Thursday 31 March 2011

ഇന്ത്യ ഫൈനലില്‍



Posted On: Wed, 30 Mar 2011

മൊഹാലി: സ്വപ്നസെമിയില്‍ പാക്കിസ്ഥാനെ 29 റണ്‍സിന്‌ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ കടന്നു. ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ഇന്ത്യ നിര്‍ദ്ദിഷ്ട 50 ഓവറില്‍ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 260 റണ്‍സെടുത്തു. മറുപടി ബാറ്റിംഗ്‌ ആരംഭിച്ച പാക്കിസ്ഥാന്‍ 49.5 ഓവറില്‍ 231 റണ്‍സിന്‌ പുറത്തായി.

നൂറുകോടി ജനങ്ങളുടെ പ്രാര്‍ത്ഥനയും സ്വപ്നവും നെഞ്ചിലേറ്റി ഇറങ്ങിയ ഇന്ത്യ രാഷ്ട്രത്തിന്‌ നല്‍കിയ വിരുന്നായി ഈ വിജയം. ക്രിക്കറ്റിനെ മതമായി സ്വീകരിച്ച രാജ്യത്ത്‌ വിജയത്തില്‍ കുറഞ്ഞൊന്നും ആര്‍ക്കും പ്രതീക്ഷിക്കാനില്ലായിരുന്നു. ഇനി ഇന്ത്യയ്ക്കും കിരീടത്തിനുമിടയില്‍ ഒരു മത്സരം മാത്രം.

ലോകകപ്പില്‍ ഇന്ത്യയെ ഇതുവരെ പരാജയപ്പെടുത്താന്‍ പാക്കിസ്ഥാന്‌ കഴിഞ്ഞിട്ടില്ല എന്നത്‌ മൊഹാലിയില്‍ വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു. ഇത്‌ മൂന്നാംതവണയാണ്‌ ഇന്ത്യ ലോകകപ്പ്‌ ഫൈനലില്‍ എത്തുന്നത്‌. ഒരു തവണ കിരീടവും നേടി. ഏപ്രില്‍ രണ്ടിന്‌ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.


Comment: Congrats India!

Wednesday 30 March 2011

പെരുന്നേര്‍മംഗലത്തെ വിശേഷങ്ങള്‍!

















കെ.എ. സോളമന്‍

Janmabhumi Posted On: Wed, 30 Mar 2011



കണ്ണീര്‍ സീരിയലുകള്‍ ജനം കൈവിട്ടു. ന്യൂസ്‌ ചാനലുകള്‍ക്കാണ്‌ ഇപ്പോള്‍ ഡിമാന്റ്‌. സീരിയലുകളിലും സിനിമാ ക്ലിപ്പിംഗുകളിലും കിട്ടാത്ത ത്രില്ല്‌ ന്യൂസ്‌ ചാനലുകളില്‍ കിട്ടും. തൃശൂര്‍ പൂരമുള്ളപ്പോള്‍ എന്തിന്‌ ചൂട്ടുപടയണി കാണണം?

'പരിശുദ്ധ കന്യാമറിയമേ, എന്നിലെ മുറിവുണങ്ങീടുകയില്ലയോ' എന്ന സത്യന്‍-രാഗിണി 'ഭാര്യ' സിനിമയിലെ ഹിറ്റായിരുന്ന്‌ സിന്ധുജോയിയുടെ കാളര്‍ ട്യൂണ്‍. പല അരമനകളിലും പോയി പാടി. ഇതുമാത്രമല്ല 'നിത്യവിശുദ്ധയാം കന്യാമറിയമേ' വും പാടി. ഇവയെല്ലാം ഇന്ന്‌ യു ട്യൂബിലും സുലഭം. പക്ഷെ എന്തുചെയ്യാം, ചാനലില്‍ തന്റെ 'ബോഡി മസാജ്‌' എപ്പിസോഡില്‍ 'ഇന്നര്‍ വെയര്‍' പരസ്യം കാട്ടിയ പ്രൊഫ. കെ.വി. തോമസ്‌ സിന്ധുവിനെ മലര്‍ത്തിയടിച്ചുകളഞ്ഞു.

എറണാകുളത്ത്‌ സിന്ധുതോറ്റു. കോട്ടയത്ത്‌ പുതുപ്പള്ളിയിലും 2006-ല്‍ ഇതുതന്നെ സംഭവിച്ചു. 2006ലെയും 2009ലെയും ഉണ്ടായ രണ്ടുപരാജയങ്ങള്‍ സിന്ധുവിന്റെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കി. സിപിഎമ്മിലെ മസില്‍മാന്മാര്‍ ഇതെല്ലാം കണ്ട്‌ ആസ്വദിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയോട്‌ മത്സരിക്കാന്‍ അവര്‍ക്കൊന്നുമാകില്ല. നേര്‍ച്ചക്കോഴി പോട്ടെന്ന്‌ കരുതി. അക്കുറിയും ഇക്കുറിയും നേര്‍ച്ചക്കോഴികള്‍. ഇത്തവണ ഒരു വനിതാ പ്രൊഫസര്‍ ആണെന്ന്‌ വാര്‍ത്ത.

മുറിവുണങ്ങാതെ നടന്ന സിന്ധു ജോയിയുടെ മുറിവ്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ ഉണങ്ങി. ഉമ്മന്‍ചാണ്ടിക്കുവേണ്ടി പുതുപ്പള്ളിയില്‍ ഇനി സിന്ധുവാണ്‌ വോട്ട്പിടിക്കുക. 'തരിപ്പണവീരന്‍'-ഡിമോളിഷന്‍മാന്‍ അല്‍ഫോണ്‍സ്‌ കണ്ണന്താനം ഇക്കുറി തരിപ്പണമാക്കിയത്‌ സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ മാനമാണ്‌. ക്വിറ്റിംഗ്‌ (രാജി) ആണ്‌ അദ്ദേഹത്തിന്റെ സ്റ്റെയില്‍. 8 വര്‍ഷം സര്‍വീസ്‌ ബാക്കിനില്‍ക്കേ അദ്ദേഹം സര്‍വീസില്‍ നിന്നും ക്വിറ്റ്‌ ചെയ്തു. സിപിഎം വെച്ചുനീട്ടുന്ന പരാജയം തലയിലേറ്റാന്‍ താന്‍ സിന്ധുജോയി അല്ലെന്നും കണ്ണന്താന്‍ വ്യക്തമാക്കി. ഗ്രാമീണ വികസനമാണ്‌ കണ്ണന്താനത്തിന്റെ ലക്ഷ്യം. അതുകൊണ്ട്‌ ബിജെപിയില്‍ ചേര്‍ന്നു.

കാലൊടിഞ്ഞവരെയും കാലുമാറ്റക്കാരെയും ചുമക്കുന്നതില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം. ഒരു കൂട്ടര്‍ക്ക്‌ ചുമക്കാന്‍ സ്ട്രെച്ചറില്‍ കയറിയ ജയഡാളിയുണ്ടെങ്കില്‍ മറ്റേകൂട്ടര്‍ക്ക്‌ സ്ട്രെച്ചര്‍ ഉപേക്ഷിച്ച സിന്ധുജോയിയുണ്ട്‌. ആറ്‌ വയസ്സുമുതല്‍ താന്‍ കോണ്‍ഗ്രസിന്‌ വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നു പറഞ്ഞാണ്‌ ജയാഡാളി ചാനലില്‍ കണ്ണീര്‍ എപ്പിസോഡ്‌ കളിച്ചത്‌. എന്തുകൊണ്ട്‌ കുറേക്കൂടി നേരത്തെ കോണ്‍ഗ്രസിന്‌വേണ്ടി പ്രവര്‍ത്തിച്ചില്ല? പിണറായിയും കൂട്ടരും കൂടി ജയാഡാളിയുടെ കണ്ണീരൊപ്പുമ്പോള്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും സിന്ധുജോയിയുടെ ഹൃദയത്തിലെ മുറിവുണക്കുന്നു. തുറന്നിട്ട ഖജനാവ്‌ ഒരിക്കലും പൂട്ടാനനുവദിക്കാതെ ഒന്നിരാടങ്ങളില്‍ മാരാരിക്കുളത്ത്‌ എത്തി വഴുതനങ്ങാ ഉത്സവം, കരിമീന്‍കൃഷി, പയറുമേള, 101 കറി ശാപ്പാട്‌, വനിതാ ചെണ്ടമേളം ഇതൊക്കെ നടത്തി വോട്ടുറപ്പിച്ചിരുന്നു ധനമന്ത്രി തോമസ്‌ ഐസക്ക്‌. ഓരോ മേള കഴിയുമ്പോഴും പാലസിലെത്തി തിരുമേനിക്ക്‌ രണ്ടുവഴുതനങ്ങാ, രണ്ട്‌ കരിമീന്‍, ഒരു കെട്ട്‌ പയറ്‌, ഒരു പൊതിൂണ്‌ എന്നിവ കൊടുത്ത്‌ സന്തോഷിപ്പിച്ചിരുന്നു. കൂട്ടത്തില്‍ ഒരുമണിക്കൂര്‍ അടച്ചിട്ട മുറിയില്‍ ഇരുന്ന്‌ സംഭാഷണവും നടത്തി. രണ്ടുപേരും തങ്ങളുടെ നീളന്‍ കുപ്പായങ്ങളുടെ വര്‍ണം വിശേഷിപ്പിക്കുകയായിരുന്നുവെന്നു നാട്ടുകാരും വിശ്വാസികളും. തിരുമേനിയുടേതുപോലെ ഒരു ചുവപ്പുബെല്‍റ്റ്‌ തനിക്ക്‌ പാര്‍ട്ടിയോടുള്ള കൂര്‍ഉറക്കെ പ്രഖ്യാപിക്കുമെന്ന്‌ മന്ത്രി. അതുവേണ്ട, ഇപ്പോള്‍ തന്നെ കളര്‍ഫുള്ളെന്ന്‌ തിരുമേനി. അടുത്ത തെരഞ്ഞെടുപ്പില്‍ മാരാരിക്കുളം മണ്ഡലമില്ല, ആലപ്പുഴ മണ്ഡലത്തില്‍ ചിലയിടങ്ങളില്‍ മേള നടത്താന്‍ പറ്റിയില്ല. അതുകൊണ്ട്‌ ഒരു കൈ സഹായം വേണം, ഒരു ഈസി വാക്കോവര്‍. സഹായിക്കാമെന്ന്‌ തിരുമേനിയും പറഞ്ഞു.

