Friday 31 July 2015

മറൈന്‍ ഡ്രൈവ് വാക്ക് വേ ഇനി കലാം മാര്‍ഗ്



കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ നടപ്പാത ഇനി അന്തരിച്ച രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍കലാമിന്റെ നാമധേയത്തില്‍ അറിയപ്പെടും. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ‘ഡോ. എ.പി.ജെ. അബ്ദുള്‍ കലാം മാര്‍ഗ്’ രാജ്യത്തിന് സമര്‍പ്പിച്ചു. കലാമിന്റെ പരിലാളനയേറ്റ മരത്തിന് ഗവര്‍ണറും പത്‌നിയും ചേര്‍ന്ന് വെള്ളമൊഴിച്ചു. കലാമിന്റെ ജീവചരിത്രരേഖ നടപ്പാതയിലുടനീളം ചിത്രങ്ങളായി ആലേഖനം ചെയ്യുമെന്നും വേണുഗോപാല്‍ പറഞ്ഞു. രാജ്യത്തെ ആദ്യത്തെ കലാം സ്മാരകമാണ് ഈ നടപ്പാത. ചടങ്ങില്‍ ഗവര്‍ണറുടെ പത്‌നി സരസ്വതി സദാശിവം, മേയര്‍ ടോണി ചമ്മണി, ഹൈബി ഈഡന്‍ എംഎല്‍എ, കളക്ടര്‍ എം.ജി. രാജമാണിക്യം, ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, സെക്രട്ടറി ആര്‍. ലാലു തുടങ്ങിയവര്‍ പങ്കെടുത്തു. സെന്റ് തെരേസാസ് സ്‌കൂള്‍ ബാന്റ് ദേശീയഗാനം ആലപിച്ചു. ഒമ്പതു വര്‍ഷം മുന്‍പ് ഡോ. കലാം നനവു പകര്‍ന്ന വാകമരം തറ കെട്ടി സംരക്ഷിക്കും. മറൈന്‍ ഡ്രൈവ് വാക്ക് വേയ്ക്ക് സമീപത്തെ ഹെലിപ്പാഡിനോട് ചേര്‍ന്ന് വളരുന്ന എട്ടര വര്‍ഷം പിന്നിട്ട ഗുല്‍മോഹര്‍ അടക്കമുള്ള വൃക്ഷങ്ങളാണ് മുന്‍ രാഷ്ട്രപതിയുടെ ഓര്‍മകളുണര്‍ത്തുന്നത്. 2006 ഡിസംബര്‍ 19ന് കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ മരങ്ങള്‍ വെട്ടിമാറ്റിയത്. വെട്ടി മാറ്റിയ മരങ്ങളുടെ പത്തിരട്ടി വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കണമെന്ന് അന്നത്തെ കളക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷിന് കലാം നിര്‍ദേശം നല്‍കിയിരുന്നു. കൊച്ചിയിലെത്തിയ രാഷ്ട്രപതി തൈകള്‍ നട്ടതു കാണാന്‍ സമയം കണ്ടെത്തി. പിന്നീട് ജനക്കൂട്ടത്തിന് നടുവില്‍ നിന്നാണ് ഡോ. കലാം വൃക്ഷത്തൈകള്‍ക്ക് വെള്ളമൊഴിച്ചത്. തൈകള്‍ ജാഗ്രതയോടെ പരിപാലിക്കാനും നിര്‍ദേശിച്ചാണ് കലാം മടങ്ങിയത്

കമന്‍റ്  : നല്ല കാര്യം 
-കെ എ സോളമന്‍ 

Monday 27 July 2015

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം അന്തരിച്ചു


















ഷില്ലോങ്: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം (84) അന്തരിച്ചു. വൈകീട്ട് ഏഴു മണിക്ക് ഷില്ലോങ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ബഥനി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണ കാരണം. 
NB
The Great Inspirer of India. May His Soul Rest In Peace
-K A Solaman


