Tuesday 30 April 2013

കാല് തിരുമ്മല്‍ ജാധിപത്യം


ജനാധിപത്യഭരണമാണ് കേരളത്തില്‍ എന്നാണ് വിശ്വാസം. തെരഞ്ഞെടു ക്കപ്പെട്ട എം എല്‍  എ മാര്‍ വേണം മന്ത്രിയെ തെരെഞ്ഞെടുക്കാന്‍. എന്നാല്‍ ഇവിടെ സമുദായ കക്ഷികളാണു ആരെ മന്ത്രിയാക്കണമെന്ന്  തീരുമാനിക്കുന്നത്. ഒരു ദിവസം നേരം വെളുക്കുമ്പോള്‍ പറയും ഗണേശന്‍ മന്ത്രി വേണ്ടെന്ന്. നേരം വൈകുമ്പോള്‍ പറയും ഗണേശന് വീണ്ടും മന്ത്രിയാകാമെന്ന്. വെളിവുകേടെന്നാണ് ഇതിനെ മിതമായ ഭാഷയില്‍ പറയേണ്ടത്.
കേരളയാത്ര നടത്തി ശരീരം സ്ലീമ്മാക്കുന്ന കെ പി സി സി പ്രസിഡെന്‍റ് പറയുന്നു എന്‍ എസ് എസിന്റെയും എസ് എന്‍ ഡി പി യുടെയും പ്രശനം പരിഹരിക്കുമെന്ന്. എന്താണിവരുടെ പ്രശ്നം. മുസ്ലിങ്ങള്ക്കും, ക്രിസ്തീയാനികള്‍ക്കും പട്ടിക ജാതി-വര്‍ഗങ്ങള്ക്കും ഇവിടെ പ്രശ്നമൊന്നുമില്ലേ.? ജാതിസംഘടനകളുടെ കാല് തിരുമ്മലല്ല ജനാധിപത്യം എന്നു നിലവിലെ ഭരണക്കാര്‍ക്ക് ആരാണ് പറഞ്ഞു കൊടുക്കുക?.

ജാതിക്കോമരങ്ങളുടെ സ്ഥാനാര്‍തഥികല്‍ക്ക് വേണ്ടി ഇനിയെങ്കിലും ജനം വോട്ട് ചെയ്യാതിരിക്കണം, അതിനുള്ള ബോധവല്‍ക്കരണമാണ് ആവശ്യമാ യിട്ടുള്ളത്.

കെ എ സോളമന്‍, 

Monday 29 April 2013

ഊര്‍ജതന്ത്രത്തിലെ മുന്‍ പ്രൊഫസര്‍ തെങ്ങുകയറ്റത്തിലും മാസ്റ്റര്‍



















കടക്കരപ്പള്ളി (ആലപ്പുഴ) എന്‍.എസ്.എസ്. കോളജുകളില്‍ 31 വര്‍ഷം ഊര്‍ജതന്ത്രം പഠിപ്പിച്ചിറങ്ങിയ 67 കാരനായ റിട്ട. പ്രൊഫസര്‍ ഇപ്പോള്‍ തെങ്ങുകയറ്റത്തിന്റെ മാസ്റ്റര്‍. തെങ്ങുകയറ്റം സ്വയം പഠിച്ചിട്ട് ഒരുവര്‍ഷമേ ആയിട്ടുള്ളൂവെങ്കിലും പരിശീലനം കിട്ടിയവരെ പിന്നിലാക്കാനുള്ള മിടുക്ക് നേടിക്കഴിഞ്ഞു ഇദ്ദേഹം. 

കടക്കരപ്പള്ളി ഒമ്പതാംവാര്‍ഡ് ചൈത്രത്തില്‍ പ്രൊഫ. എന്‍. ഗോപാലകൃഷ്ണന്‍ നായരാണ് വിശ്രമജീവിതത്തിനിടെ തെങ്ങുകയറ്റം ഹോബിയാക്കിയത്. 

ആവശ്യത്തിന് ആളെക്കിട്ടാതെ വന്നപ്പോഴാണ് തെങ്ങുകൃഷിയുള്ള ഇദ്ദേഹം യന്ത്രമുപയോഗിച്ച് തെങ്ങുകയറ്റം പഠിക്കണമെന്നാലോചിച്ചത്. തെങ്ങിന് ചെമ്പന്‍ചെല്ലിയുടെ ശല്യമുണ്ടായപ്പോള്‍ പിന്നീട് ഒന്നുമാലോചിച്ചില്ല.
തെങ്ങുകയറ്റം പഠിക്കാന്‍ നേരെ ചങ്ങാതിക്കൂട്ടത്തിലേക്ക് പോയി. പ്രായക്കൂടുതല്‍ പറഞ്ഞ് അവര്‍ തിരിച്ചയച്ചു. എങ്കില്‍, തെങ്ങുകയറ്റം പഠിച്ചിട്ടുതന്നെ ബാക്കി കാര്യമെന്നായി പ്രൊഫസര്‍. 
കടക്കരപ്പള്ളി കൃഷിഓഫീസുമായി ബന്ധപ്പെട്ട് 2500 രൂപ മുടക്കി യന്ത്രം വാങ്ങി. യന്ത്രമുപയോഗിച്ച് തെങ്ങുകയറുന്ന ഒരാളെ കണ്ടെത്തി കാര്യങ്ങള്‍ മനസ്സിലാക്കി. ചെല്ലിശല്യമുള്ള തെങ്ങിലേക്ക് കയറി സ്വയം പരിശീലനമാരംഭിച്ചു. ചെല്ലിയെ തുരത്തി. പരിശീലനവും തുടര്‍ന്നു. ഏത് വലിയ തെങ്ങിനെയും കാല്‍ക്കീഴിലാക്കാന്‍ ഇപ്പോള്‍ ഗോപാലകൃഷ്ണന്‍ നായര്‍ പ്രാപ്തനാണ്. 
വീട്ടുവളപ്പിലെ 70 തെങ്ങുകളില്‍ മിക്കതിലും ഇദ്ദേഹം കയറിയിട്ടുണ്ട്. പതിവ് തേങ്ങയിടീലിന് തൊഴിലാളിയെത്തന്നെയാണ് വിളിക്കുന്നത്. എന്നാല്‍, അത്യാവശ്യം വന്നാല്‍ സ്വയം കയറും. വിരുന്നുകാര്‍ വരുമ്പോള്‍ യന്ത്രമുപയോഗിച്ച് തെങ്ങില്‍ക്കയറി കരിക്കിട്ടുനല്‍കും.
തെങ്ങില്‍ കയറുന്നവരോട് സാറിന്റെ ഉപദേശം ഇത്രമാത്രം; 'മുകളിലേക്ക് കയറുമ്പോള്‍ താഴേക്ക് നോക്കരുത്'. 
101 കാരിയായ അമ്മ ജാനകിയമ്മയ്ക്കും ഭാര്യ കണ്ടമംഗലം സ്‌കൂളിലെ മുന്‍ പ്രഥമാധ്യാപിക ഉഷയ്ക്കും ഒപ്പം വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന ഈ മുന്‍ പ്രൊഫസര്‍ക്ക് എല്ലാ തൊഴിലും മഹത്ത്വമുള്ളതാണ്. 
അമേരിക്കയിലും ജര്‍മനിയിലുമുള്ള മക്കള്‍ ഇന്ദുവും ചിത്രയും അച്ഛന്റെ തെങ്ങുകയറ്റ മാഹാത്മ്യത്തെക്കുറിച്ച് അറിഞ്ഞുവരുന്നതേയുള്ളു. 


