Sunday 30 November 2014

ശാസ്ത്ര കിരീടം കോഴിക്കോടിന്


കണ്ണൂരിന് രണ്ടാം സ്ഥാനം. തൃശൂര്‍ മൂന്നാമത്
തിരൂര്‍: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിലെ പ്രഥമ സ്വര്‍ണകിരീടം സാമൂതിരിയുടെ തട്ടകത്തിലേക്ക്. 1112 പോയന്‍റ് നേടിയാണ് കോഴിക്കോട് 125 പവന്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. കണ്ണൂരിനാണ് രണ്ടാം സ്ഥാനം. തൃശൂര്‍ ജില്ല മൂന്നാം സ്ഥാനക്കാരായി. അഞ്ച് ദിനങ്ങളിലായി തുഞ്ചന്‍െറ മണ്ണില്‍ അരങ്ങേറിയ ശാസ്ത്രോത്സവത്തിന് ഞായറാഴ്ച തിരശ്ശീല വീഴും. മത്സരങ്ങളും ഫലപ്രഖ്യാപനവും ശനിയാഴ്ച പൂര്‍ത്തിയായി.
കണ്ണൂര്‍ 1067ഉം തൃശൂര്‍ 1038ഉം പോയന്‍റ് നേടി. ആതിഥേയരായ മലപ്പുറം 1035 പോയന്‍റുമായി നാലും പാലക്കാട് 1031 പോയന്‍േറാടെ അഞ്ചും സ്ഥാനക്കാരായി. സ്വര്‍ണക്കപ്പും ശാസ്ത്രോത്സവമെന്ന പേരുമാറ്റവും നടപ്പാക്കിയ മേളക്കാണ് ഭാഷയുടെ തറവാട്ടുമുറ്റത്ത് കൊടിയിറങ്ങിയത്.
പ്രവൃത്തിപരിചയമേള, ഗണിത ശാസ്ത്രമേള എന്നിവയില്‍ കോഴിക്കോട് ജേതാക്കളായി. പ്രവൃത്തിപരിചയമേളയില്‍ യു.പി (11605), ഹൈസ്കൂള്‍ (16191), ഹയര്‍ സെക്കന്‍ഡറി (16427), എക്സിബിഷന്‍ (5153) വിഭാഗങ്ങളിലായി 49376 പോയന്‍റ് കോഴിക്കോട് തൂത്തുവാരി.
ഗണിത ശാസ്ത്രമേളയില്‍ യു.പി (48), ഹൈസ്കൂള്‍ (121), ഹയര്‍ സെക്കന്‍ഡറി (139) വിഭാഗങ്ങളിലായി 308 പോയന്‍റ് കോഴിക്കോട് സ്വന്തമാക്കി.
ശാസ്ത്രമേളയില്‍ കണ്ണൂരാണ് ജേതാക്കള്‍. യു.പി (56 പോയന്‍റ്), ഹൈസ്കൂള്‍ (58), ഹയര്‍ സെക്കന്‍ഡറി (54) വിഭാഗങ്ങളില്‍നിന്നായി 168 പോയന്‍റ് കണ്ണൂര്‍ നേടി. യു.പി (52), ഹൈസ്കൂള്‍ (62), ഹയര്‍ സെക്കന്‍ഡറി (49) വിഭാഗങ്ങളിലായി 163 പോയന്‍റ് നേടിയ മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്.
യു.പി (55), ഹൈസ്കൂള്‍ (54), ഹയര്‍ സെക്കന്‍ഡറി (51) വിഭാഗങ്ങളില്‍ 160 പോയന്‍റുമായി കോഴിക്കോട് മൂന്നാമതത്തെി.