'അഡ്വ. പി.ജെ. മാത്യു സ്ഥാനാര്‍ത്ഥിയാകട്ടെ' തിരുമേനി കല്‍പിച്ചു. കോണ്‍ഗ്രസിന്റെ മാരാരിക്കുളം ബ്ലോക്ക്‌ സെക്രട്ടറി, ഡിസിസി അംഗം ഒക്കെ ആയിരുന്നു മാത്യു എന്നത്‌ കോണ്‍ഗ്രസുകാര്‍ പോലും അറിയുന്നത്‌ ഇപ്പോഴാണ്‌. ഇതോടെ ബിഷപ്പുമായുളള ഐസക്കിന്റെ 'അടച്ചിട്ട മുറി വര്‍ത്തമാനം' ഒരു മണിക്കൂറെന്നത്‌ രണ്ടുമണിക്കൂറാക്കി.

മാരാരിക്കുളത്തെ മുതിര്‍ന്ന കോണ്‍ഗ്രസുകാരന്‍ അന്തപ്പന്‍ പെരുന്നേര്‍മംഗലം ചോദിക്കുന്നു, "തിരുമേനിമാര്‍ എന്തിന്‌ ഡമ്മികളെ നിര്‍ത്തണം, നേരിട്ട്‌ മത്സരിച്ചാല്‍ പോരായിരുന്നോ?"

രണ്ട്‌ രൂപയ്ക്ക്‌ അരി : സുപ്രീംകോടതി സ്റ്റേ ചെയ്തു







Posted On: Wed, 30 Mar 2011

ദില്ലി : രണ്ട്‌ രൂപയ്ക്ക്‌ അരിനല്‍കാമെന്ന ഹൈക്കോടതി ഉത്തരവ്‌ സുപ്രീംകോടതി സ്റ്റേ ചെയ്തു. തെരഞ്ഞെടുപ്പ്‌ കഴിയും വരെ പദ്ധതി നിര്‍ത്തിവെക്കണമെന്ന തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വാദം കോടതി അംഗീകരിച്ചു.

Comment: Rice politics in Kerala thus ended in shame.

K A Solaman

Monday 28 March 2011

അഞ്ച്‌ മണ്ഡലങ്ങളില്‍ അപരന്മാര്‍

Posted On: Sun, 27 Mar 2011

കൊച്ചി: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാനദിവസം പിന്നിട്ടപ്പോള്‍ ഇരുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കും തലവേദനയായി അപരന്മാര്‍ രംഗത്ത്‌. ആലുവ, കളമശ്ശേരി, തൃപ്പൂണിത്തുറ, തൃക്കാക്കര, കോതമംഗലം എന്നീ മണ്ഡലങ്ങളിലാണ്‌ അപരന്മാര്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്‌. ആലുവയിലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി അന്‍വര്‍ സാദത്തിന്‌ അപരനായി അതേ പേരുകാരന്‍തന്നെ സ്വതന്ത്രനായി മത്സരിക്കുന്നു.

Comment: There should be some regulation to check this menace. Election Commission's next action should be in this direction.
K A Solaman

Sunday 27 March 2011

1373 സ്ഥാനാര്‍ത്ഥികള്‍

Posted On: Sat, 26 Mar 2011

തിരുവനന്തപുരം: നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ കഴിഞ്ഞതോടെ തെരഞ്ഞെടുപ്പ്‌ ഗോദയിലെ പടയാളികളുടെ ചിത്രം വ്യക്തമായി. ഇനിയുള്ള ദിനങ്ങളില്‍ പോരാട്ടത്തിന്റെ ചൂടുയരും. 140 മണ്ഡലങ്ങളിലായി 1373 സ്ഥാനാര്‍ത്ഥികളാണ്‌ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്‌. 134 സ്ഥാനാര്‍ത്ഥികളുള്ള ബിജെപിയാണ്‌ ഏറ്റവും കൂടുതല്‍ ആളുകളെ മത്സരിപ്പിക്കുന്ന പാര്‍ട്ടി. രണ്ടാം സ്ഥാനത്ത്‌ സിപിഎമ്മും മൂന്നാം സ്ഥാനത്ത്‌ കോണ്‍ഗ്രസ്സുമാണ്‌.

Comment: A tough time ahead for Kerala voters to select 140 persons out of 1373

Friday 25 March 2011

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌ക്കരിക്കുന്നു



Posted On: Fri, 25 Mar 2011

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് ഉച്ചവരെ സംസ്ഥാന വ്യാപകമായി ഒ.പി ബഹിഷ്‌ക്കരിക്കുന്നു. ശമ്പള പരിഷ്ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാഴ്ചയായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് ഒ.പി ബഹിഷ്‌ക്കരണം.

ശമ്പള പരിഷ്ക്കരണ കമ്മിഷന്‍ ശുപാര്‍ശകളിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ സമരം നടത്തിവരുന്നത്. ഒ.പി ബഹിഷ്ക്കരണം തടയുന്നതിനായി കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് സെക്രട്ടറി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.

ബഹിഷ്ക്കരണം മൂലം ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. അത്യാഹിത വിഭാഗത്തിലും വാര്‍ഡുകളിലും മാത്രമാണ് ഡോക്ടര്‍മാ‍ര്‍ ജോലികള്‍ ചെയ്യുന്നത്. ബാക്കി ഡോക്ടര്‍മാരെല്ലാം കൂട്ട അവധിയെടുത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തുകയാണ്. കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ മാസം 27 മുതല്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം നടത്തി വരികയാണ്

Comment: Time to give compulsory retirement to all these doctors is long overdue. Pack up these brutes from service and convert all hospitals into cattle farms. They only know to humiliate rather than to assist poor hapless patients. V M Sudheeran inaugurating the Dharna when the state is on poll process is incomprehensible.
K A Solaman

Thursday 24 March 2011

സിന്ധുജോയി സി.പി.എം വിട്ടു









Posted On: Thu, 24 Mar 2011

തിരുവനന്തപുരം: സിന്ധു ജോയി സി.പി.എമ്മില്‍ നിന്ന്‌ രാജിവെച്ചു. പാര്‍ട്ടി അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സിന്ധു ജോയി അറിയിച്ചു. അവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന.

പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മറ്റിക്കാണ്‌ സിന്ധു ജോയി രാജിക്കത്ത്‌ നല്‍കിയത്‌. ഏറെ നാളായി സിന്ധു ജോയി നേതൃത്വവുമായി നല്ല ബന്ധത്തിലുമായിരുന്നില്ല. എസ്‌.എഫ്‌.ഐയുടെ ദേശീയ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനവും രാജിവെച്ചിട്ടുണ്ട്‌.

യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കുമെന്ന്‌ ആവര്‍ത്തിച്ചിട്ടും ഈ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക്‌ പാര്‍ട്ടി സീറ്റ്‌ നല്‍കിയില്ല. ഇത്തവണത്തെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഏതെങ്കിലും മണ്ഡലത്തില്‍ താന്‍ ഉണ്ടാകുമെന്നാണ് സിന്ധു ജോയി കരുതിയിരുന്നത്.

എന്നാല്‍ പട്ടിക പുറത്തുവന്നപ്പോള്‍ ഒരു ജില്ലയിലും സിന്ധുവിന്റെ പേര് പരിഗണിച്ചില്ല. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പ് സമയത്ത് സിന്ധു ജോയിയുടെ പേര് സി.പി.എം സജീവമായി പരിഗണിക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സീമയേയും കെ.എന്‍ ബാലഗോപാലിനേയുമാണ് രാജ്യസഭയിലേക്ക് അയച്ചത്. അന്ന് മുതലാണ് സിന്ധു ജോയി പാര്‍ട്ടിയുമായി അകന്ന് തുടങ്ങിയത്.

Comment: Sindhu Joy, who was in the forefront of the agitation against UDF Government’s educational policies in 2005, was a scapegoat for unsuccessful contests against congress leader Oommen Chandy in Puthupalli in 2006 assembly polls and against Union Minister K V Thomas in 2009 Lok Sabha elections in Ernakulam. The strong musclemen of the CPM were watching and laughing at the plight of this desperate girl then.

It is ironical to see the sufferer of “brute” handling of student stir in 2005 by UDF is now becoming the saviour of the UDF.

