Thursday 29 August 2013

എം.ജി വൈസ് ചാന്‍സിലര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്


തിരുവനന്തപുരം : അനുവാദമില്ലാതെ ജീവനക്കാരെ നിയമച്ചതിന് എം.ജി സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. എം. വി ജോര്‍ജിന് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍വ്വകലാശാലയില്‍ 56 തസ്തികകള്‍ സൃഷ്ടിക്കുകയും സ്വന്തം ശമ്പളം നിശ്ചയിക്കുകയും ചെയ്തതിന്റെ കാരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

ആഗസ്ത് മൂന്നാം തീയതി ചേര്‍ന്ന സിന്‍ഡിക്കേറ്റാണ് പുതിയ തസ്തികകള്‍ സൃഷ്ടിച്ചത്. വൈസ് ചാന്‍സിലറുടെ ശമ്പളവും സിന്‍ഡിക്കേറ്റ് ചേര്‍ന്ന് അദ്ദേഹം സ്വയം നിശ്ചയിച്ചതായി ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചതിനെതുടര്‍ന്നാണ് നടപടി. സര്‍വ്വകലാശാലയുടെ ഓഫ് ക്യാമ്പസുകള്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഗവര്‍ണര്‍ വൈസ് ചാന്‍സിലറോട് വിശദീകരണം തേടിയിരുന്നു.

Comment: ഈ വൈസ്-ചാന്‍സിലര്‍ എത് നാട്ടുകാരനാണ്?
-കെ എ സോളമന്‍

Wednesday 28 August 2013

KAS Leaf blog: നൂറുവയസ് പിന്നിട്ടവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പെന...

KAS Leaf blog: നൂറുവയസ് പിന്നിട്ടവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പെന...: ന്യൂദല്‍ഹി : വിരമിച്ച ആള്‍ഇന്ത്യ സര്‍വീസ് ജീവനക്കാര്‍ക്ക് 100 വയസ്സുകഴിഞ്ഞാല്‍ ഇരട്ടി പെന്‍ഷന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാ...

നൂറുവയസ് പിന്നിട്ടവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ ഇരിട്ടിയാക്കും









ന്യൂദല്‍ഹി : വിരമിച്ച ആള്‍ഇന്ത്യ സര്‍വീസ് ജീവനക്കാര്‍ക്ക് 100 വയസ്സുകഴിഞ്ഞാല്‍ ഇരട്ടി പെന്‍ഷന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
80 വയസ്സുകഴിഞ്ഞാല്‍ ഇവര്‍ക്ക് പ്രതിമാസപെന്‍ഷന്‍ കൂടാതെ അധിക പെന്‍ഷനും ലഭിക്കും. ഐ.എ.എസ്, ഐ.പി.എസ് തുടങ്ങിയ ആള്‍ ഇന്ത്യ സര്‍വീസുകളില്‍ അടക്കം 37 വിഭാഗങ്ങളില്‍ നിന്നും പിരിഞ്ഞവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ഇതിനായി ആള്‍ ഇന്ത്യ സര്‍വീസസ് റൂള്‍സ് കഴിഞ്ഞ മാസം ഭേദഗതി വരുത്തി. 80 വയസ്സ് കഴിഞ്ഞവര്‍ക്ക് 20 ശതമാനവും 85 വയസ്സ് കഴിഞ്ഞവര്‍ക്ക് 30 ശതമാനവും 90 കഴിഞ്ഞവര്‍ക്ക് 40 ശതമാനവും 95 കഴിഞ്ഞവര്‍ക്ക് 50 ശതമാനവും പെന്‍ഷന്‍ അധികമായി ലഭിക്കും. പരമാവധി 45000 രൂപയാണ് ഇത്തരത്തില്‍ അധികമായി ലഭിക്കുക
കമന്‍റ് : നൂറെന്നത് 200 വയസ്സാക്കാമായിരുന്നു. ആര്‍ക്കും കൊടുക്കേണ്ടി വരില്ല 
-കെ എ സോളമന്‍ 

Tuesday 27 August 2013

ഡി-അഡിക്ഷന്‍!

Photo: Get Amazing Posts ► Lovely Roses
Get Amazing Posts ► Beautiful Garden

പ്രതിമാസ സാഹിത്യസംഗമമാണ്‌. 30 ഓളം വരുന്ന കവികളും കാഥികരുമുണ്ട്‌. ആനുകാലികങ്ങളില്‍ സ്പേസ്‌ കണ്‍സ്ട്രയിന്റ്സ്‌ ഉള്ളതിനാല്‍ സാംസ്കാരിക സംക്രമ വേളയിലാണ്‌ തങ്ങളുടെ സൃഷ്ടികള്‍ വെളിച്ചം കാണുന്നത്‌. എത്ര പേര്‍ കേള്‍ക്കുന്നു, ആസ്വദിക്കുന്നു എന്നത്‌ പ്രശ്നമല്ലെങ്കിലും ഏവരും കൃതികള്‍ അവതരിപ്പിക്കും. വയലാര്‍ കൃതി പോലും സ്വന്തം കവിതയായി അവതരിപ്പിക്കുന്നവരുണ്ട്‌.

സംഗമത്തില്‍ ആദ്യമായെത്തുന്ന അപൂര്‍വം അപരിചിതരും കാണും. ക്ഷണിച്ചിട്ടല്ല, കേട്ടറിഞ്ഞു വരുന്നതാണ്‌. അങ്ങനെ വരുന്നവരും ചിലപ്പോള്‍ സൃഷ്ടികള്‍ അവതരിപ്പിക്കും.

അപരിചിതരെ പങ്കെടുപ്പിച്ചാല്‍ പുലിവാലാകുമോയെന്ന ശങ്കയുള്ളതിനാല്‍ അധ്യക്ഷന്‍ വടുതല ഗോപാലന്‍ മാസ്റ്റര്‍ അല്‍പ്പമൊന്നു മടിച്ചു. എങ്കിലും ഒടുക്കം അനുവാദം കൊടുത്തു. അക്ഷര പൂജയെന്നും പറഞ്ഞുവന്നയാളല്ലേ, നിരാശപ്പെടുത്തിക്കൂടാ.

അപരിചിതന്‍ വേദിയേയും സദസ്സിനെയും വണങ്ങി, എന്നിട്ട്‌ പരിചയപ്പെടുത്തി. “ഞാന്‍ എഴുത്തുകാരനാണ്‌, എഴുതണമെന്ന്‌ തോന്നിയാല്‍ എഴുതാതിരിക്കാനാവില്ല, ഒരുതരം അഭിനിവേശം. യഥാര്‍ത്ഥ എഴുത്തുകാര്‍ അങ്ങനെയാണ്‌. എഴുത്തിനോടുള്ള ഭ്രാന്തമായ നിലപാട്‌. എ.അയ്യപ്പനാണ്‌ എന്റെ ആരാധകന്‍.”

“വിപ്ലവ കവിതകള്‍ പാടി കാമ്പസ്‌ തോറും ചുറ്റി കഞ്ചാവടിച്ചു നടന്ന പഴയ കാലം മറന്ന്‌ ഒടുക്കം വൃത്തികെട്ട ചാനലുകളുടെ വൃത്തികെട്ട സീരിയലുകളില്‍ വില്ലന്‍ വേഷം കെട്ടുന്ന മുന്‍കാല കവികളെ എനിക്ക്‌ വെറുപ്പാണ്‌.”
അപരിചിതന്റെ പ്രസംഗം കേട്ട്‌ ശ്രോതാക്കള്‍ അത്ഭുതത്തോടെ നോക്കിയിരുന്നു.
അപരിചിതന്‍ തുടര്‍ന്നു.
“ഞാന്‍ എന്തിന്‌ വന്നുവെന്ന്‌ നിങ്ങള്‍ ചോദിച്ചില്ല. ഇത്തരം കൂട്ടായ്മകള്‍ എന്നെ ആവേശം കൊള്ളിക്കാറുണ്ട്‌. എന്റെ നാട്ടില്‍ ഇന്ന്‌ ഇത്തരം കൂട്ടായ്മകളില്ല. അവിടെയുള്ളത്‌ മദ്യ കൂട്ടായ്മകളാണ്‌. ഇത്തരമൊരു സാഹിത്യ കൂട്ടായ്മയ്ക്ക്‌ എത്തിയ നിങ്ങളെ ഞാന്‍ വാഴ്ത്തുന്നു, വണങ്ങുന്നു.”

ശ്രോതാക്കളുടെ മുഖത്ത്‌ സംതൃപ്തിയുടെ ഭാവം. “ഇവിടെ ഭൂരിപക്ഷം എഴുത്തുകാരും കാപട്യം നിറഞ്ഞവരാണ്‌. ഈ നാടു ജീവിക്കാന്‍ കൊള്ളില്ല. പക്ഷെ ഞാന്‍ ഇവിടെ എത്തിയത്‌ മറ്റൊരു കാര്യത്തിനാണ്‌. എന്റെ മകന്‍ അടുത്തൊരു ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഡി-അഡിക്ഷന്‍-ലഹരി മോചനം അവന്‍ മയക്കുമരുന്നിന്‌ അടിമയാണ്‌.”

ഒരു പിതാവിന്റെ സങ്കടം കണ്ട്‌ ശ്രോതാക്കള്‍ക്ക്‌ കരയാതിരിക്കാന്‍ കഴിഞ്ഞില്ല.
പെട്ടെന്നാണ്‌ ഒരു നിഴല്‍ വാതുക്കല്‍ പ്രത്യക്ഷമായത്‌. നിഴല്‍ സംസാരിക്കാന്‍ തുടങ്ങി.

“അച്ഛന്‍ എന്തു പണിയാണ്‌ കാട്ടിയത്‌. ഡോക്ടര്‍ എന്നെ ഒത്തിരി വഴക്കു പറഞ്ഞു. ലഹരി മോചന ചികിത്സക്ക്‌ എത്തിയ പേഷ്യന്റ്‌ ആശുപത്രി വാര്‍ഡ്‌ വിട്ട്‌ പുറത്തുപോവാന്‍ പാടില്ല. ചികിത്സയ്ക്ക്‌ എത്തിയാല്‍ റൂള്‍സ്‌ അനുസരിക്കണം. അച്ഛനെ ഉടന്‍ കൂട്ടിക്കൊണ്ടുവരാന്‍ ഡോക്ടര്‍ പറഞ്ഞു.”

ശ്രോതാക്കളുടെ ആശ്ചര്യം എന്നെങ്കിലും പൊട്ടാനിരിക്കുന്ന മുല്ലപ്പെരിയാര്‍ അണപോലെ പുറത്തേക്ക്‌ പൊട്ടിയൊഴുകി.


കെ.എ.സോളമന്‍

Monday 26 August 2013

കാവ്യതീരം അവാര്ഡ് നല്കി

ºVJÜ D ç¼ÞÌí ØíÎÞøµ d¿ØíxᢠÎሠËìçI×ÈᢠآÏáµíÄÎÞÏß Ø¢¸¿ßMß‚ µÞÕcÄàø¢ ¥ÕÞVÁí ÕßÄøÃÕᢠÕßÆcÞÍcÞØ ¥ÕÞVÁí ÕßÄøÃÕᢠÉß. ÄßçÜÞJÎX ®¢®W® ÈßVÕÙß‚á. Îáø{ß ¦ÜßçÖøß ¥ÇcfÄ ÕÙß‚á. µÞÕcÄàø¢ÉáøØíµÞø¢ dÉØKX ¥tµÞøÈÝßAá ØNÞÈß‚á. È·øØÍ æºÏVÉÝíØX ¼ÏÜfíÎß ¥ÈßWµáÎÞV æÉÞKÞ¿ÏÃßÏß‚á. Ø¢ØíµãÄ ØVÕµÜÞÖÞÜ µcÞ¢ÉØí ÁÏùµí¿V Ìß‚á ®µíØí. ÎÜÏßW dÉÖØíÄßÉdÄ¢ ÈWµß.

