവുമായി ഡിജിപി വീണ്ടും രംഗത്തെത്തിയത്. ധാര്‍മികരോഷമുണ്ടെങ്കില്‍ കേജ്‌രിവാളിനെപ്പോലെ പുറത്തുപോയി പുതിയ പാര്‍ട്ടി ഉണ്ടാക്കി മത്സരിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു
കമന്‍റ്: കേട്ടാല്‍ തോന്നുക കേജ്രിവാല്‍ എന്തോ വലിയ പാതകം ചെയ്തുവെന്ന്.
-കെ എ സോളമന്‍ 

Tuesday 27 October 2015

നവ മാധ്യമങ്ങള്‍ വേഗത്തില്‍ വിഷം കലക്കാവുന്ന തടാകം : മോഹന്‍‌ലാല്‍

mohanlal-blog


കൊച്ചി : അത്ഭുതകരമായ സാധ്യതകള്‍ തുറന്നിടുന്ന നവ മാധ്യമങ്ങള്‍ വേഗത്തില്‍ വിഷം കലക്കാവുന്ന ഒരു തടാകം കൂടിയാണെന്ന് നടന്‍ മോഹന്‍‌ലാല്‍. മനുഷ്യരെ അടുപ്പിക്കുന്നതിനേക്കാള്‍ അകറ്റാനാണ് നവമാധ്യമങ്ങളെ കുറെപ്പേരെങ്കിലും ഉപയോഗിക്കുന്നതെന്നും മോഹന്‍‌ലാല്‍ തന്റെ ബ്ലോഗില്‍ കുറിച്ചു.
വീട്ടുകലഹങ്ങള്‍ മുതല്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് വരെ നവമാധ്യമങ്ങള്‍ കാരണം ഉണ്ടാക്കുന്നു. ഒരേ സമയം ഓപ്പറേഷന്‍ ചെയ്യാനും കൊല്ലാനും ഉപയോഗിക്കുന്ന കത്തിപോലെ നവമാധ്യമങ്ങള്‍ നമുക്കിടയില്‍ നില്‍ക്കുന്നുവെന്നും മോഹന്‍‌ലാല്‍ കുറ്റപ്പെടുത്തുന്നു. നടന്‍ മാമുക്കോയ മരിച്ചതായി ദിവസങ്ങള്‍ക്കു മുന്‍പ് നവമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയോടുള്ള പ്രതികരണമായാണ് ലാലിന്റെ ബ്ലോഗ്.
മാമുക്കോയ മരിച്ചു എന്ന് ആദ്യമായി വാര്‍ത്ത പോസ്റ്റ് ചെയ്ത ആളെ സാങ്കേതികവിദ്യ ഉപയോഗിച്ച് പിടികൂടാനാവുമോ എന്ന് അറിയില്ല. എന്നാല്‍ പറ്റുമെങ്കില്‍ അത് ചെയ്യണമെന്നാണ് തന്റെ അഭിപ്രായമെന്നും മോഹന്‍ലാല്‍ കുറിയി്ക്കുന്നു.
കമന്‍റ്: നമ്മളും കുറേശ്ശെ തടാകത്തില്‍ കലക്കുന്നണ്ടല്ലോ
-കെ എ സോളമന്‍ 

Wednesday 21 October 2015

പുരസ്കാര തിരസ്കാരം.-കെ എ സോളമന്‍





പണ്ടെങ്ങോ കിട്ടിയ പുരസ്കാരം തിരികെ നല്കി വാര്‍ത്തയില്‍ സ്ഥാനം പിടിക്കുക എന്നതാണു ഇടത്തു വശത്തേക്ക് ചാഞ്ഞുകിടക്കുന്ന എഴുത്തുകാരുടെ നിലവിലെ രീതി. പത്തു നാല്പതോളം വരുന്ന ഈ എഴുത്തുകാരില്‍ കേരളത്തില്‍ നിന്നു സച്ചിദാനന്ദന്‍, സാറാ ജോസഫ്, പി കെ പാറക്കടവ് തുടങ്ങി പ്രശസ്തരും അപ്രശസ്തരുമായ ഏതാനും പേരുമുണ്ട്. ആയിരക്കണക്കിന് എഴുത്തുകാരുള്ള ഈ രാജ്യത്തു ഏതാനുംപേരുടെ ഈ അതിസഹസം മഹാസംഭവമായാണ് ചിലര്‍ ചിത്രീകരിക്കുന്നത്. അവാര്ഡ് തിരിച്ചു കൊടുക്കുന്നതിനു പിന്നിലെ കാരണങ്ങള്‍ വളരെ ലളിതം. കര്ണാടക എഴുത്തുകാരന്‍ കാല്‍ബുര്‍ഗിയുടെ കൊലയില്‍സാഹിത്യ അക്കാദമി പ്രതിഷേധിച്ചില്ല, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ സര്ക്കാര്‍ കത്തിവെയ്ക്കുന്നു. വേറെയുമുണ്ട്  തിരസ്കര്‍ത്താക്കള്‍ക്കു വാദമുഖങ്ങള്‍. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴോ, കോളേജ് അദ്ധ്യാപകന്റെ കൈവെട്ടിയപ്പോഴോ ഉണ്ടാകാത്ത വികാര വീക്ഷോഭമാണ് അവാര്ഡ് തിരികെ നല്കാന്‍ ക്യൂവില്‍ നില്‍ക്കുന്ന എഴുത്തുകാര്‍ക്കുള്ളത്.

ഇന്ത്യ ഇമ്മിണി വല്യ രാജ്യമാണെന്നു ഇട്ടാവട്ടത്തിലെ എഴുത്തുകാര്‍ മറന്നുപോകുന്നതും ഒരു പ്രശ്നമാണ്. മീഡിയ വിസ്ഫോടനത്തിന്റെ പുതിയകാലത്ത്, ഹൂബ്ലി നദിയില്‍ കുളിക്കാനിറങ്ങി ചത്തു പോയവന്റെ കാര്യം പോലും സര്‍ക്കാരിന്റെ അനാസ്ഥയായി ചിത്രീകരിക്കുന്ന ചാനല്‍ ഭരണിപ്പാട്ടുകാരാണു ഇവരെ നിയന്ത്രിക്കുന്നതെന്ന കാര്യം പ്രത്യേകം പരിഗണിക്കേതാണ്.

