Thursday, 20 June 2013

ഒത്തിരി ദമ്പതികള്‍, ഒരുപാടുമക്കള്‍ !

Photo
വാര്‍ത്തകള്‍ കേട്ടു ഞെട്ടുന്ന കാലമാണിത്. അരീപ്പറമ്പില്‍ പെരുംപാമ്പു പട്ടിയെ വിഴുങ്ങിയെന്നും പട്ടിപ്പ്രേമികളായ നാട്ടുകാര്‍ പാമ്പിന്‍റെ വായില്‍ നിന്നും പട്ടിയെ വലിച്ചൂരി എടുത്തെന്നും ഈ പ്രോസസ്സില്‍ പട്ടിയും പാമ്പും ചത്തുപോയെന്നും ഫോട്ടോസാഹിതമുള്ള വാര്‍ത്താകണ്ടു  രാമന്‍ നായര്‍ ഞെട്ടി. പ്രമുഖ പത്രങ്ങളില്‍ പ്രാമുഖ്യത്തോടെ കൊടുത്ത വാര്‍ത്ത തെറ്റാണെന്നു പിറ്റേ ദിവസം തിരുത്ത് കണ്ടപ്പോഴാണ് ഞെട്ടല്‍ അലപ്മെങ്കിലും കുറഞ്ഞത് . ഞെട്ടല്‍ പൂര്‍ണമായും മാറണമെങ്കില്‍ ഒന്നു രണ്ടു ദിവസംകൂടി കഴിയണം, തിരുത്തിയ വാര്‍ത്തയ്ക്ക് വീണ്ടും തിരുത്ത് വന്നെങ്കിലോ?

പട്ടി-പാമ്പു എപ്പിസോഡിനെക്കാള്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായി തോന്നിയത് ഒരു കോടതി വിധിയാണ്. ഉസ്ബക്കിസ്ഥാന്‍ കോടതിയോ താലിബാന്‍ കോടതിയോ ആണ് ഈ വിധി പ്രസ്താവിച്ച്ചതെങ്കില്‍ പോട്ടെന്നു വെയ്ക്കാം. മദ്രാസ് ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണന്റെ വിധിപ്രകാരം  പരസ്പരധാരണയോടെ സ്ത്രീയും പുരുഷനും  ലൈംഗികബെണ്ഡത്തില്‍ ഏര്‍പ്പെട്ടാല്‍ ഭാര്യ-ഭര്‍ത്താക്കന്‍മാരായി പരിഗണിക്കും. ഭാരതീയ സംസ്കാരവും വനിതാക്ഷേമവും സംരക്ഷിക്കാന്‍ ഈ വിധി കൂടിയേ തീരൂ –ജഡ്ജി. നിരീക്ഷിക്കുന്നു.

ഇന്ത്യയിലെ ജനസംഖ്യ 110 കോടി എന്നൊരു കണക്കുണ്ട്. പുതിയ സെന്‍സസ് കണക്കുകൂടി ചേര്‍ക്കുമ്പോള്‍ ചെറിയ വെത്യാസമുണ്ടാവാം  പക്ഷേ മദ്രാസ് ഹൈക്കോടതി വിധിയോടെ ഇന്ത്യയിലെ ദമ്പതികളുടെ എണ്ണം 200 കോടി കവിയും. പുരുഷന് ഒന്നില്‍കൂടി ഭാര്യമാരും സ്ത്രീക്കു ഒന്നില്‍ കൂടുതല്‍ ഭര്‍ത്താക്കന്‍മാരൂമുണ്ടെന്നാണ് സിനിമ-ടിവി സീരിയലുകളില്‍ ചിത്രീകരിക്കുന്നത്. ഈ സീരിയല്‍-സിനിമകളില്‍ കാണിക്കുന്നത് ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമല്ലെങ്കില്‍ എന്തിനവ അനുവദിക്കുന്നു?
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു ഭാര്യാഭര്‍ത്താക്കന്‍മാര്‍ ആവണമെങ്കില്‍ തെളിവുവേണം.. തെളിവില്ലാതെ കോടതികള്‍ക്ക് ഒന്നും ചെയ്യാനാവില്ല. ഏതൊക്കെ തെളിവുകളാണ് കോടതി സ്വീകരിക്കുകഎന്നതു ഇനിയും വ്യക്തമാക്കിയിട്ടില്ല  