®Øí®Øí®WØß, ƒØí ¿á Éøàfµ{ßW Îßµ‚ Õ߼Ϣ çÈ¿ßÏ ÕßÆcÞVÅßµZAáU ÕßÆcÞÍcÞØ ¥ÕÞVÁáµ{ᢠÕßÄøâ æºÏíÄá. ÎáÄáµá{¢ çØÞÎÈÞÅí, æÕGÏíAW μàÆí, Éß.æµ. ÌßçÈÞÏí, dÉË. æµ.®. çØÞ{ÎX, ©ˆÜ ÌÞÌá, ·ìÄÎX ÄáùÕâV, ¥ÝßÎá~¢ ºdwáçÌÞØí, Éß.¦V. øÞκdwX ®KßÕV dÉØ¢·ß‚á. Äá¿VKá È¿K ØÞÙßÄcØ¢·Î¢ ÕÞøÈÞ¿í ÌÞÈV¼ß ©Æí¸Þ¿È¢ æºÏíÄá. ¥ÉVà ©HßAã×íÃX, çÌÌß ØçøÞ¼¢, çÆÕßµ ®Øí. dÉÆàÉí, ®X.®X. çÕÜÞÏáÇX, ÌßÎWøÞÇí ®KßÕV dÉØ¢·ß‚á.

Sunday 25 August 2013

ആടുജീവിതം- മോഹന്‍ലാലും ബ്ലെസിയും വീണ്ടും ഒന്നിക്കുന്നു

mangalam malayalam online newspaper

എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ മലയാള സിനിമയ്‌ക്ക് സമ്മാനിച്ച മോഹന്‍ലാലും ബ്ലെസിയും വീണ്ടും ഒരുമിക്കുന്നു. ആടുജീവിതം എന്ന പുതിയ ബ്ലെസി ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ സമ്മതമറിയിച്ചുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാലും ബ്ലെസിയും ഒരുമിച്ച തന്‍മാത്ര, ഭ്രമരം, പ്രണയം എന്നീ ചിത്രങ്ങള്‍ മോഹന്‍ലാലിന്റെ അഭിനയമികവിനെ ശരിക്കും ചൂഷണം ചെയ്യുന്നതായിരുന്നു.

ആടുജീവിതത്തിനായി ആദ്യം കാസ്‌റ്റ് ചെയ്‌തിരുന്നത്‌ പൃഥ്വിരാജിനെയാണ്‌. എന്നാല്‍ പൃഥ്വിയുടെ ഡേറ്റ്‌ പ്രശ്‌നമാകുകയായിരുന്നു. തുടര്‍ന്നാണ്‌ ബ്ലെസി ലാലിനെ സമീപിച്ചത്‌. 'വണ്‍ലൈനര്‍' വായിച്ചപ്പോള്‍ തന്നെ മോഹന്‍ലാല്‍ സമ്മതം അറിയിക്കുകയായിരുന്നുവത്രെ.

ബെന്യാമിന്റ പ്രശസ്‌ത നോവലായ ആടുജീവിതം ആ പേരില്‍ തന്നെയാണ്‌ ബ്ലെസി ചലച്ചിത്രമാക്കുന്നത്‌. മലപ്പുറം സ്വദേശിയായ നജീബ്‌ മുഹമ്മദ്‌ എന്ന ബിരുദാനന്തരബിരുദധാരി വലിയ സ്വപ്‌നങ്ങളുമായി സൗദി അറേബ്യയിലെത്തുന്നു. പക്ഷേ, സ്വപ്‌നങ്ങളെല്ലാം തകിടംമറിഞ്ഞ്‌ ഒടുവില്‍ നജീബ്‌ മരുഭൂമിയില്‍ ആടിനെ മേയ്‌ക്കുന്ന അടിമയായി മാറുന്നതാണ്‌ കഥ.

കമന്‍റ്:  സിനിമയിലെ നായകന്‍ ആടുമായി 'രമ്യത'പ്പെടുന്ന രംഗം നാലുകാമറ വെച്ചു ഷൂട്ട് ചെയ്തു ബാങ്ക് ലോക്കറില്‍ വ്ചെന്നു ആദ്യമേ പരസ്യപ്പെത്തുമായിരിക്കും ?

കെ എ സോളമന്‍ 

Saturday 24 August 2013

റോഡില്‍ തടയില്ല; സമന്‍സ് വീട്ടിലെത്തും

+
കാക്കനാട്: മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്നവര്‍ ഇനി കരുതിയിരിക്കുക. വഴിയില്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാന്‍ പോലീസ്-മോട്ടോര്‍ വാഹന വകുപ്പ് അധികൃതരില്ലെങ്കിലും നിയമം ലംഘിക്കുന്നവരെ തേടി സമന്‍സ് വീട്ടില്‍ എത്തും; നിയമലംഘനം നടത്തിയതിന്റെ തെളിവ് വിശദമാക്കുന്ന ചിത്രം സഹിതം. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് യാത്ര നടത്തുന്നവരെ പിന്തുടര്‍ന്ന് പിടികൂടുന്ന രീതി ഇനിയില്ല. പകരം അവരുടെ ഫോട്ടോ തല്‍സമയം പകര്‍ത്തി വാഹന ഉടമകള്‍ക്ക് നോട്ടീസ് അയയ്ക്കുകയാണ് പുതിയ ശൈലി. രണ്ടാഴ്ചക്കിടെ ഇത്തരത്തില്‍ നിയമ ലംഘനം നടത്തിയ നൂറിലേറെ വാഹനങ്ങളുടെ ചിത്രങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പകര്‍ത്തിക്കഴിഞ്ഞു.

ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര നടത്തുക, രണ്ടിലേറെപ്പേര്‍ യാത്ര ചെയ്യുക, മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുക, വാഹനങ്ങളില്‍ നിയമ വിരുദ്ധമായി നിറം നല്‍കുക, ചട്ടവിരുദ്ധമായ രീതിയില്‍ നമ്പര്‍ രേഖപ്പെടുത്തുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ കുടുങ്ങിയത്. കൊച്ചി നഗരത്തില്‍ വിവിധ ജങ്ഷനുകളില്‍ നിന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി.

നിയമലംഘനം നടത്തുന്നവരുടെ ചിത്രങ്ങള്‍ എടുക്കാനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ക്യാമറയും നല്‍കി. ഇതിനു പുറമെ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ ക്യാമറയിലും ചിത്രങ്ങള്‍ പകര്‍ത്താന്‍ അനുവാദം നല്‍കിയിട്ടുണ്ട്. വാഹനങ്ങളുടെ രജിസ്റ്റര്‍ നമ്പര്‍ പരിശോധിച്ച് ഉടമസ്ഥര്‍ക്ക് നോട്ടീസ് അയയ്ക്കുകയാണ് ആദ്യഘട്ടം. വാഹനത്തിന്റെ അസ്സല്‍ രേഖകളുമായി ഡ്രൈവര്‍ ആര്‍ടി ഓഫീസര്‍ക്കു മുന്‍പാകെ ഹാജരാകാനാണ് നിര്‍ദേശം. വാഹന പരിശോധനയെ വെട്ടിച്ച് പോവുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

കമന്‍റ് : ഈ ഐഡിയ എന്തുകൊണ്ട് നേരത്തെ തോന്നിയില്ല?
-കെ എ സോളമന്‍ 

Wednesday 21 August 2013

ദൈവദശകം സ്‌കൂളുകളില്‍ പ്രാര്‍ത്ഥനാഗീതമാക്കണം: വിഷ്ണുനാഥ്















ചെങ്ങന്നൂര്‍ : ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വര്‍ധിച്ച വര്‍ത്തമാനകാലത്തില്‍ ദൈവദശകം വിദ്യാലയങ്ങളില്‍ പ്രാര്‍ത്ഥനാഗീതമാക്കണമെന്ന് പി.സി.വിഷ്ണുനാഥ് എം.എല്‍.എ. പറഞ്ഞു. 'ശ്രീനാരായണ ഗുരുവിന്റെ ജീവിതവും വിദ്യാഭ്യാസ ദര്‍ശനങ്ങളും' എന്ന വിഷയത്തില്‍ ആലപ്പുഴ ഡയറ്റ് നടത്തിയ പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രാര്‍ത്ഥനാഗീതത്തിന്റെ കാര്യത്തില്‍ സര്‍ക്കാറാണ് ശ്രമിക്കേണ്ടത്. അടുത്ത സമ്മേളനത്തില്‍ ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവിന്റെ വിദ്യാഭ്യാസ ദര്‍ശനങ്ങളുടെ ഗവേഷകനായ പി.കെ.ശാര്‍ങ്ഗധരന്‍ മുഖ്യപ്രഭാഷണം നടത്തി.

കമന്‍റ്: എല്ലാവനും കൂടി സ്കൂള്‍ കുട്ടികളുടെ പുറത്താണ് മൈക്കിട്ടുകേറ്റം. നിലവിലുള്ള പ്രശ്നങ്ങള്‍ ഒന്നും പോരെന്ന് തോന്നുന്നു. കുറച്ചു കൂടി ഇളക്കി മറിക്കണം, എന്നാലല്ലേ ജനത്തിന്റെ ശ്രദ്ധ തിരിയു.  സ്പിരിറ്റ് എന്ന തറ സിനിമയ്ക്കു ടാക്സ് എക്സെംഷന് വാങ്ങിക്കൊടുത്ത വിദ്വാനാണ് , കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ഇനിയുമുണ്ടാകും  

-കെ എ സോളമന്‍ 

Monday 19 August 2013

KAS Life Blog: ഫേസ്ബുക്ക്‌ നോക്കരുത്‌! .

KAS Life Blog: ഫേസ്ബുക്ക്‌ നോക്കരുത്‌! .: ലോകവും മനുഷ്യനുമായി ബന്ധപ്പെട്ട സകലതിനെക്കുറിച്ചും പ്രതിപാദ്യമുണ്ടെന്നതാണ്‌ മഹാഭാരതം, രാമായണം പോലുള്ള ഇതിഹാസങ്ങളുടെ പ്രസക്തി. ഇതുവരെ കണ്ട...

ഫേസ്ബുക്ക്‌ നോക്കരുത്‌! .

Photo: Get lots of Great Posts at ➸ Be Happy :-)

ലോകവും മനുഷ്യനുമായി ബന്ധപ്പെട്ട സകലതിനെക്കുറിച്ചും പ്രതിപാദ്യമുണ്ടെന്നതാണ്‌ മഹാഭാരതം, രാമായണം പോലുള്ള ഇതിഹാസങ്ങളുടെ പ്രസക്തി. ഇതുവരെ കണ്ടുപിടിച്ചതും കണ്ടുപിടിക്കാന്‍ പോകുന്നതുമായ ശാസ്ത്രാത്ഭുതങ്ങള്‍ പുരാണങ്ങളില്‍ നിറഞ്ഞു കിടക്കുന്നു. ശാസ്ത്രജ്ഞനെക്കാള്‍ മുമ്പേ പറക്കുന്നവനാണ്‌ സാഹിത്യകാരന്‍ എന്നത്‌ ഏറ്റവുമധികം പ്രകടമാകുന്നത്‌ വേദ സംഹിതകളിലാണ്‌.

