Sunday 30 June 2013

മഞ്ജുവിന്റെ പരസ്യചിത്രം: ചിത്രീകരണം അടുത്തമാസം മുംബൈയില്‍


കൊച്ചി: മഞ്ജുവാര്യര്‍ അഭിനയിക്കുന്ന പരസ്യ ചിത്രത്തിന്റെ ചിത്രീകരണം അടുത്തമാസത്തേയ്ക്ക് നീട്ടി. ഗോവയ്ക്ക് പകരം മുംബൈയിലായിരിക്കും ചിത്രീകരണം നടക്കുക. ഗോവയിലെ മഴയും അമിതാഭ് ബച്ചന്റെ സൌകര്യവും കണക്കിലെടുത്താണ് ചിത്രീകരണം മുംബൈയിലേക്ക് മാറ്റിയത്.
അടുത്ത മാസം 15, 16 തീയതികളിലായിരിക്കും ചിത്രീകരണം. മുംബൈയില്‍ പടുകൂറ്റന്‍ സെറ്റിട്ടായിരിക്കും ഷൂട്ടിംഗ് നടത്തുക. കല്യാണ്‍ ജൂവലറിയുടെ ‘വിശ്വാസം അതല്ലെ എല്ലാം’ പരമ്പരയിലെ പുതിയ പരസ്യചിത്രം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രീകരിക്കുന്നുണ്ട്. ബിഗ്‌ബിക്കൊപ്പം നാഗാര്‍ജുന, പ്രഭു, ശിവരാജ് കുമാര്‍ എന്നിവരും മഞ്ജുവാര്യരുടെ മടങ്ങിവരവില്‍ ഒപ്പമുണ്ടാകും.
ശ്രീകുമാര്‍ മേനോനാണ് മഞ്ജുവാര്യരുടെ മടങ്ങിവരവ് ക്യാമറയില്‍ പകര്‍ത്തുന്നത്. പരസ്യത്തിനപ്പുറം പല ചിത്രങ്ങളും മഞ്ജുവിനായി അണിയറയില്‍ ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ട്.
Comment:വിശ്വാസം അതല്ലെ എല്ലാം’ പവന് 25400 ഉണ്ടായിരുന്നതാണ്, 20400 ആക്കി കുറച്ചിട്ടുണ്ട്. വിശ്വാസം അതാണു എല്ലാം’
-കെ എ സോളമന്‍ 

Saturday 29 June 2013

എഐസിസിയില്‍ വനിതാ പ്രാതിനിധ്യം 50 ശതമാനമാക്കും: രാഹുല്‍ ഗാന്ധി


mangalam malayalam online newspaper

ന്യുഡല്‍ഹി: കോണ്‍ഗ്രസില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. വരുന്ന രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ എഐസിസിസിയിലും പാര്‍ട്ടിയുടെ മറ്റ് പോഷക സംഘടനകളിലും സ്ത്രീകള്‍ക്ക് 50% പ്രാതിനിധ്യം ഉറപ്പുവരുത്തും. സംവരണമായല്ല, പ്രാതിനിധ്യമായാണ് സ്ത്രീകളെ പാര്‍ട്ടി മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുതുതായി ചുമതലയേറ്റ പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഖ്യാ അനുപാതമനുസരിച്ച് സ്ത്രീകള്‍ക്ക് പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് തനിക്ക് ബോധ്യപ്പെട്ടു. അത് വരും വര്‍ഷങ്ങളില്‍ പരിഹരിക്കപ്പെടുമെന്ന് രാഹുല്‍ പറഞ്ഞതായി പാര്‍ട്ടി വക്താവ് ഭക്ത ചരണ്‍ ദാസ് അറിയിച്ചു.
നിലവില്‍ 12 അംഗ എഐസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരു വനിത മാത്രമാണുള്ളത്. അംബികാ സോണി. 44 സെക്രട്ടറിമാരില്‍ അഞ്ചു പേര്‍ മാത്രമാണ് സ്ത്രീകള്‍..

കമന്‍റ് : വനിതാ കമ്മീഷന് ഇപ്പോതന്നെ പിടിപ്പതു പണിയുണ്ട് 
-കെ എ സോളമന്‍ 

Friday 28 June 2013

പണിയില്ലാ മദാമ്മയുടെ തുണിയില്ലാപ്പടം

Photo: LIKE THIS PAGE >>> Worry less, Smile more

അറുപതുകളിലാണ്, പള്ളിപ്പെരുന്നാളിനും ഉല്‍സവത്തിനും “കാഴ്ചപ്പെട്ടി”ക്കാരുണ്ടായിരുന്നു. ചൈനയിലെ വന്മതില്‍, ചാഞ്ഞുനില്‍ക്കുന്ന പിസാഗോപുരം, വെണ്ണക്കല്‍ താജ്മഹല്‍, തുടങ്ങി എല്ലാം കാണാം, കാലണ കൊടുത്താല്‍ മതി. അരയണ എങ്കില്‍ ഇരട്ടിസമയം ഇരട്ടികാഴ്ചകള്‍ കാണാം. ഈ കാഴ്ചകള്‍ മതിയാകാത്തവര്‍ക്ക് സ്പെഷല്‍ കാഴ്ചകളുണ്ട്. അതിലൊന്നാണ് “പണിയില്ലാ മദാമ്മയുടെ തുണിയില്ലാപ്പടം”, കുട്ടികള്‍ക്ക് ഇത് കാണാന്‍  വിലക്കുണ്ട്. കാഴ്ചകള്‍ പരിധി ലംഘിച്ചാല്‍ പെട്ടിക്കാരനു അടിയും  ഉറപ്പ്.

കാഴ്ചപ്പെട്ടിമാറി വിഡ്ഢിപ്പെടുത്തി വന്നതോടെ കാഴ്ചയുടെ സര്‍വസീമകളും ലംഘിക്കപ്പെട്ടു. മിനിമം കാഴ്ച “വേഴ്ച” യായി മാറി. കയ്യെത്താദൂരത്തായതുകൊണ്ടു വിഡ്ഢിപ്പെട്ടിക്കാര്‍ക്ക് അടി കിട്ടുന്നില്ലെന്നെയുള്ളൂ.  

അശ്ലീലചിത്രങ്ങളുടെ വ്യാപനവും പ്രദര്‍ശനവും തടയേണ്ടവര്‍ തന്നെയാണ് അതിന്റെ പ്രോക്താക്കള്‍ എന്നത് രസാവഹമായിരിക്കുന്നു.  ഇതുതന്നെയാണോ ഏതോ വിഡ്ഢി വിളിച്ച “ദൈവത്തിന്റെ സ്വന്തം നാട്?’


-കെ എ സോളമന്‍

Thursday 27 June 2013

വിവാദ കവിത: ബി.സന്ധ്യയ്ക്ക് സര്‍ക്കാരിന്റെ താക്കീത്

















തിരുവനന്തപുരം: വിവാദ കവിത എഴുതിയതിന് എഡിജിപി ബി.സന്ധ്യയ്ക്ക് സര്‍ക്കാരിന്റെ താക്കീത്. സാഹിത്യ രചന തുടരുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ചീഫ് സെക്രട്ടറി മുന്നറിയിപ്പു നല്‍കി.
സാഹിത്യരചന തുടരാം, എന്നാല്‍ മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തരുതെന്നും നിര്‍ദേശമുണ്ട്. നേരത്തെ രാഷ്ട്രീയക്കാരേയും മാധ്യമപ്രവര്‍ത്തകരേയും വിമര്‍ശിച്ചുകൊണ്ടുള്ള ബി സന്ധ്യുടെ കവിത വിവാദമായിരുന്നു.
ഇതേതുടര്‍ന്ന് സംഭവത്തില്‍ ഡിജിപി സന്ധ്യയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കവിതയെഴുത്ത് സാഹിത്യരചന മാത്രമാണെന്നായിരുന്നു സന്ധ്യ വിശദീകരണം നല്‍കിയിരുന്നത്.
എനിക്കിങ്ങനയേ ആവാന്‍ കഴിയൂ എന്ന തലക്കെട്ടില്‍ എഡിജിപി ബി. സന്ധ്യ എഴുതിയ കവിതയാണ് വിവാദം.
Comment: അപ്പോ കവിതയാണെന്ന് അംഗീകരിച്ചു?
-K A Solaman

Wednesday 26 June 2013

ചാനല്‍ സെക്സ് ഷോ -കെ എ സോളമന്‍


Photo: GOOD AFTERNOON...<3..<3...<3...

അങ്കമാലിക്കു പുറത്തു “ ചെറ്റ” എന്നറിയപ്പെടുന്ന സാധനം അങ്കമാലിക്കകത്ത് എത്തുമ്പോള്‍ “ തെറ്റ” എന്നറിയപ്പെടും. തെറ്റ എന്നുവെച്ചാല്‍ തെറ്റുചെയ്തവന്‍ എന്നര്‍ത്ഥം. വാര്‍ത്ത ശരിയെങ്കില്‍ ഒരച്ഛനും മകനും ചെയ്തത് മൃഗങ്ങളില്‍ മാത്രം കാണുന്ന സ്വഭാവ വൈകൃതം ആണ്.

തന്നെ ട്രാപ്പ് ചെയ്തെന്ന് പറഞ്ഞു അച്ഛന്‍ തെറ്റയില്‍ ചാനലിലും ബന്ധുവീട്ടിലുമായി നടക്കുമ്പോള്‍  കാമുകിയെ വിട്ടു അച്ഛനെ ട്രാപ്പിലാക്കിയ മകന് ഇതൊന്നുമറിയാതെ മുംബൈയില്‍ കറങ്ങുന്നു. ചാനലുകള്‍ കാണാന്‍ സമയം കിട്ടാത്ത പോലീസ് അച്ഛനെയും മകനെയും അന്വേഷിച്ചു തെക്കുവടക്കു നടക്കുന്നു. സ്ത്രീകളെ രക്ഷിക്കുന്നതും പുരുഷന്മാരേ ശിക്ഷിക്കുന്നതുമാണ് സമീപകാല സ്ത്രീസുരക്ഷാ നിയമം. സംസ്ഥാനത്തെ ഏതാഭിസാരിക വിചാരിച്ചാലും കുഞ്ഞുകുട്ടി പരാദീനങ്ങളോടെ മാനം മര്യാദയായി കഴിയുന്ന ഏതവനെയും പിടിച്ച് അകത്താക്കാം.

റോഡിലെ കുഴികളുടെയും മാലിന്യകൂമ്പാരങ്ങളുടെയും വെള്ളക്കെട്ടുപ്രദേശങ്ങളുടെയും വേമ്പനാട് കായലിലെ കരിമീന്‍ കുഞ്ഞുങ്ങളുടെയും എണ്ണമെടുത്തിട്ടുള്ള സര്ക്കാര്‍ ഏജന്‍സികള്‍ ലൈംഗിക തൊഴിലാളികളുടെയും എണ്ണമെടുത്തിട്ടുണ്ട്- 28000. ഒരണ്ണം പോലും അങ്ങോട്ടോ ഇങ്ങോട്ടോ മാറില്ല. ഇവരില്‍ നക്ഷത്ര വേശ്യകളും സിനിമ-സീരിയല്‍ നടിമാരും,സോളാര്‍ തട്ടിപ്പുകാരികളും പെടില്ല. ഈ ഇരുപത്തെണ്ണായിരത്തില്‍പെട്ട ഏത് അഭിസാരിക  വിചാരിച്ചാലും ഏത് എം എല്‍ എ യും മന്ത്രിയെയും അകത്താക്കാനാവും.

നിലവില്‍ സ്ത്രീപീഠനത്തില്‍ ഏര്‍പ്പെട്ട എം എല്‍ എ മാരുടെ കാര്യത്തില്‍ ഒരു ഭരണ –പ്രതിപക്ഷ ധാരണയുണ്ട്. ഒന്നെനിക്ക്, ഒന്നു നിനക്ക് എന്നതാണ് ധാരണ. ഒരു ജോസ് അപ്പുറത്തുനിന്നു വരുമ്പോള്‍ ഒരു ജോര്‍ജ് ഇപ്പുറത്തുനിന്ന് ഉണ്ടായിരിക്കും.