കമന്‍റ്:

റിട്ടയേഡ് ഊര്‍ജതന്ത്രം പ്രൊഫസ്സര്‍ തെങ്ങ്  കേറ്റം  തുടങ്ങിയ സ്ഥിതിക്ക് റിട്ടയേഡ് വേലന്‍ കോളേജില്‍ എത്തി ഊര്‍ജതന്ത്രം പഠിപ്പിക്കാന്‍ തുടങ്ങും

അതെന്തായാലും  അമേരിക്കയിലുള്ള മകള്‍ക്കും, ജര്‍മനിയില്‍ ഉള്ള മകള്‍ക്കും വന്നു നോക്കാനാവില്ല അച്ഛന്‍ തെങ്ങില്‍ നിന്നു വീണു നടുവൊടിഞ്ഞു കിടന്നാല്‍. . നൂറ്റൊന്നു വയസ്സായ അമ്മയ്ക്ക് ഒട്ടും നോക്കാനാവില്ല മകനെ. പാവം റിട്ടയേര്‍ഡ് ടീച്ചര് , അവര്‍ തന്നെ നോക്കേണ്ടി വരും ഒടുക്കം 


-കേ എ സോളമന്‍ 


Saturday 27 April 2013

എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നു – വി.എസ്


കൊച്ചി: എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചു. സമുദായം പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇരു സംഘടനകളും ശ്രമിക്കുന്നത്. ഇത് വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇരിങ്ങാലക്കുടയില്‍ നടന്‍ ഇന്നസെന്റിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ വി.എസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. സമദൂരം പറഞ്ഞ് വന്‍കിടക്കാരെ സഹായിക്കാനാണ് ഈ സംഘടനകള്‍ ശ്രമിക്കുന്നത്. ഭരിക്കുന്നവരെ വിരട്ടി കാര്യം നേടുന്നതിന് വേണ്ടിയാണ് എന്‍.എസ്.എസസും എസ്.എന്‍.ഡി.പിയും ഒന്നിച്ചതെന്നും വി.എസ് പറഞ്ഞു.
മതേതര ശക്തികള്‍ ഒറ്റക്കെട്ടായി ഇതിനെ ചെറുക്കും. സമദൂരം പറഞ്ഞ് വന്‍കിടക്കാരെ സഹായിക്കുകയാണ്. വര്‍ഗീയവാദികളുടെ കുപ്രചാരണം ഇനി വിലപ്പോവില്ല. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ ഈ രണ്ട് സമുദായ സംഘടനകളും പിന്തുണച്ചാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് വി.എസ് മറുപടി പറഞ്ഞില്ല.
കമന്‍റ്: ഉമ്മന്‍ ചാണ്ടിയും പിണറായിയും  ഒന്നും മിണ്ടാത്ത സ്ഥിതിക്കു ഇങ്ങനെ പറയാന്‍ ഒരാള്‍ വേണം. 
-കെ എ സോളമന്‍ 

എന്തിനാണ് ഈ എസ് എസ് എല്‍ സി ? - കെ എ സോളമന്‍


 Photo: Malayalam    Kerala       
                     
ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതിയ 94.17 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന്‌ അര്‍ഹത നേടി. അര്‍ഹത നേടിയെന്നെ പറയാവൂ, ജയിച്ചെന്നു പറഞ്ഞുകൂടാ, ജയിച്ചെന്നു പറഞ്ഞാല്‍ എഴുത്തും വയനയും അറിയേണ്ടേ ആവശ്യം വരും, പക്ഷേ അതില്ല . മാത്രമല്ല  ജയവും തോല്‍വിയും ആപേക്ഷികമെന്ന ഒരു കാരണവുമുണ്ട്. പണ്ട് കാലങ്ങളില്‍ പത്തു പ്രാവശ്യമെഴുതി തോറ്റവന്‍ എം എല്‍ എ യും മന്ത്രിയുമായിട്ടുണ്ട്. ഇപ്പോ കൂട്ടജയമായത് കൊണ്ട് എം എ ഇല്ലാത്തവന്‍ മന്ത്രിമാരില്‍ പോലുമില്ല.

ഇത്തവണ എസ് എസ് എല്‍ സി ക്കു റിക്കോഡ്‌ വിജയശതമാനമെന്നാണ് വിദ്യാഭ്യാസ മന്ത്രി റിസല്‍റ്റ് പ്രസിദ്ധീകരിച്ചു കൊണ്ടുപ്രഖ്യാപിച്ചത്. തന്റെ ഭരണ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നതിനൊപ്പം ഭൂരിപക്ഷ- ന്യൂനപക്ഷങ്ങളെ  സുഖിപ്പിക്കണമെന്ന ഉദ്ദേശ്യംകൂടിഉണ്ട്. എന്നാല്‍ ഭൂരിപക്ഷ സമുദായ നേതാക്കള്‍ ഇത് അംഗീകരിച്ച് കൊടുക്കുന്ന ലക്ഷണമില്ല. ന്യൂനപക്ഷ മന്ത്രിമാര്‍ ഭൂരിപക്ഷത്തെ ഭരിക്കുന്ന അവഹേളനപരമായ നടപടിയാണ് കേരളത്തില്‍ നടക്കുന്നതെന്ന് പെരുന്നയിലെ നായരീഴവ സംഗമ സ്ഥാനത്തു നിന്നു പ്രഖ്യാപനമുണ്ടായി. യഥാര്‍ത്ഥ ഭൂരിപക്ഷ മന്ത്രിയായി ഒരാള്‍ മാത്രമാണു ഉണ്ടായിരുന്നത്. ഭാര്യാ പീഡനത്തില്‍ കുറ്റാരോപിതനായി അദ്ദേഹം സ്വയം രാജി വെച്ചൊഴിഞെങ്കിലും അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കണമെന്ന് സമുദായ നേതാവ്. അതോടെ കീഴൂട് ബാലന്‍ പിള്ളയുടെ ഇരുമ്പ് രോഗം മൂര്‍ച്ഛിക്കുകയും ചെയ്തു.

ഇത്തവണ ഓള്‍പ്രൊമോഷന്‍ കിട്ടിയവര്‍ക്കായി രണ്ടു വര്ഷം കഴിയുമ്പോള്‍ ഒരു കൂട്ടക്കുരുതിയുണ്ട്, എന്‍ട്രന്‍സ് പരീക്ഷയെന്നാണ് അതിന്റെ പേര്. എസ് എസ് എല്‍ സിയും പ്ലസ് ടു വും പഠിച്ചു ജയിച്ചു ആഹ്ലാദിച്ചു വരുന്നവരുടെ പിടലി ഒടിക്കുന്നത് എണ്ട്രന്‍സിന്നാണ്.  എസ് എസ് എല്‍ സി ക്കു 94 വിജയ ശതമാനം നല്‍കുന്നവര്‍ എന്‍റ്റന്‍സിന് ഉയര്‍ന്നവിജയ ശതമാനം ആര്‍ക്കും വാഗ്ദാനം ചെയ്തിട്ടില്ല. എന്‍റ്റന്‍സ് പരീക്ഷയുടെ വിജയ ശതമാനം ഭരണ നിപുണതയുടെ ഭാഗമല്ല. എന്‍റ്റന്‍സ് ശതമാനം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുസ്ലിം ലീഗിനോ വകുപ്പ് മന്ത്രിക്കോ പ്രത്യേക  താല്പര്യമില്ല.

കുട്ടികളുടെ മാനസിക സംഘര്‍ഷം കുറക്കാനാണ് ഉയര്ന്ന വിജയശതമാനം. ഇങ്ങനെ മാനസിക സംഘര്‍ഷം കുറച്ചതിന്റെ ചെറിയ ഉദാഹരണമാണ് കേരള സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ ഒരു സപ്പ്ലിമെന്‍ററി പരീക്ഷയില്‍ കണ്ടത്.  . അഞ്ചു വര്ഷം മുമ്പ് നടന്ന എസ് എസ് എല്‍ സിക്ക് ഓള്‍ പ്രൊമോഷന്‍  ശേഷം  ഉപരിപഠനത്തിന് അര്‍ഹത നേടിയ 78 കുട്ടികള്‍ ഈയിടെ  ബി എസ് സി ഫിസിക്സ് സപ്പ്ലിമെന്‍ററി പരീക്ഷ എഴുതുകയുണ്ടായി. ആകെ 8 പേരാണ് വിജയിച്ചത്. വിജയശതമാനം വെറും 10.  ഇവര്‍ക്കാര്‍ക്കും മാനസിക സംഘര്‍ഷം ഇല്ലെന്നു തന്നെ പറയാം? പണ്ടായിരുന്നെങ്കില്‍ സപ്ലിമെന്‍ററി പരീക്ഷ എഴുതുന്ന മുഴവന്‍ പേരും വിജയിക്കുമായിരുന്നു.  പത്തിലും പ്ലസ്  ടു വിനും മുഴുവന്‍ പാസ് നാല്‍കാതെ രണ്ടക്ഷരം പഠിപ്പിച്ചു വിട്ടിരുന്നെങ്കില്‍ ഈ ദുരന്തം സംഭവിക്കുമായിരുന്നോ എന്നു ആരെങ്കിലും ചോദിച്ചാല്‍ അതിനൊന്നും മറുപടി പറയാന്‍ നേരമില്ല.

861 സ്‌കൂളുകള്‍ നൂറ്‌ ശതമാനം വിജയം നേടിയെന്നാണ് കണക്ക്. ഇവിടങ്ങളിലെ എത്രകുട്ടികള്‍ക്ക് നന്നായി വായിക്കാനും എഴുതാനും അറിയാം എന്നത് ആര്‍ക്കും നിശ്ചയമില്ല ഉയര്ന്ന വിജയശതമാനത്തില്‍ ഊറ്റം കൊളളുകയും  ഒന്നിന്നും കൊള്ളാത്തവരെ സൃഷ്ടിച്ചെടുക്കയും ചെയ്താലേ രാഷ്ട്രീയ കക്ഷികള്‍ക്ക് നിലനില്‍പ്പുള്ളൂ.  നിലവിലെ സ്കൂള്‍ വിദ്യാഭ്യാസം എന്നത് കഴുതകളെ സൃഷ്ടിക്കുന്ന ഏര്‍പ്പാടാണെന്നത് കഴുതകള്‍ക്ക് മനസ്സിലാകണമെന്നില്ല.
കെ പി സി സി പ്രസിഡണ്ട് രമേഷ് ചെന്നിത്തല കേരള യാത്രയില്‍ നടന്നു നടന്നു ശരീരം നേര്‍പ്പിച്ചെടുത്തു.  ഇനി കവിളുകളും ഒന്നു ഒട്ടിക്കിട്ടണം അതിനായി യാത്ര തുടരുകയാണ്. 