1960 ലെ മഹത്തായ ശാസ്ത്ര കണ്ടുപിടിത്തമാണ്‌ ലേസര്‍ ബീം. ടി.എച്ച്‌.മെയമാന്‍ റൂബി ദണ്ഡ്‌ ഉപയോഗിച്ച്‌ കണ്ടുപിടിച്ച ലേസറില്‍നിന്ന്‌ ഒട്ടേറെ പുരോഗതി കൈവന്നിരിക്കുന്നു. ഗ്യാസ്‌ ലേസര്‍, സെമി കണ്ടക്ടര്‍ ലേസര്‍, ഡെ ലേസര്‍, എന്‍.ഡി.യാഗ്ലേസര്‍, ഇവയെല്ലാം ലേസറിന്റെ നവീന രൂപങ്ങളാണ്‌.
കമ്മ്യൂണിക്കേഷന്‍ ടെക്നോളജി ഇത്രയും വ്യാപകമായത്‌ ലേസറിന്റെ വരവോടെയാണ്‌. സിഡി എഴുത്തും സിഡി വായനയും ഒക്കെ നടക്കണമെങ്കില്‍ കൃത്യം 53 കൊല്ലം മുമ്പ്‌ കണ്ടുപിടിച്ച്‌ പിന്നീട്‌ പരിഷ്ക്കരിച്ച ലേസര്‍ കിരണം കൂടിയേ തീരൂ. ആധുനിക യുദ്ധമുറയിലെ ഒഴിവാക്കാനാവാത്ത ആയുധം-അതാണ്‌ ലേസര്‍. അടുത്തും അകലെയുമുള്ള ഏതു വസ്തുവിനെ കത്തിച്ചു ചാമ്പലാക്കാന്‍ പര്യാപ്തമായ അതിഭീമ ഊര്‍ജ്ജം സംഭരിച്ച കിരണം- ഐതിഹാസിക മരണകിരണം- ലേസര്‍.

5000 കൊല്ലം മുമ്പ്‌ രചിക്കപ്പെട്ടു എന്നു കരുതുന്ന മഹാഭാരതത്തില്‍ ലേസറിനെക്കുറിച്ച്‌ വിവരണമുണ്ട്‌. പരമശിവന്‍ തൃക്കണ്ണ്‌ തുറന്നു കാമദേവനെ ചാമ്പലാക്കിയ കിരണം ലേസര്‍ അല്ലെങ്കില്‍ മേറ്റ്ന്താണ്‌. ‘ശിവാലേസര്‍’ എന്ന്‌ അമേരിക്കക്കാരന്‍ ലേസറിന്‌ പേരിടണമെങ്കില്‍ അതിന്റെ പിന്നില്‍ ഒരു ചരിത്രം ഉണ്ട്‌.

1945 ല്‍ ഹിരോഷിമ, നാഗസാക്കി തകര്‍ത്തു തരിപ്പണമാക്കിയ ആറ്റംബോംബുകളെ പുരാണങ്ങളില്‍ ബ്രഹ്മാസ്ത്രം എന്നു വിളിക്കും. 500 കൊല്ലം മുമ്പ്‌ പരാമര്‍ശിക്കപ്പെട്ട ബ്രഹ്മാസ്ത്രത്തിന്റെ ശാസ്ത്രീയ പഠനം ആരംഭിക്കുന്നത്‌ 1939 ല്‍. പഠനം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

വിമാനം കണ്ടുപിടിച്ചത്‌ ആരെന്ന്‌ ചോദിച്ചാല്‍ റൈറ്റ്‌ ബ്രദേഴ്സ്‌ എന്ന്‌ പുസ്തകം കരണ്ടു തിന്നുന്ന പിള്ളേര്‍ പറയും. റൈറ്റ്‌ ബ്രദേഴ്സിന്‌ മുമ്പ്‌ പലരും വിമാനം കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും അവയൊന്നും പറന്നിട്ടില്ലായെന്ന ഉറപ്പിലാണ്‌ഇത് പറയുന്നത്.  റൈറ്റ്‌ സഹോദരന്മാര്‍ വിമാനം പറപ്പിക്കുന്നതിന്‌ എത്രയോ മുമ്പുതന്നെ ലങ്കേശ്വരന്‍ സിലോണില്‍ നിന്ന്‌ ഇങ്ങോട്ടും തിരികെ അങ്ങോട്ടും പുഷ്പക വിമാനം പറപ്പിച്ചിരിക്കുന്നു!

ദീര്‍ഘിപ്പിക്കേണ്ടല്ലോ, ഏതു കണ്ടുപിടിത്തവും നടത്തണമെങ്കില്‍ ഇതിഹാസങ്ങള്‍ വായിച്ചാല്‍ മതി. പക്ഷെ നമ്മെ അത്ഭുതപ്പെടുത്തുന്നത്‌ മറ്റൊന്നാണ്‌. ഇന്റര്‍നെറ്റിലെ വമ്പന്‍ സൈറ്റുകളായ ഫേസ്ബുക്കും ട്വിറ്ററും ഇസ്ലാം മതഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നുവെന്നതാണത്‌. മുസ്ലിം മതപണ്ഡിതരുടെ അഭിപ്രായത്തില്‍ ഫേസ്ബുക്ക്‌, ട്വിറ്റര്‍ എന്നിവയില്‍ ചിത്രങ്ങള്‍ അപ്ലോഡ്‌ ചെയ്യുന്നത്‌ അനിസ്ലാമികമാണ്‌. നിരീക്ഷണം താലിബാന്റേതാണെങ്കില്‍ പോട്ടെന്ന്‌ വെയ്ക്കാം. മഴ പെയ്യാത്തത്‌ ബാമിയന്‍ പ്രതിമകള്‍ മൂലമാണെന്നുള്ള വങ്കത്തരം എഴുന്നള്ളിച്ചവരാണവര്‍. ലക്നൗ കേന്ദ്രമായുള്ള സുന്നി-ഷിയാ പണ്ഡിതര്‍ ആണ്‌ ഫേസ്ബുക്ക്‌ സാന്നിദ്ധ്യം മത ഗ്രന്ഥത്തില്‍ കണ്ടെത്തിയെന്നത്‌ ഭാരതീയരെ സംബന്ധിച്ച്‌ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌.

ഫേസ്ബുക്കിലൂടെ സ്നേഹവും സൗഹൃദവും പങ്കിടുന്നത്‌ തെറ്റാണെന്ന്‌ കാണുന്ന മതപണ്ഡിതര്‍, മുസ്ലിം സ്ത്രീകള്‍ പിതാവ്‌, സഹോദരന്മാര്‍, ഭര്‍ത്താവ്‌ എന്നിവരെ മാത്രമേ മുഖം കാണിക്കാവുവെന്നും പറയുന്നു. എങ്കില്‍ ഇത്രയും കൂടി പറയണമായിരുന്നു പണ്ഡിതരെ! “മുസ്ലിം സത്രീകള്‍ പിതാവ്‌, സഹോദരന്‍ ഭര്‍ത്താവ്‌ ഒഴിച്ച്‌ ആരുടെയും മുഖത്ത്‌ നോക്കരുതത, ഫേസ്‌ ബുക്കില്‍ പോലും.”

കെ.എ.സോളമന്‍
Janmabhumi 20 Aug 2013

അഞ്ചരയ്ക്കുള്ള വണ്ടി - കഥ – കെ എ സോളമന്‍

Photo: A sunset beauty...

നട്ടപ്പാതിരായ്ക്കുള്ള ഫോണ്‍ ബെല്ലടി കേട്ടാണ് മാത്തുക്കുട്ടിചേട്ടന്‍ ഞെട്ടി ഉണര്‍ന്നത്. എലിക്കുട്ടിയുടെ ഫോണ്‍  ആണ്, അവള്‍ ഈ സമയത് വിളിക്കാത്തതാണല്ലോ.

“ എന്താടി, ഈ പാതിരായ്ക്കു? “

“ ഞാന്‍ തീവണ്ടിയില്‍ ആണ്, വെളുപ്പിന് അഞ്ചരയ്ക്ക് അവിടെ സ്റ്റേഷനില്‍ എത്തും , ഒരു ഓട്ടൊറിക്ഷായുമായി അവിടെ നിന്നേക്കണം”

“ എന്താടി കാര്യം? ഒരു മുന്നറിയിപ്പുമില്ലാതെ,പെട്ടന്നിങ്ങനെ.?”

“അതവിടെ വന്നിട്ട് പറയാം, ഏലിക്കുട്ടി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.

ഏലിക്കുട്ടി ചേടത്തിക്ക് വയസ്സു 59., ഭര്‍ത്താവ് മാത്തുക്കുട്ടിക്ക് 62-ഉം. 17 വയസ്സുള്ളപ്പോള്‍ മാത്തുക്കുട്ടിയുടെ കൂടെ കൂടിയതാണ് ഏലിക്കുട്ടി. ചുമ്മാ കൂടിയതതൊന്നുമല്ല, അന്തസായി മാതാവിന്റെ നടയില്‍ മുട്ടുകുത്തി നിന്നു താലികെട്ടിയതാണ്. ഇന്നലത്തെപ്പോലെ ഓര്‍ക്കുന്നു തങ്കി  സെയിന്‍റ് മേരീസ് പള്ളിയില്‍ നടന്ന വിവാഹചടങ്ങുകള്‍.

മാത്തുക്കുട്ടി പറയുന്നതു ഇന്നുവരെ ഏലിക്കുട്ടി കേള്‍ക്കാതിരുന്നിട്ടില്ല, മറിച്ചും. അത് തന്നെയാണ് അവരുടെ ജീവിതവിജയവും. രണ്ടുപേര്‍ക്കും കാര്യമായ അസ്സുഖമൊന്നുമില്ല.
എലിക്കുട്ടിച്ചേടത്തിക്ക് കുഞ്ഞുങ്ങള്‍ എന്നുവെച്ചാല്‍ ജീവനാണ്, ഏത് കുഞ്ഞിനെ ക്കണ്ടാലും താലോലിക്കും. പള്ളിപ്പുറത്ത് പള്ളിയില്‍ പെരുന്നാളിന് പോകുമ്പോള്‍ അവിടെ വരുന്ന എത്ര പേരെയാണ് പരിചയപ്പെട്ടിട്ടുള്ളത്. അവരുടെകൂടെയുള്ള കുഞ്ഞുങ്ങളെയെല്ലാം ഏലിക്കുട്ടി താലോലിച്ചിട്ടുണ്ട്, ഉമ്മകൊടുത്തിട്ടുണ്ട്. അത്രയ്ക്കാണു കുഞ്ഞുങ്ങളോടു സ്നേഹം. കുഞ്ഞുങ്ങളെല്ലാം കൊച്ചു മാലാഖമാരെന്നു ചേടത്തി പറയും.