മറ്റൊരു സര്ക്കാര്‍ വകുപ്പിലും ഇല്ലാത്ത റിക്രൂട്മെന്‍റ് റാലി എന്തുകൊണ്ട് പോലീസില്‍ മാത്രം എന്നതിനെക്കുറിച്ച് സംശയിക്കേണ്ട കാര്യമില്ല. ജലപീരങ്കി പ്രവര്‍ത്തിക്കാന്‍ ആളു വേണമെന്നതു ശരിയാണെങ്കിലും അന്വേഷണടീമുകളുടെ ബാഹുല്യമാണ് കൂടുതല്‍ പേരെ പോലീസിലേക്ക് റിക്രൂയിട് ചെയ്യാന്‍ സാഹചര്യമൊരുക്കുന്നത്. ഈ ടീമുകളൊക്കെ എന്തൊക്കെ കാര്യങ്ങളാണ് അന്വേഷിക്കുന്നത് എന്നു ചോദിച്ചാല്‍ മറുപടിപറയുക പ്രയാസം. സരിത നായരുടെ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണം വായിച്ചു ഒരു ഉന്നത ഉദ്യോഗസ്ഥന്റെ  തല ചെകിടിച്ചുപോയി. ഒരുവിധപ്പെട്ട ഇക്കിളിനോവലിലും കാണാത്തത്ര സൂപ്പര്‍ ഡയലോഗുകള്‍. ഒരുത്തന്‍ ഭാര്യാ വിരക്തനാവാന്‍ എന്തിന് ഓഷോയുടെ ആശ്രമത്തില്‍ പോയി താമസിക്കണം, ഈ ഫോണ്‍ ഡയലോഗുകള്‍ മാത്രം വായിച്ചാല്‍ പോരേ, എന്നതാണു അവസ്ഥ.

തെറ്റയിലിന്റെ വീടും പശുത്തൊഴുത്തും, പരാതിക്കാരിയുടെ ഫ്ലാറ്റും പോലീസ് അരിച്ചുപെറുക്കിയെന്നാണ് റിപ്പോര്‍ട്. കണ്ടുകിട്ടിയ തൊണ്ടി സാധനങ്ങളില്‍ അടിപ്പാവട-1 തിരുപ്പന്‍-1 ഒന്ന്, ആഗ്നാബ്രാ-1 കൈയ്യുള്ള ബാനിയന്‍ -1, സേഫ്റ്റി പിന്‍-5- ഒന്ന്, ഫിയാമ സോപ്പിന്റെ കൂട്-1, കുട്ടിക്കൂറ സാമ്പിള്‍ പാക്-1, എന്നിവ ഒഴിവാക്കിയാല്‍ മറ്റുവിലപ്പെട്ടതൊന്നും കിട്ടിയില്ല.

അതിനിടെ ചാനലിലെ സിനിമകണ്ട് സാധാരണ ജനവും അവരുടെ കുട്ടികളും ഞെട്ടി. ”എന്തിനാണ് അപ്പൂപ്പാ, ആ അപ്പൂപ്പന്‍ പച്ച സാരിയുടുത്ത ചേച്ചിയെ ചുറ്റിപ്പിടിക്കുന്നത് ?“ ശാരിമോള്‍ രാമന്‍ നായരോട് ചോദിക്കുകയും ചെയ്തു. ചാനല്‍ മാറ്റാന്‍ റിമോട്ടില്‍ ഞെക്കി ഞെക്കി നായരുടെ വിരല്‍ ഉളുക്കിയതല്ലാതെ സിനിമാ മാത്രം മാറിയില്ല. എല്ലാ ചാനലുകിളിലും ഒരേ സിനിമ തന്നെയായിരുന്നു ഇരുപതിനാലുമണിക്കൂറും.

വാര്‍ത്താ ചാനലുകള്‍ മുഖ്യമായും ജനത്തെ  വാര്ത്തകള്‍ അറിയിക്കാന്‍ വേണ്ടിയുള്ളതാണ്. കേരളത്തിലെ വാര്‍ത്ത ചാനലുകളാവട്ടെ, ജനത്തെ സുഖിപ്പിക്കുകയും ഒപ്പം ഞെട്ടിപ്പിക്കുകയും ചെയ്യുന്നു. പോര്‍നോഗ്രാഫി-അശ്ലീല ചിത്രങ്ങളുടെ നിരമ്മാണവും പ്രദര്‍ശനവും- ശിക്ഷാര്‍ഹമാണന്നിരിക്കെ തങ്ങള്‍ക്കതൊന്നും ബാധകമല്ലെന്നാണ് ചാനലുകളുടെ നിലപാട്. “നിന്റെ ചാനല്‍ ഇപ്പോ പൂട്ടിക്കും “ എന്നു  വീമ്പിളക്കിയ ചീഫ് വിപ്പ് പ്രസ്തുത ചാനലില്‍ അട്ടിപ്പേറു കിടക്കുന്നു.. കേരളത്തിന്റെ അനിവാര്യദുരന്തം ഇനി ചാനലുകളില്‍ സുരക്ഷിതം!


 -കെ എ സോളമന്‍ 

Monday 24 June 2013

ആര്‍.ടി. ഓഫീസുകള്‍ക്ക്‌ കടിഞ്ഞാണിടാന്‍ ഋഷിരാജ്‌ സിംഗ്‌


mangalam malayalam online newspaper
തൃശൂര്‍: ആര്‍.ടി. ഓഫീസ്‌ ജീവനക്കാര്‍ െകെക്കൂലിയോടു കാട്ടുന്ന ആര്‍ത്തി ഇനി നടക്കില്ല. ആര്‍.ടി ഓഫീസുകളില്‍ നടക്കുന്ന അഴിമതിക്കും ക്രമക്കേടുകള്‍ക്കും കടിഞ്ഞാണിടാനുറച്ചിരിക്കുകയാണ്‌ പുതിയ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിംഗ്‌.
ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണറായി ചുമതലയേറ്റു ദിവസങ്ങള്‍ക്കകം വിവിധ ആര്‍.ടി. ഓഫീസുകളിലും ചെക്‌പോസ്‌റ്റുകളിലും ഋഷിരാജ്‌ മിന്നല്‍പരിശോധന നടത്തിക്കഴിഞ്ഞു. തൃശൂര്‍ റീജണല്‍ ഓഫീസില്‍ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു മിന്നല്‍ സന്ദര്‍ശനം. ആര്‍.ടി. ഓഫീസിലെ ജീവനക്കാര്‍ ജനങ്ങളോടുള്ള മോശം പെരുമാറ്റം അവസാനിപ്പിക്കണമെന്ന്‌ അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍ സേവകരുടെ പെരുമാറ്റം സംബന്ധിച്ച 1960ലെ ചട്ടങ്ങള്‍ റീജണല്‍, സബ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസ്‌ ജീവനക്കാര്‍ കൃത്യമായി പാലിക്കാറില്ല. ഒരു വിഭാഗം ജീവനക്കാരുടെ അപരിഷ്‌കൃത പെരുമാറ്റം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ഇത്തരം പരാതികള്‍ കിട്ടിയാല്‍ ഗൗരവമായ നടപടികളെടുക്കുമെന്നും ഗതാഗത കമ്മീഷണറുടെ സര്‍ക്കുലറില്‍ മുന്നറിയിപ്പുനല്‍കുന്നു.
ആര്‍.ടി. ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരോട്‌ വിനയപൂര്‍വം പെരുമാറണം. അവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ക്ഷമയോടെ മറുപടി നല്‍കണം. എല്ലാവര്‍ക്കും പരമാവധി സേവനം നല്‍കുകയും വേണം. വകുപ്പു മേധാവികള്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധചെലുത്തി പരാതികള്‍ പരിഹരിക്കണമെന്നും ഋഷിരാജ്‌ സിംഗ്‌ നിര്‍ദേശിച്ചിട്ടുണ്ട്‌.
Comment: ഒരു ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ പറ്റുന്നതാണു ആര്‍ ടി ഓഫീസുകളിലെ ഭീമമായ കൈക്കൂലി എന്നു കരുതുന്നില്ല. എങ്കിലും ഋഷിരാജ് സിംഗ് പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥാനാണന്നതു കൊണ്ട് ചെറിയ പ്രതീക്ഷയുണ്ട്. അഴിമതിയില്ലാതാകുന്നത് വകുപ്പുമന്ത്രിക്ക് ക്ഷീണമാകുമോ?
-K A Solaman

Saturday 22 June 2013

മഞ്ജു വാര്യര്‍ മടങ്ങിവരുന്നു; ബച്ചനൊപ്പം


കൊച്ചി: മഞ്ജു വാര്യര്‍ വീണ്ടും ക്യാമറയ്ക്കു മുന്നിലേക്ക്. പതിനാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഭിനയരംഗത്തെത്തുന്നത് അമിതാഭ് ബച്ചനൊപ്പമാണ്. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യചിത്രത്തിലാണ് ഇവര്‍ ഒരുമിക്കുന്നത്. പ്രസിദ്ധമായ 'വിശ്വാസം അതല്ലെ എല്ലാം' ശ്രേണിയിലെ ഏറ്റവും പുതിയ പരസ്യത്തിലാണ് ബച്ചനൊപ്പം മഞ്ജു പ്രത്യക്ഷപ്പെടുക. ഇന്ത്യയിലെ പ്രമുഖ പരസ്യചിത്ര സംവിധായകനും കല്യാണ്‍ പരസ്യങ്ങള്‍ക്കുപിന്നിലെ ബുദ്ധികേന്ദ്രവുമായ വി.എ. ശ്രീകുമാറാണ് ചിത്രം ഒരുക്കുന്നത്. എല്ലാ ഭാഷകളിലും ഇതേ പരസ്യചിത്രത്തില്‍ മഞ്ജു തന്നെയാണ് അഭിനയിക്കുക. തമിഴില്‍ പ്രഭുവും തെലുങ്കില്‍ നാഗാര്‍ജുനയും കന്നഡയില്‍ ശിവരാജ് കുമാറുമാണ് മഞ്ജുവിനൊപ്പം എത്തുന്നത്. ഷൂട്ടിങ് ഈ മാസം ഒടുവില്‍ ഗോവയിലോ കേരളത്തിലോ നടക്കും. രണ്ടു മിനുട്ടാണ് പരസ്യത്തിന്റെ ദൈര്‍ഘ്യം. ഒന്നരക്കോടിയാണ് ചെലവ്.

ഇന്ത്യയിലെ ഏറ്റവും വിശ്വാസമുള്ള ബ്രാന്‍ഡിനൊപ്പമാണ് മടങ്ങിവരവെന്നതില്‍ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാനാകുന്നതിലുള്ള സന്തോഷവും അവര്‍ പ്രകടിപ്പിച്ചു. ''വിശ്വാസത്തിന്റെ കഥ പറയുന്ന ഞങ്ങളുടെ അഞ്ചാമത്തെ പരസ്യത്തില്‍ സ്ത്രീ കഥാപാത്രത്തിനാണ് പ്രാധാന്യം. അമിതാഭ് ബച്ചനെപ്പോലൊരു മഹാ നടന് ഒപ്പം നില്‍ക്കുന്ന മഹാ നടിയെയാണ് ഞങ്ങള്‍ അന്വേഷിച്ചത്. മഞ്ജുവിന് അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നറിഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല'' - കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറയുന്നു. മഞ്ജു വാര്യരെ മലയാളികള്‍ക്ക് തിരിച്ചുനല്‍കാനായതില്‍ തങ്ങള്‍അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കമന്‍റ് : ഒന്നോടി, ഒന്നുകെട്ടി, ഒന്നുപെറ്റു, മടങ്ങിവരവ് ആഘോഷിക്കുകയാണ് മീഡിയ, സോഷിയലും അല്ലാത്തവയും. പതിവ് സിനിമാഗോഷ്ടികളിയുമായി നടക്കുന്ന ദിലീപിനെ ഒന്നു ഇരുത്തണമെന്നു ആര്‍ക്കോവാശിയുള്ളതുപോലെ. ഇതുകഴിഞ്ഞാല്‍ ജയഭാരതിയാണ് കല്യാണ്‍ അണ്ണന്റെ വിശ്വാസം രക്ഷിക്കാനെത്തുന്നത് 
-കെ എ സോളമന്‍ 

വിവാഹപ്രായം: പുതിയ ഉത്തരവിറക്കുമെന്ന് മന്ത്രി


തിരുവനന്തപുരം: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കുന്ന സര്‍ക്കുലര്‍ ഇറക്കുമെന്ന് മന്ത്രി എം.കെ മുനീര്‍ പറഞ്ഞു.