പ്രവൃത്തിപരിചയ മേളയില്‍ യു.പി (10759), ഹൈസ്കൂള്‍ (15731), ഹയര്‍ സെക്കന്‍ഡറി (16045), എക്സിബിഷന്‍ (5065) വിഭാഗങ്ങളില്‍ 47600 പോയന്‍റ് നേടി പാലക്കാട് രണ്ടാം സ്ഥാനത്തത്തെി. തൃശൂരിനാണ് മൂന്നാം സ്ഥാനം.
യു.പി (10487), ഹൈസ്കൂള്‍ (15759), ഹയര്‍ സെക്കന്‍ഡറി (16186), എക്സിബിഷന്‍ (4598) വിഭാഗങ്ങളിലായി തൃശൂര്‍ 47030 പോയന്‍റ് നേടി.
ഗണിത ശാസ്ത്രമേളയില്‍ കണ്ണൂര്‍ രണ്ടാമതത്തെി. യു.പി (41), ഹൈസ്കൂള്‍ (144), ഹയര്‍ സെക്കന്‍ഡറി (122) വിഭാഗങ്ങളില്‍ കണ്ണൂര്‍ 307 പോയന്‍റ് നേടി. യു.പി (39), ഹൈസ്കൂള്‍ (119), ഹയര്‍ സെക്കന്‍ഡറി (135) വിഭാഗങ്ങളിലായി 293 പോയന്‍റുമായി ആതിഥേയ ജില്ല മൂന്നാം സ്ഥാനക്കാരായി. സാമൂഹിക ശാസ്ത്രമേളയില്‍ 165 പോയന്‍േറാടെ തൃശൂര്‍ (യു.പി -29, ഹൈസ്കൂള്‍ - 62, ഹയര്‍ സെക്കന്‍ഡറി -74) ജേതാക്കളായി. 158 വീതം പോയന്‍റ് നേടി കണ്ണൂര്‍, തിരുവനന്തപുരം ജില്ലകള്‍ രണ്ടാം സ്ഥാനം പങ്കിട്ടു. കണ്ണൂര്‍ യു.പിയില്‍ 39ഉം ഹൈസ്കൂളില്‍ 62ഉം ഹയര്‍ സെക്കന്‍ഡറിയില്‍ 57ഉം പോയന്‍റ് നേടി. തിരുവനന്തപുരത്തിന് യു.പിയില്‍ 29ഉം ഹൈസ്കൂള്‍ 64ഉം ഹയര്‍ സെക്കന്‍ഡറിയില്‍ 65ഉം പോയന്‍റാണുള്ളത്. കോഴിക്കോട് 155 പോയന്‍ോടെ (യു.പി-41, ഹൈസ്കൂള്‍-64, ഹയര്‍ സെക്കന്‍ഡറി-50) മൂന്നാം സ്ഥാനത്തത്തെി.
കമന്‍റ് : 10000 വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഈ മേളക്ക് മാധ്യമങ്ങള്‍ വേണ്ട പരിഗണന നല്‍കുന്നില്ല. ഒന്നാം സമ്മാനം കിട്ടിയവരുടെ പേരുപോലും പത്രങ്ങള്‍.  പ്രസിദ്ധീകരിച്ചി ല്ല. മറിച്ചു ലക്ഷങ്ങള്‍ മറിയുന്ന കലാമേള റിപ്പോര്‍ട് ചെയ്യാന്‍ മാധ്യമങ്ങള്‍  മല്‍സരം തന്നെ നടത്തുന്നു. അതുകൊണ്ടു മേലില്‍ ശാസ്ത്രോല്‍സവം കലോല്‍സവം എന്നതിനു  പകരം പാവപ്പെട്ടവരുടെ മേള,പണക്കാരുടെ മേള എന്നിങ്ങനെ  വിളിക്കുന്നതായിരിക്കും ഉചിതം .
-കെ എ സോളമന്‍ 

