പനിമൂലം പണിച്ചു വിറക്കുകയായിരുന്നു രണ്ടാഴ്ചയായി കേരളം. ഇപ്പോ പനി മാറി, എല്ലാവരും പുതപ്പിനുപുറത്തു കടന്നു, സരിത എസ് നായരുടെയും അവരുടെ പല നായന്മാരില്‍ ഒരാളായ ബിജു രാധാകൃഷ്ണന്റെയും പിന്നാലേ കൂടിയിരിക്കുകയാണ്.
എത്രപേര്‍ പനിബാധിച്ചുമരിച്ചുവെന്ന് സര്ക്കാടരിന് കണക്കില്ല, എത്ര പേര്‍ ചികില്സയില്‍ ആണെന്നതിനും കണക്കില്ല. പ്രൈവറ്റ് ആശുപത്രിയില്‍ ചികില്സിക്കുന്നവര്‍ ഈ നാട്ടുകാര്‍ അല്ലാത്തത് കൊണ്ട് സര്ക്കാര്‍ അവരുടെ കണക്ക് അന്വേഷിക്കാറില്ല. ആകെയുള്ള കണക്ക് പ്രമുഖ പത്രങ്ങളുടെ ചരമകോളത്തില്‍ വരുന്നവരുടെ എണ്ണം മാത്രമാണ്. മരിച്ചവരുടെ ചിത്രം ചരമകോളത്തില്‍ കളര്‍ഫുള്‍ ആയതുകൊണ്ട് ജനത്തിന് മരിക്കാന്‍ വളരെ ആഗ്രഹമാണെന്ന് ആരോഗ്യവകുപ്പിലെ ഏതെങ്കിലും ഡപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്ട്് എഴുതിയെന്നും വരാം. പെണ്‍പിള്ളാരുടെ കോളേജില്‍ പഠിക്കാനെത്തിയ സകലകുട്ടികളെയും വിളിച്ച് നിര്ത്തി അവരുടെ “യുട്ട്രസ്” ലക്ഷ്യം വെച്ചു പുലഭ്യം പറഞ്ഞ താടിക്കാരന്‍ പ്രൊഫസ്സര്‍ ഋഷി തുല്യനാണെന്ന് റിപ്പോര്ട് എഴുതിയത് കോളേജ് വിദ്യാഭ്യാസ വകുപ്പിലെ ഒരു ഡപ്യൂട്ടി ഡയറക്ടര്‍ ആണ്. താടികണ്ടാല്‍ ഋഷിയാണെന്ന് തോന്നുക സ്വാഭാവികം ഋഷിമാര്‍ക്കെല്ലാംതാടിയുണ്ട്, അതുകൊണ്ടു താടിയുള്ളവരെല്ലാം ഋഷിമാരെന്നു ലോജിക്ക് , കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറും അവരുടെ ഒഫ്ഫീസും മറ്റു ഡപ്യൂട്ടി ഡയറക്ടര്‍മാരും തികച്ചും അനാവശ്യമാണെന്ന് പറയുന്നതു വെറുതെയല്ല.
സോളാര്‍ പാനല്‍ തട്ടിപ്പു കേസിലെ പെണ്‍പ്രതിയുമായി ഓഫിസ് സ്റ്റാഫ് അംഗങ്ങള്ക്കുാള്ള അടുത്തബന്ധം മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെ കുഴപ്പത്തില്‍ ചാടിച്ചു എന്നാണ് വാര്ത്ത . വാര്ത്തകള്‍ പെട്ടെന്നു മറിയുന്ന ഇയ്ക്കാലത്ത് മുഖ്യമന്ത്രിക്ക് തന്നെ ബന്ധമുണ്ടെന്ന വാര്ത്തയും വന്നുകൂടായ്കയില്ല.
മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പതിവിന്‍പടി പ്രതിപക്ഷത്തില്‍ നിന്നുയര്ന്നു കഴിഞ്ഞെങ്കിലും ശക്തിപ്രാപിക്കാനിടയില്ല. ആരെയെങ്കിലുംമൂന്നുപേരെ മറുകണ്ടം ചാടിച്ചു ഭരണം പിടിച്ചെടുത്താലും മുഖ്യമന്ത്രി ആരാകണമെന്ന മൂപ്പിളമതര്‍ക്കം നിലനില്ക്കുഞന്നതാണ് പ്രശ്നം. എങ്കിലും, പ്രതിയുമായി ബന്ധമുള്ള രണ്ടു പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളെ ജോലിയില്നില്‍ നിന്നു മാറ്റിനിര്ത്തി തലയൂരാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയിലേക്ക് വിരല്ചൂണ്ടുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലായിരിക്കും പ്രതിപക്ഷം.
സോളാര്‍ അഴിമതി എ.ഡി.ജി.പി അന്വേഷിച്ചാല്‍ പോരെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നത് കാണുമ്പോള്‍ അവര്ക്കും ഇതില്‍ പങ്കുണ്ടോ എന്നു സംശയിക്കണം. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരെ ശിക്ഷിച്ചത്തിന്റെ കണക്ക് വലുതായിട്ടൊന്നുമില്ല.
സോളാര്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സരിത എസ് നായരുമായി മുന്‍ മന്ത്രി ഗണേഷ്കുമാറിന് അവിഹിതബന്ധമുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. അങ്ങനെ ഒരു ബന്ധമില്ലെന്നാണ് പിള്ളയും മകനും ആണയിടുന്നത്. അച്ഛനോട് പറഞ്ഞിട്ടല്ലേ മകന്‍ അവിഹിതബന്ധത്തിന് പോകുന്നത്?
സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ പരാതിക്കാരായി എത്തിയ ചില പൊങ്ങന്മാരുണ്ട്. ജയിലിലും പുറത്തുമായി രണ്ടുപെറ്റ ഒരു പെണ്ണുംപിള്ള വന്നുചോദിച്ചപ്പോള്‍ ഇവന്മാര്‍ 40-ഉം 50-ഉം ലക്ഷംഎടുത്തുകൊടുത്തത് എന്തുകണ്ടിട്ടാണ്? മുഖ്യമന്ത്രിയുടെ ശിപാര്ശക്കത്ത് സരിത എസ് നായര്‍ തന്നെ കാണിച്ചെന്നാണ് ഒരുത്തന്റെ വെളിപ്പെടുത്തല്‍. ശുപാര്ശംകത്തെന്ന സാധനം സെക്യൂരിറ്റിപ്രെസ്സിലല്ലേ അടിക്കുന്നത്!
ഏറെ രസകരമായിട്ടുള്ളത് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നിലെ്ലന്ന കേന്ദ്ര മന്ത്രി എ കെ ആന്റണിയുടെ നിലപാടാണ്. തട്ടിപ്പ് പുറത്തറിഞ്ഞതിനെതുടര്ന്നു സര്ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ പ്രതികരിക്കുന്നതു ശരിയല്ല. ഇനി പ്രതികരിക്കണമെങ്കില്‍ മദാമ്മഗാന്ധിപറയണം. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി പദവിയില്‍ ഇടപെട്ടു പ്രതികരിച്ചതു അങ്ങനെയാണ്. അതോടെ കുള മാകാതെ അവശേഷിച്ച ഭാഗംകൂടി കുളമായി, പാവം ചെന്നിത്തല, താക്കോല് സ്ഥാനം സ്വപ്നം കണ്ടു മൌനവൃതത്തിലും.
കെ എ സോളമന്‍
No comments:
Post a Comment