കേരളത്തിലെ ചില സ്വകാര്യ പണമിടമാട് സ്ഥാപനങ്ങള്‍ നിക്ഷേപത്തിന് പന്ത്രണ്ടരശതമാനം പലിശനല്കുന്നുണ്ട്. ഇവിടെ നിക്ഷേപിക്കുന്ന 50000 രൂപ അഞ്ചു വര്ഷം കൊണ്ട് ഒരുലക്ഷമാകും. എന്നുവെച്ചാല്‍ 1995-ല്‍ നിക്ഷേപിച്ച 50000 രൂപ 2015-ല്‍ എട്ട് ലക്ഷം രൂപയാകും. അവാര്ഡ് മടക്കിക്കൊടുക്കുന്നതിന്റെ ഭാഗമായി 95-ല്‍ വാങ്ങിയ 50000 നു പകരം ഇന്ന് 50000 രൂപ തിരികെ ഏല്‍പ്പിച്ചാല്‍ ലാഭം ഏഴര ലക്ഷം രൂപ. അതിലൂടെ ലഭിക്കുന്ന പുരോഗമന കുപ്രസിദ്ധി വേറെ.

പുരസ്കാരത്തുക മാത്രം മടക്കി കൊടുക്കുന്നവര്‍ അതിലൂടെ നേടിയെടുത്ത പ്രശസ്തിക്കും, സ്വീകരണങ്ങള്ക്കും, ചാനല്‍ അഭിമുഖങ്ങള്ക്കും, മറ്റു പാരിതോഷികങ്ങള്‍ക്കും കണക്ക് ബോധിപ്പിക്കുന്നത് എങ്ങനെ? അംബേദ്കര്‍ നാഷണല്‍ അവാര്ഡ് പോലെ പുരസ്കാരങ്ങള്‍ 5000 രൂപ കൊടുത്തു ഏജന്‍റന്മാര്‍ വഴി ഡല്‍ഹിയില്‍ പോയി വാങ്ങിയ മറ്റൊരുകൂട്ടം ചെറുകിട  എഴുത്തുകാരുണ്ട്. നിലവിലെ കാലാവസ്ഥയില്‍ അവാര്ഡ് തിരികെക്കൊടുത്തു ആളാകണമെന്ന ആഗ്രഹം അവര്‍ക്കുമുണ്ട്. പക്ഷേ ആര്‍ക്കാണു പുരസ്കാരം തിരികെ നല്കേണ്ടത്, ആരാണ് വാങ്ങിയതുക തിരികെ ഏല്‍പ്പിക്കുന്നത് എന്നൊക്കെയുള്ള കാര്യത്തില്‍ തീരെ നിശ്ചയമില്ലാത്തതിനാല്‍ അവര്‍ അങ്കലാപ്പിലാണ്.  

പുരസ്‌കാരങ്ങള്‍ മടക്കിനല്‍കിക്കൊണ്ടുള്ള എഴുത്തുകാരുടെ പ്രതിഷേധം മോദി സര്‍ക്കാറിനെ താഴെയിറക്കാന്‍ പ്രയോജനപ്പെടുത്താമെന്നാണ് ഓരോ മതക്കാരനെയും പ്രത്യേകം പ്രത്യേകം സുഖിപ്പിക്കുന്ന മതേതരപ്പാര്‍ട്ടി നേതാക്കളുടെ വിശ്വാസം.
ഇടതുസഹയാത്രികരായ സാഹിത്യകാരന്‍മാരുടെ പുരസ്കാര തിരസ്കാരം  പുരസ്‌കാരങ്ങളെയും അതുനല്‍കിയ സ്ഥാപനങ്ങളെയും അവമതിക്കുന്നതാണ്. മോദി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണ് ലക്ഷ്യമിടുന്നതെങ്കില്‍ മോദി അധികാരത്തിലെത്തിയത് പാര്‍ലമെന്റിന്റെ മേല്‍ത്തട്ട് പൊളിച്ചല്ലെന്നു ഇക്കൂട്ടര്‍ മനസ്സിലാക്കുന്നത് നന്ന്. .


പുരസ്‌കാരം തിരിച്ചുനല്‍കാന്‍ ഇനിയും ആഗ്രഹിക്കുന്നവര്‍  അതിനൊപ്പം ലഭിച്ച  പണം പലിശ സഹിതം  തിരിച്ചുകൊടുക്കാനുള്ള മര്യാദകൂടി കാട്ടണം.

                   __________________________

Tuesday 13 October 2015

സോളമന്റെ കൂടാരം.



മമ്മൂട്ടിയും എ.കെ.സാജനും ഒന്നിക്കുന്ന ചിത്രമാണ് സോളമന്റെ കൂടാരം. ആക്ഷന്‍ ചിത്രമായ സോളമന്റെ കൂടാരത്തില്‍ നായിക നയന്‍താരയാണ്.
ലൂയി പോത്തന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ലൂയിയുടെ ഭാര്യ വാസുകിയായി നയന്‍താര എത്തുന്നു. സൂപ്പര്‍ ഹിറ്റായ ഭാസ്‌കര്‍ ദി റാസ്‌കലിനു ശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
ഏറെ പ്രതീക്ഷയോടെ വമ്പന്‍ പ്രോജക്ടുകള്‍ മാറ്റിവച്ചിട്ടാണ് മമ്മൂട്ടി സോളമന്റെ കൂടാരത്തില്‍ അഭിനയിക്കുന്നത്. കണ്ണടയും കുറ്റിത്താടിയുമായി വ്യത്യസ്ത ഗെറ്റപ്പോടെയാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
കമന്‍റ്: ലൂയിയുടെ ഭാര്യയുടെ പേര് കൊള്ളാം-വാസുകി.സിനിമ ഇറങ്ങിക്കഴിഞ്ഞാല്‍ കൂടാരത്തിന്റെ ഉടമയുടെ പേരുള്ളവര്‍ക്ക് തലയില്‍ തുണിയിടാതെ പുറത്തിറങ്ങി നടക്കാന്‍ പറ്റുമോ?
-കെ എ സോളമന്‍

Wednesday 7 October 2015

കോട്ടയം സി.എം.എസ് കോളേജില്‍ ബീഫ് ഫെസ്റ്റിനിടെ സംഘര്‍ഷം

beef fest ktm cms college

കോട്ടയം: സി.എം.എസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ ബീഫ് ഫെസ്റ്റിനിടെ സംഘര്‍ഷം. വിദ്യാര്‍ഥികളെ ബീഫ് ഫെസ്റ്റില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോയ് സാം ഡാനിയല്‍ ഇത് തടയാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. വിദ്യാര്‍ഥികള്‍ തന്നെ കൈയ്യേറ്റം ചെയ്തുവെന്ന് പ്രിന്‍സിപ്പല്‍ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്ന് പത്ത് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് 150 ഓളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജില്‍ ബീഫ് ഫെസ്റ്റ് നടത്താന്‍ ശ്രമിച്ചത്. 