Saturday 29 November 2014

പക്ഷിപ്പനി: താറാവുകളെ കൊല്ലാന്‍ 245 സ്‌ക്വാഡുകള്‍



ആലപ്പുഴ: പക്ഷിപ്പനി ബാധിച്ച ജില്ലകളില്‍ താറാവുകളടക്കമുള്ളവയെ നശിപ്പിക്കാന്‍ 245 സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ആലപ്പുഴയില്‍ 50, പത്തനംതിട്ടയില്‍ 10, കോട്ടയത്ത് 15 എന്നിങ്ങനെയാണ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം. ഇത് ഏകോപിപ്പിക്കാന്‍ ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകളും തുറന്നു. താറാവുകളെ കൂട്ടത്തോടെ കൊന്ന് കത്തിച്ചു കളയുന്നതിനാണ് സ്‌ക്വാഡുകള്‍ ശ്രമിക്കുന്നത്. എന്നാല്‍ കത്തിക്കാനാവശ്യമായ വിറകും മണ്ണെണ്ണയും കിട്ടാത്ത സ്ഥലങ്ങളില്‍ സുരക്ഷിതമായി ആഴത്തില്‍ കുഴിയെടുത്ത് ചത്ത താറാവുകളെ അതിലിട്ട് മൂടിയും തുടങ്ങി. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പക്ഷികള്‍ ചത്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വ്ന്നാല്‍ മാത്രമേ മറ്റു നടപടികളുണ്ടാവൂ എന്ന് അധികൃതര്‍ സൂചിപ്പിച്ചു. കോട്ടയം ജില്ലയില്‍ പ്രാവുകള്‍ക്കും പക്ഷിപ്പനി ബാധിച്ചതായി സംശയിക്കുന്നു. കറുകച്ചാലില്‍ പ്രാവുകള്‍ പിടഞ്ഞുവീണ് ചത്തതായി വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്കായി അധികൃതര്‍ നടപടി സ്വീകരിച്ചു. മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍, ആരോഗ്യ സെക്രട്ടറി ഡോ കെ. ഇളങ്കോവന്‍, മൃഗസംരക്ഷണ സെക്രട്ടറി സുബ്രത ബിശ്വാസ്, എന്‍ആര്‍എച്ച്എം ഡയറക്ടര്‍ മിന്‍ഹാജ് ആലം, ആരോഗ്യ ഡയറക്ടര്‍ ഡോ പി.കെ. ജമീല എന്നിവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉടന്‍ തന്നെ വീണ്ടും യോഗം ചേരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കമന്‍റ്: ഈ മിണ്ടാപ്രാണികളെ കൊല്ലാതെ രക്ഷിക്കാന്‍ ഒരു മാര്‍ഗവുമില്ലേ? പക്ഷിപ്പനി മനുഷ്യനെ ബാധിച്ചാല്‍ നാം എന്തുചെയ്യും? കൂടുതല്‍ സ്ക്വാഡുകലെ നിയമിക്കുമോ? മള്‍ടിസ്പെഷ്യാലിറ്റികളില്‍ സുഖചികില്‍സയായി ഒതുങ്ങിപ്പോയ നമ്മുടെ  വൈദ്യ ശാസ്ത്രത്തിന്ടെ ഒരു ഗതികേട്!
-കെ എ സോളമന്‍ 

Friday 21 November 2014

കേരള പി.വി.സിയുടെ ഗവേഷണ പ്രബന്ധം കോപ്പിയടിയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം : കേരള സര്‍വകലാശാലാ പ്രൊ-വൈസ് ചാന്‍സലര്‍ വി. വീരമണികണ്ഠന്റെ പിഎച്ച്.ഡി ഗവേഷണ പ്രബന്ധം മറ്റ് പലരുടെയും പ്രബന്ധങ്ങളില്‍ നിന്ന് പകര്‍ത്തിയെഴുതിയതാണെന്ന് കണ്ടെത്തി. ഗവേഷണ ബിരുദത്തിനായി അദ്ദേഹം സമര്‍പ്പിച്ച പ്രബന്ധത്തില്‍ 63 ശതമാനം വരെ ഇന്റര്‍നെറ്റ്, വിവിധ പ്രസിദ്ധീകരണങ്ങള്‍, വിദ്യാര്‍ഥികളുടെ പേപ്പറുകള്‍ എന്നിവയില്‍ നിന്ന് കോപ്പിയടിച്ചതാണെന്നാണ് കണ്ടെത്തല്‍.

