Monday, 3 June 2013

അംബേദ്കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു



ആലപ്പുഴ: ഭാരതീയ ഫോക് ലോര്‍ അക്കാദമിയുടെ അംബേദ്കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സിനിമാതാരം കല്‍പന കലാശ്രേഷ്ഠ പുരസ്‌കാരവും നൂറനാട് ഗ്രാമപ്പഞ്ചായത്തംഗം അഡ്വ.കെ.കെ.അനൂപ് അംബേദ്കര്‍ കര്‍മ്മശ്രേഷ്ഠ പുരസ്‌കാരവും ആധ്യാത്മിക പണ്ഡിതന്‍ സ്വാമി സായ്കുമാര്‍ തകഴി അംബേദ്കര്‍ ആചാര്യശ്രേഷ്ഠ പുരസ്‌കാരവും ലഹരിവിമോചക പ്രവര്‍ത്തകന്‍ ഡോ.ഷാഹിദ് അംബേദ്കര്‍ സദ്ഭാവന പുരസ്‌കാരവും ഡോ.ഹരികൃഷ്ണന്‍ യുവശ്രേഷ്ഠ പുരസ്‌കാരവും ഡോ. ഷിബു ജയരാജ് കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരവും നേടി. 

പ്രൊഫ.എന്‍.ഗോപിനാഥപിള്ള ചെയര്‍മാനും ബിനീഷ് ബോയ്, ജി.രമേശന്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. പുരസ്‌ക്കാര ജേതാക്കള്‍ക്ക് 11111 രൂപയുടെ കാഷ് അവാര്‍ഡും അംബേദ്കര്‍ മുദ്രയും പ്രശസ്തി പത്രവും സമ്മാനിക്കും. ജൂണ്‍ 29ന് മൂന്ന് മണിക്ക് ചടയംമുറി ഹാളില്‍ നടക്കുന്ന പുരസ്‌കാരദാന ചടങ്ങില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. പ്രൊഫ.എന്‍.ഗോപിനാഥപിള്ള അധ്യക്ഷനാവും

കമന്‍റ്: അവാര്ഡ് തുക 11111 രൂപ തീര്‍ത്തൂം കൊടുക്കുമോ, അതോ പിന്നെ തരാമെന്നു പറയുമോ? അവാര്‍ഡ് നല്കാന്‍ 5000 രൂപ പ്രോസസിങ് ഫീ ഉണ്ടെന്ന് കേള്‍ക്കുന്നത് നേരോ?ഉണ്ടെങ്കില്‍ അത് വളരെ മോശമാണ് ഗോപിനാഥപിള്ള സാറേ, സാറന്മാരുടെ സമൂഹത്തിനു തന്നെ നാണക്കേട്.
-കെ എ സോളമന്‍ 

No comments:

Post a Comment