Posted On: Fri, 18 Mar 2011
തിരുവനന്തപുരം: സിപിഎം ഒരിക്കല്‍ക്കൂടി വി.എസ്.അച്യുതാനന്ദനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചു. സംസ്ഥാനസമിതിയും സെക്രട്ടേറിയറ്റുമൊക്കെ തള്ളിപ്പറഞ്ഞ അച്യുതാനന്ദന്‍ തന്നെയാകും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെയും മുന്നണിയെയും നയിക്കുക. അച്യുതാനന്ദന്‍കൂടിയില്ലെങ്കില്‍ പാര്‍ട്ടിയുടെ കേരളത്തിലെ നില ദയനീയമായിരിക്കും എന്ന കേന്ദ്രനേതൃത്വത്തിന്റെ തിരിച്ചറിവാണ് അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിത്വം നേടിക്കൊടുത്തത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ തത്വത്തിനല്ല സീറ്റിനാണ് പ്രാധാന്യം എന്നതാണ് സിപിഎം പോളിറ്റ്ബ്യൂറോയുടെ നിലപാട് എന്ന് വ്യക്തമാക്കുന്നതാണ് തീരുമാനം. വിഎസിന്റെ പേര് ഉള്‍പ്പെട്ട സ്ഥാനാര്‍ഥി പട്ടിക സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെയാണ് പ്രഖ്യാപിച്ചത്.
Comment: Candidature of VS could ensure a good fight. Nevertheless LDF has to wait another 5 year for a comeback.
No comments:
Post a Comment