അല്‍ഫോണ്‍സ്‌ കണ്ണന്താനം ബി.ജെ.പിയില്‍ ചേര്‍ന്നു





Posted On: Thu, 24 Mar 2011

ന്യൂദല്‍ഹി: കാഞ്ഞിരപ്പള്ളി എം.എല്‍.എയും മുന്‍ ഐ.എ.എസുകാരനുമായ അല്‍ഫോണ്‍സ്‌ കണ്ണന്താനം ബി.ജെ.പിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയാണ്‌ കണ്ണന്താനത്തിന്‌ പാര്‍ട്ടി അംഗത്വം നല്‍കിയത്‌.

കണ്ണന്താനത്തെ ബിജെപി ദേശീയ എക്സിക്യൂട്ടീവ്‌ അംഗവും ആക്കിയിട്ടുണ്ട്‌. സി.പി.എമ്മിന്റെ പ്രത്യയശാസ്ത്രത്തോട്‌ എതിര്‍പ്പില്ലെങ്കിലും വികസനത്തിന്റെ ദേശീയ താല്‍പര്യം കണക്കിലെടുത്താണ്‌ ബി.ജെ.പിയില്‍ ചേരുന്നതെന്ന്‌ കണ്ണന്താനം പറഞ്ഞു.

ബി.ജെ.പിയില്‍ ചേരുന്നതിന്‌ മുന്നോടിയായി അദ്ദേഹം എം.എല്‍.എ സ്ഥാനം രാജിവച്ചു. ജോലി രാജിവച്ച്‌ 2006ലെ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ എല്‍.ഡി.എഫ്‌ സ്വതന്ത്രനായി മത്സരിച്ച്‌ വിജയിച്ചിരുന്നു.


Comment: Well done. The 'demolition man' is seen more saffroned than Gadgiri. BJP should keep a vigil because quitting is the style of this demolition man.

K A Solaman

Tuesday 22 March 2011

പിള്ള കൊട്ടാരക്കരയില്‍ മത്സരിക്കും


Posted On: Tue, 22 Mar 2011

കൊല്ലം: മുന്‍ മന്ത്രി ആര്‍.ബാലകൃഷ്‌ണപിള്ള കൊട്ടാരക്കരയില്‍ നിന്ന്‌ നിയമസഭയിലേക്ക്‌ മത്സരിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കേരള കോണ്‍ഗ്രസ്‌ (ബി) നേതൃത്വം നടത്തി. പിള്ളയുടെ മകന്‍ കെ.ബി.ഗണേഷ്‌ കുമാര്‍ പത്തനാപുരത്ത്‌ നിന്നാണ്‌ ജനവിധി തേടുക.

ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി ഒരു വര്‍ഷം തടവിന്‌ ആര്‍.ബാലകൃഷ്‌ണപിള്ളയെ സുപ്രീംകോടതി ശിക്ഷിച്ചിട്ടുണ്ടെങ്കിലും പത്രിക സമര്‍പ്പിക്കുന്നതിന്‌ തടസമില്ലെന്നാണ്‌ അറിയുന്നത്‌. സൂക്ഷ്മ പരിശോധനയില്‍ കമ്മീഷന്‌ പത്രിക തള്ളാനുള്ള അവകാശം ഉണ്ടാകും
Comment: Many with criminal background outside the prison contest in election. Then,why can't one inside the prison?

Monday 21 March 2011

ഇലക്ഷന്‍ ചെണ്ടമേളം!

കെ.എ. സോളമന്‍

Janmabhumi On Mon, 22 Mar 2011

സുകുമാരന്‍ ആചാരി മാഷിന്‌ ഇത്‌ നടപ്പ്‌ 76. നാല്‍പ്പത്തിയൊമ്പതാം വയസ്സിലായിരുന്നു വിവാഹം. ഓരോരോ കാരണത്താല്‍ നീണ്ടുപോയതാണ്‌. 50-ാ‍ം വയസ്സില്‍ മകന്‍ ജനിച്ചു. അമ്പതിന്റെ ഓര്‍മയ്ക്കായി മകന്‌ അര്‍ദ്ധശതോത്ഭവന്‍ ആചാരി എന്ന്‌ പേരിടുകയും ചെയ്തു. അര്‍ദ്ധശതോത്ഭവന്‍ ഇപ്പഴും പഠിച്ചുകൊണ്ടിരിക്കുകയാണ്‌, പിജി കഴിഞ്ഞ്‌ ബിഎഡ്‌.

സുകുമാരന്‍ ആചാരി മാഷ്‌ പഠിപ്പിച്ചുകൊണ്ടിരുന്ന സ്കൂളിന്‌ മുന്നിലെ ശ്രീകൃഷ്ണ വിലാസം പോറ്റി ഹോട്ടലില്‍നിന്നായിരുന്നു വിവാഹത്തിനുമുമ്പുവരെ ശാപ്പാട്‌. പോറ്റി ഹോട്ടലില്‍ കിട്ടുന്നതിനെ വെല്ലുന്ന സാമ്പാര്‍ മറ്റൊരിടത്തും കിട്ടില്ല എന്നതായിരുന്നു ആചാരി സാറിന്റെ കണ്ടുപിടുത്തം. പക്ഷെ, വിവാഹം കഴിഞ്ഞപ്പോഴാണ്‌ മനസ്സിലായത്‌ പോറ്റിയുടെ സാമ്പാറിനേക്കാള്‍ മികച്ച സാമ്പാര്‍ വീട്ടില്‍ കിട്ടുമെന്ന്‌. അതോടെ ആചാരിസാറിന്‌ മനസ്സിലായി, അഭിപ്രായം അത്‌ സ്വന്തമായാലും മറ്റാരുടേത്‌ ആയാലും ഇരുമ്പുലക്കയല്ലെന്ന്‌. ഇങ്ങനെ ഒരു തിരിച്ചറിവ്‌ ഒരിക്കലും കിട്ടാത്തവര്‍ മറ്റുള്ളവരെ ഉപദേശിച്ചുകൊണ്ടിരിക്കും. ആദ്യം ശകാരമാണെന്ന്‌ തോന്നും, പിന്നീട്‌ ശകാരമല്ല, അഭിനന്ദനമാണെന്ന്‌ തിരുത്തിപ്പറയുകയും ചെയ്യും.

വിവാഹത്തില്‍നിന്ന്‌ ഒളിച്ചോടിയിട്ട്‌, വിവാഹം കഴിച്ച്‌ അന്തസ്സായി ജീവിക്കുന്നവരെ പരിഹസിക്കും. അവരുടെ കുട്ടികള്‍ പിഴകളാണെന്ന്‌ വിളിച്ച്‌ പറയും. ഇത്തരം മക്കളുണ്ടാവാത്തത്‌ ഭാഗ്യമെന്ന്‌ ആശ്വാസം കൊള്ളും. ഒരിയ്ക്കല്‍പ്പോലും വോട്ട്‌ ചെയ്യാതിരുന്നിട്ട്‌ വോട്ടിന്റെ മാഹാത്മ്യത്തെക്കുറിച്ചും ജനാധിപത്യവ്യവസ്ഥിതിയെക്കുറിച്ചും ലേഖനമെഴുതും. അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, ചെന്നിത്തല,മാണി തുടങ്ങിയവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന്‌ ഉപദേശിക്കും. ഇലക്ഷന്‍ കഴിയുന്നതുവരെ, ഇവരാരും തിരിച്ചു ഉപദേശിക്കാന്‍ വരില്ലെന്ന്‌ ഉറപ്പുള്ളതുകൊണ്ട്‌ തന്റെ ഉപദേശമെല്ലാം അഭിനന്ദനമായിരുന്നെന്ന്‌ തിരുത്തിപ്പറയും. വാക്കിലും പ്രവര്‍ത്തിയിലും കുറച്ചുകാലമായി സ്ഥിരത ഇല്ലാത്തതന്നെ ജനം അവഗണിക്കുന്നുവെന്ന്‌ മനസ്സിലാക്കുമ്പോള്‍ "എന്തു പറഞ്ഞാലും ഗുണമില്ലാത്ത സമൂഹം" എന്നു വിളിച്ചു പൊതുസമൂഹത്തെയും ആക്ഷേപിക്കും. ഗാന്ധിജിയുടെ ആദര്‍ശം ഔദ്യോഗികപക്ഷത്തിന്റെ ആദര്‍ശമായി അടയാളപ്പെടുത്തും.