വിവാഹപ്രായം 16 വയസാക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കില്ല. നിലവില്‍ വിവാഹം കഴിഞ്ഞവര്‍ക്ക് പരിരക്ഷ നല്‍കുന്നതിന് വേണ്ടിയാണ് ഇത് ഇറക്കിയതെന്നും മുനീര്‍ പറഞ്ഞു. ശൈശവ വിവാഹ നിരോധനനിയമം കര്‍ശനമായി നടപ്പാക്കണമെന്ന് പുതിയ സര്‍ക്കുലറില്‍ വിശദീകരിക്കും.

മുസ്ലിം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്ത്രീക്ക് 18 വയസ് തികയേണ്ടതില്ലെന്നും 16 വയസിന് മുകളില്‍ നടന്നിട്ടുള്ള വിവാഹങ്ങള്‍ മതാധികാരസ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാമെന്നുമായിരുന്നു തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സര്‍ക്കുലര്‍ . ഉത്തരവിനെതിരെ രാഷ്ട്രീയ-സാസംക്കാരിക മേഖലകളില്‍നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു.

കമന്‍റ്  :മറ്റു സമുദായക്കാര്‍ക്കും പതിനാറില്‍ കെട്ടണമെങ്കില്‍ അതിനും വഴിയുണ്ട്, മതം മാറിയാല്‍ പോരേ .
കെ എ സോളമന്‍ 

ശ്രേഷ്ഠ മലയാളം, വിശിഷ്ട മലയാളം !-കെ എ സോളമന്‍

Photo: Pray for them...

ക്ലാസിക്കല്‍ പദവി ലഭിച്ചതോടെ മലയാളം ശ്രേഷ്ഠമലയാളമായി. ശ്രേഷ്ഠം എന്ന വാക്ക് സംസ്കൃതമായതുകൊണ്ടു അതങ്ങനെ വിട്ടുകൊടുക്കാന്‍ പറ്റില്ലെന്നും,മലയാളികള്‍ വേറെ വാക്ക് കണ്ടുപിടിക്കണമെന്നും മലയാളികള്‍ അല്ലാത്ത സംസ്കൃത പണ്ഡിതര്‍. . വിശിഷ്ട മലയാളം, മാതൃക മലയാളം, പൌരാണിക മലയാളം എന്നൊക്കെ വിളിക്കാമെന്നിരിക്കെ എന്തിന് ശ്രേഷ്ഠ മലയാളത്തിന്റെ പുറകെ പോയെന്നാണ് മാരാരിക്കുളം മലയാളം മാത്രം സംസാരിക്കുന്ന രാമന്‍നായര്‍ക്ക് ചോദിക്കാനുള്ളത്.

കേന്ദ്രത്തില്‍ നിന്നു കിട്ടുമെന്നു പറയുന്ന 100 കോടിയാണ് ലക്ഷ്യമെങ്കില്‍ അതെന്തിന്നുണ്ട്? ഒന്നോരണ്ടോ ലോകശ്രേഷ്ഠ മലയാള സമ്മേളനം കഴി യുമ്പോള്‍ തന്നെ പണം തികയാതെ വരും. വെറുതെ ആക്രി പെറുക്കി നടന്നവനൊക്കെപതിനായിരം കോടിയുടെ കണക്ക് പറയുമ്പോള്‍ ശ്രേഷ്ഠ മലയാളത്തിന് കിട്ടുന്ന 100 കോടി മൂക്കുപ്പൊടി വാങ്ങാന്‍ തികയില്ല എന്നാണ് ഭരണ-പ്രതിപക്ഷത്തെ ചില സോളാര്‍ നേതാക്കളുടെ പ്രതികരണം.

അതിനിടെ പ്രതിമാസ സ്വൊര്യം കെടുത്തലായി കഥാ- കാവ്യ സംഗമം നടത്തുന്നഅരങ്ങ് സാഹിത്യവേദിയുടെ സെക്ക്രട്ടറി മൊയിദീന്‍കോയയുടെ സംശയംനുമ്മക്കും വല്ലതും  കിട്ടുമോ എന്നാണ്. റെജിസ്റ്റര്‍ ചെയ്ത സംഘടന ആയതുകൊണ്ട് സഹായം കിട്ടാന്‍ സാധ്യതയുണ്ടെന്ന സമാധാന പ്പെടുത്തലില്‍ ആശ്വാസം കണ്ടിരിക്കുകയാണ് കോയ. പണം കിട്ടുന്ന മുറയ്ക്ക് പ്രതിമാസ കോലാഹലം മാസത്തില്‍ രണ്ടു തവണയാക്കാനുള്ള ഉദ്ദേശ്യവും കോയായ്ക്കുണ്ട്.

നൂറുകോടി നേടി മലയാളം ശ്രേഷ്ഠമാകുമ്പോള്‍ ചില ഇംഗ്ലിഷ് പദങ്ങള്‍ക്ക് തുല്യമായ മലയാളപദങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതു ഭാഷ പ്രേമികളെ ഒട്ടൊന്നുമല്ല ആകുലപ്പെടുത്തുന്നത്. ഉദാഹരണമായി പാനല്‍ എന്ന വാക്കിന് മലയാളത്തില്‍ പലക, ചട്ടം, എന്നൊക്കെ പറയാമെങ്കിലും ആതാരും ഉപയോഗിച്ചു കാണുന്നില്ല. സോളാര്‍ പാനലിനു സൌരപ്പലക എന്നു വിളിക്കാമെന്നിരിക്കെ ചാനലുകളിലെ മുഴുവന്‍നേര വായ്പാട്ടുകാര്‍  24x7-ലും  സോളാര്‍പാനല്‍ എന്നുതന്നെയാണ് പാടിക്കൊണ്ടിരിക്കുന്നത്. പത്രങ്ങളായ പത്രങ്ങളിളൊക്കെ സോളാര്‍പാനല്‍ കുത്തിനിറക്കുമ്പോള്‍ ഒരിടത്തുപോലും സൌരചട്ടം എന്നെഴുതിക്കാണുന്നില്ല. സോളാര്‍  എനേര്‍ജിയെ സൌരോര്‍ജം എന്നു ശ്രേഷ്ഠമലയാളത്തില്‍ വിളിക്കാമെങ്കില്‍ എന്തുകൊണ്ട് സോളാര്‍പാനലിനെ സൌരപ്പലക എന്നു വിളിച്ചുകൂടാ? അതുകൊണ്ടു എത്രയും വേഗം സോളാര്‍ പാനലിനെ സൌരപ്പലക എന്നു വിളിക്കണമെന്നതാണ് രാമന്‍നായരുടെ റിക്ക്വസ്റ്റ്. അതോടെ സോളര്‍പാനല്‍ ബിജു സൌരപ്പലക ബിജുവും,സരിത സൌരപ്പലകസരിതയും ആകും. സോളാര്‍ പാനലില്‍ കാല്‍ത്തട്ടിവീണെന്ന് പറയുന്ന ശാലുവിനും , ജോപ്പനും, കോപ്പനുമൊക്കെ പുതിയപേരുകള്‍ കണ്ടെത്തുകയുമാവാം.

സൂര്യന്റെ പ്രായം 10 ബില്ലിയണ്‍വര്ഷം അതായത് 1000 കോടികൊല്ലം. അതായത് ഇപ്പോള്‍ സൂര്യന്‍ കൌമാര ദിശയില്‍, എന്നുവെച്ചാല്‍ പ്ലസ് വണ്‍ ക്ലാസില്‍ പഠിക്കുന്ന പ്രായം. അടുത്ത 30 ബില്ലിയണ്‍ വര്ഷം കൂടി സൂര്യന്‍ ഇതേ പ്രഭയോടെ പ്രകാശിക്കുമെന്നാണ് ഭൌതിക ശാസ്ത്രജ്ഞരുടെ കൊട്ടത്താപ്പ്. ഇക്കാലയളവിലൊന്നും സൂര്യനില്‍ യാതൊരുവിധ അഴിമതിയും നടക്കില്ല .അഴിമതിയെല്ലാം ഭൂമിയിലാണ്, സൂര്യനില്ലെങ്കില്‍ ഭൂമിയില്ല എന്ന സത്യം മറന്നുകൊണ്ട്

ജാതിപറയും എന്നു വാശിയുള്ള സമുദായനേതാവ് ഈയിടെ വലിയൊരു ശരി പറഞ്ഞു. ബിജുവിനും, സരിതയ്ക്കും ശാലുവിനും പുറകെയാണ്നേതാക്കള്‍. സരിതയ്ക്കൊപ്പം പോയവരുടെ പട്ടിക തയ്യാറാക്കുമ്പോള്‍ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശനങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. വൈറല്‍പ്പനി ബാധിച്ചു ജനം വലയുന്നു,ചികില്‍സിക്കാന്‍ ഡോക്ടര്‍മാരില്ല, നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകേറി, മഴയും വെള്ളവും ജീവിതം ദുസ്സഹമാക്കി. ഇതൊന്നും ഭരണ പ്രതിപ്ക്ഷങ്ങള്‍ കാണുന്നില്ല. ഏവരും  സരിതയ്ക്കൊപ്പം സൌരപ്പലകയില്‍ ചവുട്ടി നില്‍പ്പാണ്-അടുത്ത പൊറാട്ടിന് കാതോര്‍ത്തുകൊണ്ട്.


-കെ എ സോളമന്‍ 

Friday 21 June 2013

കഥാ-കാവ്യ സംഗമവും യാത്രയയപ്പും

ചേര്‍ത്തല: എസ് എല്‍ പുരം ആലോചന സാംസകാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കഥാ-കാവ്യ സംഗമവും യാത്രയയപ്പും വായനദിനാഘോഷവും  സംഘടിപ്പിച്ചു .ചേര്‍ത്തല സാംസ്‌കാര കലാ-സാഹിത്യ-സാംസ്‌കാരികവേദി സെക്രട്ടറി വെട്ടക്കല്‍ മാജീദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫ് കെ എ സോളമന്‍  അധ്യക്ഷത വഹിച്ചു. വടുതല ഗോപാലന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.


ക്ഷേത്രകലയായ പാഠകത്തിന്റെ അവതരണത്തിന് അമേരിക്കയിലേക്ക് പോകുന്ന പാഠകകലാകാരനും എഴുത്തുകാരനുമായ കൊക്കോതമംഗലം എ വി നായരെ അനുമോദിച്ചുകൊണ്ടു അലാപ്പുഴ ആര്‍ട്സ് ആന്ഡ് കമ്മുണിക്കേഷന്‍സ് ചെയര്‍മാന്‍ ഇ ഖാലിദ് .പൊന്നാട അണിയിച്ചു.   വാരനാട് ബാനര്‍ജി, പി ആര്‍ രാധാകൃഷ്ണന്‍ ഗൗതമന്‍ തുറവൂര്‍ എം.ഡി. വിശ്വംഭരന്‍,  പ്രസന്നന്‍ അന്ധകാരനഴി, പി മോഹനചന്ദ്രന്‍, കരപ്പുറം രാജശേഖരന്‍, എന്‍ എം ശശി, അജിത്ത്, ഉനൈന, എ.വി. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്നു കഥാ-കാവ്യ അവതരണവുംനടത്തി.

Thursday 20 June 2013

ഒത്തിരി ദമ്പതികള്‍, ഒരുപാടുമക്കള്‍ !