ഗവേഷണ പ്രബന്ധത്തെക്കുറിച്ച് പരാതി ഉയര്‍ന്നതിനെത്തടുര്‍ന്ന് അദ്ദേഹം ഡോക്ടറേറ്റെടുത്ത കാലിക്കറ്റ് സര്‍വകലാശാല ഇത് വിദഗ്ദ്ധ പരിശോധനയ്ക്കയച്ചു. ഈ പരിശോധനയിലാണ് കോപ്പിയടി സ്ഥിരീകരിച്ചത്. അനന്തര നടപടിക്കായി സര്‍വകലാശാല ഇതുസംബന്ധിച്ച ഫയല്‍ സര്‍ക്കാരിനയച്ചു.

വീരമണികണ്ഠന്റെ ഗവേഷണ പ്രബന്ധത്തിന്റെ ആധികാരികത ചോദ്യം ചെയ്ത് ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനറും മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍.എസ്. ശശികുമാര്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന് പരാതി നല്‍കിയിരുന്നു. പ്രബന്ധത്തിലെ ഓരോ ഭാഗവും മറ്റേത് പ്രബന്ധത്തില്‍ നിന്നെടുത്തുവെന്ന തെളിവ് സഹിതമായിരുന്നു പരാതി. ഉന്നതവിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിന് മന്ത്രി പരാതി കൈമാറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കാലിക്കറ്റ് സര്‍വകലാശാലാ വി.സിക്ക് ഇത് കൈമാറുകയും സര്‍വകലാശാലയ്ക്ക് പുറത്തുള്ള വിദഗ്ദ്ധനോട് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സംശയിക്കപ്പെടുന്നയാള്‍ ഉന്നതപദവിയിലിരിക്കുന്ന വ്യക്തിയായതിനാല്‍ അതീവ രഹസ്യമായി മുദ്രവെച്ച പാക്കറ്റുകളിലാണ് ഇതുസംബന്ധിച്ച ഫയലുകള്‍ സഞ്ചരിച്ചത്. 

കമന്‍റ്:  അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത നിര്‍ഭയനായ ഒരു ഉദ്യോഗസ്ഥനെ താറടിക്കാനുള്ള ഗൂഢ ശ്രമമാണ് ഈ നീക്കത്തിനുപിന്നില്‍. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനറും മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍.എസ്. ശശികുമാറിന്റെ ചൊറിച്ചില്‍ മനസ്സിലാകും. ഇദ്ദേഹമെന്താ മാറ്റാരുടെയും പ്രബന്ധങ്ങള്‍ സംബന്ധിച്ചു  വിദ്യാഭ്യാസമന്ത്രിക്കു പരാതി നാല്‍കാത്തത്? 
നാഥനില്ലാ കളരിയായിക്കിടുന്ന കേരളാ യൂണിവേര്‍സിറ്റിക്ക്  അടുക്കും ചിട്ടയുമുണ്ടാക്കിയത് വലിയ പാതകം തന്നെ. പ്രബന്ധത്തില്‍ കോപ്പിയടിയുണ്ടെങ്കില്‍ കണ്ടുപിടിക്കേണ്ടത് ഗൈഡുംഅത് മൂല്യനിര്‍ണ്ണയംചെയ്ത എക്സാമിനേര്‍സും ആണ്. കൂലിക്കെടുത്തആള്‍ പുതുതായി മൂല്യനിര്‍ണയം നടത്തിയെന്നും അതില്‍ പ്ലേജിയറിസം ഉണ്ടെന്ന്പറയുന്നതും  ഇത്ര വിശദ മായി റിപ്പോര്ട്ട് ചെയ്യുന്നതും കള്ളക്കളിതന്നെ 
-കെ എ സോളമന്‍ 

Tuesday 18 November 2014

ആള്‍ദൈവത്തെ അറസ്റ്റു ചെയ്യാനെത്തി; അനുയായികള്‍ വെടിയുതിര്‍ത്തു
















ഹിസാര്‍: ഹരിയാണയിലെ ഹിസാറില്‍ ആള്‍ദൈവമായ രാംപാലിനെ അറസ്റ്റുചെയ്യാനെത്തിയ പോലീസ്‌സംഘത്തിനു നേരെ അനുയായികളുടെ വെടിവെപ്പ്. കൊലക്കുറ്റം ഉള്‍പ്പടെയുള്ള ആരോപണങ്ങളാണ് രാംപാലിന് മേല്‍ ചുമത്തിയിട്ടുള്ളത്.