കമന്‍റ്: ബീഫ് കറി വായില്‍ തൊടാന്‍ കൊള്ളാത്തതുകൊണ്ടാവണം പ്രിന്‍സിപ്പള്‍ ഇടപെട്ടത്.. അതെന്തു മാകട്ടെ,കോളേജുകളില്‍ രാഷ്ട്രീയം നിരോധിച്ചത് തെറ്റായിപ്പോയി എന്നാണ് എ കെ ആന്റണി ഗവേഷണം നടത്തി ഇന്നലെ പറഞ്ഞത്.
-കെ എ സോളമന്‍ 

Wednesday 30 September 2015

പരിശോധനയ്ക്കെത്തുമ്പോള്‍ ആളില്ലെങ്കില്‍ പിഴ: തീരുമാനം പുന:പരിശോധിക്കും















തിരുവനന്തപുരം: വൈദ്യുതി മീറ്റര്‍ പൂട്ടിയിടുകയോ മീറ്റര്‍ പരിശോധന നടത്താന്‍ കഴിയാത്ത വിധം വീടോ ഗേറ്റോ പൂട്ടിപ്പോവുകയോ ചെയ്‌താല്‍ 250 രൂപ പിഴയടക്കേണ്ടിവരുമെന്ന തീരുമാനം പുന:പരിശോധിക്കുമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കി. ഒക്ടോബര്‍ ഒന്‍പത് വരെ ഈ തീരുമാനം നടപ്പിലാക്കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്രതിഷേധം വ്യാപകമായതോടെയാണ്‌ തീരുമാനം അധികൃതര്‍ പുന:പരിശോധിക്കുന്നത്.

മീറ്ററില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെങ്കില്‍ സിംഗിള്‍ ഫേസ് ലൈനിന് 250 രൂപയും ത്രീഫേസ് ലൈനിന് 500 രൂപയും പിഴയടക്കണമെന്നാണ് കമ്മീഷന്‍ ഉത്തരവിട്ടത്. രണ്ടു തവണ ആവര്‍ത്തിച്ചാല്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് നടപ്പാക്കിയില്ലെങ്കില്‍ കെ.എസ്.ഇ.ബി. ജീവനക്കാരില്‍ നിന്നും പിഴ ഈടാക്കും. രണ്ടു മാസം മുന്‍പേ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും വൈദ്യുതി ബോര്‍ഡ് രണ്ട് മാസം കൂടി സമയം കൂട്ടി ചോദിച്ചതിനാലാണ് ഇതുവരെ നടപ്പാക്കാതിരുന്നത്.

കമന്‍റ്:  പിഴ തീരുമാനവും പുനപ്പരിശോധനയുമൊക്കെ നടത്തുന്നവരുടെ തലപരിശോധിക്കുന്നത്  നന്നായിരിരിക്കും. പിഴയിട്ടിട്ടുപോകുന്ന മീറ്റര്‍ റീഡറുടെ കാല് ആരെങ്കിലും തല്ലിയൊടിച്ചാല്‍ അധികപ്പിഴ  എത്രയെന്നുകൂടി പറയണേ !
-കെ എ സോളമന്‍ 

Sunday 20 September 2015

പിന്നണി ഗായിക രാധികാ തിലക്ക് അന്തരിച്ചു

radhika-thilak

കൊച്ചി: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രാധികാ തിലക്ക് (45) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപതിലേറെ ചലച്ചിത്രഗാനങ്ങളും ഇരുന്നൂറിലേറെ ലളിതഗാനങ്ങളും പാടിയിട്ടുണ്ട്. ശ്രദ്ധേയമായ നിരവധി ഗാനങ്ങളിലൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയ രാധിക പച്ചിലത്തോണി എന്ന ചിത്രത്തിലെ ‘പച്ചിലത്തോണി തുഴഞ്ഞു’ എന്ന ഗാനത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഒറ്റയാള്‍ പട്ടാളത്തില്‍ ബന്ധു കൂടിയായ ജി.വേണുഗോപാലിനൊപ്പം പാടിയ ‘മായാമഞ്ചലില്‍’ ആയിരുന്നു ആദ്യത്തെ ശ്രദ്ധേയമായ ഗാനം. പിന്നീട് ഗുരുവില്‍ ഇളയരാജയുടെ സംഗീതത്തില്‍ യേശുദാസിനൊപ്പം ‘ദേവസംഗീതം നീയല്ലെ’ എന്ന ഗാനം ആലപിച്ചു. ദീപസ്തംഭം മഹാശ്ചര്യത്തിലെ ‘നിന്റെ കണ്ണില്‍ വിരുന്നുവന്നു’, ‘എന്റെ ഉള്ളുടുക്കം കൊട്ടി’, രാവണപ്രഭുവിലെ ‘തകില് പുകില്’, നന്ദനത്തിലെ ‘മനസ്സില്‍ മിഥുന മഴ’, കന്മദത്തിലെ ‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ട്’ എന്നിവയാണ് ശ്രദ്ധേയങ്ങളായ മറ്റ് ഗാനങ്ങള്‍. എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. ടി.എസ്. രാധാകൃഷ്ണന്റെ ഭജനകളിലൂടെയും ആകാശവാണിയുടെ ലളിതഗാനങ്ങളിലൂടെയുമാണ് പ്രശസ്തിയിലേയ്ക്ക് ഉയര്‍ന്ന രാധിക സ്‌റ്റേജ് ഷോകളിലെ സജീവമായ സാന്നിധ്യമായിരുന്നു. പറവൂര്‍ സഹോദരിമാര്‍, പ്രശസ്ത പിന്നണി ഗായകരായ സുജാത, വേണുഗോപാല്‍ എന്നിവര്‍ ബന്ധുക്കളാണ്. സുരേഷാണ് ഭര്‍ത്താവ്.

രാധികാ തിലക് പാടിയ പ്രധാന പാട്ടുകള്‍ 1. മായാമഞ്ചലില്‍… (ഒറ്റയാള്‍ പട്ടാളം, സംഗീതസംവിധാനം ശരത്) 2. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ… (കന്മദം, സംഗീതം രവീന്ദ്രന്‍്) 3. കൈതപ്പൂമണമെന്തേ ചഞ്ചലാക്ഷീ.. (സ്‌നേഹം, സംഗീതം പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്) 4. ദേവസംഗീതം നീയല്ലേ… (ഗുരു, സംഗീതം ഇളയരാജ) 5. എന്റെയുള്ളുടുക്കും കൊട്ടി (ദീപസ്തംഭം മഹാശ്ചര്യം, മോഹന്‍സിതാര) 6. കാനനക്കുയിലേ.. (മിസ്റ്റര്‍ ബ്രഹ്മചാരി, മോഹന്‍സിതാര) 7. മനസില്‍ മിഥുനമഴ.. (നന്ദനം, രവീന്ദ്രന്‍്) 8. വെണ്ണക്കല്ലില്‍ നിന്നെക്കൊത്തി.. (പട്ടാളം, സംഗീതം വിദ്യാസാഗര്‍) 9. ഓമനമലരേ.. (കുഞ്ഞിക്കൂനന്‍, ടൈറ്റില്‍ സോംഗ്) 10. തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ (ക്രിസ്തീയ ഭക്തിഗാനം)

ആദരാഞ്ജലികള്‍ !