Photo
വാര്‍ത്തകള്‍ കേട്ടു ഞെട്ടുന്ന കാലമാണിത്. അരീപ്പറമ്പില്‍ പെരുംപാമ്പു പട്ടിയെ വിഴുങ്ങിയെന്നും പട്ടിപ്പ്രേമികളായ നാട്ടുകാര്‍ പാമ്പിന്‍റെ വായില്‍ നിന്നും പട്ടിയെ വലിച്ചൂരി എടുത്തെന്നും ഈ പ്രോസസ്സില്‍ പട്ടിയും പാമ്പും ചത്തുപോയെന്നും ഫോട്ടോസാഹിതമുള്ള വാര്‍ത്താകണ്ടു  രാമന്‍ നായര്‍ ഞെട്ടി. പ്രമുഖ പത്രങ്ങളില്‍ പ്രാമുഖ്യത്തോടെ കൊടുത്ത വാര്‍ത്ത തെറ്റാണെന്നു പിറ്റേ ദിവസം തിരുത്ത് കണ്ടപ്പോഴാണ് ഞെട്ടല്‍ അലപ്മെങ്കിലും കുറഞ്ഞത് . ഞെട്ടല്‍ പൂര്‍ണമായും മാറണമെങ്കില്‍ ഒന്നു രണ്ടു ദിവസംകൂടി കഴിയണം, തിരുത്തിയ വാര്‍ത്തയ്ക്ക് വീണ്ടും തിരുത്ത് വന്നെങ്കിലോ?

പട്ടി-പാമ്പു എപ്പിസോഡിനെക്കാള്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായി തോന്നിയത് ഒരു കോടതി വിധിയാണ്. ഉസ്ബക്കിസ്ഥാന്‍ കോടതിയോ താലിബാന്‍ കോടതിയോ ആണ് ഈ വിധി പ്രസ്താവിച്ച്ചതെങ്കില്‍ പോട്ടെന്നു വെയ്ക്കാം. മദ്രാസ് ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണന്റെ വിധിപ്രകാരം  പരസ്പരധാരണയോടെ സ്ത്രീയും പുരുഷനും  ലൈംഗികബെണ്ഡത്തില്‍ ഏര്‍പ്പെട്ടാല്‍ ഭാര്യ-ഭര്‍ത്താക്കന്‍മാരായി പരിഗണിക്കും. ഭാരതീയ സംസ്കാരവും വനിതാക്ഷേമവും സംരക്ഷിക്കാന്‍ ഈ വിധി കൂടിയേ തീരൂ –ജഡ്ജി. നിരീക്ഷിക്കുന്നു.

ഇന്ത്യയിലെ ജനസംഖ്യ 110 കോടി എന്നൊരു കണക്കുണ്ട്. പുതിയ സെന്‍സസ് കണക്കുകൂടി ചേര്‍ക്കുമ്പോള്‍ ചെറിയ വെത്യാസമുണ്ടാവാം  പക്ഷേ മദ്രാസ് ഹൈക്കോടതി വിധിയോടെ ഇന്ത്യയിലെ ദമ്പതികളുടെ എണ്ണം 200 കോടി കവിയും. പുരുഷന് ഒന്നില്‍കൂടി ഭാര്യമാരും സ്ത്രീക്കു ഒന്നില്‍ കൂടുതല്‍ ഭര്‍ത്താക്കന്‍മാരൂമുണ്ടെന്നാണ് സിനിമ-ടിവി സീരിയലുകളില്‍ ചിത്രീകരിക്കുന്നത്. ഈ സീരിയല്‍-സിനിമകളില്‍ കാണിക്കുന്നത് ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമല്ലെങ്കില്‍ എന്തിനവ അനുവദിക്കുന്നു?
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു ഭാര്യാഭര്‍ത്താക്കന്‍മാര്‍ ആവണമെങ്കില്‍ തെളിവുവേണം.. തെളിവില്ലാതെ കോടതികള്‍ക്ക് ഒന്നും ചെയ്യാനാവില്ല. ഏതൊക്കെ തെളിവുകളാണ് കോടതി സ്വീകരിക്കുകഎന്നതു ഇനിയും വ്യക്തമാക്കിയിട്ടില്ല  

പറവൂര്‍ പെണ്കുട്ടി എന്നൊരു പെണ്കുട്ടിയുണ്ട്. സൂര്യനെല്ലി പ്പെങ്കുട്ടിയെപ്പോലെ പ്രസിദ്ധയാണിവളും. പത്തു നാല്പതുപേരുടെഫോട്ടോ ഇവളുടെ മൊബൈലില്‍ ഉണ്ടെന്നും പറയുന്നു. പെങ്കുട്ടിയുടെ നടപ്ടിക്രമ മനുസരിച്ച് ക്ലൈന്ടുമായി ഫോട്ടോ ഷൂട്ടാണ് ആദ്യഇനം. ഇങ്ങനെ ഫോട്ടോയ്ക്ക് നിന്നുകൊടുത്തവന്ടെ എല്ലാം .മൊബൈല്‍ ചിത്രം തെളിവായി പ്രഖ്യാപിക്കുന്നപക്ഷം പെങ്കുട്ടിക്ക് ഒന്നില്‍ക്കൂടുതല്‍ പേരെ ഭര്‍ത്താവായി. സ്വീകരിക്കാം. ഇങ്ങനെ സ്വീകരിക്കപ്പെടുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് നിലവില്‍ ഭാര്യമാര്‍ ഉള്ളതിനാല്‍ ഇന്ത്യന്‍ ദമ്പതിമാരുടെ എണ്ണം 200 കോടി കവിയുമെന്നതിന് മറ്റുകണക്കിന്റെ ആവശ്യമില്ല.

നമുക്കൊരു  കേന്ദ്രമന്ത്രിയുണ്ടായിരുന്നു, പിന്നീട് ആന്ധ്രഗവര്‍ണറുമായി,  പേര് എന്‍ ഡി തീവാരി. തെലുങ്കാന സമരത്തിന്റെ പേരില്‍ ആന്ധ്ര കത്തിയെരിഞ്ഞപ്പോള്‍ ചീയര്‍ ഗേള്‍സുമായി ആന്ധ്ര ഭവനില്‍ വീണ വായിച്ച  വിദ്വാന്‍. ഇന്ത്യയിലെ ആദ്യത്തെ ജാരപിതാവു എന്ന നേട്ടംഇദ്ദേഹം  കൈവരിച്ചത് .ഡി എന്‍ എ ടെസ്റ്റിലൂടെയാണ്.

അപ്പോ പറഞ്ഞുവരുന്നത് ഇതാണ്. ഡി എന്‍ എ ടെസ്ട് നിലവില്‍ കോടതി സ്വീകരിക്കുന്ന ഒരു തെളിവാണ്. മദ്രാസ് ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ അഛനേത്, ഭര്‍ത്താവ് ആര് എന്നൊക്കെ തെളിയിക്കാന്‍ ഇതുവേണ്ടിവരും. വക്കീല്‍മാരുടെ ജോലിഭാരം കൂടുന്നതിനൊപ്പം അക്ഷയ കേന്ദ്രങ്ങളിലെ തിരക്കും വര്‍ദ്ധിക്കും.. ഡി എന്‍ എ ടെസ്ട് സെന്ററുകള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഒപ്പമാവുമ്പോള്‍ ആവശ്യക്കാരന് അവ കൂടുതല്‍ സൌകര്യപ്രദമായിരിക്കും.

ഒത്തിരി ദമ്പതികള്‍, ഒരുപാട് മക്കള്‍- സഭാപിതാക്കന്മാരുടെയും സമുദായനേതാക്കളുടെയും ആഗ്രഹത്തിന് അനുസരണമാണ് വിധി. പക്ഷേ കോടതി തിണ്ണയില്‍ നിന്നു ഇറങ്ങാന്‍ കഴിയാതെവരുന്നത് രാഷ്ട്രീയ പ്രമാണിമാര്‍ക്കും,പൌരമുഖ്യര്‍ക്കുമാണ്. കൂടുതല്‍ ഭാര്യമാരും മക്കളും  അതാണല്ലോ പലപ്രമാണിമാരുടെയും പ്രമാണിത്വത്തിന്റെ ലക്ഷണം.


-കേ എ സോളമന്‍ 

Tuesday 18 June 2013

പിഎസ്സിയുടെ മാനുഷിക മുഖം

Photo: Beautiful


പരീക്ഷകള്‍ നടത്തി റാങ്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുകയും കാലാവധി കഴിഞ്ഞ്‌ റദ്ദാക്കുകയും ചെയ്യുന്നത്‌ മാത്രമല്ല പിഎസ്സിയുടെ പണി. ഉദ്യോഗാര്‍ത്ഥിയുടെ സാമൂഹിക പ്രതിബദ്ധതയും പാരമ്പര്യ ഗുണവും മുജ്ജന്മ സുകൃതവും അന്വേഷിക്കുന്നതും പിഎസ്സിയുടെ ജോലിയാണ്‌. പണി കഞ്ചാവ്‌ വില്‍പ്പനയാണെങ്കിലും ചാകുമ്പോള്‍ തറവാട്ടു മഹിമ പറയുന്നത്‌ ചിലര്‍ക്ക്‌ ആവേശമാണ്‌. ഒന്നാം തലമുറയിലും രണ്ടാം തലമുറയിലും പെട്ടവര്‍ ഡോക്ടര്‍മാരാവുന്നില്ല എന്ന്‌ പിഎസ്സി ചെയര്‍മാന്‍ നിരീക്ഷിക്കുന്നതിന്‌ പിന്നില്‍ ഈ പാരമ്പര്യാന്വേഷണം നോക്കി മനസ്സിലാക്കാവുന്നതാണ്‌.

ടെസ്റ്റില്ലാതെ ഇന്റര്‍വ്യൂ നടത്തി 3500 ഓളം ഡോക്ടര്‍മാരെയാണ്‌ പിഎസ്സി തെരഞ്ഞെടുത്തത്‌. കുറെ പൊട്ടന്മാരെ കൂടി ഉള്‍ക്കൊള്ളിക്കുന്നതാണ്‌ നിലവിലെ പിഎസ്സിയുടെ ഒഎംആര്‍ പരീക്ഷ. പേരെഴുതാന്‍ അറിവില്ലെങ്കിലും കറക്കിക്കുത്തി റാങ്ക്ലിസ്റ്റില്‍ കേറിപ്പറ്റാം. എന്തുകൊണ്ടോ ഡോക്ടര്‍മാരില്‍ ചിലര്‍ക്ക്‌ ആ ഭാഗ്യം ലഭിച്ചില്ല. എല്ലാവരേയും ഇന്റര്‍വ്യൂ നടത്തിയാണ്‌ തെരഞ്ഞെടുത്തത്‌. ഇന്റര്‍വ്യൂ കഴിഞ്ഞ്‌ റാങ്ക്ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ പിഎസ്സി ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക്‌ കത്തെഴുതിയതോടുകൂടിയാണ്‌ ഈ ഡോട്കര്‍മാരെല്ലാം വല്ലാത്ത പൊല്ലപ്പിലാണ്‌ ചെന്ന്‌ വീണതെന്ന്‌ മനസ്സിലാക്കിയത്‌. ഡോക്ടര്‍മാരില്‍ ഭൂരിഭാഗത്തിനും വിവരമില്ലത്രെ!

അഭിനവ ഡോക്ടര്‍മാരെക്കുറിച്ച്‌ ചെയര്‍മാന്‍ മുഖ്യമന്ത്രിയെ അറിയിച്ച കാര്യങ്ങള്‍ വായിക്കുക. ഒരെണ്ണത്തിനുപോലും സാമൂഹിക പ്രതിബദ്ധതയില്ല, പൊതുവിജ്ഞാനമില്ല, പത്രങ്ങള്‍ കൈകൊണ്ടു തൊടാറില്ല, മെഡിക്കല്‍ എത്തിക്സ്‌ അറിയില്ല, ഗ്രാമീണ മേഖലയില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമില്ല, പ്രായോഗിക ജ്ഞാനം ഇല്ല, പാവപ്പെട്ടവരോട്‌ കൂറില്ല, പിന്നോക്ക സമുദായത്തിലെ ആദ്യ തലമുറയില്‍ പെട്ടവരില്ല, ഇങ്ങനെ പോകുന്നു ഇല്ലായ്മയുടെ കണക്ക്‌.
ചെയര്‍മാന്‍ പറഞ്ഞില്ലെങ്കിലും ഡോക്ടര്‍മാര്‍ക്ക്‌ അറിയാവുന്ന ഒരു സംഗതി അവര്‍ മുടക്കിയ പണത്തിന്റെ കണക്കാണ്‌. പഠനത്തിന്‌ 20 ലക്ഷം, അഡ്മിഷന്‌ 50 ലക്ഷം. സ്വാശ്രയ കോളേജില്‍ എംബിബിഎസ്‌ അഡ്മിഷന്‍ 50 ലക്ഷത്തിന്‌ കിട്ടുന്നത്‌ ലാഭകരമെന്നാണ്‌ നിലവിലെ സംസാരം. 50 ലക്ഷം മുടക്കാന്‍ സാധാരണക്കാരനാവില്ല. അതുകൊണ്ട്‌ ഡോക്ടര്‍മാരില്‍ പാവപ്പെട്ടവരില്ലായെന്ന്‌ കണ്ടെത്താന്‍ 6000 ഡോക്ടര്‍മാരെ ഇന്റര്‍വ്യൂ നടത്തേണ്ട കാര്യമില്ല. പതിനായിരങ്ങള്‍ ചെലവു വരുന്ന എന്‍ട്രന്‍സ്‌ കോച്ചിംഗും മറ്റും നടത്തി ഡോക്ടറാവാന്‍ പാവപ്പെട്ടവര്‍ക്ക്‌ കഴിയില്ലായെന്നറിയാന്‍ രാഷ്ട്രീയ പിന്‍ബലത്തില്‍ പിഎസ്സി ചെയര്‍മാനോ മെമ്പറോ ആകേണ്ടതില്ല. പിന്നോക്ക ജില്ലയായ ആലപ്പുഴയില്‍നിന്ന്‌ കുറെ കൊല്ലങ്ങളായി ആദ്യത്തെ 100 റാങ്കില്‍ ഉള്‍പ്പെടാത്തതു എന്തുകൊണ്ടാണെന്നറിയാന്‍ അധിക വിവരം വേണ്ട. കൂടുതല്‍ പേര്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ കണക്ക്‌ പ്രസിദ്ധീകരിക്കട്ടെ.

