Posted On: Sat, 12 Mar 2011
ടോക്യോ: ഭൂകമ്പവും സുനാമിയും കനത്ത നാശം വിതച്ച ജപ്പാനില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. മരണ്‍സംഖ്യ ആയിരം കവിഞ്ഞു. ആണവ വികരണ സാധ്യത കണക്കിലെടുത്ത് ഫൂകുഷിമയിലെ ഡാല്‍ജിയ ആണവ നിലയത്തിന്റെ സമീപപ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.
ഭൂകമ്പത്തില്‍ തകര്‍ന്ന് വീണ കെട്ടിടങ്ങള്‍ക്കടിയില്‍ ആരെങ്കിലും പെട്ടിട്ടുണ്ടോയെന്ന പരിശോധനയിലാണ് രക്ഷാപ്രവര്‍ത്തകര്‍. ആയിരക്കണക്കിന് സേനാ അംഗങ്ങളും നൂറ് കണക്കിന് വിമാനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. മരണസംഖ്യ രണ്ടായിരമെങ്കിലും കവിയുമെന്നാണ് സൂചന.
സാന്തായി നഗരത്തില്‍ നിന്ന് മാത്രം 350ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തു. 1300 പേര്‍ മരിച്ചുവെന്നാണ് ജപ്പാനിലെ മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇരുന്നൂറോളം പേര്‍ യാത്ര ചെയ്തിരുന്ന ഒരു തീവണ്ടി അപ്പാടെ കാണാതായിരുന്നു. നൂറ് പേര്‍ യാത്ര ചെയ്തിരുന്ന ഒരു കപ്പലും.
ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം സ്വയം നിലച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുമ്പോഴും ചോര്‍ച്ച ഉണ്ടായേക്കാമെന്ന ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഫൂഹുഷിയാമയിലെ ഡാല്‍ജിയ ആണവ നിലയത്തിന്റെ ചുറ്റും ആണവ വികിരണത്തിന്റെ അളവ് എട്ടിരട്ടിയോളം അധികമായിട്ടുണ്ട്.
Comment:
The fifth most powerful earthquake in recorded history challenged the world’s best-prepared country today, exposing its vulnerabilities through deaths and devastation, but Japan still holds lessons for India.
No comments:
Post a Comment