സത്‌ലോക് ആശ്രമമെന്ന രാംപാലിന്റെ താവളത്തില്‍ അയാളെ അറസ്റ്റു ചെയ്യാനെത്തിയ പോലീസ്‌സംഘത്തിനു നേരെയാണ് അനുയായികള്‍ വെടിവെക്കുകയും കല്ലേറ് നടത്തുകയും ചെയ്തത്.

ആക്രമണത്തെ തുടര്‍ന്ന് പോലീസും സ്വാത് കമാന്‍ഡോകളും നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ ഒട്ടേറെ അനുയായികള്‍ക്ക് പരിക്കേറ്റു. മാധ്യമപ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.

വെള്ളിയാഴ്ച്ചയ്ക്കുള്ളില്‍ രാംപാലിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്നുള്ള പഞ്ചാബ്, ഹരിയാണ ഹൈക്കോടതികളുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് ആശ്രമത്തിലെത്തിയത്.

Comment: എന്നിട്ട് അറസ്റ്റ് ചെയ്തോ? അതോ ഉണ്ടാതീര്‍ന്നത്കൊണ്ട് പോലീസ് തിരിച്ചുപോയോ? ഈ റിപ്പോര്‍ട് വായിച്ചിട്ടു ഒരുപിടിയും കിട്ടുന്നില്ല
-കെ എ സോളമന്‍ 

Saturday 15 November 2014

മുല്ലപ്പെരിയാര്‍: തീരദേശവാസികള്‍ മാറി താമസിക്കണമെന്ന് നിര്‍ദേശം


മുല്ലപ്പെരിയാര്‍: തീരദേശവാസികള്‍ മാറി താമസിക്കണമെന്ന് നിര്‍ദേശം
തിരുവനന്തപുരം: പെരിയാര്‍ തീരദേശവാസികള്‍ മാറി താമസിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയത്. പീരുമേട് താലൂക്കിലെ 129 കുടുംബങ്ങളോടാണ് ഇന്നു രാത്രി തന്നെ മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. മുന്‍കരുതലിന്‍െറ ഭാഗമായാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. അടിയന്തര സാഹചര്യത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള 92 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു
കമന്‍റ് : എവിടെപ്പോയി ഉറങ്ങാന്‍ പറ്റാത്ത മന്ത്രിയും ശവമഞ്ച സമര്‍ക്കാരും?
കെ എ സോളമന്‍ 

Wednesday 12 November 2014

മാണിയെ പുറത്താക്കണം: സമരവുമായി സി.പി.എം


തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ കോഴ ആരോപണം നേരിടുന്ന ധനന്ത്രി കെ.എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മും സമരത്തിലേക്ക്. മാണിക്കെതിരെയായ സമരം ശക്തമാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചു. അന്വേഷണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും എക്സസൈസ് വകുപ്പ് മന്ത്രി കെ.ബാബുവിനേയും ഉള്‍പ്പെടുത്തണം. സമരം നടത്തുന്നതു സംബന്ധിച്ച് അടുത്ത സി.പി.എം യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും പിണറായി പറഞ്ഞു.
ആരോപണ വിധേയനായ കെ.എം മാണിയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന് കോടിയേരി ബാലകൃഷണന്‍ ആവശ്യപ്പെട്ടു. മാണിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനായി മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാതെയാണ് അന്വേഷണം നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു.
കമന്‍റ്: 
മാണിയെ മുഖ്യനാക്കി അകത്താക്കണമെന്നായിരുന്നു ഇത്ര നാള്‍. ഇപ്പോ ദേ പുറ ത്താക്കണമെന്ന് !
-കെ എ സോളമന്‍ 