ഡോക്ടര്‍മാരാവാന്‍ പാവപ്പെട്ടവര്‍ക്കും കീഴ്ജാതിക്കാര്‍ക്കും ഗ്രാമവാസികള്‍ക്കും കഴിയുന്നില്ലെന്ന്‌ പരസ്യപ്പെടുത്താന്‍ ഒരു പിഎസ്സി ചെയര്‍മാന്‍ വേണ്ടി വന്നു. ഭരണ-പ്രതിപക്ഷ നേതാക്കള്‍ക്ക്‌ വ്യക്തമായി അറിയാവുന്ന ഈ സത്യം വെളിപ്പെടുത്തിയതുകൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടാവുമെന്ന്‌ കരുതാനാവില്ല.
പിഎസ്സിയും ചെയര്‍മാനും മാനുഷിക മുഖം കാട്ടിത്തുടങ്ങിയത്‌ നല്ല കാര്യം. പാവപ്പെട്ടവരെയും കീഴ്ജാതിക്കാരെയും കുറിച്ചു ചിന്തിച്ചത്‌ എന്തുകൊണ്ടും ഉചിതം. അങ്ങനെയെങ്കില്‍ കുറച്ചെങ്കിലും പാവപ്പെട്ട വരെ എന്‍ട്രന്‍സ്‌ ടെസ്റ്റില്‍ കുടുക്കാതെ നേരിട്ടെടുത്ത്‌ പഠിപ്പിക്കരുതോ? ഉദ്യോഗാര്‍ത്ഥികളെ ശരിയായ വിധത്തില്‍ അസസ്സു ചെയ്യാന്‍ ഒഎംആര്‍ ടെസ്റ്റ്‌ ഒഴിവാക്കി ഡിസ്ക്രിപ്റ്റീവ്‌ മാതൃകയില്‍ പരീക്ഷ നടത്താന്‍ പിഎസ്സി തയ്യാറുണ്ടോ? പണക്കാര്‍ക്കു മാത്രം സംവരണം ചെയ്തിരിക്കുന്ന ഇന്നത്തെ മെഡിക്കല്‍ അഡ്മിഷന്‍ സമ്പ്രദായത്തിന്‌ മാറ്റം വരുത്താന്‍ ഭരണകൂടത്തിന്‌ ഉദ്ദേശ്യമുണ്ടോ?
ആര്‍ക്കും പാവപ്പെട്ടവര്‍ക്കുവേണ്ടി മുതലക്കണ്ണീര്‍ പൊഴിക്കാം, പിഎസ്സി ചെയര്‍മാനും.

കെ എ സോളമന്‍

Monday 17 June 2013

ഹൃദയകുമാരി കമ്മീഷന്‍ ശുപാര്‍ശകള്‍ അക്കാദമിക ഗുണനിലവാരം ഉയര്‍ത്തും: ഡോ.എ.വി.ജോര്‍ജ്


കോട്ടയം: ഹൃദയകുമാരി കമ്മിറ്റി ശുപാര്‍ശകള്‍ ചോയ്‌സ് ബെയ്‌സ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ സംവിധാനത്തിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനും അക്കാദമിക ഗുണനിലവാരം ഉയര്‍ത്തുന്നതിനുമാണെന്ന് എം.ജി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എ.വി.ജോര്‍ജ് പറഞ്ഞു. എംജിയില്‍ 2013-14 അക്കാദമിക വര്‍ഷം നടപ്പിലാക്കുന്ന അക്കാദമിക പരിഷ്‌കാരങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതലയോഗം ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ നിയോഗിച്ച ഹൃദയകുമാരി കമ്മീഷന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുവാന്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റും സെനറ്റും നേരത്തെ തീരുമാനമെടുത്തിരുന്നു.
2013-14 അദ്ധ്യയന വര്‍ഷം നടപ്പിലാക്കാന്‍ പോകുന്ന സെവന്‍ പോയിന്റ് ഇന്‍ഡയറക്ട് ഗ്രേഡിംഗ് സമ്പ്രദായം നിലവിലുള്ള പരാതികള്‍ പരിഹരിക്കാനുതകുന്നതും വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെ കാര്യക്ഷമമായി വിലയിരുത്താനും സാധിക്കു ം. എം.ജി. സര്‍വ്വകലാശാലയില്‍ 2009-ലാണ് ചോയ്‌സ്ഡ് ബേസ് ക്രെഡിറ്റ് സെമസ്റ്റര്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. നിലവിലുള്ള ഫൈവ് പോയിന്റ് സ്‌കെയില്‍ ഗ്രേഡിങ്ങിലെ പോരായ്മകള്‍ പരിഹരിക്കുന്നതിന് സെവന്‍ പോയിന്റ് ഗ്രേഡിംഗ് ആരംഭിക്കുക എന്നതാണ് ഹൃദയകുമാരി കമ്മിറ്റിയുടെ പ്രധാന ഒരു നിര്‍ദ്ദേശം. നിലവില്‍ 63 ശതമാനം മാര്‍ക്ക് കിട്ടുന്ന വിദ്യാര്‍ത്ഥിക്കും 87 ശതമാനം മാര്‍ക്ക് കിട്ടുന്ന വിദ്യാര്‍ത്ഥിക്കും ബി ഗ്രേഡാണ് നല്‍കി വരുന്നത്. മാത്രമല്ല വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്ന മാര്‍ക്ക് രേഖപ്പെടുത്തുകയുമില്ല. ഈ അപാകം പുതിയ സംവിധാനത്തില്‍ പരിഹരിക്കപ്പെടും.
പുതിയ ഗ്രേഡിങ്ങ് പ്രകാരം 90 മാര്‍ക്കും അധികവും 80-89, 70-79, 60-69, 50-59, 50-59, 40-ന് താഴെ എന്നിങ്ങനെയാണ് ഗ്രേഡ് നല്‍കുക. 40-ല്‍ താഴെ മാര്‍ക്ക് ലഭിക്കുന്നവര്‍ പരാജയപ്പെടും. ഇന്റേണല്‍ മാര്‍ക്കുള്‍പ്പെടെ 40 ശതമാനം മാര്‍ക്ക് ലഭിച്ചാലെ ജയിക്കുകയുള്ളു. സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് പകരം വാര്‍ഷിക പ്രാക്ടിക്കല്‍ പരീക്ഷയാകും ഇനി മുതല്‍ നടത്തുക.
ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ പരീക്ഷകള്‍ സര്‍വ്വകലാശാല തന്നെ നടത്തി ഹോം വാല്യുവേഷന്‍ അനുവദിക്കും. രണ്ട്, നാല്, ആറ് സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് ക്യാമ്പ് വാല്യുവേഷന്‍ ആയിരിക്കും. നവംബര്‍, മെയ് മാസങ്ങളിലെ സെമസ്റ്റര്‍ അവധിക്ക് പകരം ഏപ്രില്‍, മെയ് മാസങ്ങളിലെ വേനല്‍കാല അവധി പുന:സ്ഥാപിച്ചുകഴിഞ്ഞു. പരീക്ഷാ ഫലപ്രഖ്യാപനങ്ങളിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനും പുതിയ പരിഷ്‌ക്കാരം വഴിയൊരുക്കും.
കമന്‍റ് : ഹൃദയകുമാരി കമ്മീഷന്‍ ശുപാര്‍ശകള്‍ അക്കാദമിക ഗുണനിലവാരം ഉയര്‍ത്തിയാലും ഇല്ലെങ്കിലും നിലവിലെ സെമസ്റ്റര്‍ സിസ്റ്റം വന്‍ ഫ്ലോപ്പാണ്. ഓപണ്‍ കോര്‍സ്, ഇലക്ടീവ് സബ്ജെക്ട് പോലുള്ള വിഷയങ്ങുളുടെ പേപ്പര്‍ നോക്കാന്‍ ആളെ ക്കിട്ടാതെ വിഷമിക്കുകയാണ്യൂണിവേഴ്സിറ്റി ജീവനക്കാര്‍..  .കേരള യൂണി;ബി‌എസ് സി പരീക്ഷാഫലം നിലവില്‍ ത്രിശങ്കുവില്‍ നില്‍ക്കയാണ്
-കെ എ സോളമന്‍ 

സംസ്‌കാര സാഹിത്യ കളരി


ചേര്‍ത്തല: ചേര്‍ത്തല സാംസ്‌കാര കലാ-സാഹിത്യ-സാംസ്‌കാരിക വേദിയുടെ സാഹിത്യ കളരി മനേക്ഷാ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പൂച്ചാക്കല്‍ ഷാഹുല്‍ അധ്യക്ഷത വഹിച്ചു. വി.കെ. സുപ്രന്‍ അനുസ്മരണവും നടത്തി. ഉല്ലല ബാബു, പ്രൊഫ. കെ.എ. സോളമന്‍, വെട്ടയ്ക്കല്‍ മജീദ്, സി.കെ. ബാലചന്ദ്രന്‍, പാണാവള്ളി പ്രസന്നന്‍, അന്ധകാരനഴി ബേബി സരോജം, ഡോ. ടി.കെ. പവിത്രന്‍, വി.ഒ. രാജപ്പന്‍, ഗൗതമന്‍ തുറവൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

സാഹിത്യ കളരിയില്‍ അപര്‍ണ ഉണ്ണിക്കൃഷ്ണന്‍, എ.വി. നായര്‍ കൊക്കോതമംഗലം, ഓമന തിരുവിഴ, എം.ഡി. വിശ്വംഭരന്‍, എന്‍.എന്‍. വേലായുധന്‍, പി.വി. സാലിയപ്പന്‍, സി.എസ്. മംഗളന്‍ തൈക്കല്‍, വി.കെ. ഷേണായി, പീറ്റര്‍ ബെഞ്ചമിന്‍അന്ധകാരനഴി, പ്രസന്നന്‍ അന്ധകാരനഴി, ശരത് വര്‍മ, ബിമല്‍രാധ്, ഗൗതമന്‍ എന്നിവര്‍ പങ്കെടുത്തു. 

വാരനാട് ബാനര്‍ജി സാഹിത്യകളരിയില്‍ നിന്നു ഇറങ്ങിപ്പോയി!