ജെഎസ്‌എസ്‌ ജനറല്‍ സെക്രട്ടറി കൂടെക്കൂടെ പ്ലീനം നടത്തിയാല്‍ പോരാ രാഷ്ട്രീയ നിലപാടുകൂടി വ്യക്തമാക്കണമെന്നാണ്‌ ഒരിക്കല്‍പ്പോലും ട്രഷറി പൂട്ടാന്‍ അനുവദിക്കാത്ത ധനകാര്യ ചാണക്യന്‍ തോമസ്‌ ജി.ഐസക്ജി പറയുന്നത്‌. മൂന്നുമാസം ചാത്തനാട്ടും തിരുവനന്തപുരത്തുമായി തിണ്ണനിരങ്ങിയിട്ട്‌ ഗൗരിയമ്മയുടെ രാഷ്ട്രീയ നിലപാട്‌ മനസ്സിലായില്ല. ഗൗരിയമ്മ രാഷ്ട്രീയ നിലപാട്‌ വ്യക്തമാക്കിയത്‌ ജനത്തിന്‌ മനസ്സിലായെങ്കിലും ഐസക്കിന്‌ കഴിഞ്ഞില്ല. കൂടുതല്‍ പഠിച്ചാലുള്ള കുഴപ്പമാണിത്‌. ഉത്തോലകതത്വം പഠിച്ചവന്‌ ഉന്തുവണ്ടി തള്ളാന്‍ പറ്റാത്തതുപോലെ ഗൗരിയമ്മയുടെ നയം ഇത്രേയുള്ളൂ. തോല്‍ക്കാന്‍ പാകത്തില്‍ രണ്ടുസീറ്റ്‌ വേണ്ട, ജയിക്കാന്‍ പാകത്തില്‍ 4 സീറ്റ്‌ മതി. അത്‌ യുഡിഎഫില്‍ കിട്ടിക്കഴിഞ്ഞു. തന്റെ ചാക്കില്‍ ഗൗരിയ്മമ കയറിയിരുന്നെങ്കില്‍ കഞ്ഞിക്കുഴിയിലെ വനിതാ ചെണ്ടമേളം അവരെക്കൊണ്ട്‌ ഉദ്ഘാടിക്കാമെന്നാണ്‌ ഐസക്ജി കരുതിയത്‌. അത്‌ നടന്നില്ല.

തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം വനിതാ ചെണ്ടമേളത്തിന്‌ ബാധകമല്ലാത്തതിനാല്‍ മന്ത്രി ഐസക്ജി തന്നെ അത്‌ ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനം 25000 രൂപ, രണ്ടാംസമ്മാനം 10000 രൂപ. സ്വന്തമായി ഒരു മേശപോലുമില്ലാത്ത ഈ ക്ലബിന്‌ ഈ പണം എവിടെന്നു കിട്ടിയെന്ന്‌ ഏവരും അത്ഭുതപ്പെടും. സ്ത്രീകളല്ലേ, ചെണ്ടക്കാരികളല്ലേ, സമ്മാനത്തുകകൊണ്ടുപോയി യൂണിഫോം സാരി മേടിക്കട്ടെയെന്ന്‌ കരുതി. സാരിയായി കൊടുത്താലല്ലേ കുഴപ്പമുള്ളൂ സാരി വാങ്ങാനുള്ള പണമായിട്ടു കൊടുത്താല്‍ കുഴപ്പമില്ല. ഒരു ലക്ഷം രൂപായ്ക്ക്‌ എത്രസാരി കിട്ടും? സാംസ്കാരിക നായകന്‌ ഈ ചെണ്ടമേളക്കാരെയൊന്ന്‌ ഉപദേശിച്ചുകൂടെ. ഇലക്ഷന്‍ കാലത്ത്‌ ഇങ്ങനെ ചെണ്ട കൊട്ടരുതെന്ന്‌.

Sunday 20 March 2011

മാണി ഗ്രൂപ്പില്‍ പ്രതിസന്ധി

സ്റ്റീഫന്‍ ജോര്‍ജ് കേരളകോണ്‍ഗ്രസ് (എം) വിട്ടു

Posted On: Sun, 20 Mar 2011

തിരുവനന്തപുരം: കടുത്തുരുത്തി മുന്‍ എം.എല്‍.എയും കേരള കോണ്‍ഗ്രസ്‌ (എം) ജനറല്‍ സെക്രട്ടറിയുമായ സ്റ്റീഫന്‍ ജോര്‍ജ്ജ്‌ പാര്‍ട്ടിയില്‍ നിന്ന്‌ രാജിവച്ചു. കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പ്‌ നേതാവും മുന്‍ പൊതുമരാമത്ത്‌ മന്ത്രിയുമായിരുന്ന മോന്‍സ്‌ ജോസഫിനെ കടുത്തുരുത്തിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ്‌ രാജി.

കടുത്തുരുത്തിയില്‍ നിന്ന്‌ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്ന് സ്റ്റീഫന്‍ ജോര്‍ജ്ജ്‌ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലയനവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും നിരവധി കേരള കോണ്‍ഗ്രസ് അണികളെ ദു:ഖത്തിലാഴ്ത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു

Comment: Split after growth and growth after split-that is Mani Congress
-K A Solaman

Saturday 19 March 2011

വി.എസ് വേലിയ്ക്കകത്ത്‌

Posted On: Fri, 18 Mar 2011




തിരുവനന്തപുരം: സിപിഎം ഒരിക്കല്‍ക്കൂടി വി.എസ്‌.അച്യുതാനന്ദനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചു. സംസ്ഥാനസമിതിയും സെക്രട്ടേറിയറ്റുമൊക്കെ തള്ളിപ്പറഞ്ഞ അച്യുതാനന്ദന്‍ തന്നെയാകും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെയും മുന്നണിയെയും നയിക്കുക. അച്യുതാനന്ദന്‍കൂടിയില്ലെങ്കില്‍ പാര്‍ട്ടിയുടെ കേരളത്തിലെ നില ദയനീയമായിരിക്കും എന്ന കേന്ദ്രനേതൃത്വത്തിന്റെ തിരിച്ചറിവാണ്‌ അദ്ദേഹത്തിന്‌ സ്ഥാനാര്‍ത്ഥിത്വം നേടിക്കൊടുത്തത്‌.

ഇപ്പോഴത്തെ സാഹചര്യത്തില്‍ തത്വത്തിനല്ല സീറ്റിനാണ്‌ പ്രാധാന്യം എന്നതാണ്‌ സിപിഎം പോളിറ്റ്ബ്യൂറോയുടെ നിലപാട്‌ എന്ന്‌ വ്യക്തമാക്കുന്നതാണ്‌ തീരുമാനം. വിഎസിന്റെ പേര്‌ ഉള്‍പ്പെട്ട സ്ഥാനാര്‍ഥി പട്ടിക സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെയാണ്‌ പ്രഖ്യാപിച്ചത്‌.

Comment: Candidature of VS could ensure a good fight. Nevertheless LDF has to wait another 5 year for a comeback.

Thursday 17 March 2011

കണ്ണന്താനം തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി




Posted On: Thu, 17 Mar 2011

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന്‌ അല്‍ഫോണ്‍സ്‌ കണ്ണന്താനം പിന്മാറി. പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിയായാണ്‌ കണ്ണന്താനത്തെ സി.പി.എം നിശ്ചയിച്ചിരുന്നത്‌. വി.എസ്‌.അച്യുതാനന്ദന്‍ മത്സരിക്കാത്തതില്‍ ദു:ഖമുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

ഒരു ജനതയുടെ തന്നെ വികാരമാണ്‌ വി.എസ്‌. അത്തരത്തിലൊരു നേതാവിന്‌ സീറ്റ്‌ നല്‍കാതിരുന്നത്‌ ഏറെ ദു:ഖകരമാണെന്നും കണ്ണന്താനം പറഞ്ഞു. ഐ.എ.എസ്‌ രാജി വച്ചാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ണന്താനം കാഞ്ഞിരപ്പള്ളിയില്‍ നിന്ന്‌ മത്സരിച്ചത്‌.

Comment: Though not required that much wisdom, this IAS Officer identifies the ground reality.
K A Solaman

Wednesday 16 March 2011

വി.എസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചു




Posted On: Wed, 16 Mar 2011

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനെ മത്സരിപ്പിക്കേണ്ടെന്ന് സി.പി.എം സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചു. സംസ്ഥാന സമിതിയില്‍ അന്തിമ തീരുമാനം.

മുന്നണിയെയും പാര്‍ട്ടിയേയും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനായിരിക്കും നയിക്കുക. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും മത്സര രംഗത്തുണ്ടാവില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന്‌ പിണറായി വിജയന്‍ സെക്രട്ടറിയേറ്റിനെ അറിയിച്ചു.

തലശേരിയില്‍ നിന്നായിരിക്കും കോടിയേരി ബാലകൃഷ്ണന്‍ ജനവിധി തേടുക. പാര്‍ട്ടി തീരുമാനം എന്തായാലും അനുസരിക്കുമെന്ന്‌ സെക്രട്ടറിയേറ്റ്‌ യോഗത്തില്‍ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു.

താന്‍ മത്സരിക്കുമോ എന്ന കാര്യം പറയേണ്ടവര്‍ പറയുമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച സെക്രട്ടറിയേറ്റ്‌ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Comment: Fukishima meltdown in Kerala CPM! What the CPM to achieve in election without the leader of the mass? An easy walkover for UDF in the next election.
K A Solaman

Tuesday 15 March 2011

പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേരളമാഫിയ


Posted On: Tue, 15 Mar 2011

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഉദ്യോഗസ്ഥരുടെ കേരള മാഫിയ ഉണ്ടെന്ന് അമേരിക്കന്‍ അബാസിഡര്‍ അഭിപ്രായപ്പെട്ടതായി വിക്കിലീക്സ് വെളിപ്പെടുത്തി. ഇന്ത്യയുടെ ആഭ്യന്തര, വിദേശ നയങ്ങളെക്കുറിച്ച് അമേരിക്കന്‍ അംബാസിഡര്‍മാരും മറ്റ് ഉദ്യോഗസ്ഥരും വാഷിങ്‌ടണിലേക്ക് അയച്ച സന്ദേശങ്ങളാണ് വിക്കിലീക്സ് പുറത്തുവിട്ടിരിക്കുന്നത്.