എലിക്കുട്ടിക്കും മാത്തുക്കുട്ടിക്കും കൂടി 3 ആണ്മക്കള്‍. മൂത്തവന്‍ തങ്കച്ചന്‍, പിന്നെ ജോയിച്ചന്‍, ഏറ്റവും ഇളയവന്‍ സേവിച്ചന്‍ എന്ന സേവിയര്‍ . മൂത്തവന് മൂന്നുകുട്ടികള്‍, രണ്ടാമത്തേവനു രണ്ടുപേര്‍ , ഇളയവനു ഒന്ന്‍. മൂത്തവര്‍ക്ക് രണ്ടുപേര്‍ക്കും വലിയ പഠിത്തമില്ല, അതുകൊണ്ടുതന്നെ അവരുടെ ഭാര്യമാര്‍ക്കും പഠിത്തമില്ല. തങ്കച്ചന്റെ ഭാര്യക്ക് അടുത്തുള്ള ചെമ്മീന്‍ ഫാക്ടറിയിലാണ് ജോലി, ജോയിച്ചന്റെ ഭാര്യയ്ക്ക് ഗാര്‍മന്‍റ് കടയിലും. എന്നാല്‍ സേവിച്ചന്‍ ശരിക്ക് പഠിച്ചു, അവന്റെ ഭാര്യയ്ക്കും നല്ല പഠിത്തമുണ്ട്. അവര്‍ക്ക് രണ്ടാള്‍ക്കും അങ്ങ് മദ്രാസ്സില്‍ ആണ് ജോലി, ഐ ടി കമ്പനിയില്‍.

മൂത്തമക്കളുടെ 5 കുട്ടികളെയും ഏലിക്കുട്ടി ത്തന്നെയാണ് പൊന്നുപോലെ നോക്കിയത്. ഒന്നിനെ തോളത്തിരുത്തുംപോള് രണ്ടാമത്തേതിനെ ഒക്കത്തിരുത്തും. വെറോരണ്ണത്തെ തൊട്ടിലില്‍ ആട്ടുമ്പോള്‍ മറ്റേതിന് പാലുകൊടുക്കും. കുഞ്ഞുങ്ങളുടെ അമ്മമാര്‍ ജോലിക്കു പോകുന്നതിനാല്‍ അഞ്ചെണ്ണത്തെയും എലിക്കുട്ടിയാണ് താരാട്ടുപാടിഉറക്കിയത്. കുട്ടികള്‍ക്കാണെങ്കില്‍ സ്വൊന്തം അമ്മമാരെക്കാള്‍ ഇഷ്ടമാണ് എലിക്കുട്ടിയോട്.

ഇളയമകന്റെ കുഞ്ഞ് ഒരുവസ്സാകുന്നതുവരെ മരുമകള്‍ അവളുടെ വീട്ടില്‍ ആയിരുന്നു താമസം. ഇപ്പോള്‍ അവര്‍ മദ്രാസ്സില്‍ താമസമാക്കിയത് കൊണ്ടാണ് എലിക്കുട്ടിയെ അങ്ങോടുകൂട്ടിയത്. മാത്തുക്കുട്ടിയെയും പേരക്കുട്ടികളെയും തനിച്ചാക്കിയിട്ടു പോകാന്‍ മനസ്സ് വന്നില്ലെങ്കിലും ഇളയ മകന്റെ കുഞ്ഞല്ലേ എന്നു ഓര്‍ത്താണു പോകാന്‍ തീരുമാനിച്ചത്.

മകനും മരുമകളും ഏത് സമയവും കമ്പനിയില്‍ തന്നെ. രാവിലെ പോയാല്‍ രാത്രിവരും, പക്ഷേ എപ്പോഴെന്നുനിശ്ചയമില്ല. ഏതുസമയവും ഫ്ലാറ്റില്‍ എലിക്കുട്ടിയും കുഞ്ഞും തനിച്ചാണ്. അവര്‍ വന്നു കഴിഞ്ഞാല്‍ തന്നെ ഫേസ്ബുക്ക്, ട്വിറ്റെര്‍, ഇന്‍റര്‍നെറ്റ് എന്നൊക്കെ പറഞ്ഞു കംപുട്ടറില്നു മുന്നില്‍ ഇരിക്കും. മകനും മകള്‍ക്കും ആഹാരമുണ്ടാക്കുന്നത് വരെ എലിക്കുട്ടിയുടെ പണിയാണു. പക്ഷേ എല്ലാദിവസവും വേണ്ട, കമ്പനികാന്റീനില്‍ നിന്നു പാര്‍സല്‍ കൊണ്ടുവരാത്ത ദിവസം മാത്രം വല്ലതുമുണ്ടാക്കിയാല്‍  മതി.

പ്രശ്നം തുടങ്ങിയത് ഒരുമാസം പിന്നിട്ടപ്പോഴാണ്.

ഏലിക്കുട്ടി കുഞ്ഞിനെ നോക്കുന്നതിലെ അപാകത മരുമകള്‍ ഇന്‍റര്‍നെറ്റ് നോക്കി കണ്ടുപിടിക്കാന്‍ തുടങ്ങി. കുഞ്ഞിനു തുമ്മല്‍ വന്ന ദിവസം ചുക്കും കുരുമുളകുമിട്ട വെള്ളം  കൊടുത്തത് വലിയ തെറ്റായിപ്പോയി. തുമ്മല്‍ ഒരു രോഗമല്ല, അതിനു മരുന്നു വേണ്ട, തനിയെ മാറിക്കോളും,ഇന്റെര്‍നെറ്റിലെ മെഡിക്കല്‍ ജേര്‍ണല്‍ ഉദ്ധരിച്ചു മരുമകള്‍ എലിക്കുട്ടിയെ തിരുത്തി.
 “പനി വന്നാല്‍ പാരസെറ്റമോള്‍ കൊടുക്കണം, രണ്ടു പ്രാവശ്യം കൊടുത്താല്‍ പനിമാറും. മരുന്ന് പിടിച്ചുകഴിഞ്ഞാല്‍ രണ്ടുമണിക്കൂര്‍ കഴിഞ്ഞു കുഞ്ഞ് മൂത്രാമഴിക്കും. അതുകൊണ്ടു പാരസെറ്റമോളെ കൊടുക്കാവു”. മരുമകള്‍ എലിക്കുട്ടിയെ താക്കീതു ചെയ്തു. കൂട്ടത്തില്‍ ഇന്റെര്‍നെറ്റില്‍ നിന്നു കുറിച്ചെടുത്ത ചില നിര്‍ദ്ദേശങ്ങളും  നല്കി.

കുട്ടിയെ ഡെര്‍ട്ടിക്ലോത്ത് ധരിപ്പിക്കരുത്, ഓരോ മണിക്കൂറും ഇടവിട്ട് ഡയപ്പര്‍ മാറ്റണം, കുഞ്ഞിന്റെ മേല് തുടക്കാന്‍ ടിഷ്യൂ പേപ്പര്‍ തന്നെ ഉപയോഗിക്കണം, കുട്ടിയെ താരാട്ടുപാ ടി ഉറക്കേണ്ട, തനിയെ ഉറങ്ങിക്കോളും, കുട്ടിയെ മടിയില്‍ കിടത്തരുത്, തൊട്ടിലിലെ ഉറക്കാവു, പഴയപാട്ടൊന്നും പാടിക്കൊടുക്കരുത്, വേണേല്‍ സ്റ്റീരിയോ ഓണ്‍ ചെയ്തു മോഡേണ്‍ മുസിക്ക്  കേള്‍പ്പിക്കാം, കുട്ടിയെ ഫീഡ് ചെയ്യുമ്പോള്‍ ബോട്ടില്‍ കുത്തനെ പിടിക്കാതെ, 45 ഡിഗ്രീ ചരിച്ചുപിടിക്കണം, കുട്ടിക്ക് ഇക്കിളുണ്ടായാല്‍ ഫീഡിങ് ഉടന്‍ സ്റ്റോപ്പ് ചെയ്യണം, അടുത്ത ഡോറിലെ താമസക്കാരുമായി സംസാരിക്കരുത് തുടങ്ങിയവയായിരുന്നു നിര്‍ദ്ദേശങ്ങള്‍.

കുറിപ്പു വായിച്ച ഏലിക്കുട്ടി മരുമകളോട് പറഞ്ഞു: “ നിന്റെ കെട്ടിയോനുണ്ടല്ലോ, ആ മരക്കോന്തന്‍,അവന് ഇക്കിളു വന്നപ്പോള്‍ മാറ്റിയത് പാലുകൊടുത്തും പുറത്തു തട്ടിയുമാണ്, അത് വേണ്ടെങ്കില്‍ വേണ്ട.പിന്നെ അടുത്ത വീട്ടുകാരുമായസംസാരിക്കരുതെന്ന് പറഞ്ഞത്, അത് നിന്റെ കെട്ടിയോന്റെ അമ്മായിയപ്പനോടു പറഞ്ഞാല്‍ മതി. ഞാന്‍ പോകേണ്”

പറഞ്ഞപടി മാത്തുക്കുട്ടിചേട്ടന്‍ അഞ്ചരയ്ക്ക് തന്നെ സ്റ്റേഷനില്‍ എത്തി. ട്രയിന്‍ അര മണിക്കൂര്‍ ലേറ്റ്. ട്രയിന്‍ നിര്‍ത്തി ഏലിക്കുട്ടി തീവണ്ടിയില്‍ നിന്നറങ്ങി വരുന്നത് മാത്തുക്കുട്ടി കൌതുകത്തോടെ നോക്കി. കുര്‍ബാന കഴിഞ്ഞു അവള്‍ പള്ളിയില്‍ നിന്നറങ്ങി വരുന്നതുപോലെ.
“ എങ്കിലും എന്റെ ഏലിക്കുട്ടി, നീ ഒറ്റയ്ക്കിങ്ങനെ?” ചോദ്യം മാത്തുക്കുട്ടിയുടെതായത്കൊണ്ട്  ഏലിക്കുട്ടി ചിരിക്കുക മാത്രം ചെയ്തു.

“അതല്ലടി, നീ പോരാനെന്താ കാര്യം?”

“അതോ”, നമ്മുടെ മരുമോള്‍ പറകേണ് അവളുടെ കൊച്ചിനെ ഇന്റെര്‍നെറ്റ് കാര് നോക്കിക്കോളുമെന്നു. എന്നാല്‍ നോക്കിക്കോട്ടെന്നു ഞാനും പറഞ്ഞു, ഹല്ല പിന്നെ?”

                                                       ---------------------

Thursday 15 August 2013

വെട്ടയ്ക്കല്‍ ദര്‍ശന വായനശാല ഉദ്ഘാടനം


ചേര്‍ത്തല: വെട്ടയ്ക്കല്‍ ദര്‍ശന കലാകായിക സാംസ്‌കാരിക സമിതിയുടെ വായനശാല 15ന് രാവിലെ 9.30ന് ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് ഫിസിക്സ് വകുപ്പ് മുന്‍ മേധാവി  പ്രൊഫ. കെ.എ.സോളമന്‍ ഉദ്ഘാടനം ചെയ്തു. ദര്‍ശന പ്രസിഡന്റ് അരുണ്‍ മൈക്കിള്‍ അധ്യക്ഷത വഹിച്ചു. .

വെട്ടയ്ക്കല്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. റൈനോള്‍ഡ് വട്ടത്തില്‍ അംഗത്വവിതരണം ഉദ്ഘാടനം ചെയ്തു.