Sunday 16 June 2013

സോളാര്‍ തട്ടിപ്പ്: ബിജുവിന്റെ വീട്ടില്‍ റെയ്ഡ്









കൊല്ലം: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ മുഖ്യപ്രതിയും രണ്ടാം പ്രതി സരിതയുടെ ഭര്‍ത്താവുമായ ബിജു രാധാകൃഷ്ണന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി.
ഏഡിഡിജി ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് റെയിഡ് നടത്തുന്നത്. ബിജുവും സരിതയും നടത്തിയിരുന്ന ടീം സോളാര്‍ ഓഫീസുകളിലും സംസ്ഥാന വ്യാപകമായും റെയ്ഡ് തുടരുകയാണ്.
തിരുവനന്തപുരം, തൃപ്പൂണിത്തുറ, കല്‍പ്പറ്റ ഓഫീസുകളില്‍ പോലീസ് റെയ്ഡ് നടത്തുകയാണ്. 
കമന്‍റ്:   ബിജുവിന്റെ വീട്ടിലെ റെയ്ഡില്‍ ഇതുവരെ  കണ്ടെടുത്ത സാധനങ്ങള്‍ അടിപ്പാവാട-2, തിരുപ്പന്‍ -2 , ഒഴിഞ്ഞ കുട്ടിക്കൂറ ടിന്‍ -1, ഫിയാമ സോപ്-1, ആഗ്നാ അഡോണിസ്ബ്രാ -1.  റെയ്ഡ് തുടരുകയാണ്.
-കെ എ സോളമന്‍ 

സോളാര്‍ പാനല്‍ !



പനിമൂലം പണിച്ചു വിറക്കുകയായിരുന്നു രണ്ടാഴ്ചയായി  കേരളം. ഇപ്പോ പനി മാറി, എല്ലാവരും പുതപ്പിനുപുറത്തു കടന്നു, സരിത എസ് നായരുടെയും അവരുടെ പല നായന്മാരില്‍ ഒരാളായ ബിജു രാധാകൃഷ്ണന്റെയും പിന്നാലേ കൂടിയിരിക്കുകയാണ്. 

എത്രപേര്‍ പനിബാധിച്ചുമരിച്ചുവെന്ന് സര്ക്കാടരിന് കണക്കില്ല, എത്ര പേര്‍ ചികില്സയില്‍ ആണെന്നതിനും കണക്കില്ല. പ്രൈവറ്റ് ആശുപത്രിയില്‍ ചികില്സിക്കുന്നവര്‍ ഈ നാട്ടുകാര്‍ അല്ലാത്തത് കൊണ്ട് സര്ക്കാര്‍ അവരുടെ കണക്ക് അന്വേഷിക്കാറില്ല. ആകെയുള്ള കണക്ക് പ്രമുഖ പത്രങ്ങളുടെ ചരമകോളത്തില്‍ വരുന്നവരുടെ എണ്ണം മാത്രമാണ്. മരിച്ചവരുടെ ചിത്രം ചരമകോളത്തില്‍ കളര്‍ഫുള്‍ ആയതുകൊണ്ട് ജനത്തിന് മരിക്കാന്‍ വളരെ ആഗ്രഹമാണെന്ന് ആരോഗ്യവകുപ്പിലെ ഏതെങ്കിലും ഡപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്ട്് എഴുതിയെന്നും വരാം. പെണ്‍പിള്ളാരുടെ കോളേജില്‍ പഠിക്കാനെത്തിയ സകലകുട്ടികളെയും വിളിച്ച് നിര്ത്തി  അവരുടെ “യുട്ട്രസ്” ലക്ഷ്യം വെച്ചു പുലഭ്യം പറഞ്ഞ താടിക്കാരന്‍ പ്രൊഫസ്സര്‍ ഋഷി തുല്യനാണെന്ന് റിപ്പോര്ട് എഴുതിയത് കോളേജ് വിദ്യാഭ്യാസ വകുപ്പിലെ ഒരു ഡപ്യൂട്ടി ഡയറക്ടര്‍ ആണ്. താടികണ്ടാല്‍ ഋഷിയാണെന്ന് തോന്നുക സ്വാഭാവികം ഋഷിമാര്‍ക്കെല്ലാംതാടിയുണ്ട്, അതുകൊണ്ടു താടിയുള്ളവരെല്ലാം ഋഷിമാരെന്നു ലോജിക്ക് , കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറും അവരുടെ ഒഫ്ഫീസും മറ്റു ഡപ്യൂട്ടി ഡയറക്ടര്‍മാരും  തികച്ചും അനാവശ്യമാണെന്ന് പറയുന്നതു വെറുതെയല്ല. 

സോളാര്‍ പാനല്‍ തട്ടിപ്പു കേസിലെ പെണ്‍പ്രതിയുമായി ഓഫിസ് സ്റ്റാഫ് അംഗങ്ങള്ക്കുാള്ള അടുത്തബന്ധം മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെ കുഴപ്പത്തില്‍ ചാടിച്ചു എന്നാണ് വാര്ത്ത . വാര്ത്തകള്‍ പെട്ടെന്നു മറിയുന്ന ഇയ്ക്കാലത്ത് മുഖ്യമന്ത്രിക്ക് തന്നെ ബന്ധമുണ്ടെന്ന വാര്ത്തയും വന്നുകൂടായ്കയില്ല.

മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പതിവിന്‍പടി പ്രതിപക്ഷത്തില്‍ നിന്നുയര്ന്നു   കഴിഞ്ഞെങ്കിലും ശക്തിപ്രാപിക്കാനിടയില്ല. ആരെയെങ്കിലുംമൂന്നുപേരെ  മറുകണ്ടം ചാടിച്ചു ഭരണം പിടിച്ചെടുത്താലും മുഖ്യമന്ത്രി ആരാകണമെന്ന മൂപ്പിളമതര്‍ക്കം നിലനില്ക്കുഞന്നതാണ് പ്രശ്നം. എങ്കിലും, പ്രതിയുമായി ബന്ധമുള്ള രണ്ടു പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളെ ജോലിയില്നില്‍ നിന്നു മാറ്റിനിര്ത്തി  തലയൂരാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയിലേക്ക് വിരല്ചൂ‍ണ്ടുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലായിരിക്കും പ്രതിപക്ഷം.

സോളാര്‍ അഴിമതി എ.ഡി.ജി.പി അന്വേഷിച്ചാല്‍ പോരെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നത് കാണുമ്പോള്‍  അവര്ക്കും  ഇതില്‍ പങ്കുണ്ടോ എന്നു സംശയിക്കണം. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരെ ശിക്ഷിച്ചത്തിന്റെ കണക്ക് വലുതായിട്ടൊന്നുമില്ല. 

സോളാര്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന  സരിത എസ് നായരുമായി മുന്‍ മന്ത്രി ഗണേഷ്കുമാറിന് അവിഹിതബന്ധമുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. അങ്ങനെ ഒരു ബന്ധമില്ലെന്നാണ് പിള്ളയും മകനും ആണയിടുന്നത്. അച്ഛനോട് പറഞ്ഞിട്ടല്ലേ മകന്‍ അവിഹിതബന്ധത്തിന് പോകുന്നത്? 

സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ പരാതിക്കാരായി എത്തിയ ചില പൊങ്ങന്മാരുണ്ട്. ജയിലിലും പുറത്തുമായി രണ്ടുപെറ്റ ഒരു പെണ്ണുംപിള്ള വന്നുചോദിച്ചപ്പോള്‍ ഇവന്മാര്‍ 40-ഉം 50-ഉം ലക്ഷംഎടുത്തുകൊടുത്തത് എന്തുകണ്ടിട്ടാണ്?   മുഖ്യമന്ത്രിയുടെ ശിപാര്ശക്കത്ത് സരിത എസ്  നായര്‍ തന്നെ  കാണിച്ചെന്നാണ് ഒരുത്തന്റെ  വെളിപ്പെടുത്തല്‍. ശുപാര്ശംകത്തെന്ന സാധനം സെക്യൂരിറ്റിപ്രെസ്സിലല്ലേ അടിക്കുന്നത്!

ഏറെ രസകരമായിട്ടുള്ളത് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നിലെ്ലന്ന കേന്ദ്ര മന്ത്രി എ കെ ആന്റണിയുടെ നിലപാടാണ്. തട്ടിപ്പ് പുറത്തറിഞ്ഞതിനെതുടര്ന്നു  സര്ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ ‍ പ്രതികരിക്കുന്നതു ശരിയല്ല. ഇനി പ്രതികരിക്കണമെങ്കില്‍ മദാമ്മഗാന്ധിപറയണം. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി പദവിയില്‍  ഇടപെട്ടു പ്രതികരിച്ചതു അങ്ങനെയാണ്. അതോടെ കുള മാകാതെ അവശേഷിച്ച ഭാഗംകൂടി കുളമായി, പാവം ചെന്നിത്തല, താക്കോല് സ്ഥാനം സ്വപ്നം  കണ്ടു മൌനവൃതത്തിലും.

കെ എ സോളമന്‍

Thursday 13 June 2013

ഗൃഹാതുരത്വം-കഥ -കെ എ സോളമന്‍


Photo


ഒത്തിരി ഗൃഹാതുരത്വം ചാക്കില്‍ കെട്ടി ചുമന്നാണു അയാള്‍ ആ ചായക്കടയ്ക്ക് മുന്നില്‍ കാര്‍ നിര്‍ത്തിയത്. പഠിച്ച സ്കൂളിനു  മുന്നിലെ ചായക്കട, 50 വര്ഷം മുന്പ് കണ്ട അതേ രൂപത്തില്‍. സ്കൂള്‍ ഒരുപാട് മാറിപ്പോയിരിക്കുന്നു, അന്നത്തെ യു പി സ്കൂള്‍ ഇന്ന് ഹൈയര്‍സെക്കന്‍ററിയാണ്. ചായക്കടയ്ക്ക് മാത്രംമാറ്റമൊന്നുമില്ല, അതേകെട്ടിടം. അന്ന് ചായ തന്നിരുന്ന കടക്കാരന്‍ അവിടെ ഉണ്ടാകുമോ? അയാളുടെ രൂപം നേരിയ ഓര്‍മ്മയുണ്ട്,   കറുത്ത് മെലിഞ്ഞിട്ടു ഇടത്തോട്ടു അല്പം വളഞ്ഞു. ചായ എടുത്തെടുത്ത് ഉണ്ടായ വളവാണ്. ഉണ്ടംപൊരി ഏത് ഉണ്ണിയപ്പം ഏത് എന്നു തിരിച്ചയറിയാന്‍ പറ്റാത്ത അയാളുടെ പലഹാരത്തിന് എന്തായിയിരുന്നു ടേസ്റ്റ്, അത്രയ്ക്ക് വിശാപ്പായിരുന്നു അന്ന്.

ചായ ഉണ്ടോ?”

വേണ്ടീട്ടായിരുന്നില്ല, എങ്കിലും അയാള്‍ കാറില്‍ നിന്നറങ്ങി ചോദിച്ചു. കട വരാന്തയിലെ തിണ്ണയില്‍ അല്പനേരം ഇരിക്കണം, ചായകുടിക്കുന്നത്ര നേരം. പണ്ട് ഒത്തിരി നേരം ഇരുന്നിട്ടുള്ളതാണ്. അയാള്‍ പറഞ്ഞ ഒത്തിരി തമാശകള്‍ കേട്ടു ചിരിച്ചിട്ടുണ്ട്.

“അല്പം നേരമെടുക്കും” കടക്കാരന്ടെ ശബ്ദം.

പണ്ടു കണ്ട ആളെപ്പോലെ തന്നിരിക്കുന്നു, ഒരുമാറ്റവുമില്ല, 50 കൊല്ലം കൊണ്ട് മനുഷ്യനു ഒരു മാറ്റവുമുണ്ടാവില്ലെ?. ഇല്ല, ഇത് അദ്ദേഹത്തിന്റെ മകനാവണം.
ചരിത്രവും ഭൂമിശാസ്ത്രവും ചോദിക്കണമെന്ന് തോന്നിയില്ല. അയാള്‍ക്കവിടെ  അല്പനേരം ഇരിക്കണമെന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

“എത്ര നേരമെടുക്കും?”

“ പാലില്ല, വരണം. എപ്പോള്‍ വരുമെന്നു പറയാന്‍ പറ്റില്ല.” കടക്കാരന്റെ ഒട്ടും മയമില്ലാത്ത മറുപടികേട്ടു അയാള്‍ക്കു വിഷമം തോന്നി.

കട വരാന്തയിലെ തിണ്ണയില്‍ ആയാള്‍ക്ക് ഇരിക്കാന്‍ തോന്നിയില്ല. ചുമന്നു കൊണ്ടുവന്ന് ഗൃഹാതുരത്വത്തിന്റെ ചാക്കുകെട്ടുമായി അയാള്‍ തിരികെ കാറില്‍ കേറി എങ്ങോട്ടോ ഓടിച്ചുപോയി.