ഇതുകണ്ട് ആസൂയപ്പെട്ടു മഹാകവി ജി എസ് എസ് എല്‍ സിക്ക് 100 ശതമാനം വിജയം നേടിയ സ്കൂളുകള്‍ സന്ദര്‍ശിച്ചു അദ്ധ്യാപകരെയും വിദ്യാര്‍ഥികളെയും സന്ദര്‍ശിച്ചു അനുമോദിക്കുകയാണ്. അദ്ദേഹം ചെല്ലുംപോള് “ ആടു കിടന്ന പാട്ടില്‍ പൂട” പോലും ഇല്ലാത്ത അവസ്ഥയാണ്. ആരും സ്വീകരിക്കാനില്ല. ഒന്നു രണ്ടു കെ എസ് ടി എ നേതാക്കള്‍ ഉണ്ടാകേണ്ടതാണ്. അവധിക്കാലമായതിനാല്‍ അവരും ഹോളിഡേ ആഘോഷികാന്‍ വിദേശത്താണ്.

സ്കൂളില്‍ ചെന്നപ്പോഴാണ് മഹാകവിക്ക് ഒരുകാര്യം  ബോധ്യമായത്, എല്ലാ സ്കൂളുകള്‍ക്കും 100 ശതാനം വിജയം! അതുകൊണ്ടു അനുമോദനം ഈ വിധം തുടര്‍ന്നാല്‍ അടുത്ത പരീക്ഷകഴിഞ്ഞാലും അനുമോദിച്ചു തീരില്ല. അതുകൊണ്ടു ഒരുകവിത എഴുതാമെന്നു വിചാരിച്ചു, ആരാണ് നീ ഒബാമ “ എന്ന മട്ടില്‍ “എന്തിനാണ്  ഈ എസ് എസ് എല്‍ സി?”എന്ന കവിത. . നിലവില്‍ സഹകരണ മന്ത്രി അല്ലാത്തതിനാല്‍  കണ്‍സ്യുമാര്‍ ഫെഡ് വഴി കവിതയുടെ കോപ്പി വിതരണം ചെയ്യാന്‍ പ്രയാസമുണ്ട്. അതുകൊണ്ട് ഫോട്ടോസ്റ്റാറ്റ് കോപ്പി സ്കൂള്‍ ഹെഡ്മാസ്റ്റര്മാര് എം എല്‍ എ ഓഫീസില്‍  നേരിട്ടെത്തി കൈപ്പറ്റേണ്ടതാണെന്നു അറിയിപ്പു നല്കും .   

-കെ എ സോളമന്‍

Thursday 25 April 2013

മഹാതരികിട യൂണിവേഴ്സിറ്റി!



സംസ്ഥാനത്തെ പ്രൈമറി വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ച ആദ്യം മനസ്സിലാക്കിയ വിദ്യാഭ്യാസ മന്ത്രി അന്തരിച്ച ടി.എം.ജേക്കബ്ബാണ്‌. അദ്ദേഹത്തിന്റെ മകള്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവളുടെ പുസ്തകം മറിച്ചു നോക്കി. “റാകിപ്പറക്കുന്ന ചെമ്പരുന്ത്‌” പോലുള്ള അനാവശ്യങ്ങള്‍ പാഠപുസ്തകങ്ങളില്‍ എഴുതിവെച്ചിരിക്കുന്നത്‌ കണ്ട്‌ അദ്ദേഹം അരിശം കൊള്ളുകയും സിലബസ്‌ പരിഷ്ക്കരണത്തിന്‌ ഉത്തരവിടുകയും ചെയ്തു. കൂട്ടത്തില്‍ അദ്ദേഹം കൈക്കൊണ്ട സുപ്രധാന തീരുമാനമാണ്‌ കോട്ടയം യൂണിവേഴ്സിറ്റിയുടെ സ്ഥാപനം.

യൂണിവേഴ്സിറ്റിയുടെ ആദ്യനാമമാണ്‌ ഗാന്ധിജി യൂണിവേഴ്സിറ്റി. പിന്നീടാണ്‌ ബോധ്യമായത്‌ ഗാന്ധിക്ക്‌ ഗമ പോരാ എന്ന്‌. ആന്റണിജി, ജോസഫ്ജി, പണിക്കര്‍ജി, പിള്ളജി, ചെന്നിത്തലജി തുടങ്ങി എല്ലാ ഖദര്‍വാലകള്‍ക്കും ‘ജി’യുള്ളതിനാല്‍ ‘ഗാന്ധിജി’ വെട്ടി മഹാത്മാഗാന്ധിയാക്കി. അങ്ങനെ യൂണിവേഴ്സിറ്റിയുടെ പേര്‌ ‘മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഓഫ്‌ കോത്തായം” എന്നാക്കി. കോട്ടയം എന്നത്‌ സായിപ്പിന്‌ ‘കോത്തായം’ എന്നേ വായിക്കാനറിയൂ. ഇന്നിപ്പോള്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയെ വീണ്ടും നാമകരണം ചെയ്യേണ്ട അവസ്ഥയിലാണ്‌. മഹാതരികിട യൂണിവേഴ്സിറ്റി, കോത്തായം. അതിനുമാത്രം വെകിളിത്തരങ്ങളാണ്‌ അവിടെ അരങ്ങേറുന്നത്‌.

‘മഹാത്മാഗാന്ധി വധം’ ആട്ടക്കഥ ഇത്രനാളും അവിടെ ആട്ടിക്കൊണ്ടിരുന്നത്‌ പേരില്‍ ‘ഗുരുക്കള്‍’ ഉള്ള ഒരു വിസിയും അദ്ദേഹത്തിന്റെ സാമന്തന്‍ രജിസ്ട്രാറും കൂടിയായിരുന്നു. വിദ്യാഭ്യാസമന്ത്രി രണ്ടാം മുണ്ടശ്ശേരിയുടെ അനുഗ്രഹം ഉണ്ടായിരുന്നതിനാല്‍ യാതൊരുവിധ പ്രവര്‍ത്തന തടസ്സവും ഇല്ലായിരുന്നു. ഒരു സമാന്തര സര്‍ക്കാര്‌ തന്നെയായിരുന്നു അന്ന്‌ യൂണിവേഴ്സിറ്റി. കോളേജ്‌ അധ്യാപക നിയമനത്തിന്‌ 22 വയസ്സുമതിയെന്ന്‌ സര്‍ക്കാര്‍ നിയമം ഉള്ളപ്പോള്‍ ഈ യൂണിവേഴ്സിറ്റിയില്‍നിന്ന്‌ അംഗീകാരം കിട്ടണമെങ്കില്‍ 23 വയസ്സുവേണം. കൂട്ടത്തില്‍ രജിസ്ട്രാറുടെ തിണ്ണ കുറെ ദിവസം നിരങ്ങുകയുംവേണം. അംഗീകാരം കിട്ടുന്നതിന്‌ കൈമടക്കുണ്ടായിരുന്നോ എന്ന്‌ ചോദിച്ചാല്‍ അത്‌ കൊടുത്തവര്‍ക്ക്‌ മാത്രമേ പറയാന്‍ അറിയൂ. അതെന്തായാലും പുതിയ വൈസ്‌ ചാന്‍സലറും പുതിയ സിന്‍ഡിക്കേറ്റും വന്നതോടെ യൂണിവേഴ്സിറ്റിയിലെ രജിസ്ട്രാര്‍ ഭരണം അവസാനിച്ചു.

സര്‍വകലാശാലയെ ‘സെന്റര്‍ ഓഫ്‌ എക്സലന്‍സ്‌’ ആക്കാന്‍ ദൃഢനിശ്ചയമെടുത്താണ്‌ പുതിയ വിസി ആസനസ്ഥനായത്‌. എന്നാല്‍ ഉടന്‍ തന്നെ യൂണിവേഴ്സിറ്റി “സെന്റര്‍ ഓഫ്‌ വേലകളി” ആയി മാറി. വിസിക്കും രജിസ്ട്രാര്‍ക്കും കോടതി തിണ്ണയില്‍നിന്ന്‌ ഇറങ്ങാന്‍ നേരമില്ല. യൂണിവേഴ്സിറ്റി ഗേറ്റിന്റെ ഉള്‍പ്പെടെ മുഴുവന്‍ താക്കോലുകളും വൈസ്‌ ചാന്‍സലര്‍ ബാഗില്‍ ഇട്ട്‌ ബാഗ്‌ കക്ഷത്ത്‌ വെച്ച്‌ നടപ്പാണ്‌.