Monday 7 September 2015

മഞ്ജുവാര്യര്‍ നൈപുണ്യ വികസനത്തിന്റെ അംബാസഡര്‍




























തിരുവനന്തപുരം: ചലച്ചിത്ര താരം മഞ്ജുവാര്യര്‍ സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ നൈപുണ്യവികസന പദ്ധതികളുടെ ഗുഡ്വില്‍ അംബാസഡര്‍. യുവാക്കള്‍ക്കായുള്ള ഈ പദ്ധതിയുടെ ബോധവത്കരണത്തിനായി പ്രവര്‍ത്തിക്കാന്‍മഞ്ജുവാര്യര്‍ തന്നെ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് തൊഴില്‍വകുപ്പ് ഈ തീരുമാനമെടുത്തത്. പ്രതിഫലമില്ലാതെയാണ് മഞ്ജു ഈ ദൗത്യം ഏറ്റെടുക്കുന്നത്.
തൊഴില്‍ വകുപ്പ് രൂപവത്കരിച്ച കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സാണ് നൈപുണ്യവികസന പദ്ധതികള്‍ ഏകോപിപ്പിക്കുന്നത്. തൊഴില്‍ പഠിക്കാന്‍ കേരള സമൂഹം കാട്ടുന്ന വിമുഖതയ്‌ക്കെതിരെയുള്ള അക്കാദമിയുടെ
ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ ഇനി മഞ്ജുവാര്യരുടെ സജീവ സാന്നിദ്ധ്യം ഉണ്ടാവും. കുടുംബശ്രീയുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെയും ഗുഡ്വില്‍ അംബാസഡറായി മഞ്ജു പ്രവര്‍ത്തിച്ചിട്ടുണ്ട്.
നഴ്‌സിങ് അക്കാദമി, സെക്യൂരിറ്റി സ്‌കില്‍ അക്കാദമി, കണ്‍സ്ട്രക്ഷന്‍ അക്കാദമി, എംപ്ലോയബിലിറ്റി സെന്ററുകള്‍ എന്നിവയാണ് അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ കീഴിലുള്ളത്. ദേശീയ നൈപുണ്യവികസന നയത്തിന്റെ ഭാഗമായാണ് കേരള സര്‍ക്കാരും നൈപുണ്യവികസന പദ്ധതിക്ക് രൂപം നല്‍കിയത്.
കമന്‍റ് : ഇപ്പോ തന്നെ ജൈവകൃഷിയുടെ അംബാസഡര്‍ ആണ്.  ഭര്‍ത്താവ്, കൊച്ച്, അമ്മായിയമ്മ തുടങ്ങിയ ഗുലുമാലുകള്‍ ഇല്ലാത്തത് കൊണ്ട് വാര്യര്‍ക്ക് ഇതിനെല്ലാറ്റിനും നേരമുണ്ട്. ഉറുപ്പിക ജെര്‍മന്‍ മാര്‍ക്കിലോട്ട് കണ്‍വേര്‍ട്  ചെയ്തു സ്റ്റെഫി മദാമ്മയെ ടൂറിസംഅംബാസഡര്‍ ആക്കിയിട്ടു എന്തായി? നികുതിപ്പണം അടിച്ചുമാറ്റാന്‍ ഏതെല്ലാമാണ് വഴികള്‍!

കെ എ സോളമന്‍ 

Friday 4 September 2015

'അച്ചടക്കം പഠിപ്പിക്കാന്‍' അധ്യാപകര്‍ 50 വിദ്യാര്‍ഥികളുടെ മുടിവെട്ടി


ബെംഗളൂരു: അച്ചടക്കം പഠിപ്പിക്കാനായി അധ്യാപകര്‍ 50 ആണ്‍കുട്ടികളുടെ മുടിവെട്ടി പൊതിയിലാക്കി മാതാപിതാക്കള്‍ക്കയച്ചുകൊടുത്തത് വിവാദമാകുന്നു. കര്‍ണാടകത്തില്‍ കുടക് ജില്ലയിലുള്ള വിരാജ്‌പേട്ടില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. കുട്ടികളുടെ മുടി മുറിക്കുന്ന വീഡിയോ അധ്യാപകരിലൊരാള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. മാതാപിതാക്കള്‍ വിദ്യാഭ്യാസവകുപ്പ് അധികൃതരോട് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിദ്യാഭ്യാസവകുപ്പ് സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.
രണ്ടുദിവസം മുന്‍പാണ് സംഭവം. സ്‌കൂളിലെ മൂന്ന് അധ്യാപകരാണ് മുടിവെട്ടാന്‍ നേതൃത്വം കൊടുത്തത്. ആണ്‍കുട്ടികള്‍ക്ക് അച്ചടക്കമില്ലാത്തതിനാലാണ് നടപടി നേരിടേണ്ടിവന്നതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. അമ്പത് ആണ്‍കുട്ടികളെയും നിരത്തി നിര്‍ത്തിയാണ് മുടിവെട്ടിയത്. പൊതി കുട്ടികളുടെ കൈവശംതന്നെ വീട്ടിലേക്ക് കൊടുത്തുവിട്ടു.

മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിരാജ്‌പേട്ട് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറാണ് സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടിയിരിക്കുന്നത്. ആരോപണവിധേയരായ അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും അയയ്ക്കുമെന്ന് വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ പോലീസില്‍ പരാതിനല്‍കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു

കമന്‍റ് :പരാതിയുമായി നടക്കാതെ രക്ഷിതാക്കള്‍ മുടിവെട്ടിയതിന്റെ കൂലി അദ്ധ്യാപകര്‍ക്ക് നല്കണം..വീട്ടില്‍ ഇല്ലാത്ത അനുസരണ സ്കൂളിലും വേണ്ടെന്നാണോ?

-കെ എ സോളമന്‍ 

Monday 24 August 2015

ഓഹരി വിപണിയില്‍ വന്‍ ഇടിവ്.

sensex

മുംബൈ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 883 പോയിന്റു താഴ്ന്ന് 26,482 ആയി. നിഫ്റ്റി 244 പോയിന്റ് താഴ്ന്ന് 8,055 ലുമെത്തി. ചൈനീസ് സമ്പദ്‌വ്യവസ്ഥയിലെ കടുത്ത പ്രതിസന്ധിയാണ് ഇന്ത്യന്‍ ഓഹരി വിപണിയേയും ബാധിച്ചത്. ചൈനീസ് യുവാന്റെ മൂല്യത്തകര്‍ച്ച രൂപയുടെ മൂല്യത്തിലും ഇടിവുണ്ടാക്കി. ഡോളറിനെതിരേ രൂപയുടെ മൂല്യം 66 രൂപ 23 പൈസയായി. 2013 സെപ്റ്റംബര്‍ അഞ്ചിന് ശേഷമുള്ള താഴ്ന്ന നിലയിലാണിത്. ക്രൂഡ് ഓയില്‍ വിലയിലും ഇടിവുണ്ടായി. കഴിഞ്ഞ ആറര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ക്രൂഡ് ഓയിലിന്റെ വില. സെന്‍സെക്സ് വ്യാപാരം ആരംഭിക്കുമ്പോള്‍ തന്നെ ആയിരം പോയിന്റോളം ഇടിഞ്ഞിരുന്നു.