-കെ എ സോളമന്‍ 

Tuesday 13 August 2013

കടലിനെ സ്നേഹിച്ച പീറ്റര്‍ രചിച്ചത്‌ അയ്യായിരത്തിലേറെ കവിതകള്‍










ആലപ്പുഴ: ചെറുപ്രായത്തില്‍ തന്നെ പ്രകൃതിയെയും കടലിനെയും സ്നേഹിച്ചതുകൊണ്ടാകാം കടലിലെ തിരമാലകള്‍ പോലെ പീറ്റര്‍ ബെഞ്ചമിന്റെ മനസില്‍ തുടരെ കവിതകള്‍ ഓടിയെത്തിയത്‌. ഒരു കവിത ചൊല്ലാമോ എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ മതി പീറ്റര്‍ പിന്നീട്‌ കവിതയുടെ ലോകത്താകും. സൂര്യന്‌ കീഴിലുള്ള ഏത്‌ വിഷയത്തെക്കുറിച്ച്‌ ചൊല്ലാന്‍ പറഞ്ഞാലും അടുത്തനിമിഷം ബെഞ്ചമിന്‍ കവിത ചൊല്ലല്‍ ആരംഭിക്കും.
മത്സ്യത്തൊഴിലാളിയായ ബെഞ്ചമിന്‍ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും നടുവിലാണ്‌ ജനിച്ചത്‌. ജീവിതവഴിയിലെവിടെ വച്ചോ മനസില്‍ കടന്നുകൂടിയ കവിത പ്രേമം പിന്നീട്‌ വളര്‍ന്ന്‌ പന്തലിക്കുകയായിരുന്നു. കടലില്‍ മത്സ്യബന്ധനത്തിന്‌ പോകുമ്പോഴും കാണുന്നത്‌ മനസില്‍ കോറിയിടാറുണ്ട്‌. പിന്നീടെപ്പോഴെങ്കിലും അത്‌ കവിതകളായി രൂപാന്തരപ്പെടാറാണ്‌ പതിവ്‌. കടലിന്റെ നീലിമയും അദ്ഭുത കാഴ്ചകളും ജീവജാലങ്ങളും എന്തിന്‌ കടലിലെ ചെടികള്‍ പോലും കവിതയ്ക്ക്‌ കേന്ദ്രബിന്ദുവായിട്ടുണ്ടെന്ന്‌ ബെഞ്ചമിന്‍ പറയുന്നു.
ഇതുവരെ നൂറിലധികം നോട്ടുബുക്കുകളിലായ്‌ 5000ത്തിലധികം കവിതകള്‍ എഴുതിയിട്ടുണ്ട്‌. എന്നാല്‍ കവിതകള്‍ ബുക്കുകളില്‍ എഴുതിവയ്ക്കുക മാത്രമല്ല, അത്‌ ഈണത്തില്‍ പാടി കേള്‍പ്പിക്കാനും ബഞ്ചമിന്‍ തയ്യാര്‍. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേഹം കവിതകളിലൂടെ തീരത്തിന്റെ അഭിമാനമായിരിക്കുകയാണ്‌
കുട്ടിക്കാലത്ത്‌ തന്നെ ബെഞ്ചമിന്‍ കവിതകള്‍ എഴുതിയിരുന്നെങ്കിലും ആരും അതത്ര ശ്രദ്ധിച്ചിരുന്നില്ല. പിന്നീട്‌ അസുഖബാധിതനായി ആശുപത്രിയില്‍ കിടക്കുന്ന സമയത്ത്‌ മറ്റ്‌ രോഗികളുടെ ദുഃഖം കണ്ട്‌ സഹിക്കാനാവത്ത എഴുതിയ കവിത ഏറെ ശ്രദ്ധ പിടിച്ചുപറ്റിയതോടെ ബെഞ്ചമിന്‍ തുറവൂര്‍ അന്ധകാരനഴി പ്രദേശത്തെ അഭിമാനമായി. ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കിയാണ്‌ ബെഞ്ചമിന്‍ എഴുതുന്ന കവിതകള്‍ കൂടുതല്‍. രണ്ടാനമ്മയുടെയും അച്ഛന്റെയും ക്രൂരമര്‍ദനത്തിനിരയായ ഷെഫീക്ക്‌, സോളാര്‍ തട്ടിപ്പ്‌ തുടങ്ങിയ വിഷയങ്ങളെല്ലാം കവിതകളായി മാറി. എല്ലാവര്‍ഷവും നെഹ്‌റുട്രോഫി വള്ളംകളി സമയത്ത്‌ വള്ളംകളിയെ കുറിച്ച്‌ കവിതകള്‍ എഴുതാറുണ്ട്‌.
നിരവധി പാരഡി ഗാനങ്ങളും ബെഞ്ചമിന്‍ എഴുതിയിട്ടുണ്ട്‌. ഏത്‌ വിഷയത്തെക്കുറിച്ചും കവിതകള്‍ രചിക്കുന്ന ബെഞ്ചമിന്റെ കഴിവിനെക്കുറിച്ചറിഞ്ഞ്‌ എസ്‌എല്‍ പുരം ആലോചന സാംസ്കാരികകേന്ദ്രം ഗ്രാമീണ പുരസ്കാരം നല്‍കി ആദരിച്ചു. എന്നാല്‍ കവിതകള്‍ പുസ്തകമാക്കാന്‍ സാമ്പത്തികപരാധീനത ബെഞ്ചമിനെ അനുവദിച്ചില്ല. ബെഞ്ചമിന്റെ ബുദ്ധിമുട്ട്‌ മനസിലാക്കി ചില സുഹൃത്തുക്കള്‍ 28 കവിതകള്‍ തെരഞ്ഞെടുത്ത്‌ കടലെന്ന സുന്ദരി പ്രസിദ്ധീകരിച്ചു. ഭാര്യ മറിയാമ്മയും മക്കളായ എലിസബത്തും ബെന്‍സത്തുമാണ്‌ വലിയ പിന്തുണ നല്‍കുന്നത്‌.

കെ.പി.അനിജാമോള്‍, Janmabhumi Daily dated 14-8-13

ആശ്വാസ പദ്ധതികളില്‍ മുഖ്യമന്ത്രിയെക്കാള്‍ മുന്നില്‍ മാണി: കോടിയേരി








തിരുവനന്തപുരം: ആശ്വാസപദ്ധതികളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കാള്‍ മുന്നില്‍ ധനമന്ത്രി കെ.എം മാണിയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.
കേരള മുഴുവന്‍ നടന്ന് മുഖ്യമന്ത്രി നടത്തിയ ജനസമ്പര്‍ക്കപരിപാടിയെക്കാള്‍ സെക്രട്ടേറിയേറ്റിലിരുന്ന് മാണി നടത്തിയ കാരുണ്യ പദ്ധതിയെന്ന് ഇതിന് ഉദാഹരണമായി കോടിയേരി ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിയിലൂടെ 20 കോടിയുടെ ആശ്വാസ പദ്ധതിയാണ് നടത്തിയതെങ്കില്‍ ഇരുന്നൂറ് കോടിയുടെ ആശ്വാസ പദ്ധതികള്‍ മാണി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
മാണിക്ക് ഇനിയും ചിന്തിക്കാന്‍ സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ വിഷയത്തില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെയ്ക്കാതെ സെക്രട്ടറിയേറ്റ് ഉപരോധസമരത്തില്‍ നിന്നും പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജുഡീഷ്യല്‍ അന്വേഷണത്തില്‍ കാര്യമില്ല. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തിനു തയ്യാറാകുകയാണ് വേണ്ടതെന്നും കോടിയേരി ആവശ്യപ്പെട്ടു. ഉപരോധ സമരത്തിന്റെ രണ്ടാം ദിവസം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കോടിയേരി.
അതേസമയം തന്നെ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും മാണിയെ പിന്തുണച്ച് രംഗത്തെത്തി. മാണിയെ മുഖ്യമന്ത്രിയാക്കുന്നതില്‍ പിന്തുണയ്ക്കുന്ന കാര്യം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസിനോട് തൊട്ടുകൂടായ്മയില്ലെന്നും കാലിന്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയണമെന്നും കെ എം മാണിയെ ഉദ്ദേശിച്ച് തോമസ് ഐസക് എംഎല്‍എയും വ്യക്തമാക്കി.
കമന്‍റ്: മാണിയല്ലേ നമ്മുടെ ആള്.
-കെ എ സോളമന്‍

പ്രണയത്തിനും ഡിഗ്രി!



“എന്റെ പ്രണയത്തിനും
നിന്റെ മൃദുലാധരത്തിനും
ഈ മനോഹര റോസാദളത്തിനും
ഒരേ നിറമാണ്‌,
ഒരേ സുഗന്ധമാണ്‌
നമ്മുടെ സ്വപ്നങ്ങളുടെ
ചന്ദന സുഗന്ധം”