ചുമട്ടുതൊഴിലാളി യോഗത്തില്‍ ‘ആഗോള അധിനിവേശത്തെ’ക്കുറിച്ച്‌ സെമിനാര്‍ നടത്തുന്ന മുന്‍ വൈസ്‌ ചാന്‍സലര്‍ക്ക്‌ ഉണ്ണിയുടെ ബിഎ, എംഎ ഡിഗ്രികളുടെ സാധു തയെക്കുറിച്ച്‌ ഒരു സംശയവുമില്ലായിരുന്നു. റഷ്യന്‍ സന്ദര്‍ശനത്തില്‍ റഷ്യന്‍ യുവതികളുടെ ധീരതകണ്ട്‌ അമ്പരന്ന അദ്ദേഹം കേരള യുവതികളുടെ ദയനീയാവസ്ഥയില്‍ ആകുലനാകുകയും ചെയ്തപ്പോള്‍ രജിസ്ട്രാര്‍ ഉണ്ണി എസ്‌എസ്‌എല്‍സി, പ്രീഡിഗ്രി (ഫ്രീഡിഗ്രി?) ബിഎ, എംഎയെല്ലാം ഒറ്റയിരുപ്പിന്‌ എഴുതി എടുത്തകാര്യം ശ്രദ്ധിച്ചില്ല.

പുതിയ സിന്‍ഡിക്കേറ്റും വൈസ്ചാന്‍സലറും ചേര്‍ന്ന്‌ രജിസ്ട്രാറുടെ മാര്‍ക്ക്ലിസ്റ്റും ഡിഗ്രിയും ‘വെരിഫൈ’ ചെയ്യാന്‍ തുടങ്ങിയതാണ്‌ കുഴപ്പമായത്‌. സര്‍ട്ടിഫിക്കറ്റില്‍ തീയതിയും മാര്‍ക്കും ചേര്‍ന്നിരിക്കുന്ന ഭാഗം ചിതലെടുത്തുപോയിരിക്കുന്നു. തുടര്‍ന്ന്‌ വിസി അകത്തും രജിസ്ട്രാര്‍ പുറത്തുമായി ‘ആട്ടക്കഥ’ കോടതി രംഗത്തോടെ ക്ലൈമാക്സിലെത്തി.

ഗണേഷ്‌-യാമിനി പീഡനപര്‍വം കെട്ടടങ്ങിയതോടെ വിഷമിച്ചിരിക്കുകയായിരുന്നു ചാനലുകളിലെ കോല്‍ക്കളിക്കാര്‍. ആരോമല്‍-അരിങ്ങോടര്‍ തര്‍ക്കം മാതിരി ജോര്‍ജ്‌-ഉണ്ണി പോര്‌ മുറുകിയതോടെ കോല്‍ക്കളി മേളം സര്‍വ്വകലാശാല മുറ്റത്തേക്ക്‌ മാറ്റി.

കെ.എ.സോളമന്‍

Wednesday 24 April 2013

കഴുതകള്‍ക്കായി ഉയര്ന്നവിജയശതമാനം

Photo: I love kerala

ഇത്തവണ എസ്‌എസ്‌എല്സി  പരീക്ഷയെഴുതിയ 94.17 ശതമാനം വിദ്യാര്ഥി‌കള്‍ ഉപരിപഠനത്തിന്‌ അര്ഹത നേടി. ഇവര്‍ ജയിച്ചെന്നു പറഞ്ഞുകൂടാ, ജയവും തോല്‍വിയും ആപേക്ഷികമെന്നതാണ് കാരണം. ഇത്തവണ റിക്കോഡ്‌ വിജയശതമാനമെന്നാണ് പറയുന്നത്. ആരുടെ ഭരണനേട്ടമാണ്, ആരെ സുഖിപ്പിക്കാന്‍ വേണ്ടിയാണ് ഈ കനത്ത റിസല്ട്?  രണ്ടു വര്ഷം കഴിയുമ്പോള്‍ ഒരു കൂട്ടക്കുരുതിയുണ്ട്, എന്ട്ര്ന്സ് പരീക്ഷയെന്നാണ് അതിന്റെ പേര്. എസ് എസ് എല്‍ സി ക്കു 94 വിജയ ശതമാനം നല്കു്ന്നവര്‍ എന്തുകൊണ്ട് എന്റ്റ്ന്സിലന് ഉയര്ന്ന വിജയ ശതമാനം നല്കുന്നില്ല?
കുട്ടികളുടെ മാനസിക സംഘര്ഷം് കുറക്കാനാണ് ഉയര്ന്ന വിജയശതമാനമെങ്കില്‍ ഒരു ചെറിയ ഉദാഹരണം പറയാം. അഞ്ചു വര്ഷം മുമ്പ് നടന്ന എസ് എസ് എല്‍ സിക്ക്ശേഷം  ഉപരിപഠനത്തിനു അര്ഹംത നേടിയ 78 കുട്ടികള്‍ ഈയിടെ  ബി എസ് സി ഫിസിക്സ് സപ്പ്ലിമെന്ററി പരീക്ഷ എഴുതുകയുണ്ടായി. ആകെ 8 പേരാണ് വിജയിച്ചത്. ഇവര്ക്കാര്ക്കും മാനസിക സംഘര്ഷം  ഇല്ലേ? പത്തിലും പ്ലസ്  ടു വിനും മുഴുവന്‍ പാസ് നാല്കാതെ രണ്ടക്ഷരം പഠിപ്പിച്ചു വിട്ടിരുന്നെങ്കില്‍ ഈ ദുരന്തം സംഭവിക്കുമായിരുന്നോ?

861 സ്‌കൂളുകള്‍ നൂറ്‌ ശതമാനം വിജയം നേടിയെന്നാണ് കണക്ക്. ഇവിടങ്ങളിലെ എത്രകുട്ടികള്ക്ക്ന നന്നായി വായിക്കാനും എഴുതാനും അറിയാം? ഉയര്ന്ന വിജയശതമാനത്തില്‍ ഊറ്റം കൊള്ളാതെ ഭേദപ്പെട്ട  നിലവാരത്തില്‍ കുട്ടികളെ പഠിപ്പിച്ചെടുക്കണം. ഉയര്ന്ന വിജയശതമാനം ഒന്നിന്നും കൊള്ളാത്തവരെ സൃഷ്ടിക്കാനെ ഉതകൂ. മാനസിക സംഘര്ഷം ഒറ്റയടിക്ക് നല്കുയന്നതിന് പകരം.കുറേശ്ശെ നലുന്നതാണ് നല്ലത്. സ്കൂള്‍ വിദ്യാഭ്യാസം എന്നത് കഴുതകളെ സൃഷ്ടിക്കുന്ന ഏര്പ്പാ്ടാക്കുന്നത് അവസാനിപ്പിക്കണം.

-കെ എ സോളമന്‍

സ്‌റ്റിക്കര്‍ നല്‍കണം


മംഗളം ദിനപ്പത്രം Story Dated: Wednesday, April 24, 2013 06:46

കഞ്ഞിക്കുഴിയില്‍നിന്ന്‌ ചേര്‍ത്തല 11-ാം െമെലിലേക്കു ദിവസം രണ്ടുപ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്ന െബെക്കുകാരനാണ്‌ ഞാന്‍. നാലു കിലോമീറ്റര്‍ വരുന്ന ദൂരം ഇപ്പോള്‍ സഞ്ചരിക്കാന്‍ ഒരു മണിക്കൂര്‍ വേണം. രണ്ടു സെറ്റു വാഹന പരിശോധകരാണ്‌ വഴിയില്‍- ഒന്നു ട്രാഫിക്‌ പോലീസ്‌, രണ്ടു സാദാ പോലീസ്‌. ഒരു കൂട്ടര്‍ ഹെല്‍മറ്റു മാത്രം പരിശോധിക്കുമെങ്കില്‍ മറ്റേക്കൂട്ടര്‍ ഹെല്‍മറ്റുതൊട്ട്‌ അണ്ടര്‍വെയര്‍ വരെ പരിശോധിക്കും. സംസ്‌ഥാനത്തെ മറ്റെല്ലാ കുറ്റകൃത്യങ്ങളും ഉഛാടനം ചെയ്‌ത സ്‌ഥിതിക്ക്‌ െബെക്കുകാരെ കുറ്റവിമുക്‌തരാക്കുകയാണ്‌ ലക്ഷ്യം. െബെക്കുകാരില്‍നിന്ന്‌ ഈ വര്‍ഷം ഇതിനകം 22 കോടി പിഴിഞ്ഞു. 200 കോടിയാക്കാന്‍ ഇത്തരം പിഴിച്ചില്‍ തുടര്‍ന്നേ പറ്റൂ.
ഒരപേക്ഷയുണ്ട്‌. അത്യാവശ്യത്തിനു യാത്ര ചെയ്യുന്നവരെ ദിവസവും പീഡിപ്പിക്കരുത്‌. അതുകൊണ്ട്‌ ഒന്നു പരിശോധിച്ചാല്‍ ഒരു സ്‌റ്റിക്കര്‍ നല്‍കുക. അതു ഹെല്‍മറ്റിലോ നെറ്റിയിലോ ഒട്ടിച്ചുകൊണ്ടു വാഹനമോടിക്കാം, തുടര്‍പീഡനം ഒഴിവായിക്കിട്ടുമെങ്കില്‍.
*-കെ.എ. സോളമന്‍,