കമന്‍റ്: ഓഹരിവിപണിയില്‍ നിക്ഷേപിച്ച ഇന്ത്യന്‍ പോഴന്‍മാര്‍ !
-കെ എ സോളമന്‍

Sunday 23 August 2015

വൃത്തിയില്ലാത്ത ഭക്ഷണം; 132 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്‌




ആയിരത്തോളം സ്ഥാപനങ്ങളില്‍ പരിശോധന

ആലപ്പുഴ:
 സെയ്ഫ് കേരളയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ഓണം റെയ്ഡ്. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, കാറ്ററിങ് കേന്ദ്രങ്ങള്‍, സോഡ നിര്‍മാണ യൂണിറ്റുകള്‍, ഐസ് പ്ലാന്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയുള്‍പ്പെടെ 992 സ്ഥാപനങ്ങളിലായിരുന്നു ശനിയാഴ്ചത്തെ പരിശോധന.
വൃത്തിയില്ലാതെ ഭക്ഷണമുണ്ടാക്കുകയും വിതരണം ചെയ്യുകയുംചെയ്ത 132 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 71 ഹോട്ടലുകള്‍, 21 കൂള്‍ബാറുകള്‍, 20 ബേക്കറികള്‍, ഒരു കാറ്ററിങ് കേന്ദ്രം, ഒരു സോഡാനിര്‍മാണ കേന്ദ്രം, 18 മറ്റുസ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് നോട്ടീസ് നല്‍കിയത്. വൃത്തിയുള്ള സാഹചര്യത്തില്‍ ഭക്ഷണവിതരണം നടത്താന്‍ സംവിധാനമൊരുക്കിയില്ലെങ്കില്‍ ശക്തമായ നടപടിയെടുക്കാനാണ് പരിപാടി.
ഓണക്കാലത്ത് ഹോട്ടലുകളിലൂടെയും മറ്റും വൃത്തിയില്ലാതെ ഭക്ഷണം വിതരണം ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടായിരുന്നു പരിശോധന. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി. വസന്തദാസിന്റെ നേതൃത്വത്തില്‍ 74 ടീമുകളാണ് പരിശോധനയ്ക്കുണ്ടായിരുന്നത്. മാന്നാറിലുള്ള ഒരു ഹോട്ടല്‍ പൂട്ടിച്ചു.
കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയില്‍ നോട്ടീസ് നല്‍കിയ 90 ശതമാനം സ്ഥാപനങ്ങളും വൃത്തിയുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. 10 ശതമാനം സ്ഥാപനങ്ങള്‍ക്ക് സമയം നീട്ടി നല്‍കിയിട്ടുണ്ട്. ഇനിയും അനാരോഗ്യകരമായ സാഹചര്യവുമായി മുന്നോട്ടുപോയാല്‍ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്യാനാണ് ആരോഗ്യവകുപ്പിന്റെ പരിപാടി.

കമന്‍റ്: സെയ്ഫ് കേരള ഹോട്ടലുകള്‍ക്ക് മാത്രമാണോ ബാധകം? തെരുവു മലീമസമാക്കി മല്‍സ്യ വ്യാപാരം നടത്തുന്നവരെ എന്തികൊണ്ടാണ് ആരോഗ്യവകുപ്പ് കാണാതെ പോകുന്നത്. മീന്‍ വെള്ളം കെട്ടിനിന്നു വൃത്തികേടായ റോഡിലൂടെ നടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായിട്ടും ഒരു സെയ്ഫ് കേരള്ക്കാളരനും കാണുന്നില്ല. മീന്‍ കച്ചവടം മൂലം തെരുവ് നായ്ക്കളുടെ ശല്യവും വഴികളില്‍ രൂക്ഷം. നായ്ക്കല്‍ കടിച്ചാല്‍ ഉണ്ടാകുന്ന പേ വിഷ ബാധ ആരോഗ്യപ്രശ്നമല്ലെന്നാണോ ആരോഗ്യ്വകുപ്പ് കരുതുന്നത്.ജനങ്ങളുടെ  പൊതുവായ ആരോഗ്യമാണ് ലക്ഷ്യമെങ്കില്‍ ഹോട്ടലുകള്‍ വൃത്തിയാക്കുന്നതിനൊപ്പം തെരുവും വൃത്തിയാക്കുക. മുന്പ് നിലവിലുണ്ടായിരുന്ന രീതിയില്‍  മാര്‍ക്കറ്റുകള്‍  ഒരുക്കി മല്‍സ്യ വ്യാപരികളെ അങ്ങോട്ട് മാറ്റി കുടിയിരുത്തുക. തെരുവുകള്‍ വൃത്തിയായി കിടക്കട്ടെ.

-കെ എ സോളമന്‍ 

Sunday 16 August 2015

ബോര്‍ഡുകളില്‍ ഇനി 'ജനമൈത്രി'യില്ല; പോലീസ്സ്‌റ്റേഷന്‍ മതിയെന്ന് ഡി.ജി.പി.


മലപ്പുറം: സംസ്ഥാനത്തെ പോലീസ്സ്‌റ്റേഷനുകളുടെ ബോര്‍ഡുകളില്‍ നിന്ന് 'ജനമൈത്രി' മായുന്നു. ജനമൈത്രി പോലീസ്സ്‌റ്റേഷന്‍ എന്നതിനു പകരം സ്ഥലപ്പേരിനോടൊപ്പം 'പോലീസ്േസ്റ്റഷന്‍' എന്നുമാത്രം മതിയെന്ന സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് ബോര്‍ഡുകള്‍ മാറ്റുന്നത്.പോലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍പ്രകാരം പോലീസ്സ്‌റ്റേഷനുകൂടെ മറ്റൊന്നും ചേര്‍ക്കരുതെന്ന് നിബന്ധനയുണ്ട്. ജനമൈത്രി, സ്ത്രീസൗഹൃദ പോലീസ്സ്‌റ്റേഷന്‍ തുടങ്ങിയവ ചെറിയബോര്‍ഡുകളില്‍ പോലീസ് സ്റ്റേഷന് ഉള്‍വശത്ത്സ്ഥാപിച്ചാല്‍മതിയെന്നും നിര്‍ദേശമുണ്ട്.