പ്രണയത്തെക്കുറിച്ചുള്ള കവി വചനമാണ്‌. പ്രണയം ദുഃഖം പോലെ തന്നെ ശാശ്വതഭാവമാണ്‌, ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ കാശിന്‌ കൊള്ളാത്തവര്‍, പ്രണയത്തെ പ്രോത്സാഹിപ്പിക്കണമെന്നാണ്‌ സിനിമാ-നടീനടന്മാരും കവികളും എഴുത്തുകാരും കുറെ കോളേജ്‌ പ്രിന്‍സിപ്പാളുമാരും പറയുന്നത്‌. കുട്ടികള്‍ പ്രണയിച്ചു നടന്നാല്‍ കലാലയത്തില്‍ കുഴപ്പങ്ങള്‍ കുറഞ്ഞുകിട്ടും. പ്രണയമെന്തെന്നറിയാത്തവരാണ്‌ ബസ്സിന്‌ കല്ലെറിയാനും റോഡ്‌ ഉപരോധിക്കാനും സകലതും സ്തംഭിപ്പിക്കാനും മുന്നിട്ടിറങ്ങുന്നതത്രെ. വര്‍ണ-വര്‍ഗ രഹിത സമൂഹത്തിന്‌ പ്രണയവിവാഹങ്ങള്‍ അനിവാര്യമെന്ന്‌ പ്രണയത്തില്‍ അഭിരമിച്ചവര്‍ വാദിക്കും. എന്നാല്‍ സ്വന്തം മകനോ മകളോ പ്രേമിച്ചാല്‍ അതംഗീകരിച്ചു കൊടുക്കാന്‍ തയ്യാറാകാത്ത മുന്‍ കമിതാക്കളും കുറവല്ല.
കേരളത്തിന്റെ തൊഴില്‍ മേഖല ഐടിയില്‍ കുടുങ്ങിയപ്പോള്‍ പ്രണയ വിവാഹിതരുടെ എണ്ണം കൂടി. മക്കള്‍ വരനെ, അല്ലെങ്കില്‍ വധുവിനെ അന്വേഷിച്ചു നടക്കേണ്ട രക്ഷിതാക്കളുടെ ജോലി കുറഞ്ഞു. വരനും വധുവും പരസ്പ്പരം നോക്കിയെടുത്തു കൊള്ളും, രക്ഷിതാക്കള്‍ക്ക്‌ വേണമെങ്കില്‍ വിവാഹത്തിന്‌ സഹകരിക്കാം.
പ്രണയിച്ചു വിവാഹം ചെയ്ത ചില വിദ്വാന്മാര്‍ പിന്നീട്‌ സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ ആവുന്ന കാഴ്ചയും കേരളത്തില്‍ സുലഭം. മിശ്രവിവാഹിതര്‍, തങ്ങള്‍ വിപ്ലവകാരികളാണെന്നും സമൂഹത്തിന്‌ നല്‍കിയ സംഭാവന പരിഗണിച്ചു പെന്‍ഷന്‍ നല്‍കണമെന്നും ആവശ്യപ്പെടും. സമുദായ നേതാക്കള്‍ ആരും തന്നെ പിന്തുണക്കാനില്ലാത്തതിനാല്‍ ആവശ്യം നിരാകരിക്കപ്പെടുകയാണ്‌ പതിവ്‌.
ചുരുക്കിപ്പറഞ്ഞാല്‍, പ്രണയിക്കാമെന്നല്ലാതെ പ്രണയത്തിന്‌ വലിയ അംഗീകാരമൊന്നും സമൂഹത്തിലില്ല. ജനിച്ചാലും മരിച്ചാലും പഞ്ചായത്തില്‍നിന്ന്‌ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാം, പ്രണയിച്ചതിന്‌ ഒരു പഞ്ചായത്തും സര്‍ട്ടിഫിക്കറ്റ്‌ നല്‍കാറില്ല. എന്നാല്‍ ഇതിന്‌ മാറ്റം വരാന്‍ പോകുന്നു, അങ്ങ്‌ ബംഗാളില്‍ നിന്നാണ്‌ വാര്‍ത്ത.
ബംഗാളിലെ പ്രസിദ്ധമായ യൂണിവേഴ്സിറ്റിയാണ്‌ പ്രസിഡന്‍സി. വൈസ്‌ ചാന്‍സലര്‍ ഒരു മഹതിയാണ്‌, പേര്‌ മാളവിക സര്‍ക്കാര്‍. വിപ്ലവകരമായ തീരുമാനമാണ്‌ മാളവിക സര്‍ക്കാരിന്റെ കീഴിലുള്ള സിന്‍ഡിക്കേറ്റ്‌ എടുത്തിരിക്കുന്നത്‌. അടുത്ത കൊല്ലം മുതല്‍ പ്രസിഡന്‍സി യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ “ലവ്‌” എന്ന വിഷയത്തില്‍ ഡിഗ്രിയെടുക്കാം. ഇതര ഇന്ത്യന്‍ സര്‍വകലാശാലകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇത്തരമൊരു അദൃഷ്ട പൂര്‍വമായ ആശയം മറ്റൊരിടത്തും ജനിച്ചിട്ടില്ല.
‘ലവ്‌’എന്ന വാക്കിന്‌ സ്നേഹം, താല്‍പ്പര്യം, പ്രേമം, പ്രേമഭാജനം, സൗഹാര്‍ദ്ദം, അഭിനിവേശം, പ്രതിപത്തി, കാമുകന്‍, കാമുകി, ആസക്തി എന്നൊക്കെ അര്‍ത്ഥമുണ്ടെങ്കിലും വൈസ്‌ ചാന്‍സലര്‍ വിവക്ഷിക്കുന്നത്‌ പ്രണയം തന്നെയാവണം. ‘ആസക്തി’യില്‍ ഡിഗ്രി എടുത്ത്‌ എന്നൊക്കെ പറഞ്ഞാല്‍ അതിന്‌ സ്വീകാര്യത തീരെ കിട്ടില്ല.
മാളവിക സര്‍ക്കാരിനെ സഹായിക്കാന്‍ ഫിസിക്സ്‌ പ്രൊഫസര്‍ റായ്‌ ചൗധരിയുമുണ്ട്‌. മാറ്ററും റേഡിയേഷനും തമ്മിലുള്ള അഭേദ്യ ബന്ധത്തെക്കുറിച്ചായിരുന്നു ഇത്രയും നാള്‍ പഠിപ്പിച്ചുപോന്നത്‌. ഇനിയങ്ങോട്ട്‌ ആണും-പെണ്ണും തമ്മിലുള്ള അഭിനിവേശം പഠിപ്പിക്കും.
കീഴ്‌വഴക്കം നോക്കിയാല്‍ പ്രണയം കഴിഞ്ഞാല്‍ പിന്നെ പ്രസവമാണ്‌. അതുകൊണ്ട്‌ ഡിഗ്രിക്ക്‌ ‘പ്രണയം’ പഠിക്കുന്ന പ്രസിഡന്‍സി യൂണിവേഴ്സിറ്റി കുട്ടികള്‍ക്ക്‌ തുടര്‍ പഠനത്തിന്‌ കാണിക്കാന്‍ പരുവത്തില്‍ നാലു കാമറ വെച്ചു ഷൂട്ട്‌ ചെയ്ത ഒരു ‘പ്രസവം’ സിനി കേരളത്തില്‍ റിലീസ്‌ കാത്തുകിടപ്പുണ്ട്‌. ഈ വിവരം മാളവികാ സര്‍ക്കാരിനും റായ്‌ ചൗധരിക്കും അറിയുമോ എന്തോ?

കെ.എ.സോളമന്‍, 

ജന്മഭൂമി 13-8-13

Friday 9 August 2013

ഗോഡ്‌സ് ഓണ്‍ കുഴി: പഞ്ചറായി ഇറ്റാലിയന്‍ സംഘം




തൃശ്ശൂര്‍ :തമിഴ്‌നാട്ടില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിക്കുമ്പോള്‍ ഇറ്റലിക്കാരി റോസ് വിര്‍ഗോയും സഹയാത്രികരും ഇത്രയും പ്രതീക്ഷിച്ചില്ല. ദുരിതപാത കടന്ന് പട്ടിക്കാടിനു സമീപമെത്തിയപ്പോഴേക്കും ഇറ്റലിക്കാരുടെ സംഘവും അവര്‍ സഞ്ചരിച്ച വണ്ടിയും ഒരേ പോലെ പഞ്ചറായി. ഇങ്ങനെയൊരു റോഡിലൂടെ ജീവിതത്തില്‍ ഇതുവരെ യാത്ര ചെയ്തിട്ടില്ല - റോസ് പറഞ്ഞു.

പട്ടിക്കാടിനു സമീപം റോഡില്‍ കുത്തിയിരുന്ന് റോസ് ഫോട്ടോയെടുക്കുന്നതു കണ്ടാണ് കാര്യം തിരക്കിയത്. ഇതുപോലൊരു ഫോട്ടോ വേറെ എവിടെ കിട്ടുമെന്ന മട്ടിലായിരുന്നു റോസിന്റെ മറുപടി. റോഡിന്റെ സ്ഥിതിയെപ്പറ്റി ഒരു ധാരണയും ഇല്ലാതെയാണ് യാത്ര തുടങ്ങിയത്. ഇവിടെ എത്തുമ്പോഴേക്കും എല്ലാവര്‍ക്കും ദേഹം മുഴുവന്‍ ഇടിച്ചു ചതച്ച പ്രതീതി. അതിനിടെ വാനും പഞ്ചറായി. വാനിന്റെ കേടു തീര്‍ക്കാന്‍ ഡ്രൈവര്‍ പാടുപെടുന്നതിനിടെയാണ് റോസ് ഫോട്ടോ എടുക്കലിലേക്ക് തിരിഞ്ഞത്.

എട്ടുപേരാണ് സംഘത്തിലുള്ളത്. നാടുകാണാനിറങ്ങിയവര്‍ ആയുര്‍വേദ ചികിത്സ നടത്തി പോകേണ്ട സ്ഥിതിയിലായി. എന്തായാലും ഇനിയൊരിക്കലും ഇങ്ങനെയൊരു സാഹസത്തിന് മുതിരില്ലെന്ന് സംഘാംഗങ്ങള്‍ ഒരേ സ്വരത്തിലാണ് പറഞ്ഞത്.
കമന്‍റ് : ഈ ഇറ്റലിക്കാരെക്കൊണ്ടു തോറ്റു
-കെ എ സോളമന്‍ 

Thursday 8 August 2013

ഫേസ്ബുക്ക് പോസ്റ്റിങ്: സൂക്ഷിച്ചില്ലെങ്കില്‍ ഇനി ക്രിമിനല്‍ കേസ്


ആലപ്പുഴ: ഫേസ്ബുക്കില്‍ തമാശയ്ക്കുപോലും ചിത്രങ്ങള്‍ പോസ്റ്റ്‌ചെയ്യുന്നത് ഇനി സൂക്ഷിച്ചുമതി. മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യുന്നതോ മോശക്കാരായി ചിത്രീകരിക്കുന്നതോ ആയ സന്ദേശങ്ങളും ചിത്രങ്ങളും പോസ്റ്റ്‌ചെയ്താല്‍ ക്രിമിനല്‍ കേസ് നേരിടേണ്ടി വരും. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായരെയും വെള്ളാപ്പള്ളി നടേശനെയും ചേര്‍ത്ത് മോര്‍ഫ്‌ചെയ്ത ചിത്രങ്ങള്‍ ഫേസ് ബുക്കിലെ വിവിധ പ്രൊഫൈലുകള്‍ വഴി ഷെയര്‍ ചെയ്യപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. മോശം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കും ഷെയര്‍ ചെയ്യുന്നവര്‍ക്കുമെതിരെ കേസെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഉമ ബഹ്‌റ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

വെള്ളാപ്പള്ളി നടേശനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫേസ് ബുക്കില്‍ പോസ്റ്റിങ് നടത്തിയയാളെ പോലീസ് പിടികൂടിയിരുന്നു. സാമുദായിക നേതാക്കള്‍ക്കുപുറമെ രാഷ്ട്രീയ നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തിയുള്ള പോസ്റ്റുകള്‍ വ്യാപകമായി ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടതാണ് അധികം പോസ്റ്റുകളും. രാഷ്ട്രീയക്കാര്‍ ഇത്തരം പോസ്റ്റുകള്‍ ഗൗരവമായിക്കണ്ട് പരാതി നല്‍കിയാല്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരം ഒട്ടേറെ ആളുകള്‍ക്കെതിരെ കേസെടുക്കേണ്ടിവരും. 

Comment : ചില സര്ക്കാര്‍ ഉദ്യോഗസ്ഥര്‍ മന്ത്രിമാരെ അധിക്ഷേപിച്ചു എഴുതുന്ന കമന്റുകള്‍ ഫേസ്ബുക്കില്‍ കണ്ടിട്ടുണ്ട് . സര്ക്കാര്‍ സര്‍വീസ്  റൂള്‍സ് അറിയാത്ത ഇക്കൂട്ടരെ അത് പഠി പ്പിക്കേണ്ട ആവശ്യകത്തെയെക്കുറിച്ച് അപ്പോള്‍ തോന്നിയിട്ടുണ്ട്.

കേസെടുക്കുന്നത് ഫേസുബൂക്കില്‍ മാത്രം ഒതുക്കാതെ  പുറത്തേയ്ക്കും വ്യാപിപ്പിക്കണം. അതിനുമാത്രം  അവഹേളനമാണു ചാനലുകളിലും പുറത്തും കാണുന്നത് . ആലപ്പുഴ ഡി സി സി പ്രസിഡെന്‍റ് ഷുക്കൂറിന്റെ കോലത്തില്‍ ചെരുപ്പ് മാല അണിയിച്ചു വഴിനീളെ കൂക്കിവിളിക്കുകയും ഒടുക്കം പെട്രോളൊഴിച്ച് തീയിടുകയും ചെയ്താല്‍  അതു വ്യക്തിഹത്യയില്‍പ്പെടുമോ? എങ്കില്‍ ഇതു  ചെയ്തവര്‍ക്കെതിരെ എന്താണ് നടപടി?

