Tuesday, 8 March 2011
വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം വൈകും
Posted On: Tue, 09 Mar 2011
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം വൈകും. ജില്ലാ ഘടകങ്ങളുടെ അഭിപ്രായം തേടിയതിനുശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. അടുത്തയാഴ്ച വീണ്ടും സംസ്ഥാന കമ്മിറ്റി ചേരും.
രണ്ട് ദിവസമായി നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വി.എസ് അടക്കം ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. ഇക്കാര്യം ഇന്നുവൈകീട്ട് ചേരുന്ന സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.
എന്നാല്‍ വി.എസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച് ജില്ലാഘടകങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം മതി അന്തിമ തീരുമാനമെന്ന നിലപാടിലാണ് സെക്രട്ടറിയേറ്റ് യോഗം എത്തിയിരിക്കുന്നത്.
Comment: From PB to CC, to State Committee. Then to District Committee. There from Area Committee to Branch Committee. The Drama will continue.
K A Solaman
Subscribe to:
Post Comments (Atom)
No comments:
Post a Comment