എന്നാല്‍ 2008ല്‍ ജനമൈത്രി പോലീസ്സ്‌റ്റേഷന്‍ എന്നആശയം നടപ്പായതോടെ ബോര്‍ഡുകളില്‍ മാറ്റംവന്നു. ക്രമേണ പദ്ധതി നടപ്പായ സ്റ്റേഷനുകളെല്ലാം 'പോലീസ്സ്‌റ്റേഷനു'മുന്‍പില്‍ 'ജനമൈത്രി' കൂടി കൂട്ടിചേര്‍ത്തു. ഇത്തരത്തില്‍ പേരില്‍ മാറ്റംവരുത്താന്‍ പ്രത്യേക നിര്‍േദശമില്ലായിരുന്നു. ഇത് പോലീസ് സ്റ്റാന്‍ഡിങ്ഓര്‍ഡര്‍ പ്രകാരം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് പഴയപടിയാക്കാന്‍ നിര്‍േദശമിറക്കിയിട്ടുള്ളത്.
സംസ്ഥാനത്തെ എല്ലാ പോലീസ്സ്‌റ്റേഷനുകളിലേയ്ക്കും ഇതിനോടകം നിര്‍േദശമെത്തിയിട്ടുണ്ട്. പലയിടത്തും ജനമൈത്രി ഒഴിവാക്കിയുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. 
കമന്‍റ്:: കാനറ ബാങ്ക് അവരുടെ പഴയ മനോഹരമായ എംബ്ലം മാറ്റി പരസ്പരം കുത്തിക്കീറുന്ന രണ്ടു ത്രികോണഎംബ്ലം വെച്ചുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ 150 കോടി രൂപ ചിലവാക്കിയെന്നാണ് കേട്ടിട്ടുള്ളത്.  അങ്ങനെ വല്ല ചെലവും പോലീസിനുണ്ടാകുമോ?  ഈ ഡി ജി പീക്ക് ശേഷം വരുന്ന ഡി ജി പി യുടെ പരിഷ്കാരം ബോര്‍ഡ് തന്നെ വേണ്ടെന്നുള്ളതാവും!
-കെ എ സോളമന്‍ 

Friday 31 July 2015

മറൈന്‍ ഡ്രൈവ് വാക്ക് വേ ഇനി കലാം മാര്‍ഗ്



കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ നടപ്പാത ഇനി അന്തരിച്ച രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍കലാമിന്റെ നാമധേയത്തില്‍ അറിയപ്പെടും. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ‘ഡോ. എ.പി.ജെ. അബ്ദുള്‍ കലാം മാര്‍ഗ്’ രാജ്യത്തിന് സമര്‍പ്പിച്ചു. കലാമിന്റെ പരിലാളനയേറ്റ മരത്തിന് ഗവര്‍ണറും പത്‌നിയും ചേര്‍ന്ന് വെള്ളമൊഴിച്ചു. കലാമിന്റെ ജീവചരിത്രരേഖ നടപ്പാതയിലുടനീളം ചിത്രങ്ങളായി ആലേഖനം ചെയ്യുമെന്നും വേണുഗോപാല്‍ പറഞ്ഞു. രാജ്യത്തെ ആദ്യത്തെ കലാം സ്മാരകമാണ് ഈ നടപ്പാത. ചടങ്ങില്‍ ഗവര്‍ണറുടെ പത്‌നി സരസ്വതി സദാശിവം, മേയര്‍ ടോണി ചമ്മണി, ഹൈബി ഈഡന്‍ എംഎല്‍എ, കളക്ടര്‍ എം.ജി. രാജമാണിക്യം, ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, സെക്രട്ടറി ആര്‍. ലാലു തുടങ്ങിയവര്‍ പങ്കെടുത്തു. സെന്റ് തെരേസാസ് സ്‌കൂള്‍ ബാന്റ് ദേശീയഗാനം ആലപിച്ചു. ഒമ്പതു വര്‍ഷം മുന്‍പ് ഡോ. കലാം നനവു പകര്‍ന്ന വാകമരം തറ കെട്ടി സംരക്ഷിക്കും. മറൈന്‍ ഡ്രൈവ് വാക്ക് വേയ്ക്ക് സമീപത്തെ ഹെലിപ്പാഡിനോട് ചേര്‍ന്ന് വളരുന്ന എട്ടര വര്‍ഷം പിന്നിട്ട ഗുല്‍മോഹര്‍ അടക്കമുള്ള വൃക്ഷങ്ങളാണ് മുന്‍ രാഷ്ട്രപതിയുടെ ഓര്‍മകളുണര്‍ത്തുന്നത്. 2006 ഡിസംബര്‍ 19ന് കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ മരങ്ങള്‍ വെട്ടിമാറ്റിയത്. വെട്ടി മാറ്റിയ മരങ്ങളുടെ പത്തിരട്ടി വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കണമെന്ന് അന്നത്തെ കളക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷിന് കലാം നിര്‍ദേശം നല്‍കിയിരുന്നു. കൊച്ചിയിലെത്തിയ രാഷ്ട്രപതി തൈകള്‍ നട്ടതു കാണാന്‍ സമയം കണ്ടെത്തി. പിന്നീട് ജനക്കൂട്ടത്തിന് നടുവില്‍ നിന്നാണ് ഡോ. കലാം വൃക്ഷത്തൈകള്‍ക്ക് വെള്ളമൊഴിച്ചത്. തൈകള്‍ ജാഗ്രതയോടെ പരിപാലിക്കാനും നിര്‍ദേശിച്ചാണ് കലാം മടങ്ങിയത്

കമന്‍റ്  : നല്ല കാര്യം 
-കെ എ സോളമന്‍ 

Monday 27 July 2015

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം അന്തരിച്ചു


















ഷില്ലോങ്: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം (84) അന്തരിച്ചു. വൈകീട്ട് ഏഴു മണിക്ക് ഷില്ലോങ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ബഥനി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണ കാരണം. 
NB
The Great Inspirer of India. May His Soul Rest In Peace
-K A Solaman


Friday 17 July 2015

സുധീരന്‍റെ പരസ്യവിമര്‍ശനം ശരിയായില്ലെന്ന് പി.സി. ചാക്കോ


ന്യൂഡല്‍ഹി: കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ പോലീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് നടത്തിയ പരസ്യവിമര്‍ശനത്തിനെതിരെ എ.ഐ.സി.സി. വക്താവ് പി.സി. ചാക്കോ. പോലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സുധീരന്‍ നടത്തിയ പരസ്യവിമര്‍ശനം ഉചിതമല്ലെന്നും ഇത്തരം വിമര്‍ശനങ്ങള്‍ പാര്‍ട്ടിവേദികളിലാണ് ഉന്നയിക്കേണ്ടതെന്നും പി.സി. ചാക്കോ പറഞ്ഞു. പരസ്യവിവാദം ഹൈക്കമാന്‍ഡ് പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വക്തമാക്കി.
കണ്ണൂരില്‍ വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആസ്പത്രിയിലെത്തി സന്ദര്‍ശിച്ചശേഷമാണ് സുധീരന്‍ കണ്ണൂരില പോലീസിന്റെ പ്രവര്‍ത്തനത്തിനെതിരെ വിമര്‍ശനം നടത്തിയത്. ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനശൈലിയോടുള്ള എതിര്‍പ്പായി ഇത് വ്യാഖ്യാനിക്കപ്പെട്ടിരുന്നു

കമന്‍റ്:: ഇത് ചാക്കോവിന്റെ രഹസ്യ വിമര്‍ശനം! 
-കെ എ സോളമന്‍ 
.