Tuesday 23 April 2013

ഗണേഷിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണം: എന്‍.എസ്.എസ്‌



ചങ്ങനാശ്ശേരി: സംസ്ഥാന മന്ത്രിസഭയിലേക്ക് പുതിയൊരു മന്ത്രിയെ പരിഗണിക്കുന്നുണ്ടെങ്കില്‍ ഗണേഷ്‌കുമാറിനെ തന്നെ പരിഗണിക്കണമെന്ന് എന്‍.എസ്.എസ് ആവശ്യപ്പെട്ടു. ഗണേഷിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ മുന്‍കൈയെടുക്കണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ഗണേഷ് വീണ്ടും മന്ത്രിയാകണമെന്നാണ് എന്‍.എസ്.എസ്സിന്റെ ആഗ്രഹം. ഗണേഷിന്റെ നിരപരാധിത്വം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

Comment : അപ്പോ ബാലന്‍ പിള്ളയെ കൈവിട്ടോ? യാമിനിയ്ക്ക് ഗണേശന്‍ കൊടുക്കാമെന്നു പറഞ്ഞ കോടികള്‍ ഇനി കൊടുക്കേണ്ടെന്നും പറഞ്ഞുകളയുമോ?
-കെ എ സോളമന്‍

Sunday 21 April 2013

പ്രശസ്ത ഗണിത ശാസ്ത്രജ്ഞ ശകുന്തളാ ദേവി അന്തരിച്ചു



ബാംഗ്ലൂര്‍: പ്രശസ്ത ഗണിതശാസ്ത്രജ്ഞയും ജ്യോതിഷപണ്ഡിതയുമായ ശകുന്തളാ ദേവി (84) അന്തരിച്ചു. ബാംഗ്ലൂരിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

'മനുഷ്യ കമ്പ്യൂട്ടര്‍' എന്നാണ് ശകുന്തളാ ദേവിയെ വിളിക്കുന്നത്. കമ്പ്യൂട്ടറിന്റെ വേഗത്തില്‍ കണക്കുകള്‍ ചെയ്ത് ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്.

1980 ജൂണ്‍ 13 ന് ലണ്ടനിലെ ഇമ്പീരിയല്‍ കോളജില്‍ വിദഗ്ധരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് രണ്ട് പതിമൂന്നക്ക സംഖ്യകളുടെ ഗുണനഫലം വെറും ഇരുപത്തിയെട്ടു സെക്കന്റുകള്‍ കൊണ്ട് പൂര്‍ത്തിയാക്കി. ഈ സംഭവമാണ് ഗിന്നസ് ബുക്കില്‍ ഇടംനേടിയത്.
Comment: Great loss to world of Mathematics and India.
-K A Solaman 

Saturday 20 April 2013

ഡോ.സണ്ണി തിരിച്ചുവരുന്നു; ലാല്‍-പ്രിയന്‍ ടീം വീണ്ടും ഒന്നിക്കുന്നു



മോഹന്‍ലാല്‍ -പ്രിയദര്‍ശന്‍ ടീം വീണ്ടും ഒന്നിക്കുന്നു. 'മണിച്ചിത്രത്താഴ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ഡോ.സണ്ണി എന്ന കഥാപാത്രമായി ലാല്‍ ഈ ചിത്രത്തില്‍ വീണ്ടും എത്തുന്നു എന്നതാണ് മുഖ്യ സവിശേഷത. സെവന്‍ആര്‍ട്ട്‌സ് നിര്‍മിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. മറ്റു വിശദാശംങ്ങളും അറിവായിട്ടില്ല. 21 വര്‍ഷം മുമ്പ് 1992-ല്‍ പുറത്തിറങ്ങിയ 'മണിച്ചിത്രത്താഴ്' ഒരു ട്രെന്‍ഡ്‌സെറ്ററായിരുന്നു. ഇതിലെ പലതലങ്ങളിലായി വികസിക്കുന്ന ഡോ.സണ്ണി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സംവിധായകന്‍ ഫാസിലടക്കമുള്ള മണിച്ചിത്രത്താഴിന്റെ ശില്പികളുടെ അനുഗ്രഹാശിസ്സുകളോടെയാണ് പുതിയ ചിത്രം തുടങ്ങുന്നതെന്ന് മോഹന്‍ലാലും പ്രിയദര്‍ശനും അറിയിച്ചു. 2012-ല്‍ പുറത്തിറങ്ങിയ 'അറബീം ഒട്ടകോം മാധവന്‍നായരും -ഒരു മരുഭൂമിക്കഥ' എന്ന ചിത്രത്തിലാണ് ഇതിനു മുമ്പ് ലാലും -പ്രിയനും ഒന്നിച്ചത്.
കമന്‍റ്: മറ്റെയാളുണ്ടല്ലോ, എന്താപേര്, തിലകന്റെ ലാടവൈദ്യന്‍, ഇനി തിരിച്ചു വരില്ല!
-കെ എ സോളമന്‍ 

Thursday 18 April 2013

ആലപ്പുഴ രൂപതാ മുന്‍ ബിഷപ്പ് ഡോ. പീറ്റര്‍ ചേനപ്പറമ്പില്‍ കാലംചെയ്തു



ആലപ്പുഴ: ആലപ്പുഴ രൂപതാ മുന്‍ ബിഷപ്പ് ഡോ. പീറ്റര്‍ ചേനപ്പറമ്പില്‍ (83) കാലംചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെ 7.10 ന് എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം. കബറടക്കം നാളെ ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രലില്‍ നടക്കും.

ആലപ്പുഴ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായിരുന്നു ഡോ. ചേനപ്പറമ്പില്‍ . 1984 മുതല്‍ 2001 വരെ അദ്ദേഹം രൂപതയെ നയിച്ചു. ആദ്യബിഷപ്പ് ഡോ മൈക്കിള്‍ ആറാട്ടുകുളം വിരമിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം സ്ഥാനമേറ്റത്.

തുറവൂര്‍ മനക്കോടം ചേനപ്പറമ്പില്‍ മൈക്കിളിന്റെയും ജോസഫൈന്റെയും മകനായി 1929 ഡിസംബര്‍ എട്ടിനാണ് അദ്ദേഹം ജനിച്ചത്. 1956 ജൂണ്‍ ഒന്നിന് പുണെയിലെ സെന്റ് വിന്‍സെന്റ്‌സ് പള്ളിയില്‍ ബിഷപ് റോഡ്രിഗ്‌സില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു.

Comment: Bishop with vision and breadth of imagination. My heartfelt condolence
-K A Solaman 

Wednesday 17 April 2013

ആമേന് സ്തുതി



അടയാളങ്ങളും അത്ഭതങ്ങളും കണ്ടുവെങ്കില്‍ മത്രമേ നിങ്ങള്‍ വിശ്വസിക്കുകയുള്ളൂ (യോഹന്നാന്‍ 4:48) 

ഈ തിരുവചനത്തോടെയാണ് ആമേന്‍ സിനിമ തുടങ്ങുന്നത്. ന്യൂജനറേഷന്‍ സിനിമയെ പ്രണയിച്ചു തുടങ്ങിയ മലയാളിക്ക് മുന്നിലേക്ക് പുതുതലമുറക്കാരനായ ലിജോ ജോസ് പെല്ലിശ്ശേരി ആമേനുമായെത്തുമ്പോള്‍ ബിഗ്സ്രീകീനില്‍ നിങ്ങളെ കാത്തിരിക്കുന്നത് അമ്പരപ്പിക്കുന്ന അത്ഭുതക്കാഴ്ചകളും വിശ്വാസം സംബന്ധിച്ച ചില അടയാളങ്ങളുമാണ്. 

നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം, അതികാലത്ത് എഴുന്നേറ്റു മുന്തിരിതോട്ടങ്ങളില്‍ പോയി മുന്തിരി വള്ളി തളിര്‍ത്തു പൂവിടുകയും, മാതളനാരകം പൂക്കുകയും ചെയ്‌തോ എന്ന് നോക്കാം, അവിടെ വച്ച് ഞാന്‍ നിനക്കെന്റെ പ്രേമം നല്‍കാം(ഉത്തമഗീതം)
 


മലയാളിക്ക് പ്രണയത്തിന്റെ അനുഭൂതി പകര്‍ന്ന അനശ്വരപ്രണയകാവ്യം നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ സിനിമയില്‍ സോളമന്‍(മോഹന്‍ലാല്‍) സോഫിയോട്(ശാരി) തന്റെ പ്രണയം പറയുന്നത് ഉത്തമഗീതത്തിലെ ഈ വാക്യത്തിലൂടെയാണ്. ആമേനിലേക്കെത്തുമ്പോള്‍ അവിടെയും നിങ്ങള്‍ക്ക് കഥാനായകനായി ഒരു സോളമനുണ്ട്. ഇവിടെ സോളമനോട്(ഫഹദ് ഫാസില്‍) പ്രണയിനിയായ ശോശന്നയാണ്(സ്വാതി) തന്റെ പ്രണയം അറിയിക്കാന്‍ ബൈബിള്‍ വാക്യങ്ങള്‍ കടമെടുക്കുന്നത
ക്കം 

Comment: ആമേന്‍ കണ്ടു.60 രൂപ പോയെങ്കിലും കുറെ തെറി പഠിച്ചു. കൃസ്ത്യാനികള്‍ അറുവഷളന്മാരും കള്ളുകുടിയന്‍മാരു മാണെന്ന് മനസ്സിലായി. അധോവായുവിന്റെ ആപ്പ്ലിക്കേഷന്‍ സിനിമിയില്‍ വ്യാപകമായി ഉപയോഗിക്കാമെന്ന അറിവ് പല്ലിശ്ശേരിക്ക് പാരമ്പര്യമായി കിട്ടിയതാവും 


'വിശ്വരൂപ'ത്തിലെ കഥാപാത്രങ്ങളുടെ ജാതിക്കാരല്ല അമേനില്‍ എന്നത് കൊണ്ട് പല്ലിശ്ശേരിയെ ഓടിച്ചിട്ടു തല്ലില്ല, കൊട്ടകയ്ക്ക് തീയിടുകയുമില്ല.
സോളമനും ശോശന്നയും മാമ്മോദീസ കാലം തൊട്ട് പ്രണയിച്ചെന്നാണ് "പുത്തന്‍ പാന" സ്റ്റൈല്‍ പാട്ട്. മാമോദീസ സാധാരണ ജനിച്ചു രണ്ടുമാസം കഴിയുമ്പോഴാണ്. രണ്ടു മാസം പ്രായമുള്ളപ്പോള്‍ തൊട്ട് രണ്ടുപേരും പ്രേമത്തിലാണ്. ഗര്‍ഭ പാത്രം തൊട്ടായിരിക്കും അടുത്ത പ്രേമം. ഈ പാട്ട് നിര്‍മിച്ചവരെ കിട്ടിയിരുന്നെങ്കില്‍ മെഡെല്ല ഒബ്ലാംഗേറ്റയ്ക്ക് ഒരു പൂശുപൂശാമായിരുന്നു

K A Solaman

Tuesday 16 April 2013

സ്വര്‍ണവില വീണ്ടും ഇടിഞ്ഞ് 20,000 രൂപയില്‍ താഴെയെത്തി



കൊച്ചി: സ്വര്‍ണ വിപണിയില്‍ വീണ്ടും ഇടിവ്. പവന് 1000 രൂപ കുറഞ്ഞ് സ്വര്‍ണ വില 20,000 രൂപയില്‍ താഴെയെത്തി. പവന് 19800 രൂപ എന്ന നിരക്കിലാണ് സ്വര്‍ണം ഇന്ന് വ്യാപാരം തുടരുന്നത്. ഗ്രാമിന് 125 രൂപ കുറഞ്ഞ് 2475 രൂപയിലുമെത്തി. ഇതോടെ ഒരാഴ്ചക്കിടെ സ്വര്‍ണവിലയില്‍ 2240  രൂപയുടെ കുറവാണുണ്ടായത്.
ആഗോള വിപണിയിലെ തകര്‍ച്ചയാണ് സ്വര്‍ണ വിലയെ ഇടിക്കുന്നത്. രണ്ടു വര്‍ഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ആഗോള വിപണിയില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.
കുറച്ചു ദിവസത്തേക്ക് കൂടി വിപണിയില്‍ സ്വര്‍ണ വിലയില്‍ ഇടിവുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്ന അവസരത്തില്‍ കൂടുതല്‍ സ്വര്‍ണം വാങ്ങി സ്‌റ്റോക്ക് ചെയ്യാന്‍ വ്യാപാരികള്‍ താല്‍പര്യം കാണിക്കുന്നുണ്ടെങ്കിലും വിപണിവില ഇനിയും കുറയാന്‍ സാധ്യതയുള്ളതിനാല്‍ മഞ്ഞലോഹത്തില്‍ പണം നിക്ഷേപിക്കാന്‍ ഇടപാടുകാര്‍ താല്‍പര്യപ്പെടുന്നില്ല.
ഇന്നലെ സ്വര്‍ണത്തിന്റെ വിപണിവില 21,200 രൂപയായിരുന്നു. ഏപ്രില്‍ ഒന്നിന് 22,240 രൂപയായിരുന്ന സ്വര്‍ണവിലയാണ് ഇന്ന് 20,800ലേക്ക് താഴ്ന്നിരിക്കുന്നത്.

Comment: വില ഇടിയാതിരിക്കാന്‍ ഒരു മുട്ടു കൊടുത്താലോ? സ്വര്‍ണ്ണപണയമെടുത്തവന്‍റെയാണ് ഉള്ളൂ കായുന്നത്.
-കെ എ സോളമന്‍ 

Friday 12 April 2013

അവിവാഹിതര്‍ അനുഗൃഹീതര്‍! !!



വിവാഹം കഴിക്കാത്തവര്‍ വാഴ്ത്തപ്പെട്ടവര്‍, എന്തുകൊണ്ടെന്നാല്‍ മനസ്വസ്ഥത അവര്‍ക്കുള്ളതാകുന്നു. ഇങ്ങനെ പറയാന്‍ കാരണമുണ്ട്‌. പുരുഷന്മാര്‍ എന്തിന്‌ വിവാഹം കഴിക്കുന്നുവെന്ന്‌ ചോദിച്ചാല്‍ അതിന്‌ മൂന്നുണ്ട്‌ കാരണങ്ങള്‍. ഇടയ്ക്കിടെയുണ്ടാകുന്ന സംഭ്രമത്തിന്‌ ഒരു താല്‍ക്കാലിക ശമനത്തിന്‌-ഒന്ന്‌, ജോലി സ്ഥലത്തുനിന്ന്‌ വളരെ വിഷാദപ്പെട്ടു വീട്ടിലെത്തുമ്പോള്‍ മക്കളെക്കണ്ട്‌ അവയെല്ലാം മറക്കുന്നതിന്‌-രണ്ട്‌, നടു നിവര്‍ത്താന്‍ പറ്റാതെ കട്ടിലില്‍ കിടക്കുമ്പോള്‍ വരണ്ട തൊണ്ടയില്‍ തുള്ളി കഞ്ഞിവെള്ളം ഇറ്റിക്കുന്നതിന്‌ ഒരു കൈ സഹായത്തിന്‌-മൂന്ന്‌.

ഇവയല്ലാതെ വേറെയും കാരണങ്ങള്‍ ഒരുവനെ വിവാഹത്തിന്‌ പ്രേരിപ്പിച്ചേക്കാം. അമ്മയ്ക്ക്‌ ഒരുകുഞ്ഞിക്കാലുകണ്ട്‌ നിര്‍വൃതി അടയാന്‍, അച്ഛന്‌ പേരക്കുഞ്ഞിനെ താലോലിക്കാന്‍, പരസ്ത്രീ പീഡയില്‍നിന്ന്‌ മാനം കാക്കാന്‍ എന്നിങ്ങനെ. എങ്കിലും ആദ്യം എണ്ണം പറഞ്ഞവയ്ക്കാണ്‌ പ്രാധാന്യം കൂടുതല്‍.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ പുരുഷന്മാര്‍ കല്യാണം കഴിക്കാതിരിക്കാനാണ്‌ സാധ്യത കൂടുതല്‍. കല്യാണം കഴിഞ്ഞിട്ടു ബന്ധം വേര്‍പെടുത്തിയാല്‍ നല്‍കേണ്ട നഷ്ടപരിഹാരം കോടികളാണ്‌.