Friday 17 July 2015

സുധീരന്‍റെ പരസ്യവിമര്‍ശനം ശരിയായില്ലെന്ന് പി.സി. ചാക്കോ


ന്യൂഡല്‍ഹി: കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ പോലീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് നടത്തിയ പരസ്യവിമര്‍ശനത്തിനെതിരെ എ.ഐ.സി.സി. വക്താവ് പി.സി. ചാക്കോ. പോലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സുധീരന്‍ നടത്തിയ പരസ്യവിമര്‍ശനം ഉചിതമല്ലെന്നും ഇത്തരം വിമര്‍ശനങ്ങള്‍ പാര്‍ട്ടിവേദികളിലാണ് ഉന്നയിക്കേണ്ടതെന്നും പി.സി. ചാക്കോ പറഞ്ഞു. പരസ്യവിവാദം ഹൈക്കമാന്‍ഡ് പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വക്തമാക്കി.
കണ്ണൂരില്‍ വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആസ്പത്രിയിലെത്തി സന്ദര്‍ശിച്ചശേഷമാണ് സുധീരന്‍ കണ്ണൂരില പോലീസിന്റെ പ്രവര്‍ത്തനത്തിനെതിരെ വിമര്‍ശനം നടത്തിയത്. ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനശൈലിയോടുള്ള എതിര്‍പ്പായി ഇത് വ്യാഖ്യാനിക്കപ്പെട്ടിരുന്നു

കമന്‍റ്:: ഇത് ചാക്കോവിന്റെ രഹസ്യ വിമര്‍ശനം! 
-കെ എ സോളമന്‍ 
.

Wednesday 15 July 2015

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ അന്തരിച്ചു



















കോഴിക്കോട്: വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍(77) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. രണ്ട് ദിവസമായി തീവ്രപരിചണ വിഭാഗത്തിലായിരുന്നു. ന്യുമോണിയ ബാധിക്കുക കൂടി ചെയ്തതോടെ ആരോഗ്യനില വഷളായി. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അന്ത്യം.

1958 ഡിസംബര്‍ പതിനെട്ടിനായിരുന്നു ഫാബിയെ ബഷീര്‍ ജീവിതസഖിയാക്കിയത്. പെണ്ണുകാണലിന്റെ അന്നു തന്നെ ഫാത്തിമബീവിയെ ബഷീര്‍ ഫാബിയാക്കി. പിന്നെ എടിയായി. വൈക്കം മുഹമ്മദ് ബഷീര്‍ എന്ന മഹാസാഹിത്യകാരന്‍ ഫാബിയുടെ റ്റാറ്റയായി. ജീവിതത്തെ അതിന്റെ സര്‍വ്വതലത്തിലും സാഹിത്യത്തിലേക്ക് ആവാഹിച്ച സാഹിത്യകാരനൊപ്പം നാല്പത് വര്‍ഷത്തെ ദാമ്പത്യം.

എഴുത്തുകാരനൊപ്പം ജീവിച്ചതിന്റെ ബഷീറിന്റെ എടിയെ എന്ന സ്മരണകള്‍ ഫാബിയെ എഴുത്തുകാരിയുമാക്കി. മിക്കവാറും ഭാര്യമാരെപ്പോലെ താനും വെറുമൊരു ഭാര്യയായിരുന്നെങ്കിലും തന്റെ ഭര്‍ത്താവ് വെറുമൊരു ഭര്‍ത്താവല്ലെന്ന് ആത്മകഥയില്‍ പറയുന്ന ഫാബി ആ സംതൃപ്തിയിലായിരുന്നു മരിക്കുവോളം ജീവിച്ചത്.

കമാന്‍റ് : മാങ്കോസ്റ്റിന്‍ ചുവട്ടിലെ സാഹിത്യചര്‍ച്ചകളില്‍ സുലൈമാനിയുമായി ഫാബിയും കൂട്ടിനെത്തിയിരുന്നു. ഇനി മാങ്ക്സ്ടീന്‍ മാത്രം. ആദരാഞ്ജലികള്‍ ! 
-കെ എ സോളമന്‍ 

Tuesday 7 July 2015

'പ്രേമം' ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Malare - Song Promo
തിരുവനന്തപുരം: 'പ്രേമം' സിനിമ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച മൂന്നുവിദ്യാര്‍ഥികള്‍ അറസ്റ്റിലായി. കൊല്ലം പേരൂര്‍ സ്വദേശി സാദിക്ക് (18), 16, 17 വയസ്സുള്ള മറ്റു രണ്ട് വിദ്യാര്‍ഥികള്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സിനിമ അപ്ലോഡ് ചെയ്യാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക്, സിനിമയുടെ വ്യാജപ്പതിപ്പ് സൂക്ഷിച്ച പെന്‍ഡ്രൈവ്, ഒരു മൊബൈല്‍ ഫോണ്‍ എന്നിവയും ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ആന്റി പൈറസി സെല്‍ ഡിവൈ.എസ്.പി. എം.ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ഥികളെ പിടികൂടിയത്.