Wednesday 15 July 2015

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ അന്തരിച്ചു



















കോഴിക്കോട്: വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍(77) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. രണ്ട് ദിവസമായി തീവ്രപരിചണ വിഭാഗത്തിലായിരുന്നു. ന്യുമോണിയ ബാധിക്കുക കൂടി ചെയ്തതോടെ ആരോഗ്യനില വഷളായി. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അന്ത്യം.

1958 ഡിസംബര്‍ പതിനെട്ടിനായിരുന്നു ഫാബിയെ ബഷീര്‍ ജീവിതസഖിയാക്കിയത്. പെണ്ണുകാണലിന്റെ അന്നു തന്നെ ഫാത്തിമബീവിയെ ബഷീര്‍ ഫാബിയാക്കി. പിന്നെ എടിയായി. വൈക്കം മുഹമ്മദ് ബഷീര്‍ എന്ന മഹാസാഹിത്യകാരന്‍ ഫാബിയുടെ റ്റാറ്റയായി. ജീവിതത്തെ അതിന്റെ സര്‍വ്വതലത്തിലും സാഹിത്യത്തിലേക്ക് ആവാഹിച്ച സാഹിത്യകാരനൊപ്പം നാല്പത് വര്‍ഷത്തെ ദാമ്പത്യം.

എഴുത്തുകാരനൊപ്പം ജീവിച്ചതിന്റെ ബഷീറിന്റെ എടിയെ എന്ന സ്മരണകള്‍ ഫാബിയെ എഴുത്തുകാരിയുമാക്കി. മിക്കവാറും ഭാര്യമാരെപ്പോലെ താനും വെറുമൊരു ഭാര്യയായിരുന്നെങ്കിലും തന്റെ ഭര്‍ത്താവ് വെറുമൊരു ഭര്‍ത്താവല്ലെന്ന് ആത്മകഥയില്‍ പറയുന്ന ഫാബി ആ സംതൃപ്തിയിലായിരുന്നു മരിക്കുവോളം ജീവിച്ചത്.

കമാന്‍റ് : മാങ്കോസ്റ്റിന്‍ ചുവട്ടിലെ സാഹിത്യചര്‍ച്ചകളില്‍ സുലൈമാനിയുമായി ഫാബിയും കൂട്ടിനെത്തിയിരുന്നു. ഇനി മാങ്ക്സ്ടീന്‍ മാത്രം. ആദരാഞ്ജലികള്‍ ! 
-കെ എ സോളമന്‍ 

Tuesday 7 July 2015

'പ്രേമം' ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Malare - Song Promo
തിരുവനന്തപുരം: 'പ്രേമം' സിനിമ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച മൂന്നുവിദ്യാര്‍ഥികള്‍ അറസ്റ്റിലായി. കൊല്ലം പേരൂര്‍ സ്വദേശി സാദിക്ക് (18), 16, 17 വയസ്സുള്ള മറ്റു രണ്ട് വിദ്യാര്‍ഥികള്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സിനിമ അപ്ലോഡ് ചെയ്യാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക്, സിനിമയുടെ വ്യാജപ്പതിപ്പ് സൂക്ഷിച്ച പെന്‍ഡ്രൈവ്, ഒരു മൊബൈല്‍ ഫോണ്‍ എന്നിവയും ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ആന്റി പൈറസി സെല്‍ ഡിവൈ.എസ്.പി. എം.ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ഥികളെ പിടികൂടിയത്.

തിരുവനന്തപുരത്തെത്തിച്ച് വിശദമായി ചോദ്യംചെയ്ത ശേഷമാണ് മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. മൂവരും പൈറസി വെബ്‌സൈറ്റുകളുമായി ബന്ധപ്പെട്ട് സക്രിയമായിരുന്നെന്നും എന്നാല്‍, ഇവര്‍ക്ക് സാമ്പത്തികനേട്ടമുണ്ടായിട്ടില്ലെന്നുമാണ് ചോദ്യംചെയ്യലില്‍ വ്യക്തമായത്.റിലീസായതിന്റെ നാലാംനാളാണ് ചിത്രം ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തത്. ഏകദേശം ഒന്നരലക്ഷത്തോളംപേര്‍ സിനിമ ഡൗണ്‍ലോഡ് ചെയ്തതായും ആന്റി പൈറസി സെല്‍ കണ്ടെത്തി. ചിത്രം അപ്ലോഡ് ചെയ്യുമ്പോള്‍ വ്യാജ ഐ.പി. വിലാസമാണ് ഉപയോഗിച്ചത്. ഇതുമൂലം കാനഡയിലെ ഐ.പി. വിലാസമാണ് ആദ്യഘട്ട അന്വേഷണത്തില്‍ ലഭ്യമായത്


കമന്‍റ് ബാധയൊഴിപ്പിക്കല്‍ കൊച്ചുകുട്ടികളിള്‍ തുടങ്ങാം എന്നു .കേരളാ പോലീസ് കരുതി. ആദ്യം ചെയ്യേണ്ടത് അസന്‍മാര്‍ഗികത വളര്‍ത്തുന്ന സിനിമ നിര്‍മ്മിച്ചവരെയും അത് സെന്‍സര്‍ ചെയ്തവരെയും അറസ്റ്റ് ചെയ്യുക എന്നതാണ്.
സിനിമ സംബന്ധിച്ചു അദ്ധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും അഭിപ്രായം ബന്ധപ്പെട്ട അധികാരികള്‍ ആരായണം. ചെറുപ്പക്കാരികളായ അധ്യാപികമാര്‍ ബോര്‍ഡിലേക്ക് തിരിഞു എന്തെങ്കിലും എഴുതാന്‍ ശ്രമിക്കുമ്പോള്‍ കേള്‍ക്കാം ക്ളാസ്സില്‍  " മലരെ" എന്ന നിലവിളി !
-കെ എ സോളമന്‍ 

Monday 6 July 2015

കറുത്ത ഷര്‍ട്ട്!