-കേ എ സോളമന്‍ 

നിയമസഭയ്ക്ക് സ്മാരക സ്റ്റാമ്പ്; മാണിക്ക് മുഖ്യമന്ത്രിയുടെ പ്രശംസ












തിരുവനന്തപുരം: നിയമസഭയുടെ ശതോത്തര രജതജൂബിലി സ്മാരക സ്റ്റാമ്പ് പ്രകാശനച്ചടങ്ങില്‍ കെ.എം. മാണിയെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
രണ്ട് വര്‍ഷം കഴിയുമ്പോള്‍ നിയമസഭാംഗമായതിന്റെ അമ്പതാണ്ട് തികയ്ക്കുന്ന മാണിയെ അനുമോദിക്കാനും ഇതുപോലെ ചടങ്ങ് വേണമെന്നാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. മാണിസാറിന്റെ പേരില്‍ സ്റ്റാമ്പ് വേണമെന്നും സദസ്സില്‍നിന്ന് അഭിപ്രായമുയര്‍ന്നു. അപൂര്‍വനേട്ടം കൈവരിച്ച മാണിയെ മുഖ്യമന്ത്രി അഭിനന്ദിച്ചപ്പോള്‍ സദസ് കൈയടിച്ചു.
കേന്ദ്ര തപാല്‍വകുപ്പ് പുറത്തിറക്കിയ ശതോത്തര രജതജൂബിലി സ്മാരക സ്റ്റാമ്പ് കേരള നിയമസഭയ്ക്ക് ലഭിച്ച അംഗീകാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comment: മാണിയെ പ്രകീര്‍ത്തിച്ചതു എന്തുകൊണ്ടും നന്നായി. അന്‍പതാണ്ട് പിന്നിട്ടാല്‍ അദ്വാനവര്‍ഗനേതാവ് മുഖ്യമന്ത്രിയാകുമെന്നാണ് പ്രവചനം. " പോരൂ പോരൂ, മുഖ്യമന്ത്രിയാകൂ  " പുറകെ നടക്കയാണ്   സെക്രട്ടറിയെറ്റു ഉപരോധക്കാര്‍ . എന്നിട്ടും ഒരു ശങ്ക. 
-കെ എ സോളമന്‍ 

Tuesday 6 August 2013

മോഹന്‍ലാലിന്‌ നായികയെ കിട്ടിയില്ല!


mangalam malayalam online newspaper


മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുളള ചാന്‍സ്‌ ലഭിച്ചാല്‍ മിക്ക നടീനടന്‍മാരും അത്‌ അനുഗ്രഹമായിട്ടാണ്‌ കരുതുന്നത്‌. എന്നാല്‍, ജിത്തു ജോസഫിന്റെ 'മൈ ഫാമിലി' ഇതെല്ലാം മാറ്റിമറിക്കുന്നു. ഈ ചിത്രത്തില്‍ മോഹന്‍ലാലിന്‌ ഇതുവരെ നായികയായിട്ടില്ല എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ്‌ നായികയെ തേടിയുളള നെട്ടോട്ടം!

തമിഴിലെ മുന്‍കാല നായിക സിമ്രാന്‍ മൈ ഫാമിലിയില്‍ അഭിനയിക്കുമെന്നായിരുന്നു അവസാനം വന്ന വാര്‍ത്ത. എന്നാല്‍, അതും യാഥാര്‍ഥ്യമാവില്ലെന്ന്‌ ഉറപ്പായി. മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുളള ക്ഷണവും തിരക്കഥയുമൊക്കെ സിമ്രാന്‌ ഇഷ്‌ടപ്പെട്ടു. എന്നാല്‍, ഡേറ്റ്‌ ക്ലാഷ്‌ എന്ന കാരണം പറഞ്ഞ്‌ സിമ്രാനും പിന്‍മാറി. ടെലിവിഷന്‍ പരിപാടികളില്‍ നിന്ന്‌ വിട്ടുനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണത്രെ സിമ്രാന്‌.

കമന്‍റ് : മുന്‍ നായിക മേനകയുടെ മകളോ പേരക്കുട്ടിയോ ആണ് പൂതിയ  നായിക എന്നു പറഞ്ഞിട്ട്?
-കെ എ സോളമന്‍ 

രൂപയ്ക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച; സെന്‍സെക്‌സും ഇടിവില്‍


mangalam malayalam online newspaper

മുംബൈ: യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപ റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച നേരിടുന്നു. രാവിലെ ഡോളറിന് 61.47 രൂപ എന്ന നിരക്കിലാണ് വിനിമയം ആരംഭിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണിത്. നേരത്തെ 61.21 രൂപ എന്ന നിരക്കില്‍വരെ എത്തിയിരുന്നു. ഓഹരി വിപണിയും തകര്‍ച്ച നേരിടുകയാണ്. സെന്‍സെക്‌സ് 200 പോയിന്റ് താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.
കമന്‍റ്  : രൂപ ഉപേക്ഷിച്ചു കറന്‍സി ഡോളര്‍ ആക്കിയാലോ?
- കെ എ സോളമന്‍ 

Sunday 4 August 2013

എന്നെ മന്ത്രിയാക്കല്ലേ! -ജന്മഭൂമി

Photo: ℓιкє тнιѕ ραgє Pixelz

പണ്ടത്തെ കാലം, കാലണ, അരയണ വെച്ചുള്ള നാടന്‍ ചീട്ടുകളി. പാക്കരനും കളിക്കും, തെങ്ങു കേറി കിട്ടുന്ന മുഴുവന്‍ കാശും ചീട്ടുകളിയില്‍ തുലയ്ക്കുകയാണ്‌ പതിവ്‌.  ഇന്നത്തെപോലെ മൊബെയില്‍ സിം കാര്‍ഡും, ലോട്ടറിയുമില്ലാത്തതിനാല്‍ കാശു കളയാന്‍ ഈ ഒരു മാര്‍ഗമേയുള്ളൂ. ഇടവഴിയിലും ഒഴിഞ്ഞ പറമ്പുകളുമാണ്‌ ചീട്ടുകളി സംഘത്തിന്റെ താവളം. കളിയിലെ കള്ളത്തരങ്ങള്‍ വശമില്ലാത്തതിനാല്‍ പാക്കരന്‌ വരവു-ക, ഇല്ല-ക, ചെലവു-ക, ഉണ്ടു-ക (റുപ്പിക) എന്നതാണ്‌ മട്ട്‌.

അന്ന്‌ പോലീസ്‌ ഇന്നത്തെ മാതിരി ലെഗ്ഗിംഗ്സ്‌ ഇട്ട്‌ വയര്‍ തള്ളിയവരല്ല. കൊമ്പന്‍ മീശയും കൂര്‍ത്ത തൊപ്പിയുമാണ്‌ പോലീസിന്റെ സ്റ്റാറ്റസ്‌ സിംബല്‍. , ട്രൗസര്‍ മുട്ടിന്‌ മുകളില്‍ നില്ക്കും , നല്ല   ലൂസും കാണും, കള്ളന്മാരെ ഓടിച്ചിട്ടു പിടിക്കാനാണത്രെ ഇത്രഇറക്കം. ലെഗ്ഗിംഗ്സ്‌ ആകുമ്പോള്‍ കാലുകള്‍ക്ക്‌ വേണ്ടത്ര ആയം കിട്ടില്ല.

പോലീസിനന്ന്‌ മുഖ്യ വരുമാന സ്രോതസ്സ്‌ നാട്ടിലെമ്പാടുമുള്ള ചീട്ടുകളി സംഘമാണ്‌. ഹോട്ടലുകളിലും കള്ളുഷാപ്പിലും പ്രൈവറ്റ്‌ ബസിലും പോലീസിന്‌ സര്‍വം ഫ്രീയാണെങ്കിലും എന്തെങ്കിലും പുത്തന്‍ തടയണമെങ്കില്‍ ചീട്ടുകളിക്കാരെ ഓടിച്ചിട്ടു പിടിക്കണം. ജനത്തിനാണെങ്കില്‍ ചീട്ടുകളിക്കാതെ വയ്യ, എന്തെങ്കിലും വിനോദം വേണ്ടേ? ഇന്നത്തെപ്പോലെ അന്ന്‌ ചാനലുകളില്ല, ചാനലുകളിലെ ഉരുട്ടിപ്പിടുത്തവുമില്ല. കള്ളുഷാപ്പുകളൊന്നും ഫാമിലി റസ്റ്റോറന്റുമായിരുന്നില്ല. ഓപ്പണായി മദ്യപിക്കാന്‍ യുവാക്കള്‍ക്ക്‌ അല്‍പ്പം ജാള്യതയുമുണ്ടായിരുന്നു.

പോലീസിന്റെ വെട്ടം കാണുമ്പോള്‍ ചീട്ടുകളി സംഘം ഉടുതുണിയും ഉപേക്ഷിച്ച്‌ ഓടിക്കളയും. കൂട്ടത്തില്‍ ചീട്ട്‌ നഷ്ടപ്പെടും, കാശും. അടുത്ത തവണ കളിക്കണമെങ്കില്‍ പുതിയ കുത്തു ചീട്ട്‌ വാങ്ങണം.

പോലീസിനെ കണ്ട്‌ പേടിച്ച്‌ ഒത്തിരി തവണ ഉടുതുണിയുമുപേക്ഷിച്ച്‌ പാക്കരനും തോടു ചാടിയിട്ടുണ്ട്‌.  വെള്ളം കണ്ടാല്‍ പോലീസ്‌ അറയ്ക്കും. കുട്ടനാട്ടിലും മറ്റു വാറ്റു കേന്ദ്രങ്ങളിലും കാണുന്ന പതിവ്‌ കാഴ്ചയില്‍ പോലീസിന്റെ കനാല്‍ വിരോധം പ്രകടം.  പക്ഷെ ഒരിക്കല്‍ പാക്കരനെ പോലീസ്‌ പിടികൂടുക തന്നെ ചെയ്തു.

പാക്കരന്റെ ശബ്ദം, പേടി കൊണ്ടാവണം, പതറിപ്പോയി. വളരെ പണിപ്പെട്ടാണ്‌ ഒരു കണക്കിന്‌ ഇത്രയും പറഞ്ഞൊപ്പിച്ചത്‌ “എന്നെ വിട്ടേക്കല്ലേ ഏമാനെ” ഞാന്‍ നിരപരാധിയാണ്‌, ചീട്ടു കളിച്ചിട്ടില്ല, കളി കാണുകയായിരുന്നു, അതുകൊണ്ട്‌ എന്നെ വെറുതെ വിടണം"  പക്ഷെ പറഞ്ഞപ്പോള്‍ തിരിഞ്ഞുപോയെന്ന്‌ മാത്രം. ഭാസ്കരന്‍ എന്ന പാക്കരന്റെ കഥ അവിടെ നില്‍ക്കട്ടെ. നമ്മുടെ കെപിസിസി പ്രസിഡന്റ്‌ ആരോടന്നില്ലാതെ പറയുന്നതും “എന്നെ മന്ത്രിയാക്കല്ലേ” എന്നാണ്‌.