Saturday 8 November 2014

കിസ് ഓഫ് ലവിന് പിന്തുണയുമായി ആലിംഗന സമരം














കൊച്ചി: ചുംബന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്, സദാചാര പോലീസിന് എതിരെ മഹാരാജാസ് കോളേജില്‍ ആലിംഗന സമരം നടത്തിയ പത്ത് വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തു. ആറ് പെണ്‍കുട്ടികള്‍ക്കും നാല് ആണ്‍കുട്ടികള്‍ക്കും എതിരെയാണ് നടപടിയെടുത്തത്. എന്നാല്‍ സസ്‌പെന്‍ഡ് ചെയ്തതായുള്ള അറിയിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറിയിട്ടില്ല. പകരം മാതാപിതാക്കളെ ഫോണില്‍ ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്ത വിവരം അറിയിക്കുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു വിദ്യാര്‍ത്ഥികളുടെ സ്വതന്ത്ര കൂട്ടായ്മ ആലിംഗന സമരത്തിന് എത്തിയത്. എന്നാല്‍ അനുമതി വാങ്ങാതെയുള്ള പരിപാടി ആയതിനാല്‍ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഡോ. ടി.വി. ഫ്രാന്‍സിസ് സമരക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ഈ അറിയിപ്പ് വകവെയ്ക്കാതെ സമരത്തിന് ഇറങ്ങി.

മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ നിതിന്‍ വാസു, കെ. അജിത്ത്, പയസ്‌മോന്‍ സണ്ണി, അനന്ദു, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനികളായ അമയ, അര്‍ച്ചന, പത്മിനി എന്നിവരുടെ മാതാപിതാക്കളെയാണ് പ്രിന്‍സിപ്പല്‍ ഫോണില്‍ ബന്ധപ്പെട്ടത്. ഇവരെ കൂടാതെ നാലുപേര്‍ക്ക് എതിരെ കൂടി അധികൃതര്‍ നടപടിയെടുത്തിട്ടുണ്ട്. അനുവാദം കൂടാതെ കോളേജില്‍ സമരം നടത്തിയതിനും സംസ്‌കാരമില്ലാതെ പെരുമാറിയതിനുമാണ് നടപടി. എന്നാല്‍ വെള്ളിയാഴ്ച വൈകുന്നേരം ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് കൈമാറാന്‍ സാധിച്ചിരുന്നില്ല.

അതേസമയം അന്വേഷണം നടത്താതെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തതിന്റെ അടിസ്ഥാനം മനസ്സിലായില്ലെന്ന് നിതിന്‍ വാസു പറഞ്ഞു. സസ്‌പെന്‍ഷന്‍ അറിയിപ്പ് ലഭിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ മൗനാനുവാദത്തോടെയാണ് സമരം നടന്നത്. കെ.എസ്.യു., എ.ബി.വി.പി. എന്നീ സംഘടനകള്‍ സമരക്കാര്‍ക്കെതിരായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

Comment; 
ഈ പിള്ളെരൊന്നും പഠിക്കാന്‍ വേണ്ടിയല്ല കോളേജില്‍ പോകുന്നതെന്ന്   ഇവരുടെ കോലം കണ്ടാല്‍ തിരിച്ചറിയാം. അമ്മയെയും പെങ്ങളെയും തിരിച്ചറിയാതെ പ്രവര്‍ത്തിക്കുന്ന പത്തല്ല നൂറെണ്ണമാണെങ്കിലും സസ്പെണ്ട് ചെയ്യണം.കോളേജിന് ഒരു ഡിസിപ്ലിന്‍ ഉണ്ടെന്ന് തെളിയിച്ച  പ്രിന്‍സിപ്പലിന് പൂര്‍ണ്ണ  പിന്തുണ. 