തിരുവനന്തപുരത്തെത്തിച്ച് വിശദമായി ചോദ്യംചെയ്ത ശേഷമാണ് മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. മൂവരും പൈറസി വെബ്‌സൈറ്റുകളുമായി ബന്ധപ്പെട്ട് സക്രിയമായിരുന്നെന്നും എന്നാല്‍, ഇവര്‍ക്ക് സാമ്പത്തികനേട്ടമുണ്ടായിട്ടില്ലെന്നുമാണ് ചോദ്യംചെയ്യലില്‍ വ്യക്തമായത്.റിലീസായതിന്റെ നാലാംനാളാണ് ചിത്രം ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തത്. ഏകദേശം ഒന്നരലക്ഷത്തോളംപേര്‍ സിനിമ ഡൗണ്‍ലോഡ് ചെയ്തതായും ആന്റി പൈറസി സെല്‍ കണ്ടെത്തി. ചിത്രം അപ്ലോഡ് ചെയ്യുമ്പോള്‍ വ്യാജ ഐ.പി. വിലാസമാണ് ഉപയോഗിച്ചത്. ഇതുമൂലം കാനഡയിലെ ഐ.പി. വിലാസമാണ് ആദ്യഘട്ട അന്വേഷണത്തില്‍ ലഭ്യമായത്


കമന്‍റ് ബാധയൊഴിപ്പിക്കല്‍ കൊച്ചുകുട്ടികളിള്‍ തുടങ്ങാം എന്നു .കേരളാ പോലീസ് കരുതി. ആദ്യം ചെയ്യേണ്ടത് അസന്‍മാര്‍ഗികത വളര്‍ത്തുന്ന സിനിമ നിര്‍മ്മിച്ചവരെയും അത് സെന്‍സര്‍ ചെയ്തവരെയും അറസ്റ്റ് ചെയ്യുക എന്നതാണ്.
സിനിമ സംബന്ധിച്ചു അദ്ധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും അഭിപ്രായം ബന്ധപ്പെട്ട അധികാരികള്‍ ആരായണം. ചെറുപ്പക്കാരികളായ അധ്യാപികമാര്‍ ബോര്‍ഡിലേക്ക് തിരിഞു എന്തെങ്കിലും എഴുതാന്‍ ശ്രമിക്കുമ്പോള്‍ കേള്‍ക്കാം ക്ളാസ്സില്‍  " മലരെ" എന്ന നിലവിളി !
-കെ എ സോളമന്‍ 

Monday 6 July 2015

കറുത്ത ഷര്‍ട്ട്!

Malare - Song Promo

മദ്യവും പുകവലിയും, കഞ്ചാവുംതമ്മിലിടിയും ലക്കുവിട്ട കൂട്ടും സിനിമയില്‍ കാണിച്ചതുകൊണ്ടു ആരും വഴിതെറ്റി പോകില്ലെന്ന് ന്യൂ ജെന്‍ സിനിമാക്കാര്‍. 'പ്രേമം' സിനിമ നാലും അഞ്ചും തവണ കണ്ട അലവലാതികളൊക്കെ ഇപ്പോള്‍ കോളേജില്‍ പോകുന്നത് കറുത്ത ഷര്‍ട്ടും ധരിച്ചു മുണ്ടും പൊക്കിക്കുത്തി അവിടാരെയോ പീഡിപ്പിക്കാനുണ്ടു എന്നമട്ടിലാണ്. കിളുത്തിട്ടില്ലാത്തതുകൊണ്ടു താടിമീശയുടെ കാ ര്യത്തിലെ കൊമ്പ്രമൈസ് ഉള്ളൂ.
ഉടന്‍ തന്നെ കറുത്ത ഷര്‍ട്ട് കോളേജുകളില്‍ നിരോധിക്കാന്‍ നിയമനിര്‍മാണം വേണ്ടിവരുമെന്ന് തോന്നുന്നു. കോളേജ് പ്രിന്‍സിപ്പല്‍മാരുടെ ഒരു യോഗം!
-കെ എ സോളമന്‍

Sunday 5 July 2015

മൂരിപ്രേമം സിനിമ !