2009ല്‍ അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം അമേരിക്കന്‍ അംബാസിഡര്‍ തിമോത്തി റോമര്‍ അയച്ച സന്ദേശത്തില്‍ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഓഫീസില്‍ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലാണെന്ന് പറയുന്നു.

പാക്കിസ്ഥാനുമായുള്ള വിഷയങ്ങളില്‍പോലും മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും പ്രധാനമന്ത്രി ഒറ്റപ്പെട്ടിരിക്കുകയാണെന്ന് എം.കെ നാരായണന്‍ പറഞ്ഞതായി തിമോത്ത് റോമറുടെ സന്ദേശത്തില്‍ പറയുന്നു. പല വിഷയങ്ങളിലും എം.കെ നാരായണന്‍ തന്നെ പ്രധാനമന്ത്രിയെ എതിര്‍ത്തിരുന്നു.

എം.കെ നാരായണനും ടി.കെ.എ നായരും ഉള്‍പ്പെട്ട ഒരു കേരളാ മാഫിയ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉത്തരേന്ത്യാക്കാര്‍ കയ്യടക്കി വച്ചിരുന്ന ഈ അധികാരം കേരളത്തില്‍ നിന്നുള്ള ഈ മാഫിയ കയ്യടക്കിയിരിക്കുകയാണെന്നും വിക്കിലീക്സ് പുറത്തുവിട്ട രേഖകളില്‍ പറയുന്നു.

Comment: Who said Kerala has been ignored by Centre?

മുഖ്യമന്ത്രിയെ എം.എല്‍.എമാര്‍ തീരുമാനിക്കും - മുരളീധരന്‍



Posted On: Tue, 15 Mar 2011

തൃശൂര്‍: ഉമ്മന്‍‌ചാണ്ടിയും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിമാരാവാന്‍ യോഗ്യതയുള്ളവരാണെന്ന് കെ.മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാര്‍ ആരാകണമെന്ന് തീരുമാനിക്കേണ്ടത് എം.എല്‍.എമാരാണെന്നും അദ്ദേഹം തൃശൂരില്‍ വ്യക്തമാക്കി.

കെ.പി.സി.സി പ്രസിഡന്റുമാര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് തടസമില്ല. മുന്‍‌കാലങ്ങളില്‍ കെ.പി.സി.സി പ്രസിഡന്റുമാര്‍ മത്സരിച്ചിട്ടുണ്ട്.
Comment: Former peon can become a future CM. Is n't it?

Sunday 13 March 2011

ജപ്പാന്‍ ആണവ വികരണ ഭീതിയില്‍



Posted On: Sun, 13 Mar 2011

ടോക്യോ: ഭൂകമ്പവും സുനാമിയും കൊടും ദുരന്തം വിതച്ച ജപ്പാനില്‍ അണുവികരണ ഭീഷണി. ഫുകുഷിമ ആണവനിലയത്തിലെ ഒരു ആണവറിയാക്ടറിന്റെ ശീതീകരണസംവിധാനം കൂടി ഞായറാഴ്ച രാവിലെ തകരാറിലായി. ഇതോടുകൂടി ആറ് ആണവറിയാക്ടറുകളാണ് പ്രവര്‍ത്തനരഹിതമായത്.

അണു വികിരണ ഭീതിയില്‍ അഞ്ച് ആണവനിലയങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ഫുകുഷിമ ആണവറിയാക്ടറില്‍ നിന്ന് അണുവികിരണച്ചോര്‍ച്ച ഉണ്ടായതായി അധികൃതര്‍ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിന്‍റെ ശക്തിയില്‍ ഡെയ്ച്ചിയെ കൂടാതെ ഡെയ്നി ആണവ കേന്ദ്രത്തിലും ശീതീകരണസംവിധാനങ്ങള്‍ തകര്‍ന്നിരുന്നു. യുഎസ് സഹായത്തോടെ ഇവ ശരിപ്പെടുത്തിവരുന്നതിനിടെയാണ് അപകടം.

Comment: A news more shocking to the rest of the world. And a warning to all countries hibernating on nuclear bombs.
K A solaman

Saturday 12 March 2011

ജപ്പാനില്‍ മരണം 1000 കവിഞ്ഞു

Posted On: Sat, 12 Mar 2011

ടോക്യോ: ഭൂകമ്പവും സുനാമിയും കനത്ത നാശം വിതച്ച ജപ്പാനില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. മരണ്‍സംഖ്യ ആയിരം കവിഞ്ഞു. ആണവ വികരണ സാധ്യത കണക്കിലെടുത്ത് ഫൂകുഷിമയിലെ ഡാല്‍ജിയ ആണവ നിലയത്തിന്റെ സമീപപ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.

ഭൂകമ്പത്തില്‍ തകര്‍ന്ന് വീണ കെട്ടിടങ്ങള്‍ക്കടിയില്‍ ആരെങ്കിലും പെട്ടിട്ടുണ്ടോയെന്ന പരിശോധനയിലാണ് രക്ഷാപ്രവര്‍ത്തകര്‍. ആയിരക്കണക്കിന് സേനാ അംഗങ്ങളും നൂറ് കണക്കിന് വിമാനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. മരണസംഖ്യ രണ്ടായിരമെങ്കിലും കവിയുമെന്നാണ് സൂചന.

സാന്തായി നഗരത്തില്‍ നിന്ന് മാത്രം 350ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തു. 1300 പേര്‍ മരിച്ചുവെന്നാണ് ജപ്പാനിലെ മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇരുന്നൂറോളം പേര്‍ യാത്ര ചെയ്തിരുന്ന ഒരു തീവണ്ടി അപ്പാടെ കാണാതായിരുന്നു. നൂറ് പേര്‍ യാത്ര ചെയ്തിരുന്ന ഒരു കപ്പലും.

ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം സ്വയം നിലച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുമ്പോഴും ചോര്‍ച്ച ഉണ്ടായേക്കാമെന്ന ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഫൂഹുഷിയാമയിലെ ഡാല്‍ജിയ ആണവ നിലയത്തിന്റെ ചുറ്റും ആണവ വികിരണത്തിന്റെ അളവ് എട്ടിരട്ടിയോളം അധികമായിട്ടുണ്ട്.

Comment:
The fifth most powerful earthquake in recorded history challenged the world’s best-prepared country today, exposing its vulnerabilities through deaths and devastation, but Japan still holds lessons for India.

Friday 11 March 2011

ജപ്പാനില്‍ സുനാമി



Posted On: Fri, 11 Mar 2011

ടോക്യോ: ജപ്പാനില്‍ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന്‌ വന്‍ സുനാമി. 20 അടിയോളം ഉയര്‍ന്ന തിരമാലകള്‍ കനത്ത നാശനഷ്ടമുണ്ടാക്കി. ടോക്കിയോവിന്റെ കിഴക്കന്‍ തീരത്തുനിന്നും 125 കിലോമീറ്റര്‍ അകലെ കടലില്‍ പത്ത് കിലോമീറ്റര്‍ ആഴത്തിലാണ്‌ റിക്ടര്‍ സ്കെയിലില്‍ 8.9 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്‌.

സുനാമി തിരമാലകള്‍ കിലോമീറ്ററുകളോളം കെട്ടിടങ്ങളും വാഹനങ്ങളും അടക്കമുള്ളവ ഒഴുക്കി നീക്കി‌. വന്‍ ആള്‍നാശം ഉണ്ടായേക്കുമെന്നാണ്‌ ആദ്യ റിപ്പോര്‍ട്ടുകള്‍. 38 പേരുടെ മരണം സ്ഥിരീകരിച്ചു. പ്രദേശത്തെ പ്രധാന എണ്ണ ശുദ്ധീകരണ ശാല അടക്കം നിരവധി കെട്ടിടങ്ങളില്‍ തീപിടുത്തമുണ്ടായി.

മിയാഗിയില്‍ ഭീമന്‍ കപ്പല്‍ സുനാമിത്തിരയില്‍പ്പെട്ട്‌ ഒഴുകി നഗരാതിര്‍ത്തിയിലെ ബണ്ടില്‍ ഇടിച്ചു. റഷ്യ, ഫിലിപ്പൈന്‍സ്‌, ഇന്തോനേഷ്യ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ഇന്ത്യന്‍ തീരത്തെ ബാധിക്കില്ലെന്ന്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്‌.

ജപ്പാന്റെ കിഴക്കന്‍ തീരത്തിന്‌ 80 മെയില്‍ അകലെയാണ്‌ പ്രാദേശിക സമയം ഉച്ചയ്ക്ക്‌ 2.45ന്‌ (ഇന്ത്യന്‍ സമയം 11.55ന്‌) ശക്തമായ ഭൂകമ്പം ഉണ്ടായത്‌. ടോക്യോ നഗരപ്രദേശങ്ങളിലുള്ള ബഹുനില മന്ദിരങ്ങള്‍ ഭൂകമ്പത്തില്‍ ആടിയുലഞ്ഞു. വെദ്യുതി തകരാറും തീപിടുത്തവുമുണ്ടായി. ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക്‌ ഇറങ്ങിയോടി വാഹനങ്ങളില്‍ കയറി സുരക്ഷിത സ്ഥലങ്ങളിലേക്ക്‌ പരക്കം പായാന്‍ തുടങ്ങി. അപ്പോഴാണ്‌ കടലില്‍ നിന്ന്‌ രാക്ഷസ തിരമാലകള്‍ അടിച്ചു കയറി പ്രളയം സൃഷ്‌ടിക്കാന്‍ തുടങ്ങിയത്‌.