മുന്‍ വന-സിനിമാ മന്ത്രി ഗണേഷ്‌ കുമാറിന്റെ രാപ്പനി 16 കൊല്ലം അറിഞ്ഞ ഭാര്യ-യാമിനി തങ്കച്ചി അദ്ദേഹത്തിനെതിരെ കൊടുത്ത ഡിവോഴ്സ്‌ കേസില്‍ ചോദിച്ച നഷ്ടപരിഹാരത്തുക കേട്ടാല്‍ ഞെട്ടും. 22.25 കോടി രൂപാ. 25 കോടി ആക്കാമായിരുന്നു. ഡെസിമല്‍ മാത്തമാറ്റിക്സ്‌ അറിയാത്തവര്‍ക്ക്‌ പറഞ്ഞു നടക്കാന്‍ പറ്റിയ സംഖ്യ!

കഴിഞ്ഞ പതിനാറുകൊല്ലക്കാലം ഭര്‍ത്താവില്‍നിന്ന്‌ കൊടുംക്രൂരതയായിരുന്നു അനുഭവമെന്ന്‌ പരാതിയില്‍ തങ്കച്ചി സത്യവാങ്മൂലം നടത്തുന്നു. കുട്ടികളുടെ ബയോളജിക്കല്‍ ഫാദര്‍, അല്ല സുവോളജിക്കല്‍ ഫാദര്‍, അതുമല്ല ബോട്ടാണിക്കല്‍ ഫാദര്‍ ആണ്‌ ഗണേശന്‍ എന്നുള്ള ഭര്‍തൃപിതാവിന്റെ ‘പഞ്ചാബു മോഡല്‍’ പ്രസ്താവനകള്‍ യാമിനിയില്‍നിന്ന്‌ തുടര്‍വാദങ്ങളില്‍ പ്രതീക്ഷിക്കാം. 50 കോടിയാണ്‌ നഷ്ടപരിഹാരം ആദ്യം ആവശ്യപ്പെട്ടത്‌, 22.25 കോടിയായി പിന്നീട്‌ ചുരുങ്ങി.

ഇത്രയും തുക ഗണേഷ്‌ എങ്ങനെയുണ്ടാക്കുമെന്നു യാമിനി ചിന്തിക്കേണ്ടതായിരുന്നു. അഞ്ച്‌ കോടിയൊന്നും സിനിമയില്‍ പ്രതിഫലമായി വാങ്ങാന്‍ അദ്ദേഹം മോഹന്‍ലാലോ മമ്മൂട്ടിയോ അല്ല. കൂടി വന്നാല്‍ ഇരുപത്തയ്യായിരം രൂപാ കിട്ടും. അപ്പോള്‍ എത്ര സിനിമ അഭിനയിച്ചാലാണ്‌ ഈ തുകയുണ്ടാക്കിയെടുക്കുക. ആദ്യകാലങ്ങളില്‍ തുക അങ്ങോട്ടു കൊടുത്തായിരുന്നു അഭിനയം.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ യുവാക്കള്‍ക്ക്‌ ഗണേഷ്‌-യാമിനി എപ്പിസോഡ്‌ വലിയ ഗുണപാഠമാണ്‌. യുവതികളെ അവരുടെ പാട്ടിനുവിടുക, ഒരിയ്ക്കലും വിവാഹം കഴിക്കരുത്‌. യുവാക്കള്‍ക്ക്‌ ഭാവി പ്രധാനമന്ത്രിയുടെ മാര്‍ഗ്ഗം പരീക്ഷിക്കാവുന്നതാണ്‌. ഭാരതത്തിന്റെ ഭാവി ഓര്‍ക്കുമ്പോള്‍ വിവാഹം അപ്രസക്തമെന്നാണ്‌ രാഹുല്‍ജി മാധ്യമങ്ങളോട്‌ പറഞ്ഞത്‌. കേരളത്തിലെ യുവാക്കള്‍ക്ക്‌ രാജ്യത്തെ കുറിച്ച്‌ ചിന്തച്ചില്ലെങ്കിലും സ്വന്തം ഭാവിയെക്കുറിച്ചു ചിന്തിക്കാം.വിവാഹം കഴിക്കാതിരുന്നാല്‍ കൈയിലെ പണം പോകില്ല, മനഃസ്വസ്ഥത നഷ്ടപ്പെടാതിരിക്കുകയും ചെയ്യും.
                                          * * * * *
 പിണറായിയുടെ വീടിന്‌ സമീപം തോക്കുമായി അപരിചിതനെ കണ്ടെന്ന്‌ വാര്‍ത്ത. പുള്ളിക്കാരന്‍ വിമാനത്താവളത്തിലും മറ്റും ബാഗില്‍ ഉണ്ടയുമായി നടക്കുകയല്ലേ, ഒരു തോക്കുകൂടി ഇരിയ്ക്കട്ടെന്ന്‌ അപരിചിതന്‍ കരുതി!

കെ.എ.സോളമന്‍

ഗണേഷിനെ മന്ത്രിയാക്കിയാല്‍ കൂറുമാറ്റ നിരോധ നിയമപ്രകാരം നടപടി: പിള്ള



തിരുവനന്തപുരം: ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കിയാല്‍ എതിര്‍ക്കുമെന്ന് ആര്‍. ബാലകൃഷ്ണപിള്ള. പത്തനാപുരത്ത് ഉപതെരഞ്ഞെടുപ്പ് നടത്തി ജയിച്ച് മന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ല. അതിന് മുമ്പ് മന്ത്രിയാക്കിയാല്‍ കൂറുമാറ്റ നിരോധ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
ഭാര്യ യാമിനുയുടെ ഗാര്‍ഹിക പീഡന പരാതിയെ തുടര്‍ന്ന് കെബി ഗണേഷ് കുമാര്‍ നേരത്തെ രാജി വെച്ചിരുന്നു.


കമന്‍റ്: 

 കൂറുമാറ്റ നിരോധ നിയമപ്രകാരം നടപടി എടുത്താലും ഗണേഷിനെ മന്ത്രിയാക്കുകയാണ് വേണ്ടത്

-കെ എ സോളമന്‍ 

Thursday 11 April 2013

കൃഷിമന്ത്രിയുടെ വിഷുക്കൈനീട്ടം വിവാ‍ദമാകുന്നു



തിരുവനന്തപുരം: കൊടു വരള്‍ച്ചയിലും വേനല്‍ ചൂടിലും ജനം പൊറുതിമുട്ടുമ്പോഴും ഭരണ- പ്രതിപക്ഷ എംഎല്‍എമാര്‍ക്ക്‌ സംസ്ഥാന കൃഷി മന്ത്രി എല്‍.സി.ഡി ടി.വി വിഷുക്കൈനീട്ടമായി നല്‍കിയത് വിവാദമാകുന്നു. ടി.വിക്ക് പുറമേ ഇതിന് പുറമേ കൃഷി വകുപ്പ് പുറത്തിറക്കിയ പുതിയ ഉല്‍പന്നമായ നീരയും കൈനീട്ടമായി നല്‍കിയിട്ടുണ്ട്.
നീരയുടെ വിജയം ആഘോഷിക്കാനാണ് സമ്മാനം നല്‍കിയതെന്നാണ് കൃഷിവകുപ്പിന്റെ പ്രതികരണം. 20 ലക്ഷം രൂപ ചെലവഴിച്ചാണ്‌ ടിവി വാങ്ങിയത്‌. കൃഷി വകുപ്പിന്റെ കീഴിലുള്ള ബോര്‍ഡുകളാണ്‌ ഇതിനായുള്ള ധനസമാഹരണം നടത്തിയതെന്നാണ്‌ റിപ്പോര്‍ട്ട്‌..
കമന്‍റ്:   കൃഷി വകുപ്പു വക സമ്മാനം  ലാപ്ടോപ്പും നീരയും .
 എക്സൈസ് വകുപ്പ് വക പീറ്റര്‍ സ്കോട്ടും ഒരുകുപ്പികള്ളും!
-കെ എ സോളമന്‍  

Monday 8 April 2013

വെള്ളിത്തിരയില്‍ മധുവും ഷീലയും വീണ്ടും ഒന്നിക്കുന്നു

മ്യപ്പത്തിയഞ്ചു വര്‍ഷത്തിനുശേഷം ചലച്ചിത്രതാരങ്ങളായ മധുവും ഷീലയും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. ശശി പരവൂര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് പഴയകാല താരജോഡികളുടെ സംഗമം. ഇരുവരും തുല്യപ്രാധാന്യമുള്ള കേന്ദ്രകഥാപാത്രങ്ങളായിട്ടാണ് വേഷമിടുക. 

'ലൈഫ് ടൈം' എന്നാണ് സിനിമയുടെ പേര്. പ്രാരംഭനടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ചിത്രീകരണം ഉടന്‍ ആരംഭിക്കും. ശശി പരവൂരിന്റേതുതന്നെയാണ് കഥ. കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് സഹസംവിധായകനായിരിക്കും. രാമചന്ദ്രബാബുവാണ് ക്യാമറാമാന്‍. 
മലയാളസിനിമയില്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന മധുവും ഷീലയും അഭിനയജീവിതത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കി. 
ഈ വാര്‍ഷികവേളയിലാണ് ശശി പരവൂരിന്റെ സിനിമയ്ക്കുവേണ്ടി അഭിനയപ്രതിഭകളുടെ ഒത്തുചേരല്‍. 