കഞ്ചാവു, മദ്യം, പുകവലി, തമ്മിലടി, സസ്പന്‍ഷന്‍, മൂരിപ്രേമം ഇവയെല്ലാം യഥേഷ്ടം കുത്തിനിറച്ച ന്യൂജെന്‍ സിനിമ "പ്രേമം" കാണാന്‍ സ്കൂള്‍-കോളേജ്  പിള്ളേരുടെ ക്ലാസ് കട്ട് ചെയ്തുള്ള തള്ളിക്കേറ്റം. സിനിമയില്‍ കാട്ടുന്നതൊന്നും പിള്ളാര്‍ അനുകരിക്കരുതെന്നാണ് ഉപദേശം. ക്ളാസ്സില്‍ കൃത്യമായി കേറുകയും പഠിക്കുകയും അദ്ധ്യാപകരെ ബഹുമാനിക്കുകയും ചെയ്യുന്ന കുട്ടികള്‍ ഒന്നിന്നും .കൊള്ളാത്തവര്‍!

  സെന്‍സര്‍ബോര്‍ഡ് എന്ന സ്ഥാപനത്തില്‍ കേറിയിരിക്കുന്ന മരമാക്രികളുടെ മുട്ടുകാലാണു ആദ്യം  തല്ലിയൊടിക്കേണ്ടത്.

-കെ എ സോളമന്‍ 

ശ്രീമതി ഇന്ദിരാഗാന്ധി, സോണിയ ഗാന്ധി , കുട്ടികള്‍

Friday 3 July 2015

മുണ്ടക്കയത്ത് സംഘര്‍ഷം: ഇ.എസ് ബിജിമോള്‍ എഡിഎമ്മിനെ മര്‍ദിച്ചു















മുണ്ടക്കയം: പൊതുവഴിയടച്ച് ഗേറ്റ് സ്ഥാപിച്ചതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ ഇ.എസ് ബിജിമോള്‍ എം.എല്‍.എ എഡിഎമ്മിനെ മര്‍ദിച്ചു. രാവിലെ 11 മണിയോടെ പെരുവന്താനം തെക്കേമലയിലാണ് സംഭവം. മുണ്ടക്കയം ടി.ആന്‍ഡ് ടി റബര്‍ എസ്‌റ്റേറ്റ് കമ്പനി പൊതുവഴി അടച്ച് ഗേറ്റ് സ്ഥാപിച്ചത് ചോദ്യം ചെയ്ത് സ്ഥലവാസി മനുഷ്യാവകാശ കമ്മീഷനില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കി. കമ്മീഷന്റെ നിര്‍ദേശപ്രകാരം ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം നേരിട്ടെത്തി ഗേറ്റ് നീക്കി വഴിതുറന്നുകൊടുത്തു.
അതിനിടെ കമ്പനി കോടതിയെ സമീപിച്ച് സ്റ്റേ ഓര്‍ഡര്‍ വാങ്ങി. കോടതി ഉത്തരവ് നടപ്പാക്കാനെത്തിയതായിരുന്നു പീരുമേട് എഡിഎം മോന്‍സി പി അലക്‌സാണ്ടര്‍. ഗേറ്റ് പുന:സ്ഥാപിക്കാനുള്ള നീക്കത്തെ ചെറുക്കാന്‍ ബിജിമോളും നാട്ടുകാരും സംഘടിച്ചു. കോടതി ഉത്തരവാണെന്ന് എഡിഎം അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ അത് കൂട്ടാക്കാന്‍ തയാറായില്ല. കൂടുതല്‍ പോലീസ് സംഘവുമായെത്തി ഉത്തരവ് നടപ്പാക്കുമെന്ന് പറഞ്ഞതോടെ ബിജിമോള്‍ എഡിഎമ്മിനെ പിടിച്ചുതള്ളി.
വാക്കുതര്‍ക്കത്തിനിടെ എഡിഎമ്മിന്റെ കരണത്തടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കമന്‍റ് : ഉണ്ണിയാര്‍ച്ചയുടെ പിന്മുറക്കാരിയാണ്, തടഞ്ഞുംതല്ലിയും എന്നും ചാനലില്‍ കേറുക എന്നതാണു പരിപാടി..
-കെ എ സോളമന്‍