വാഹനങ്ങളും കെട്ടിടങ്ങളും വെള്ളപ്പാച്ചിലില്‍ ഒഴുക്കിപ്പോയി. ടോക്യോവിലെ വമ്പന്‍ ആഡിറ്റോറിയത്തില്‍ കൂഡന്‍ കൈകന്റെ മേല്‍ക്കൂര തകര്‍ന്ന്‌ വീണ അസംഖ്യം ആളുകള്‍ക്ക്‌ പരിക്ക്‌ പറ്റി. കണ്ണാടി നിര്‍മ്മിതമായ ഷെല്‍ട്ടറുകള്‍ പലതും തകര്‍ന്നടിഞ്ഞു. ടെലിഫോണ്‍ സര്‍വീസുകള്‍ തകരാറിലായി.

Comment: Man is still left with no option other than to wonder at Nature.
K A Solaman

Thursday 10 March 2011

വി.എസ് ആലപ്പുഴ ലിസ്റ്റിലില്ല



ആലപ്പുഴ: നിയമസഭാ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനായി ചേര്‍ന്ന സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്‌ യോഗം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പേര്‌ പരിഗണിച്ചില്ല. മന്ത്രിമാരായ തോമസ്‌ ഐസക്കിനെയും ജി. സുധാകരനെയും ഉള്‍പ്പെടുത്തി ആറു സ്ഥാനാര്‍ഥികളുടെ പട്ടിക ജില്ലാ സെക്രട്ടേറിയറ്റ്‌ തയാറാക്കി.

Comment; Turmoil in the offing
K A Solaman

Tuesday 8 March 2011

വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം വൈകും




Posted On: Tue, 09 Mar 2011

തിരുവനന്തപുരം: വി.എസ്‌. അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം വൈകും. ജില്ലാ ഘടകങ്ങളുടെ അഭിപ്രായം തേടിയതിനുശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. അടുത്തയാഴ്ച വീണ്ടും സംസ്ഥാന കമ്മിറ്റി ചേരും.

രണ്ട് ദിവസമായി നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ വി.എസ്‌ അടക്കം ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. ഇക്കാര്യം ഇന്നുവൈകീട്ട്‌ ചേരുന്ന സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്നാണ്‌ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.

എന്നാല്‍ വി.എസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്‌ സംബന്ധിച്ച്‌ ജില്ലാഘടകങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം മതി അന്തിമ തീരുമാനമെന്ന നിലപാടിലാണ്‌ സെക്രട്ടറിയേറ്റ്‌ യോഗം എത്തിയിരിക്കുന്നത്‌.

Comment: From PB to CC, to State Committee. Then to District Committee. There from Area Committee to Branch Committee. The Drama will continue.
K A Solaman

ഡബിള്‍ ഇംപാക്ട്‌ !

കെ.എ.സോളമന്‍

Janmabhumi Wed, 09 Mar 2011

ഇടിവെട്ടിയവനെ പാമ്പുകടിച്ചെന്നാണ്‌ പഴമൊഴി. കെ.സുധാകരന്‍ എംപിയുടെ തലവിധിയും ഏതാണ്ട്‌ ഇങ്ങനെ. സുപ്രീംകോടതി ജഡ്ജി കോഴവാങ്ങുന്നതിന്‌ സാക്ഷിനിന്നെന്ന പശ്ചാത്തലത്തില്‍ കേരളാ പോലീസും ദല്‍ഹി പോലീസും ഒരുമിച്ചാണ്‌ സുധാകരനെതിരെ അന്വേഷണം-പോലീസിന്റെ ഓപ്പറേഷന്‍ ഡബിള്‍ ഇംപാക്ട്‌. യുഡിഎഫ്‌-എല്‍ഡിഎഫ്‌ നേതാക്കന്മാരുടെ പെണ്ണുകേസുകളുടെ പിടിപ്പതു പണി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്‌ കേരളപോലീസിന്‌ പുതിയ ചുമതല. കെ.സുധാകരന്‍ ഒരു എം.വി.ജയരാജന്‍ കളിച്ചു നോക്കിയതായിരുന്നു. 'ജഡ്ജിമാര്‍ ശുംഭന്മാര്‍' എന്ന സാമാന്യവല്‍ക്കരണം നടത്തി കോടതി വരാന്ത നിരങ്ങുന്ന ജയരാജന്‌ കിട്ടിയ മീഡിയ കവറേജ്‌ സുധാകരനെ ആവേശം കൊള്ളിച്ചു.

വാര്‍ത്താചാനലുകള്‍ ആഘോഷിക്കുകയായിരുന്നില്ലേ. 'ശുംഭാ ശുംഭ' സംവാദത്തിലൂടെ. ജയരാജന്റെ വക്കീല്‍ ദാമോദരന്‍ "ശുംഭന്‍" എന്ന വാക്കിനര്‍ത്ഥം "പ്രകാശം പരത്തുന്ന ആള്‍" എന്നു കണ്ടുപിടിച്ചതോടെ ജഡ്ജിമാരെല്ലാം കൈയില്‍ കൊണ്ടുനടക്കുന്ന ടോര്‍ച്ചു ഉപേക്ഷിച്ചാണ്‌ ഇപ്പോള്‍ സഞ്ചാരം. ഇരുട്ടത്തു നടന്ന്‌ പാമ്പു കടിയേറ്റാലും കുഴപ്പമില്ല, പ്രകാശം പരത്താതിരുന്നാല്‍ മതി. 'ശുംഭന്‍' എന്നാല്‍ 'പ്രകാശം പരത്തുന്ന ആള്‍' തന്നെയോ എന്നറിയാന്‍ അമിക്കസ്‌ ക്യൂറിയെ നിയമിച്ച്‌ കേസ്‌ അവധിക്ക്‌ വെച്ചിരിക്കുകയാണ്‌ കോടതി. അമിക്കസ്‌ ക്യൂറി കൂടി പുതിയ അര്‍ത്ഥതലങ്ങളില്‍ എത്തിപ്പെടുന്നതോടെ ഭാഷാ നിഘണ്ടു പരിഷ്ക്കരിക്കേണ്ടിവരും. 'ശുംഭന്‍' പ്രയോഗത്തിലൂടെ ജയരാജനുമുണ്ടായി മുന്നേറ്റം. പരിയാരം മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളാണ്‌ അദ്ദേഹം. പ്രിന്‍സിപ്പാള്‍ എന്നുവെച്ചാല്‍ പ്രധാനപ്പെട്ട ആള്‍. പനിക്ക്‌ പനിക്കൂര്‍ക്കയോ, പാരസെറ്റമോളോ മെച്ചമെന്ന തിരിച്ചറിവ്‌ കോളേജില്‍ പഠിപ്പിക്കുന്ന ഡോക്ടര്‍മാരെ വട്ടം ചുറ്റിക്കുന്നതിന്‌ ആവശ്യമില്ല.

ഭരണത്തിലേറാന്‍ കാലും നീട്ടിയിരിക്കുന്ന യുഡിഎഫ്‌ ജയരാജന്റെ ശുംഭന്‍ പ്രയോഗം വിമര്‍ശിച്ച്‌ അല്‍പ്പം മെയിലേജ്‌ നേടിയിരുന്നു. അതെല്ലാം ഒറ്റയടിക്കു കളഞ്ഞു കുളിച്ചില്ലേ സുധാകരന്റെ കോഴ പ്രയോഗത്തിലൂടെ. ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി ഒരു കൊല്ലം കഠിന തടവിന്‌ ശിക്ഷിച്ചത്‌ കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവ്‌ ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക്‌ പിടലിക്കു കിട്ടിയ ഓര്‍ക്കാപ്പുറത്തുള്ള അടിയായി. ഉരുണ്ട്‌ വീണ്‌ ബോധം കെട്ട്‌ ആശുപത്രിയില്‍ അഡ്മിറ്റാകാനുളള അവസരമാണ്‌ നഷ്ടമായത്‌. സുപ്രീംകോടതി ശിക്ഷിച്ചാലും കീഴടങ്ങി ജയിലില്‍പ്പോകാന്‍ മുഹൂര്‍ത്തം നോക്കണമെന്നതാണ്‌ പിള്ളയുടേയും കൂട്ടരുടേയും നിലപാട്‌. കൊട്ടാരക്കര രാജ്യത്ത്‌ ഇന്ത്യന്‍ സുപ്രീംകോടതി ഉത്തരവ്‌ ബാധകമല്ലെന്നതാണ്‌ അവിടുത്തെ കോണ്‍ഗ്രസുകാര്‍ പിളളയ്ക്ക്‌ സ്വീകരണം കൊടുത്ത്‌ തെളിയിച്ചത്‌. ഇനിയും കാലുവാരുമോയെന്ന്‌ പേടിച്ചാണ്‌ കൊടിക്കുന്നേല്‍ സുരേഷ്‌ എംപിയും സ്വീകരണ യോഗത്തില്‍ പങ്കെടുത്തത്‌. സ്വീകരണം നല്‍കിയത്‌ കോണ്‍ഗ്രസ്‌ എംപിയല്ല, സ്ഥലം എംപിയാണെന്ന്‌ ചന്നിത്തല.