കമന്‍റ് : അലവലാതി പടങ്ങളില്‍ അഭിനയിച്ചു ഉള്ള പേര് കളഞ്ഞു കുളിക്കരുത്. രഞ്ജി ത്തിന്റെ 'സ്പിരിറ്റി'ലേത് പോലുള്ള വൃത്തികെട്ട റോളുകള്‍ അഭിനയിക്കരുത്, എത്ര പണം കിട്ടിയാലും, മധുവിനോടാ പറയുന്നത്
-കെ എ സോളമന്‍ 

കളിമണ്ണ്'അവസാനഘട്ടത്തില്‍



ബ്ലെസ്സി സംവിധാനം ചെയ്യുന്ന 'കളിമണ്ണി'ന്റെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുന്നു. മുംബൈയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തോമസ് തിരുവല്ലയാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
ബിജുമേനോന്‍, ശ്വേതാമേനോന്‍, സുഹാസിനി എന്നിവര്‍ ഇതില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനുപംഖേര്‍, സംവിധായകരായ ബി. ഉണ്ണികൃഷ്ണന്‍, പ്രിയദര്‍ശന്‍ എന്നിവരും ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുന്നു. തിരക്കഥ- ബ്ലെസ്സി. ഒ.എന്‍.വി-എം. ജയചന്ദ്രന്‍ ടീമിന്റേതാണ് ഗാനങ്ങള്‍- ഛായാഗ്രഹണം -സുരേഷ് നായര്‍, സതീഷ്‌കുറുപ്പ്, ജിബു ജേക്കബ്. പി.ആര്‍.ഒ- വാഴൂര്‍ ജോസ്.

കമന്‍റ്:  നാലു മൂവികക്യാമറ വെച്ചു ഷൂട്ട് ചെയ്തു ലോക്കറില്‍ സൂക്ഷിച്ച സാധനം പുറത്തെടുക്കാന്‍ നേരമായി! 
-കെ എ സോളമന്‍ 

Saturday 6 April 2013

പേരുകള്‍ മാറുന്നു; ഇനി എല്‍ ഡി ക്ലര്‍ക്കും യു ഡി.ക്ലര്‍ക്കുമില്ല



കാസര്‍കോട്: ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് എന്ന എല്‍.ഡി.ക്ലര്‍ക്ക് ഇനി വെറും ക്ലര്‍ക്കാവും. അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, സീനിയര്‍ ക്ലര്‍ക്കും. തസ്തികകളുടെ പേര് മാറ്റിക്കൊണ്ട് ധനവകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
 
സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ അഞ്ചുലക്ഷത്തോളം ജീവനക്കാരില്‍ കാല്‍ഭാഗം വരും എല്‍.ഡി., യു.ഡി. ക്ലര്‍ക്ക് തസ്തികകളിലുള്ളവര്‍. ഓഫീസില്‍ ഒരു ക്ലര്‍ക്കിന് ഒരു സീനിയര്‍ ക്ലര്‍ക്ക് എന്നതായിരിക്കും അനുപാതം. ജോലികളിലും ഉത്തരവാദിത്തങ്ങളിലും ശമ്പള സ്‌കെയിലിലും മാറ്റമില്ല. ധനകാര്യ വകുപ്പിലെ ശമ്പള പുനരവലോകന വിഭാഗത്തിന്‍േറതാണ് ഉത്തരവ്.

ഏറ്റവും കൂടുതല്‍ സ്ഥാനക്കയറ്റ സാധ്യതയുള്ള സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഒന്നാണ് എല്‍.ഡി.ക്ലര്‍ക്ക്. സര്‍വീസില്‍ കയറി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ യു.ഡി.ക്ലര്‍ക്ക് ആകും. പിന്നെ ഹെഡ് ക്ലര്‍ക്ക്, സൂപ്രണ്ട് എന്നിങ്ങനെയാണ് സ്ഥാനക്കയറ്റങ്ങള്‍.

സര്‍വീസ് സംഘടനകളുടെ ആവശ്യപ്രകാരമാണ് പേരുമാറ്റം. നേരത്തെ പോലീസ് വകുപ്പില്‍ കോണ്‍സ്റ്റബിള്‍ തസ്തിക സിവില്‍ പോലീസ് ഓഫീസര്‍ എന്നാക്കിയിരുന്നു. അതുപോലെ എകൈ്‌സസ് ഗാര്‍ഡ് സിവില്‍ എകൈ്‌സസ് ഓഫീസര്‍ എന്നും ഫോറസ്റ്റ് ഗാര്‍ഡിന്‍േറത് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എന്നുമാക്കിയിരുന്നു.

Comment: എല്‍.ഡി.ക്ലര്‍ക്ക്  ക്ലര്‍ക്കാവും. അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, സീനിയര്‍ ക്ലര്‍ക്കും. ശ്രേഷ്ഠമലയാളത്തില്‍ ഗുമസ്റ്റന്‍, മുതിര്‍ന്ന ഗുമസ്ഥന്‍ എന്നും പറയാം . മാണി, മുതിര്‍ന്ന മാണി എന്നു പറയും പോലൊരു ഏര്‍പ്പാട്.  സര്‍വീസ് സംഘടനകളുടെ ആവശ്യപ്രകാരമാണ് പേരുമാറ്റം. ഇവന്‍മാര്‍ക്ക് വേറൊരു പണിയുമില്ലേ, എന്താണിതുകൊണ്ടുള്ള പ്രയോജനം?
-കെ എ സോളമന്‍   

Wednesday 3 April 2013

KAS Leaf blog: സാഹിത്യ സംഗമവും പുസ്തക പ്രകാശനവും

KAS Leaf blog: സാഹിത്യ സംഗമവും പുസ്തക പ്രകാശനവും: Posted on: 03 Apr 2013 ആലപ്പുഴ: ആലപ്പുഴ റൈറ്റേഴ്‌സ് ഫോറത്തിന്റെ സാഹിത്യ സംഗമവും പുസ്തക പ്രകാശനവും പ്രൊഫ.കെ.എ.സോളമന്‍ ഉദ്ഘാടനം ചെയ്...

സാഹിത്യ സംഗമവും പുസ്തക പ്രകാശനവും


Photo: colourfull world surrounds us
Posted on: 03 Apr 2013

ആലപ്പുഴ: ആലപ്പുഴ റൈറ്റേഴ്‌സ് ഫോറത്തിന്റെ സാഹിത്യ സംഗമവും പുസ്തക പ്രകാശനവും പ്രൊഫ.കെ.എ.സോളമന്‍ ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് ജെ.കെ.എസ്.വീട്ടൂര്‍ അധ്യക്ഷനായിരുന്നു. കോയിക്കലേത്ത് രാധാകൃഷ്ണന്‍ രചിച്ച 'ന്യൂസീലന്‍ഡ് ഒരു സംതൃപ്ത രാജ്യം' എന്ന പുസ്തകം പ്രൊഫ.നെടുമുടി ഹരികുമാര്‍ പ്രൊഫ.ജോസ് കാട്ടൂരിന് നല്‍കി പ്രകാശനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ മുരളി ആലിശ്ശേരി പുസ്തകം പരിചയപ്പെടുത്തി. മധു ആലപ്പുഴ, തകഴി അയ്യപ്പക്കുറുപ്പ്, വെട്ടക്കല്‍ മജീദ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന സാഹിത്യ സംഗമത്തില്‍ അഡ്വ. ബി.സുരേഷ്, കൊല്ലായനി വര്‍ക്കി, അലക്‌സ് നെടുമുടി, സോമരാജന്‍ കിടങ്ങറ, ബി.സുജാതന്‍, പി.കെ.മുരളീധരന്‍, ഓമന തിരുവിഴ, പി.എ.ചന്ദ്രമോഹന്‍, മംഗലശ്ശേരി പത്മനാഭന്‍, പീറ്റര്‍ ബഞ്ചമിന്‍, അനില ജി.നായര്‍, കരുവാറ്റ പങ്കജാക്ഷന്‍, ഷബീര്‍, സെനോ വി.ജോസഫ്, സുരേഷ്‌കുമാര്‍, ഹരിശങ്കര്‍ കലവൂര്‍, പി.ദേവസ്യ, വിശ്വനാഥക്കുറുപ്പ്, ഫിലിപ്പോസ് തത്തംപള്ളി, കെ.ബി.ആര്‍.നായര്‍, അനില്‍കുമാര്‍, തോട്ടത്തില്‍ രവീന്ദ്രനാഥ് എന്നിവര്‍ സൃഷ്ടികള്‍ അവതരിപ്പിച്ചു.