സസ്‌പെന്‍ഡ് ചെയ്തതായുള്ള അറിയിപ്പ് ലഭിച്ച ആലിംഗന വിദ്യാര്‍ത്ഥികളുടെ  മാതാപിതാക്കള്‍ക്ക്  കോളേജിലെത്തി ചുംബനം നടത്തി പ്രതിഷേധിക്കാവുന്നതേയുള്ളൂ. 

-കെ എ സോളമന്‍ 

മഞ്ജുവാര്യര്‍ പുസ്തകോത്സവവേദിയിലും താരമായി

4


















ഷാര്‍ജ: മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യര്‍ മറയില്ലാതെ പ്രേക്ഷകരുമായി സംവദിച്ച് പുസ്തകോത്സവവേദിയിലും താരമായി. ബാള്‍റൂമില്‍ നിറഞ്ഞുകവിഞ്ഞ ജനസഞ്ചയത്തെ സരസ സംഭാഷണത്തിലൂടെ അവര്‍ കൈയിലെടുത്തു.

സിനിമ, നൃത്തം, 'സല്ലാപം' എന്ന തന്റെ അനുഭവക്കുറിപ്പുകള്‍ തുടങ്ങിയവയെ ക്കുറിച്ചെല്ലാം അവര്‍ സംസാരിച്ചു. ജീവിതത്തില്‍ സംഭവിച്ചതെല്ലാം സ്വാഭാവികമായി വന്നതാണ്. ഒരു സ്വപ്‌നജീവിയല്ല താന്‍, സ്വപ്‌നങ്ങള്‍ തന്നെ സ്വാധീനിക്കാറുമില്ല. സിനിമയും നൃത്തവും തനിക്ക് രണ്ട് കണ്ണുകള്‍പോലെയാണ്, ഏതാണ് വലുതെന്ന് ചോദിച്ചാല്‍ രണ്ടും ജീവിതത്തില്‍ അപൂര്‍വസിദ്ധിയായി കൊണ്ടുനടക്കുന്നു.

സിനിമകള്‍ക്ക് ഭാഷയുടെ അതിര്‍വരമ്പുകളില്ല. നല്ല സിനിമകളില്‍ ഏതുഭാഷയില്‍ ലഭിച്ചാലും അഭിനയിക്കാന്‍ തയ്യാറാണെന്നും നിറഞ്ഞ കൈയടികള്‍ക്കിടയില്‍ മഞ്ജുവാര്യര്‍ പറഞ്ഞു. കഴിഞ്ഞകാലജീവിതത്തില്‍ തനിക്ക് നഷ്ടമായ വായനശീലം വീണ്ടെടുത്ത സന്തോഷവും മലയാളികളുടെ പ്രിയതാരം പങ്കുവെച്ചു. വലിയൊരു എഴുത്തുകാരിയല്ലാതിരുന്നിട്ടും ഷാര്‍ജ പുസ്തകമേളയില്‍ 'സല്ലാപം' പ്രകാശനംചെയ്യാന്‍ സാധിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്നും അവര്‍ പറഞ്ഞു. 
Comment: കഞ്ഞി, കൂട്ടാന്‍ ഇവയൊന്നുംവെയ്ക്കണ്ട, ഭാര്‍ത്താവിന്റെ കാര്യം നോക്കേണ്ട, മകളുടെ പഠനം ശ്രദ്ധിക്കേണ്ട, ഹൌ ഓള്‍ഡ് ആര്‍ യൂ എന്ന പൊളിപ്പടത്തില്‍ അഭിനയിച്ചതോടെ സര്ക്കാര്‍ പച്ചക്കറി കൃഷിയുടെ മുഖ്യ ഉപദേശകയായി തെരെഞ്ഞെടുക്കുകയും ചെയ്തു..അപ്പോള്‍ എങ്ങനെ താരമാകാതിരിക്കും?
-കെ എ സോളമന്‍ 