കെ.മുരളീധരന്‍ കോണ്‍ഗ്രസിലേക്കു തിരിച്ചുവന്നതോടെ ഗ്രൂപ്പ്‌ സമവാക്യം പൂര്‍ത്തിയായി. എ.കെ.ആന്റണി, വി.എം.സുധീരന്‍, കെ.മുരളീധരന്‍, മുല്ലപ്പള്ളി -ഒന്നാം ഗ്രൂപപ്‌, പത്മജ വേണുഗോപാല്‍, കെ.വി.തോമസ്‌-രണ്ടാം ഗ്രൂപ്പ്‌, വയലാര്‍ രവി, അജയ്‌ തറയില്‍ ഉള്‍പ്പെട്ട എക്കാലത്തേയും മൂന്നാം ഗ്രൂപ്പ്‌. എല്‍ഡിഎഫും ആഹ്ലാദത്തിലാണ്‌. പൊടിതട്ടിയെടുത്ത പെണ്‍വാണിഭം എന്ന അറ്റകൈ പ്രയോഗത്തില്‍ അടുത്ത അഞ്ചുകൊല്ലം കൂടി പിടിച്ചുനില്‍ക്കുന്നതെങ്ങനെയെന്ന്‌ വിഷമിച്ചിരിക്കുമ്പോഴാണ്‌ മുരളീധരന്റെ തിരിച്ചുവരവ്‌.

ഈ കോലാഹലങ്ങള്‍ക്ക്‌ നടുവിലാണ്‌ രണ്ടാം അമര്‍ത്യാസെന്‍ ഡോക്ടര്‍ പ്രൊഫസര്‍ ടി.എം.തോമസ്ജി ഐസക്ജി 16 ഗ്ലാസ്‌ ബിസ്ലെരി വാട്ടര്‍ കുടിച്ചുകൊണ്ടാണ്‌ ബജറ്റ്‌ വായന പൂര്‍ത്തീകരിച്ചത്‌. വായന തീര്‍ന്നതോടെ എല്ലാം നിറവേറി എന്ന മട്ടിലാണ്‌ അദ്ദേഹം ജ്ഞാനപീഠം-പത്മവിഭൂഷണ്‍ ഒഎന്‍വിയെ കൂട്ടുപിടിച്ചത്‌ ആരും അധിക്ഷേപിക്കാതിരിക്കാന്‍ വേണ്ടിയാണ്‌. മലര്‍പ്പൊടി പോലുമല്ലാത്ത 'ഇസ്ലാമിക്‌ ശരിയത്ത്‌' ബാങ്കിലെ പണം ചോര്‍ത്തിയിട്ടുവേണം വികസനം വരുത്താന്‍. അടുത്ത അഞ്ചുകൊല്ലത്തേയ്ക്ക്‌ അതേതായാലും നടപ്പില്ലായെന്ന യാഥാര്‍ത്ഥ്യം ബോധ്യമായതിനാലാവാം ജനിക്കാന്‍ പോകുന്ന കുട്ടികള്‍ക്കെല്ലാം 10000 രൂപാ വെച്ച്‌ ഓഫര്‍ ചെയ്തത്‌. 'ന്യൂലി മാര്യഡ്‌ കപ്പിള്‍സ്‌' 'ഞാന്‍ ഗാരന്റി' നല്‍കുന്ന മുസ്ലി പവറില്‍ കെട്ടിമറിഞ്ഞാലും കുട്ടികള്‍ ഉണ്ടാവാന്‍ പോണില്ല. നാട്ടില്‍ മുഴുവന്‍ മൊബെയില്‍ ടവര്‍ പണിയാന്‍ ഇടം കൊടുത്തും പിച്ചച്ചട്ടിക്കു പകരം മൊബെയില്‍ ഫോണ്‍ കെട്ടിയേല്‍പ്പിച്ചും ജനത്തെ മുഴുവന്‍ കൂട്ട വന്ധ്യംകരണം നടത്തിയ നാട്ടില്‍ ഏത്‌ കുഞ്ഞാണ്‌ ഐസക്ജിയുടെ പതിനായിരം വാങ്ങാന്‍ വരിക?

Monday 7 March 2011

രാജിയില്‍ നിന്നും പിന്നോട്ടില്ല - ഡി.എം.കെ



Posted On: Mon, 08 Mar 2011

ന്യൂദല്‍ഹി: തീരുമാനം പുനഃപരിശോധിക്കില്ലെന്ന് ഡി.എം.കെ നേതാവ് ടി.ആര്‍ ബാലു വ്യക്തമാക്കി. രാജി നല്‍കാനായി പ്രധാനമന്ത്രിയെ കാണാനെത്തിയ ഡി.എം.കെ മന്ത്രിമാര്‍ക്ക് സമയം അനുവദിച്ചില്ല. പശ്നങ്ങള്‍ പരിഹാരമില്ലാതെ തുടരുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദും വ്യക്തമാക്കി.

ഇന്ന് വൈകുന്നേരം ആറ് മണിക്ക് പ്രധാനമന്ത്രിയെ കാണുമെന്ന സൂചനയാണ് ഡി.എം.കെ മന്ത്രിമാര്‍ നല്‍കുന്നത്. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ഡി.എം.കെ മന്ത്രിമാര്‍ രാജിവയ്ക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇതിനിടെ ഡി.എം.കെ മന്ത്രിമാര്‍ അഴഗിരിയുടെ വസതിയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

ഡി.എം.കെ നേതാവ് ദയാനിധിമാരന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയ്ക്ക് ശേഷം പ്രണബ് മുഖര്‍ജി, ഗുലാം നബി ആസാദ്, ചിദംബരം എന്നിവര്‍ തമിഴ്‌നാട് സാഹചര്യം വിലയിരുത്തി.


Comment: Resignation will not happen. Enquiries from both Centre and State are detrimental for DMK.
K A Solaman

എന്തുകോഴ, ഏതു ജഡ്ജി ?

കെ.എ.സോളമന്‍

Janmabhumi Thu, 04 Mar 2011


മക്കളായി പിറക്കുന്നത്‌ മുജ്ജന്മ ശത്രുക്കളെന്നത്‌ അന്തരിച്ച നേതാവിന്റെ അനുഭവ സാക്ഷ്യം. ജീവിച്ചിരിക്കുന്ന മന്ത്രിമാര്‍ക്കും കാര്യങ്ങള്‍ ഇങ്ങനെയൊക്കെത്തന്നെ. തലമുഴുവന്‍ കരിപുരട്ടി ചാനലില്‍ കയറിയിരുന്നു വിടുവായത്തം പറയുന്നതല്ലാതെ പുത്രനെക്കൊണ്ടു പേരുദോഷം കേള്‍പ്പിക്കാത്ത ആളായിരുന്നു മന്ത്രി. ഏതായാലും ആ ദോഷം മാറിക്കിട്ടി. ബാലന്റെ ബാലനും മറ്റു മന്ത്രി പുത്രന്മാര്‍ക്കു കിടപിടിക്കുന്നവനാണെന്ന്‌ തെളിയിച്ചു. കിളിരൂര്‍ വിഐപി ആരെന്ന കണ്ടെത്തലില്‍ പുത്രന്മാരുള്ള മന്ത്രിമാരെ ടാര്‍ഗറ്റ്‌ ചെയ്യുന്ന അവസരത്തിലാണ്‌ ബാലന്റെ പുത്രനും ചാടി വീണത്‌.വിഐപി കണക്ക്‌ തെറ്റിച്ചുകൊണ്ട്‌ ഒരാള്‍കൂടി രംഗത്തെത്തി നാട്ടുകാരെ സ്തബ്ധരാക്കി. ശരാശരി 10 മണിക്കൂര്‍ വീതം പവര്‍ക്കെട്ടുള്ള ജില്ലകളെ സമ്പൂര്‍ണ വൈദ്യുതിജില്ലകളായി പ്രഖ്യാപിച്ച്‌ ഖ്യാതിനേടിക്കൊണ്ടിരിക്കുമ്പോഴാണ്‌ ബാലന്‍ മന്ത്രിക്ക്‌ ഇങ്ങനെയൊരു പുത്രപീഡ. സമ്പൂര്‍ണ്ണ വൈദ്യുത ജില്ലയ്ക്കു പകരം സമ്പൂര്‍ണ്ണ മദ്യ ജില്ലയെന്ന്‌ പ്രഖ്യാപിക്കാന്‍ ഗുരുദാസന്‍ മന്ത്രിക്കു തോന്നിയിരുന്നെങ്കില്‍ അതു കുറെക്കൂടി മീനിംഗ്ഫുള്‍ ആയിരിക്കുമെന്നാണ്‌ ആലപ്പുഴ ജില്ലക്കാരനായ പങ്കജാക്ഷന്‍ നായര്‍ പറയുന്നത്‌.