                               -കെ എ സോളമന്‍

സാഹിത്യസംഗമവും കഥ, കവിയരങ്ങും നടത്തി

Photo: Ko Tao island, Thailand.

ചേര്‍ത്തല: വെള്ളിയാകുളം സാഹിതിയുടെ പ്രഥമ സാഹിത്യസംഗമവും കഥ- കവിയരങ്ങും പ്രൊഫ. കെ.എ.സോളമന്‍ ഉദ്ഘാടനം ചെയ്തു. കൊക്കോതമംഗലം എ.വി.നായര്‍ അധ്യക്ഷത വഹിച്ചു. വൈരം വിശ്വന്‍, വെട്ടയ്ക്കല്‍ മജീദ്, കരപ്പുറം രാജശേഖരന്‍, ശരത്‌വര്‍മ, പ്രസന്നന്‍ അന്ധകാരനഴി, പി.പി.പ്രകാശന്‍ ചേര്‍ത്തല, വാരനാട് ബാനര്‍ജി എന്നിവര്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചു. ഭാരവാഹികളായി വിശ്വംഭരന്‍ (പ്രസി.), പി.പി.പ്രകാശന്‍ ചേര്‍ത്തല (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.

Wednesday 12 June 2013

160 വര്‍ഷം പഴക്കമുള്ള ടെലഗ്രാം സേവനത്തിന് തിരശീല വീഴുന്നു









തിരുച്ചിറപള്ളി: സ്മാര്‍ട്ട് ഫോണും ഇ-മെയിലും എസ്എംഎസും അരങ്ങ് വാഴുന്ന ഈ കാലഘട്ടത്തില്‍ 160 വര്‍ഷം പഴക്കമുളള ടെലഗ്രം സേവനം ബിഎസ്എന്‍എല്‍ നിര്‍ത്തലാക്കുന്നു.
ജൂലൈ 15 ഓടെയാണ് ടെലഗ്രാം സംവിധാനം നിര്‍ത്തലാക്കുന്നത്. ഇതോടെ നൂതനമായ ടെക്‌നോളജിയുടെ കടന്നു കയറ്റം മൂലം പഴയ കാലത്തിന്റെ ഒരു സംവിധാനത്തിനും കൂടി തിരശീലയിടുകയാണ്.
ഏറ്റവും വേഗത്തില്‍ ആശയവിനിമയത്തിന് കഴിഞ്ഞിരുന്ന സംവിധാനങ്ങളിലൊന്നായിരുന്ന ടെലഗ്രാം സംവിധാനം കൂടി വിസ്മൃതിയില്‍ ആഴുകയാണ്. നിരാശാജനകമോ സന്തോഷ പൂര്‍ണ്ണമോ ആയ വാര്‍ത്തകള്‍ അടിയന്തരമായി മറ്റുള്ളവരില്‍ എത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച സംവിധാനമാണ് ടെലഗ്രാം.
ആശയവിവനിമത്തിന് പുതിയ മാനങ്ങളും നൂതന സംവിധാനങ്ങളും വന്നപ്പോള്‍ ഇത് പുറത്തു പോകുകയായിരുന്നു. ഇതനുസരിച്ചുള്ള സര്‍ക്കുലര്‍ രാജ്യത്തെ വിവിധ ബിഎസ്എന്‍എല്‍ ശാഖകളിലേക്ക് അയച്ചു കഴിഞ്ഞു.
കമന്‍റ് : അനിവാര്യ ദുരന്തം എന്നു പറയാം. ബി എസ് എന്‍ എല്ലിന് സംഭവിക്കാന്‍ പോകുന്നതും  ഇതുതന്നെ 
-കെ എ സോളമന്‍ 

Monday 10 June 2013

ശ്‌...മൊബൈലിലാണോ, സംസാരം പരസ്യമാവും!


mangalam malayalam online newspaper










ശ്രദ്ധിക്കുക, മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത്‌ അതീവ രഹസ്യമായ കാര്യങ്ങളാണെങ്കിലും അവ അങ്ങാടിപ്പാട്ടായേക്കും! പറയുന്നത്‌ മറ്റാരുമല്ല പോലീസാണ്‌. കേരളത്തില്‍ ആധുനിക സങ്കേതങ്ങളുപയോഗിച്ച്‌ ചിലര്‍ മൊബൈല്‍ ഫോണ്‍ ചോര്‍ത്തല്‍ നടത്തുന്നത്‌ തലവേദന സൃഷ്‌ടിക്കുന്നുവെന്ന്‌ ഉന്നത പോലീസ്‌ വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍.
പാസീവ്‌ ജിഎസ്‌എം, സിഡിഎംഎ മോണിറ്ററിംഗ്‌ സംവിധാനങ്ങള്‍ ഉപയോഗിച്ചാണത്രെ സംസ്‌ഥാനത്ത്‌ മൊബൈല്‍ ഫോണ്‍ ചോര്‍ത്തല്‍ നടത്തുന്നത്‌. 2011 മെയ്‌ മൂന്നിന്‌ ഫോക്‌സ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മൊബൈല്‍ ഇന്റര്‍സെപ്‌റ്ററുകള്‍ ഉപയോഗിക്കുന്നതിന്‌ ആഭ്യന്തരമന്ത്രാലയം വിലക്ക്‌ ഏര്‍പ്പെടുത്തി. എന്നാല്‍, ഇപ്പോഴും ചിലര്‍ ഇവ വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന്‌ പോലീസ്‌ സംശയിക്കുന്നു.
ലാന്‍ഡ്‌ ലൈനുകള്‍ ചോര്‍ത്തിയാല്‍ അത്‌ കണ്ടുപിടിക്കാന്‍ എളുപ്പമാണ്‌. എന്നാല്‍ മൊബൈല്‍ ഇന്റര്‍സെപ്‌റ്ററുകള്‍ ഒരു ഫോണിനും ടവറിനും മധ്യേയുളള സംഭാഷണങ്ങള്‍ അപ്പാടെയാണ്‌ പകര്‍ത്തുന്നത്‌. സിഡിയില്‍ പകര്‍ത്തുന്ന ഇവ ആവശ്യം കഴിഞ്ഞാല്‍ മായ്‌ച്ചു കളയാനും കഴിയും. കമ്യൂണിക്കേഷന്‍സ്‌ ഇന്റലിജന്‍സ്‌ ടെക്‌നോളജി (കോമിന്റ്‌) എന്നാണ്‌ മൊബൈല്‍ ചോര്‍ത്തലിന്റെ സാങ്കേതികവിദ്യ അറിയപ്പെടുന്നത്‌.
എന്‍ക്രിപ്‌റ്റഡ്‌ (ഗൂഢഭാഷയിലാക്കിയ) സിഗ്നലുകള്‍ കൈമാറ്റം ചെയ്യുന്ന എയര്‍ടെല്‍ പോലെയുളള മൊബൈല്‍ കമ്പനികള്‍ക്ക്‌ മാത്രമേ ഇത്തരം ചോര്‍ത്തലുകളെ അതിജീവിക്കാന്‍ കഴിയൂ. എന്തായാലും ഫോണ്‍ ചെയ്യുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ അത്ര രഹസ്യമായിരിക്കില്ല എന്ന്‌ ഇപ്പോള്‍ മനസ്സിലായില്ലേ.
കമന്‍റ് : എല്ലാം തുറന്നു കാട്ടുകയും തുറന്നു പറയുകയും ചെയ്യുന്ന കാലമല്ലേ, നടക്കട്ടെ.
- കെ എ സോളമന്‍ 

Sunday 9 June 2013

മനസിലെ വസന്തം !

Photo: LIKE : Beautiful Actress

LIKE Our Page Friends *==> Pakalon Photography (y)

ലോക്കമാന്‍ഡ്‌ ഹൌസ് -കെ എ സോളമന്‍


 ഒടുക്കം കോണ്ഗ്രസ് ഹൈക്കമാന്‍ഡ്‌ കുഴപ്പം മണത്തറിഞ്ഞു. ചാനല്‍ ചര്‍ച്ചയാണ് എല്ലാകുഴപ്പങ്ങള്‍ക്കും കാരണം. ചാനലില്‍ കേറിയിരുന്നു ഓരോരുത്തന്‍മാര്‍ വിളിച്ചുപറയുന്നതു എന്തെന്ന് പറയുന്നവനോ പറയിപ്പിക്കുന്നവനോ അറിയില്ല. പ്രസംഗി ക്കുമ്പോള്‍ ചിലരുടെ തല അശേഷം പ്രവര്‍ത്തിക്കില്ല എന്നാണ് പറയുന്നത്. ഇത് നേരെന്നു  അടിവരയിടുന്നതാണ് ഒട്ടുമിക്ക ചാനല്‍ ചര്‍ച്ചകളും.    
കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച്‌ ഇനി കോണ്‍ഗ്രസിലെ ആരും ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകള്‍ നടത്തേണ്ടെന്നു ഹൈക്കമാന്‍ഡ്‌ തീരുമാനിച്ചു. ഷാനവാസ്, ഉണ്ണിത്താന്‍,വാഴക്കന്‍, തേങ്ങായ്ക്കന്‍ തുടങ്ങിയവരുടെ വെള്ളം കൂടി ഇതോടെമുട്ടി. ചര്ച്ച കഴിയുമ്പോള്‍ പറഞ്ഞ വിവരക്കേടിന്റെ തോതുവെച്ചു ചാനല്‍ മുതലാളി ഒരു കവര്‍  പോക്കറ്റില്‍വെച്ചു കൊടുക്കും. അടുത്ത ചര്ച്ച വരെയുള്ള ചില്ലറ ചെലവിന് ഈ തുക മതിയാകും. അത് മുട്ടിച്ചുകളയുന്ന തീരുമാനമാണ് ഹൈക്കമാന്‍ഡ്‌ കൈക്കൊണ്ടിരിക്കുന്നത്. ചെന്നിത്തലവിഷയവുമായി ബന്ധപ്പെട്ട്‌ പരസ്യ പ്രസ്‌താവനകളോ ചാനല്‍ ചര്‍ച്ചയോ വേണ്ടെന്നു കേരളത്തിലെ നേതാക്കള്‍ക്കു നിര്‍ദേശം നല്കിയത് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്‌ത്രിയാണ്.

കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ കേന്ദ്രത്തിന്റെ  ചുമതലയുള്ള സെക്രട്ടറി നടത്തുമ്പോള്‍ കേരളത്തിലെ കാര്യങ്ങള്‍ കേരളത്തിന്റെ ചുമതലയുള്ള സെക്രട്ടറി നിര്‍വഹിക്കും, അമേരിക്കയിലെ കാര്യങ്ങള്‍ അമേരിക്കയുടെ ചാര്‍ജുള്ള സെക്രട്ടറിയും ചൈനയിലേത് അതിന്റെ ചാര്‍ജുള്ള സെക്രട്ടറിയും തീരുമാനിക്കും. ചൈനയില്‍ പെണ്‍കുട്ടികള്‍ പരീക്ഷ എഴുത്തുംപോള് ബ്രാ ധരിക്കാന്‍ പാടില്ലെന്നാണ് പുതിയനിയമം. കേരളത്തില്‍ ഈ നിയമം നടപ്പിലാക്കാന്‍ കേരളത്തിന്റെ ചാര്‍ജുള്ള സെക്രട്ടറി എന്തു ചെയ്യുമെന്നത് ആ നിയമം നടപ്പിലാക്കാന്‍ പോകുമ്പോഴേ അറിയൂ. ഒരു കാര്യം തീര്‍ച്ചയാണ്, ബ്രാ ധരിക്കുന്നത് സംബന്ധിച്ചു യു.ഡി എഫ് സര്ക്കാര്‍ തീരുമാനം എടുത്തില്ലെങ്കില്‍ എല്‍ ഡി എഫ് സര്ക്കാര്‍ വരുമ്പോള്‍ തീരുമാനം എടുത്തിരിക്കും. മധുര മനോജ്ഞ ചൈനയില്‍ പെണ്‍പിള്ളാര്‍ പരീക്ഷയ്ക്ക് കോപ്പിയടിക്കുമെങ്കിലും അവിടുത്തെ കാര്യങ്ങള്‍ സര്‍വം ഭദ്രമെന്ന് ഇവിടുത്തെ ചൈനാനോക്കികളായ സഖാക്കള്‍ക്ക് നന്നായ് അറിയാം.   