കുറച്ചുനാളായി കേരളത്തില്‍ ഒരു ആഭ്യന്തര മന്ത്രി സ്ഥാനം അനാഥപ്രേതം പോലെ അലയുകയാണ്‌. . ഒരു ‘കോപ്പനെ’ അറസ്റ്റ്‌ ചെയ്തു. നിലവിലെ ആഭ്യന്തര മന്ത്രി ആപ്പിലായി. അദ്ദേഹത്തെ മാറ്റുന്നതോടൊപ്പം കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ പിണക്കംഇല്ലാതാക്കുകയും വേണം. അതുകൊണ്ടു  ആഭ്യന്തര മന്ത്രി, ചെന്നിത്തല ഗാന്ധിയാകട്ടെ എന്നു കരുതി. ആ സ്ഥാനം വാങ്ങി രമ്യതപ്പെടാമെന്ന്‌ ചെന്നിത്തല കരുതിയതുമാണ്‌.   അപ്പോഴാണ്‌ മൂന്ന്‌ രൂപാ മെമ്പര്‍ഷിപ്പിനായി ദല്‍ഹി-തിരുവനന്തപുരം ഷട്ടില്‍ അടിച്ചുകൊണ്ട്‌  അച്ഛന്റെ ആത്മാവുമായി നടന്ന മുന്‍ കെപിസിസി പ്രസിഡന്റ്‌  ചെന്നിത്തല ഗ്രൂപ്പിന്റെ ചുമതലയേറ്റത്‌. .. “ഗ്രൂപ്പോ, ഛെ,” എന്നാണ്‌ അദ്ദേഹം കുറച്ചുനാള്‍ മുമ്പുവരെ പറഞ്ഞത്‌. . അതെല്ലാം വെള്ളം തൊടാതെ വിഴുങ്ങിയതോടെ ഒട്ടകത്തിന്‌ ഇടം കൊടുത്ത അറബിയെപ്പോലെയായി ചെന്നിത്തല. 
പ്രതിപക്ഷത്തിന്റെ രാപ്പകല്‍ ഭക്ഷണം മൈന്‍ഡ്‌ ചെയ്യാത്ത ഉമ്മന്‍ ചാണ്ടി-മുരളീധരന്റെ നീക്കം തടയിടാനാണ്‌ ഉണ്ണിത്താനെ ചാനലില്‍ കേറ്റിയത്‌.  ഉണ്ണിത്താന്‌ മുരളീധരനോട്‌ പഴയൊരു ഉദയംമുണ്ടിന്റെ കണക്ക്‌ പറഞ്ഞു തീര്‍ക്കാനുണ്ട്‌.  ഉണ്ണിത്താന്‍ വന്നതോടെ ചാനല്‍ റേറ്റിംഗ്‌ കൂടുകയും ചാനല്‍പ്പണി ഹൈ-റിസ്ക്‌ ജോബാണെന്ന്‌ ജീവനക്കാര്‍ക്ക്‌ തോന്നുകയും ചെയ്തു.

കെ.എ.സോളമന്‍

ഫേസ്ബുക്ക്പ്രതിഷേധംചട്ടംഅറിയാതെ- ആലോചന


എസ് എല്‍ പുരം: സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെയെന്ന മട്ടില്‍ ഫേസ് ബുക്കിലൂടെ പ്രതികരിക്കുന്ന ചില സര്ക്കാര്‍ ഉദ്യോഗസ്ഥരുടെ  നടപടി കേരളസര്‍വീസ് ചട്ടങ്ങള്‍ അറിയാതെയെന്ന്  “ആലോചന” സാംസ്കാരിക കേന്ദ്രത്തിന്റെ പ്രതിമാസ ച്ര്ച്ചയോഗത്തില്‍ അഭ്പ്രായം. സര്ക്കാര്‍ ജീവനക്കാരായ  ഫേസ്ബുക്ക് അക്കൗണ്ട് ഉടമകള്‍ സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. സര്‍ക്കാരിനെതിരെ ജീവനക്കാര്‍ കാര്‍ട്ടൂണുകളും വിമര്‍ശനങ്ങളും  മാധ്യമങ്ങളില്‍  രേഖപ്പെടുത്തിയാല്‍  അവര്‍ക്കെതിരെ നടപടിയെടുക്കുക തന്നെ വേണം. സര്ക്കാര്‍ ജീവനക്കാര്‍ തോളിലിരുന്നു ചെവി കടിക്കരുത്.

സര്‍വോദയ മണ്ഡലം സെക്രറ്ററി എന്‍ ചന്ദ്രഭാനു യോഗം ഉല്‍ഘാടനം ചെയ്തു.ആലോചന സാംസ്കാരിക കേന്ദ്രം പ്രസിഡെന്‍റ് പ്രൊഫ കെ  എ സോളമന്‍  അധ്യക്ഷത വഹിച്ചു. സാബ്ജി, പി മോഹനചന്ദ്രന്‍, തൈപ്പറമ്പില്‍ പ്രസാദ് , കരപ്പുറം രാജശേഖരന്‍, സനല്‍ ജോസ്, പീറ്റര്‍ ബഞ്ചമിന്‍ അന്ധകാരനഴി, വിശ്വംഭരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

Saturday 3 August 2013

KAS Leaf blog: പ്രത്യേക സംസ്‌ഥാനമെന്ന ആവശ്യം ; ആസാമിലും പ്രക്ഷോഭം...

KAS Leaf blog: പ്രത്യേക സംസ്‌ഥാനമെന്ന ആവശ്യം ; ആസാമിലും പ്രക്ഷോഭം...: ഡിഫു : ആന്ധ്രാപ്രദേശ്‌ വിഭജിച്ച്‌ തെലുങ്കാന സംസ്‌ഥാനം രൂപീകരിക്കാന്‍ തീരുമാനമായതോടെ പ്രത്യേക സംസ്‌ഥാനരൂപീകരണം ആവശ്യപ്പെട്ട്‌ ആസാമില...

പ്രത്യേക സംസ്‌ഥാനമെന്ന ആവശ്യം ; ആസാമിലും പ്രക്ഷോഭം


mangalam malayalam online newspaper

ഡിഫു : ആന്ധ്രാപ്രദേശ്‌ വിഭജിച്ച്‌ തെലുങ്കാന സംസ്‌ഥാനം രൂപീകരിക്കാന്‍ തീരുമാനമായതോടെ പ്രത്യേക സംസ്‌ഥാനരൂപീകരണം ആവശ്യപ്പെട്ട്‌ ആസാമിലും പ്രക്ഷോഭം ആരംഭിച്ചു. ബോഡോസ്‌, കാര്‍ബി, ദിമാസാസ്‌, കോച്ച്‌- രാജ്‌ബോംഗ്‌ഷിസ്‌ തുടങ്ങിയവരാണ്‌ പുതിയ സംസ്‌ഥാനരൂപീകരണ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്‌.
പ്രക്ഷോഭകാരികള്‍ കാര്‍ബി മേഖലാ കോണ്‍ഗ്രസ്‌ എം പിയുടെ വീടിന്‌ തീവെച്ചു. പ്രക്ഷോഭകാരികളെ പിന്തിരിപ്പിക്കാനായി പോലീസ്‌ നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ക്ക്‌ പരുക്കേറ്റു. സംഭവത്തില്‍ കാര്‍ബി വിദ്യാര്‍ഥി സംഘടനാ നേതാവടക്കം 18 പേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കൂടുതല്‍ പോലീസ്‌ സേനയെ സ്‌ഥലത്ത്‌ വിന്യസിച്ചിട്ടുണ്ട്‌. ബോഡോലാന്‍ഡ്‌ സംസ്‌ഥാനം രൂപീകരിക്കണമെന്ന ആവശ്യവുമായെത്തിയ ബോഡോ പ്രതിഷേധക്കാര്‍ സംസ്‌ഥാനത്ത്‌ 12 മണിക്കൂര്‍ ട്രെയിന്‍ തടയല്‍ സമരം നടത്തി.

കമന്‍റ് : ഇനി ഇതിനാ മാര്‍ക്കറ്റ്, കേരളത്തില്‍ മലബാര്‍ സംസ്ഥാനം വേണമെന്ന് ചില കോയ മാരും ആവശ്യമുന്നയിച്ചു കഴിഞ്ഞു.
 -കെ എ സോളമന്‍ 

KAS Leaf blog: വീണ്ടും ശുംഭന്‍; വീണ്ടും ജയരാജന്‍

KAS Leaf blog: വീണ്ടും ശുംഭന്‍; വീണ്ടും ജയരാജന്‍: എറണാകുളം: 'ശുംഭന്‍' വിളി നടത്തി പുലിവാല്‌ പിടിച്ച സിപിഎം നേതാവ്‌ എം.വി. ജയരാജന്‍ ശുംഭന്‍ പ്രയോഗവുമായി കോടതിക്ക്‌ നേരെ വീണ്ടു...

വീണ്ടും ശുംഭന്‍; വീണ്ടും ജയരാജന്‍

mangalam malayalam online newspaper
എറണാകുളം: 'ശുംഭന്‍' വിളി നടത്തി പുലിവാല്‌ പിടിച്ച സിപിഎം നേതാവ്‌ എം.വി. ജയരാജന്‍ ശുംഭന്‍ പ്രയോഗവുമായി കോടതിക്ക്‌ നേരെ വീണ്ടും. സോളര്‍ കേസില്‍ സരിതയുടെ മൊഴി രേഖപ്പെടുത്തിയ അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയ്‌ക്കെതിരേയാണ്‌ ജയരാജന്റ ഇത്തവണത്തെ ശുംഭന്‍ പരാമര്‍ശം.
സോളാര്‍ കേസില്‍ തെളിവുകള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ട മജിസ്‌ട്രേറ്റ്‌ അതിനു പകരം ഉമ്മന്‍ചാണ്ടിയുടെ രാഷ്‌ട്രീയ സംരക്ഷകനായി മാറിയെന്നായിരുന്നു വിമര്‍ശനം. ഇക്കാര്യം ബഹുമാന്യനായ ജസ്‌റ്റീസ്‌ വി ആര്‍ കൃഷ്‌ണയ്യര്‍ പോലും വിമര്‍ശിച്ചിരിക്കുന്ന സാഹചര്യത്തില്‍ താന്‍ മുമ്പ്‌ ജഡ്‌ജിമാര്‍ക്കെതിരേ നടത്തിയ 'ശുംഭന്‍' വിളി ശരിയാണെന്ന്‌ തെളിയിക്കുന്നതാണെന്ന്‌ ജയരാജന്‍ പറഞ്ഞു.
നേരത്തേ പാതയോരത്തെ പൊതുയോഗ നിരോധനവുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതി ജഡ്‌ജിമാരെയായിരുന്നു ജയരാജന്‍ ശുംഭനെന്ന്‌ വിളിച്ചത്‌. ഇതിന്‌ കോടതിയലക്ഷ്യത്തിന്റെ പേരില്‍ ആറ്‌ മാസം തടവും 2000 രൂപ പിഴയും ഹൈക്കോടതി വിധിച്ചിരുന്നു. അതിന്‌ പിന്നാലെയാണ്‌ പുതിയ പരാമര്‍ശവും.

Comment: ' പ്രകാശന്‍ പരത്തുന്നവന്‍ ' എന്ന വാദവുമായി സംസ്കൃത പണ്ഡിതര്‍ ഉടന്‍ എത്തുമായിരിക്കും.
- കെ എ സോളമന്‍