കൊട്ടാരക്കരയില്‍ 'കാളപെറ്റെന്ന്‌' കേട്ടപ്പോള്‍ ചാനലുകളെല്ലാം കുറ്റിയും കോലുമായി ഓടിക്കൂടി അത്‌ വാര്‍ത്തയാക്കി. പേരു പറയാന്‍ മടിക്കുന്ന ഒരു ജഡ്ജി 21 ലക്ഷം കോഴ വാങ്ങിയതിന്‌ "ഞ്ഞാന്‍ ഗാരന്റി" എന്ന്‌ നാക്കില്‍ എല്ലില്ലാത്ത സദാകുരന്മാരില്‍ രണ്ടാമന്‍ പ്രഖ്യാപിച്ചത്‌ സത്യമാണെന്ന്‌ ചാനലിലെ നിരങ്കുശ്ശന്മാര്‍ വിശ്വസിച്ചു, നാട്ടുകാരെ ഇളക്കി. ആഭ്യന്തരമന്ത്രിയും കേരള പോലീസും ദല്‍ഹിപോലീസും ഇളകി. ഈജിപ്റ്റിലെ പ്രശ്നങ്ങള്‍ കാരണം ഇന്റര്‍പോളിന്‌ ഇടപെടാന്‍ സമയം കിട്ടിയില്ല. ഉടന്‍ തൂക്കിലിടുന്നതു കാണാന്‍ നോക്കിയിരുന്ന ജനത്തെ വട്ടം കറക്കിക്കൊണ്ട്‌ സുധാകരന്‍ മലക്കം ചാടി. "എന്തുപിള്ള, ഏതു പിള്ള?" എന്ന മട്ടില്‍. "എന്തു കോഴ, ഏതു ജഡ്ജി?" എന്നു സുധാകരന്‍. അതോടെ കേരളപോലീസ്‌ കേരളത്തിലേക്കും ദല്‍ഹി പോലീസ്‌ ദല്‍ഹിയിലേക്കും വണ്ടികയറി.

പിള്ളയ്ക്കും മകനും കൊട്ടാരക്കരയില്‍ ബസ്‌ സര്‍വീസുണ്ടെന്നും കൊട്ടാരക്കരക്കാര്‍ക്ക്‌ സൗജന്യമായി അവയില്‍ യാത്ര ചെയ്യാമെന്നുമാണ്‌ മറ്റ്‌ താലൂക്കുകാര്‍ കരുതിയിരിക്കുന്നത്‌. പിള്ള പ്രിസണിലായതോടെ കൊട്ടാരക്കരനിന്ന്‌ നെടുമങ്ങാട്‌ വഴി പൂജപ്പുരയിലേക്ക്‌ പുതിയ വീഡിയോ കോച്ചു സര്‍വീസ്‌ ആരംഭിച്ചു. ദിവസം നാലു ട്രിപ്പ്‌. രാവിലെ പുട്ടു, പയര്‍ പപ്പടവുമായി ആര്‍ക്കും കയറാം. ഉച്ചയ്ക്ക്‌ യാത്ര ചെയ്യുന്നവര്‍ ചെട്ടുവിരപ്പരിച്ചോറ്‌, കരിമീന്‍ പൊള്ളിച്ചത്‌ തുടങ്ങിയവ കൊണ്ടുവരണം. തോരന്‍, മോര്‌, അവിയല്‍ തുടങ്ങിയവയെല്ലാം വണ്ടിയില്‍ തന്നെ കാണും. പഴംപൊരിയും മധുരം ചേര്‍ക്കാത്ത ചായയുമായാണ്‌ 3 മണിക്കുള്ള വണ്ടി കൊട്ടാരക്കര വിടുന്നത്‌. രാത്രി ഏഴിനുള്ള വണ്ടിയില്‍ പാല്‍ക്കഞ്ഞിയും പയറുകറിയും. പിള്ളയ്ക്ക്‌, പ്രിസണിലെ കോടിയേരി ചപ്പാത്തിയും ബ്രോയിലര്‍ ചിക്കണും പിടിക്കില്ല, അര്‍ശ്ശസിന്റെ അസ്കിത. ഭാവി സാധ്യത കണക്കിലെടുത്ത്‌ ത�....

�ടുപുഴയിലും കോഴിക്കോട്ടും പുതിയ ജയിലുകള്‍ തുറക്കാന്‍ പോകുകയാണെന്ന്‌ ജയില്‍ മന്ത്രി. മറ്റ്‌ ജില്ലകളിലെ ജയിലുകളും റിസോര്‍ട്ടുകളാക്കുന്നതില്‍ തെറ്റില്ല. എല്ലാ മുന്നണിയിലുമുണ്ടല്ലോ, റിസോര്‍ട്ടില്‍ തങ്ങാന്‍ പാങ്ങുള്ളവര്‍.

കുഞ്ഞാലിക്കുട്ടിയ്ക്കും സുധാകരനും പുറകേ പാലായിലെ മാണിക്യവും ആഞ്ഞുപിടിക്കുകയാണ്‌, നെയ്ച്ചോറില്‍ മണ്ണെണ്ണ കമഴ്ത്താന്‍. പാലായിലും പരിസരത്തും ഈച്ച ചത്താല്‍പ്പോലും വാവിട്ടു കരയുന്ന മാണിക്ക്‌ ഒരൊറ്റ ആഗ്രഹം മാത്രമേ ബാക്കിയുള്ളൂ. മകന്‍ ജോസ്‌ കെ.മാണിയെ മന്ത്രിയാക്കി ഒമ്പത്‌ ബജറ്റ്‌ അവതരിപ്പിക്കാന്‍ അവസരം സൃഷ്ടിക്കണം. ദല്‍ഹിയില്‍ എത്തി മാഡത്തെക്കണ്ട്‌ അനുമതി വാങ്ങിയിട്ടാണ്‌ കൂടപ്പിറപ്പായ പിള്ളയെ തള്ളിപ്പറഞ്ഞത്‌.

ദല്‍ഹിയിലെ ചാനല്‍ കേരളത്തില്‍ കിട്ടില്ലായെന്ന്‌ കരുതിയ മാണി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയപ്പോള്‍ മകന്‍ തന്നെയാണ്‌ മാണിയോട്‌ പറഞ്ഞത്‌, പിള്ള മന്നംസമാധിയില്‍ മുട്ടടിച്ചു വീണ കാര്യം. പിന്നെ താമസമുണ്ടായില്ല, സുധാകരനെപ്പോലെ മാണിയും സോമര്‍ സാള്‍ട്ട്‌ ആട്ടം നടത്തി. എന്‍എസ്‌എസിന്റെ വോട്ട്‌ നിര്‍ണായകമാണ്‌ പാലായിലും പരിസരത്തും.

യുഡിഎഫില്‍ ഓളം തുടങ്ങിയപ്പോള്‍ എല്‍ഡിഎഫില്‍ ശ്മശാന മൂകത. ബാലന്‍ ബാലന്റെ 'ദുശ്ശാസനപര്‍വം ആട്ടക്കഥ' മാതൃകയില്‍ മുഖ്യനും തുള്ളിക്കോട്ടെ എന്നാണ്‌ ഔദ്യോഗിക പക്ഷം. മൂലയ്ക്കിരുത്തുന്ന കാര്യം ഇലക്ഷനുശേഷം ആലോചിക്കും. അതുവരെ ഔദ്യോഗിക പക്ഷം പൊരുന്നയിരിക്കും.

Thursday 3 March 2011

ചരിത്രപരമായ വിധിയെന്ന്‌ ബി.ജെ.പി



Posted On: Thu, 03 Mar 2011


ന്യൂദല്‍ഹി: കേന്ദ്ര വിജിലന്‍സ്‌ കമ്മീഷണറായിയുള്ള പി.ജെ. തോമസിന്റെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി ചരിത്രപരമാണെന്ന്‌ ബി.ജെ.പി അഭിപ്രായപ്പെട്ടു. വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന്‌ ബി.ജെ.പി നേതാവ്‌ സുഷമ സ്വരാജ്‌ പറഞ്ഞു.

ചരിത്രപരമായ വിധിയിലൂടെ സുപ്രീം കോടതി അതിന്റെയും സി.വി.സി ഓഫിസിന്റെയും അന്തസ് വീണ്ടെടുത്തിരിക്കുകയാണ്. സി.വി.സി നിയമനത്തില്‍ അഭിപ്രായ സമന്വയം അനിവാര്യമാണ്. ഇത്തരം നിയമനങ്ങളില്‍ സര്‍ക്കാരിന്റെ ആധിപത്യമാണ് ഇപ്പോഴുള്ളതെന്നും സുഷമ ആരോപിച്ചു.

Comment: Surely, the tainted should be sent to corner.

-K A Solaman

ചരിത്രപരമായ വിധിയെന്ന്‌ ബി.ജെ.പി




Posted On: Thu, 03 Mar 2011


ന്യൂദല്‍ഹി: കേന്ദ്ര വിജിലന്‍സ്‌ കമ്മീഷണറായിയുള്ള പി.ജെ. തോമസിന്റെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി ചരിത്രപരമാണെന്ന്‌ ബി.ജെ.പി അഭിപ്രായപ്പെട്ടു. വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന്‌ ബി.ജെ.പി നേതാവ്‌ സുഷമ സ്വരാജ്‌ പറഞ്ഞു.

ചരിത്രപരമായ വിധിയിലൂടെ സുപ്രീം കോടതി അതിന്റെയും സി.വി.സി ഓഫിസിന്റെയും അന്തസ് വീണ്ടെടുത്തിരിക്കുകയാണ്. സി.വി.സി നിയമനത്തില്‍ അഭിപ്രായ സമന്വയം അനിവാര്യമാണ്. ഇത്തരം നിയമനങ്ങളില്‍ സര്‍ക്കാരിന്റെ ആധിപത്യമാണ് ഇപ്പോഴുള്ളതെന്നും സുഷമ ആരോപിച്ചു.

Comment: Certainly, the tainted should be sent to corner.
K A Solaman