Malare - Song Promo

മദ്യവും പുകവലിയും, കഞ്ചാവുംതമ്മിലിടിയും ലക്കുവിട്ട കൂട്ടും സിനിമയില്‍ കാണിച്ചതുകൊണ്ടു ആരും വഴിതെറ്റി പോകില്ലെന്ന് ന്യൂ ജെന്‍ സിനിമാക്കാര്‍. 'പ്രേമം' സിനിമ നാലും അഞ്ചും തവണ കണ്ട അലവലാതികളൊക്കെ ഇപ്പോള്‍ കോളേജില്‍ പോകുന്നത് കറുത്ത ഷര്‍ട്ടും ധരിച്ചു മുണ്ടും പൊക്കിക്കുത്തി അവിടാരെയോ പീഡിപ്പിക്കാനുണ്ടു എന്നമട്ടിലാണ്. കിളുത്തിട്ടില്ലാത്തതുകൊണ്ടു താടിമീശയുടെ കാ ര്യത്തിലെ കൊമ്പ്രമൈസ് ഉള്ളൂ.
ഉടന്‍ തന്നെ കറുത്ത ഷര്‍ട്ട് കോളേജുകളില്‍ നിരോധിക്കാന്‍ നിയമനിര്‍മാണം വേണ്ടിവരുമെന്ന് തോന്നുന്നു. കോളേജ് പ്രിന്‍സിപ്പല്‍മാരുടെ ഒരു യോഗം!
-കെ എ സോളമന്‍

Sunday 5 July 2015

മൂരിപ്രേമം സിനിമ !




കഞ്ചാവു, മദ്യം, പുകവലി, തമ്മിലടി, സസ്പന്‍ഷന്‍, മൂരിപ്രേമം ഇവയെല്ലാം യഥേഷ്ടം കുത്തിനിറച്ച ന്യൂജെന്‍ സിനിമ "പ്രേമം" കാണാന്‍ സ്കൂള്‍-കോളേജ്  പിള്ളേരുടെ ക്ലാസ് കട്ട് ചെയ്തുള്ള തള്ളിക്കേറ്റം. സിനിമയില്‍ കാട്ടുന്നതൊന്നും പിള്ളാര്‍ അനുകരിക്കരുതെന്നാണ് ഉപദേശം. ക്ളാസ്സില്‍ കൃത്യമായി കേറുകയും പഠിക്കുകയും അദ്ധ്യാപകരെ ബഹുമാനിക്കുകയും ചെയ്യുന്ന കുട്ടികള്‍ ഒന്നിന്നും .കൊള്ളാത്തവര്‍!

  സെന്‍സര്‍ബോര്‍ഡ് എന്ന സ്ഥാപനത്തില്‍ കേറിയിരിക്കുന്ന മരമാക്രികളുടെ മുട്ടുകാലാണു ആദ്യം  തല്ലിയൊടിക്കേണ്ടത്.

-കെ എ സോളമന്‍ 

ശ്രീമതി ഇന്ദിരാഗാന്ധി, സോണിയ ഗാന്ധി , കുട്ടികള്‍

Friday 3 July 2015

മുണ്ടക്കയത്ത് സംഘര്‍ഷം: ഇ.എസ് ബിജിമോള്‍ എഡിഎമ്മിനെ മര്‍ദിച്ചു















മുണ്ടക്കയം: പൊതുവഴിയടച്ച് ഗേറ്റ് സ്ഥാപിച്ചതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ ഇ.എസ് ബിജിമോള്‍ എം.എല്‍.എ എഡിഎമ്മിനെ മര്‍ദിച്ചു. രാവിലെ 11 മണിയോടെ പെരുവന്താനം തെക്കേമലയിലാണ് സംഭവം. മുണ്ടക്കയം ടി.ആന്‍ഡ് ടി റബര്‍ എസ്‌റ്റേറ്റ് കമ്പനി പൊതുവഴി അടച്ച് ഗേറ്റ് സ്ഥാപിച്ചത് ചോദ്യം ചെയ്ത് സ്ഥലവാസി മനുഷ്യാവകാശ കമ്മീഷനില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കി. കമ്മീഷന്റെ നിര്‍ദേശപ്രകാരം ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം നേരിട്ടെത്തി ഗേറ്റ് നീക്കി വഴിതുറന്നുകൊടുത്തു.
അതിനിടെ കമ്പനി കോടതിയെ സമീപിച്ച് സ്റ്റേ ഓര്‍ഡര്‍ വാങ്ങി. കോടതി ഉത്തരവ് നടപ്പാക്കാനെത്തിയതായിരുന്നു പീരുമേട് എഡിഎം മോന്‍സി പി അലക്‌സാണ്ടര്‍. ഗേറ്റ് പുന:സ്ഥാപിക്കാനുള്ള നീക്കത്തെ ചെറുക്കാന്‍ ബിജിമോളും നാട്ടുകാരും സംഘടിച്ചു. കോടതി ഉത്തരവാണെന്ന് എഡിഎം അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ അത് കൂട്ടാക്കാന്‍ തയാറായില്ല. കൂടുതല്‍ പോലീസ് സംഘവുമായെത്തി ഉത്തരവ് നടപ്പാക്കുമെന്ന് പറഞ്ഞതോടെ ബിജിമോള്‍ എഡിഎമ്മിനെ പിടിച്ചുതള്ളി.
വാക്കുതര്‍ക്കത്തിനിടെ എഡിഎമ്മിന്റെ കരണത്തടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കമന്‍റ് : ഉണ്ണിയാര്‍ച്ചയുടെ പിന്മുറക്കാരിയാണ്, തടഞ്ഞുംതല്ലിയും എന്നും ചാനലില്‍ കേറുക എന്നതാണു പരിപാടി..
-കെ എ സോളമന്‍ 

Sunday 28 June 2015

സുരേഷ് ഗോപിയെ ഇറക്കിവിട്ടത് ശരിയോ?




.








പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയ ചലച്ചിത്രതാരം സുരേഷ് ഗോപിയെ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഇറക്കിവിട്ടു. തന്റെ ജന്മദിനത്തില്‍ പെരുന്നയിലെ മന്നം മെമ്മോറിയലില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് അദ്ദേഹം എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയത്.

താങ്കളെ ആരാണ് ഇവിടേക്ക് ക്ഷണിച്ചത്, താങ്കളുടെ ഷോ ഇവിടെ വേണ്ടെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഹൃദയം തകര്‍ന്നാണ് താനിവിടെ നിന്ന് പോകുന്നതെന്ന് സുരേഷ് ഗോപിയും പ്രതികരിച്ചു

കമന്‍റ് നായന്‍മാരുടെ പോപ്പുതന്നെ സുകുമാരന്‍ നായര്‍. . സുരേഷ് ഗോപിക്ക് പോപ്പില്‍ നിന്നു തന്നെ അനുഗ്രഹം കിട്ടാനാണ് യോഗം. നായര്‍ക്ക് നട്ടപ്രാന്ത്, നടന് ഉച്ചപ്രാന്ത് !

-കെ എ സോളമന്‍