പറവൂര്‍ പെണ്കുട്ടി എന്നൊരു പെണ്കുട്ടിയുണ്ട്. സൂര്യനെല്ലി പ്പെങ്കുട്ടിയെപ്പോലെ പ്രസിദ്ധയാണിവളും. പത്തു നാല്പതുപേരുടെഫോട്ടോ ഇവളുടെ മൊബൈലില്‍ ഉണ്ടെന്നും പറയുന്നു. പെങ്കുട്ടിയുടെ നടപ്ടിക്രമ മനുസരിച്ച് ക്ലൈന്ടുമായി ഫോട്ടോ ഷൂട്ടാണ് ആദ്യഇനം. ഇങ്ങനെ ഫോട്ടോയ്ക്ക് നിന്നുകൊടുത്തവന്ടെ എല്ലാം .മൊബൈല്‍ ചിത്രം തെളിവായി പ്രഖ്യാപിക്കുന്നപക്ഷം പെങ്കുട്ടിക്ക് ഒന്നില്‍ക്കൂടുതല്‍ പേരെ ഭര്‍ത്താവായി. സ്വീകരിക്കാം. ഇങ്ങനെ സ്വീകരിക്കപ്പെടുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് നിലവില്‍ ഭാര്യമാര്‍ ഉള്ളതിനാല്‍ ഇന്ത്യന്‍ ദമ്പതിമാരുടെ എണ്ണം 200 കോടി കവിയുമെന്നതിന് മറ്റുകണക്കിന്റെ ആവശ്യമില്ല.

നമുക്കൊരു  കേന്ദ്രമന്ത്രിയുണ്ടായിരുന്നു, പിന്നീട് ആന്ധ്രഗവര്‍ണറുമായി,  പേര് എന്‍ ഡി തീവാരി. തെലുങ്കാന സമരത്തിന്റെ പേരില്‍ ആന്ധ്ര കത്തിയെരിഞ്ഞപ്പോള്‍ ചീയര്‍ ഗേള്‍സുമായി ആന്ധ്ര ഭവനില്‍ വീണ വായിച്ച  വിദ്വാന്‍. ഇന്ത്യയിലെ ആദ്യത്തെ ജാരപിതാവു എന്ന നേട്ടംഇദ്ദേഹം  കൈവരിച്ചത് .ഡി എന്‍ എ ടെസ്റ്റിലൂടെയാണ്.

അപ്പോ പറഞ്ഞുവരുന്നത് ഇതാണ്. ഡി എന്‍ എ ടെസ്ട് നിലവില്‍ കോടതി സ്വീകരിക്കുന്ന ഒരു തെളിവാണ്. മദ്രാസ് ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ അഛനേത്, ഭര്‍ത്താവ് ആര് എന്നൊക്കെ തെളിയിക്കാന്‍ ഇതുവേണ്ടിവരും. വക്കീല്‍മാരുടെ ജോലിഭാരം കൂടുന്നതിനൊപ്പം അക്ഷയ കേന്ദ്രങ്ങളിലെ തിരക്കും വര്‍ദ്ധിക്കും.. ഡി എന്‍ എ ടെസ്ട് സെന്ററുകള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഒപ്പമാവുമ്പോള്‍ ആവശ്യക്കാരന് അവ കൂടുതല്‍ സൌകര്യപ്രദമായിരിക്കും.

ഒത്തിരി ദമ്പതികള്‍, ഒരുപാട് മക്കള്‍- സഭാപിതാക്കന്മാരുടെയും സമുദായനേതാക്കളുടെയും ആഗ്രഹത്തിന് അനുസരണമാണ് വിധി. പക്ഷേ കോടതി തിണ്ണയില്‍ നിന്നു ഇറങ്ങാന്‍ കഴിയാതെവരുന്നത് രാഷ്ട്രീയ പ്രമാണിമാര്‍ക്കും,പൌരമുഖ്യര്‍ക്കുമാണ്. കൂടുതല്‍ ഭാര്യമാരും മക്കളും  അതാണല്ലോ പലപ്രമാണിമാരുടെയും പ്രമാണിത്വത്തിന്റെ ലക്ഷണം.


-കേ എ സോളമന്‍ 

No comments:

Post a Comment