Wednesday 5 November 2014

വാട്‌സ് ആപ് സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്

കാക്കനാട്(കൊച്ചി):   സംസ്ഥാനത്തെ റോഡപകടങ്ങളും ഗതാഗത ലംഘനവും തടയാന്‍ കേന്ദ്രീകൃത വാട്‌സ് ആപ് സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്. 70259 50100 എന്ന കേന്ദ്രീകൃത നമ്പരാണ് സംസ്ഥാനത്തെ  പരാതികള്‍ സ്വീകരിക്കുന്നതിനായി ഉപയോഗിക്കുന്നത്. ഐഡിയ സെല്ലുലാര്‍ കമ്പനിയുമായി ചേര്‍ന്നാണിത്  നടപ്പാക്കുന്നത്. മൂന്നാംകണ്ണ്  എന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായ വാട്‌സ് ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് ട്രാഫിക്ക് നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഫോട്ടോകള്‍, വീഡിയോ ദൃശ്യങ്ങള്‍, സന്ദേശങ്ങള്‍ എന്നിവ പരാതികളായി അയക്കാം.
സംസ്ഥാനത്ത് നടക്കുന്ന എല്ലാ ഗതാഗത ലംഘനങ്ങളുടെയും  പരാതികള്‍ ഒരേ കുടക്കീഴില്‍ കൊണ്ടുവരികയാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ .ശ്രീലേഖ പറഞ്ഞു. നേരത്തെ  ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, അതാത് ജില്ലകളിലെ ആര്‍ ടി ഒ മാര്‍, വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ സ്വകാര്യ മൊബൈല്‍ നമ്പരിലേക്ക് പരാതി അയക്കുകയായിരുന്നു പതിവ്. പരാതികള്‍ കൂടുതലായി എത്തിയപ്പോള്‍ അവ കൈകാര്യം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതിന് പരിഹാരമായാണ് ഇപ്പോള്‍ കേന്ദ്രീകൃത വാട്‌സ് ആപ് സംവിധാനം നിലവില്‍ വരുന്നത്.
കമെന്‍റ്: 
വാട്‌സ് ആപ് എന്നു കേട്ടപ്പോള്‍ പെട്ടെന്നോര്‍ത്തത് മുത്തോല്‍സവം ആണ്. മോട്ടോര്‍ വാഹന വകുപ്പിന് അങ്ങനെ വല്ലതും? കുടിയന്‍മാര്‍ എന്നു സംശയിക്കുന്ന ഡ്രൈവര്‍മാരെക്കൊണ്ടു  എന്തോഉപകരണത്തില്‍ മുത്തമിടീക്കുന്ന ഏര്‍പ്പാട് പണ്ടേയുള്ളതാണ്.
-കെ എ സോളമന്‍  

Sunday 2 November 2014

ചുംബന കൂട്ടായ്മക്കെത്തിയവരെ അറസ്റ്റു ചെയ്തു


November 2, 2014
kiss-of-love









കൊച്ചി: മലയാള സംസ്‌കാരത്തെ തകര്‍ക്കുന്ന തരത്തില്‍ ചുംബന കൂട്ടായ്‌ക്കെത്തിയവരെ പോലീസ് അറസ്റ്റു ചെയ്തു.ലോ കോളജ് പരിസരത്ത് നിന്നുമാണ് സമരക്കാരെ അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാരുടെ എതിര്‍പ്പ് കാരണം സമരക്കാര്‍ക്ക് മറൈന്‍ഡ്രൈവിലേക്ക് എത്താന്‍ സാധിക്കില്ലായിരുന്നു.
ഇതോടെയാണ് സമരക്കാര്‍ ലോ കോളജിന് സമീപം ഒത്തു ചേരാന്‍ തീരുമാനിച്ചത്. എന്നാല്‍ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനും കാണാനുമായി മറൈന്‍ഡ്രൈവില്‍ ആയിരക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്..
കമെന്‍റ്: സമരക്കാരെ അറസ്റ്റ് ചെയ്തുകേസെടുത്താല്‍ പോരേ, ജീന്‍സ് വലിച്ചുപിടിച്ചു ചൂരല്‍കൊണ്ടു ആസനത്തില്‍ രണ്ടുപൂശുകയും വേണം.
-കെ എ സോളമന്‍