മിസ്ത്രി ബുദ്ധിമാനാണ്, ഹൈക്കമാന്‍ഡ്‌ തീരുമാനങ്ങള്‍ കേരളത്തില്‍ വന്നുനേരിട്ടുകോണ്ഗ്രസ് നേതാക്കളെ അറിയിക്കില്ല.  പകരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കും പ്രത്യേകം പ്രത്യേകം നിര്‍ദേശം നല്‍കും. നേരിട്ടുവന്നു പറഞ്ഞാല്‍ പണ്ട് ഉണ്ണിത്താന് ഉടുതുണിയുമായി ബന്ധപ്പെട്ടു  സംഭവിച്ചതു പോലെ എന്തെങ്കിലും സംഭവിച്ചാലോ? ചാനലുകള്‍ നിരങ്ങി വിവരക്കേട് വിളിച്ച് കൂവേണ്ട എന്ന മിസ്ത്രിയുടെ നിര്‍ദേശം ഉമ്മന്‍ചാണ്ടി, ചെന്നിത്തല ഗ്രൂപ്പിനെയും ചെന്നിത്തല, ഉമ്മഞ്ചാണ്ടിയുടെ അനുയായികളെയും വെവ്വേറെഅറിയിയ്ക്കും.

ചാനല്‍ ചര്‍ച്ചയും തിരുവാതിര കളിയും വിലക്കിയ സ്ഥിതിക്ക് മലയാളി ഹൌസ് മോഡലില്‍ ഒരു “ലോകമ്മാണ്ട് ഹൌസ്” പരിപാടി കേരളത്തിലെ കോണ്ഗ്രസ് നേതാക്കള്‍ക്കു ആലോചിക്കാവുന്നതാണ്. ഇത് രാമന്‍നായരുടെ സജ്ജഷനാണ്, ഇരുപക്ഷത്തേയും നേതാക്കളുടെ വീറും വാശിയും അല്പം താറുന്നതിന് ഈ പരിപാടി സഹായകരമാവും.

വ്യെത്യസ്ത സ്വഭാവവും സ്വഭാവഗുണം തീരെ ഇല്ലാത്തവരുമായ പതിനാറുപേര്‍ ഒരുവീട്ടില്‍ ഒരുകുടുംബം പോലെ നൂറു ദിവസം കഴിയുന്നതാണ് നിലവില്‍ ഹിറ്റായ മലയാളി ഹൌസ് ചാനല്‍ ഷോ.  കഥപറച്ചില്‍, അക്ഷരംഎഴുത്ത്, പാചകം, പുകവലി, മദ്യപാനം,കൂര്‍ക്കംവലി, തലോടല്‍, സ്വപ്നാടനം, കെട്ടിപ്പിടുത്തം, ശൌചം അങ്ങനെ എല്ലാമുണ്ട് മലായാളി  ഹൌസില്‍.. കേരളത്തിന്റെ മുന്‍ വിപ്ലവനായികയും നിലവില്‍ ഉമ്മന്‍ചാണ്ടിയുടെ മകളുമായ സിന്ധുജോയി തൊട്ട് സിനിമയെന്നാല്‍ കോപ്പിരാട്ടിയെന്ന് കരുതുന്ന സന്തോഷ് പണ്ടിറ്റുവരെ ഉണ്ട് മലയാളി ഹൌസില്‍. കൂട്ടത്തില്‍ ആണും പെണ്ണും കെട്ട വേറെയും ചിലര്‍... പരിപാടി ഹിറ്റായതോടെ ഷക്കീല സിനിമകള്‍ക്ക് വേണ്ടി പണ്ട് കൊട്ടകയില്‍ ക്യൂ നിന്നവര്‍  മലയാളി ഹൌസ് കാണാന്‍ ടിവിക്ക് മുന്നില്‍ കാത്തുകെട്ടികിടപ്പാണ്. ഷോ പുരോഗമിച്ചതോടെ പരിപാടിയുടെ അവതാരിക സിനിമ നടി “കിലുക്കം  രേവതി” ഭര്‍ത്താവിനെ പിരിച്ചുവിട്ടു സര്‍വതന്ത്ര സ്വതന്ത്രയായി. മലയാളി ഹൌസില്‍ ഇനി എന്തൊക്കെ സംഭവിക്കുമെന്നറിയാന്‍ ചാനല്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്അവാര്ഡ് സിനിമാനടിയുടെ ഓപ്പണ്‍ പ്രസവം മാതിരി ഒരു ഓപ്പണ്‍വേഴ്ചയാണ് ഒട്ടുമിക്ക പുരുഷ പ്രേക്ഷകരുടെയും മിനിമം പ്രതീക്ഷ.

പരിപാടിയുടെ വന്‍സ്വീകാര്യത കണക്കിലെടുത്തു മറ്റ് ചാനലുകളും ഇതേ വഴി സ്വീകരിക്കുമെന്ന് കരുതാം. പേര് “ലോകമ്മാണ്ട് ഹൌസ്” എന്നവുമ്പോള്‍ ഇപ്പോള്‍ ചാനലില്‍ കേറിയിരുന്നു ചര്‍ച്ചയെന്നും പറഞ്ഞു ബഹളമുണ്ടാക്കുന്നവര്‍ക്ക് ജനങ്ങുളുടെ മുന്നില്‍ പ്രശ്നങ്ങള്‍  അവതരിപ്പിക്കാന്‍ അവസരമായി, മധുസൂദന്‍ മേസ്തരിയുടെ വിപ്പ് ലംഘിക്കുന്നില്ലെന്നു മാത്രമല്ല കൂടുതല്‍ പേര്‍ പരിപാടി കാണുകയും ചെയ്യും.

കെ എ സോളമന്‍

Saturday 8 June 2013

ഷേണായ് കഥ – സോഷ്യലിസം

Photo: Open here for a magic world full of beautiful pictures..http://goo.gl/ppA9S

“ അച്ഛാ, അച്ഛാ, “ പുരയുടെ കോലായിയില്‍, തൂണില്‍ ചാരിയിരുന്നു ബീഡി വലിക്കുന്ന അച്ഛന്‍  ഷേണായിയെ ലിറ്റില്‍ ഷേണായ് വിളിച്ചു.
“എന്താടാ ?”
“അച്ഛന്‍ ബീഡി വലിക്കയാണല്ലേ, അമ്മ കാണണ്ട”

 അവള്‍ കണ്ടാല്‍ എന്താ ? സിഗരറ്റ് വാങ്ങി തരുമോ?, അതിരിക്കട്ടെ,നീ എന്തിനാ എന്നെവിളിച്ചത്”
“അതച്ചാ, ഈ സോഷ്യലിസം എന്നു വെച്ചാല്‍ എന്താ “
“ഒരുത്തനും അറിയാന്‍ പാടില്ലാത്ത കാര്യം എന്നോടു ചോദിച്ചാല്‍ ഞാന്‍ എങ്ങനെ പറയാനാ?, എന്നാലും ഞാന്‍ കേട്ടിട്ടുള്ളത് പറയാം “

എല്ലാ ജനങ്ങളെയും ഒരേപോലെ കണ്ടു ,ഒരേപോലെ അവര്‍ക്ക് വേണ്ടവസ്തുവകകള്‍  വീതിച്ചു നല്‍കുകയും ,മുതലാളി, തൊഴിലാളി ,ജാതി, മത വ്യത്യാസമില്ലാതെ എല്ലാവരും തുല്യരായി ജീവിക്കുകയും ചെയ്യുക എന്നതാണ് സോഷിയലിസം, അത് ഒരിക്കലും കാലഹരണപ്പെടുകയില്ലഎന്നാണ് വിശ്വാസം. കാലഹരണപ്പെടുമെന്ന് പറയുന്നവരെ   സാമ്രാജ്യത്വ -മുതലാളിതത്വത്തിന്ദാസ്യവേല ചെയ്യുന്നവര്‍എന്നു വിളിക്കാം “

“ഒടുക്കം പറഞ്ഞത് മനസ്സിലായില്ല.”

“ ഇതാണ് നിന്റെ കുഴപ്പം, എടാ ലിറ്റില്‍ , സോഷ്യലിസം ഒരിക്കലും മരിക്കില്ല .ഒരിക്കലും
നടക്കാത്ത, നടപ്പിലാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ കാലഹരണ പെടാതെ തന്നെ ഇരിക്കും.”

“ഒന്നു കൂടി എക്സ്പ്ലേയിന്‍ ചെയ്യൂ അച്ഛാ “

“നീ ഈ കഥ കേട്ടിട്ടുണ്ടോ? ഇല്ല കേള്‍ക്കാന്‍ വഴിയില്ല,

എടാ, ഔസേപ്പ്, ചേട്ടന്‍ മത്തായിയെ കണ്ടീട് പറഞ്ഞു
 ചേട്ടാ എനിക്കു പുറത്തിറങ്ങാന്‍ വയ്യ, കാലില്‍ വേദനയും നീരും, എന്റെ പശുവിനെ കൊണ്ടുപോയി ചേട്ടന്‍ രണ്ടാഴ്ച നോക്കണം, പാലുകറന്നു ചേട്ടന്‍ തന്നെ വീറ്റോ, എനിക്കു തല്‍ക്കാലം 500 രൂപ തന്നുസഹായിക്കണം”

അനിയന്റെ അപേക്ഷ കേട്ടു 500 രൂപ കൊടുത്തിട്ടു മത്തായി പശുവിനെയും കൊണ്ട് അയ്യാളുടെ വീട്ടിലോട്ട് പോയി.
ഏതാണ്ട് ഇതുപോലെ തന്നെ മാത്തന്‍ വക്കീല്‍ ചേട്ടന്‍ പോത്തന്‍ വക്കീലിനെ വിളിച്ചിട്ടു പറഞ്ഞു “ ചേട്ടാ ഞാന്‍ ഒരുമാസത്തേക്ക് ചെന്നയിലേക്ക് പോകുകയാണ്. മകളുടെ അഡ്മിഷന്‍ ശരിയാക്കണം.വേറെയും ഒന്നു രണ്ടു കാര്യങ്ങളുണ്ടു. ഇപ്പോള്‍ കോടതിയില്‍ വിചാരണ നടക്കുന്ന രണ്ടു കേസുകളും ചേട്ടന്‍ നേരിട്ടു വാദിക്കണം.കക്ഷികള്‍100 പതിനായിരം രൂപ  നാളെ തരും. ചേട്ടന്‍ 5000 രൂപ എനിക്കു തന്നാല്‍ മതി.”

പോത്തന്‍ വക്കീല്‍ അനിയന് 5000 രൂപ കൊടുത്തിട്ടു കേസ് രണ്ടും ഏറ്റെടുത്തു.

തമ്മില്‍ തല്ലായിരുന്നെങ്കിലും അനിയന്‍ അനില്‍ അംബാനി ചേട്ടന്‍ മുകേഷിനെ വിളിച്ചിട്ടു പറഞ്ഞു, എന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ടവറുകളെല്ലാം ചേട്ടനും ഉപയോഗിക്കാം. 12000കോടി രൂപ വാടകയിനത്തില്‍ തന്നാല്‍ മതി. ചേട്ടന്‍ ഇത് സമ്മതിക്കുകയും അനിയനു 12000കോടി കൊടുക്കകയും ചെയ്തു.

ഈ കഥയിലെ ഔസേപ്പും, മത്തായിയും, മാത്തനും പോത്തനും, അനിലും മുകേഷും ആവശ്യവസ്തുക്കളുടെ ഉപയോഗത്തിന്റെ കാര്യത്തില്‍ തുല്യരാണ്, കാരണം നമ്മുടെ രാജ്യം ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ആണ്.

ഞാന്‍ പറഞ്ഞില്ലേ ലിറ്റില്‍, സോഷ്യലിസം ഒരിക്കലും മരിക്കില്ല .ഒരിക്കലുംനടക്കാത്ത, നടപ്പിലാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ കാലഹരണ പെടാതെ,മരിക്കാതെ, തന്നെ ഇരിക്കും. സോഷ്യലിസം എന്തെന്ന് ഇപ്പോ മനസ്സിലായോ നിനക്ക്


-കെ എ സോളമന്‍