Wednesday 29 January 2020

സുപ്രീം കോടതിയിൽ വിശ്വാസമില്ലേ?


കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോൺഗ്രസ് പാർട്ടി ഉന്നതരുടെ കൈകൊണ്ട് തലയ്ക്കൊരു കിഴുക്കു കിട്ടിയെന്നു തോന്നുന്നു. അതുകൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അമിത് ഷായുടെ ഏജന്റായി ആരോപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഖാൻ സഖ്യത്തിലാണെന്നും ചെന്നിത്തല കണ്ടെത്തിയിരിക്കുന്നു.  സർക്കാരും ഗവർണറും തമ്മിലുള്ള അവിശുദ്ധ ബന്ധം  തുറന്നുകാട്ടുന്നത് ഉടൻ കോടതിയിലെത്തുന്ന ലാവ്ലിൻ കേസിൽ നിന്ന് തലയൂരാനുള്ള  പിണറായിയുടെ തന്ത്രമാണെന്നും  ചെന്നിത്തല. 

ചെന്നിത്തലയും പിണറായിയും തമ്മിലായിരുന്നു ഇക്കാലമത്രയും  അവിശുദ്ധ ബന്ധം. ആരിഫ് മുഹമ്മദ്ഖാന്റെ വരവോടെ അത് അവസാനിച്ചുവെന്നത് ശ്രദ്ധേയമാണ് 

 ലാവ്‌ലിൻ കേസിൽ നിന്ന് രക്ഷപ്പെടാൻ മോഡിയെയും ഷായെയും വശീകരിക്കാനുള്ള തന്ത്രമാണ് ഖാൻ-പിണറായി നെക്സസ് എന്ന് ചെന്നിത്തല കണ്ടെത്തിയത് സംശയാസ്പദമാണ്. ഈ സാഹചര്യത്തിൽ ലാവ്‌ലിൻ കേസ് കോടതിയിൽ കേൾക്കുന്ന ജഡ്ജിമാരാണോ  മോദിയും ഷായും എന്നതും  ചെന്നിത്തലയ്ക്ക് സുപ്രീം കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടോ എന്നതുമാണ്പ്രസക്തമായ ചോദ്യങ്ങൾ.

കെ എ സോളമൻ

Monday 13 January 2020

കരയരുത് പ്ളീസ്

മരടിലെ ഫ്‌ളാറ്റുകള്‍ തകരുന്നത് വേദനയോടെയാണ് ഉടമകള്‍ കണ്ടത്;

ചിലർ വിതുമ്പി, ചിലർ കരഞ്ഞു.

വിതുമ്പാനും കരയാനും എന്തിരിക്കുന്നു സഹോദരി സഹോദരന്മാരെ? .നിങ്ങൾക്ക് വേണ്ടി പങ്കിടാൻ ഞങ്ങൾ നാട്ടുകാർക്കു കണ്ണീരില്ല്. അനധികൃത നിർമ്മിതി എന്നറിഞ്ഞിട്ടും  60 ലക്ഷത്തിന്റെ ഫ്ളാറ്റ് 3-4 ലക്ഷം റേറ്റിന് നിങ്ങൾ വാങ്ങി. നിങ്ങൾക്കു തയ്യറാക്കി ന ൾ കിയ ഡോക്കുമെന്റിൽ ഇതാണ് റേറ്റ് എന്നാണ് വാർത്ത. അപ്പോൾ ഓരോ കച്ചവടത്തിലും നിങ്ങളുടെ ലാഭം
56-57 ലക്ഷം രൂപ. ടാക്സ് അടക്കേണ്ട തുകയിൽ നിങ്ങൾ വൻ ലാഭം കൊയ്തു.

ബാങ്കിൽ നിന്നെടുത്ത 60 ലക്ഷം ലോൺ തിരിച്ചടക്കേണ്ട, കിട്ടാക്കടം ഭൂഷണമാക്കിയ ബാങ്കുകൾ ലോൺ എഴുതിത്തള്ളുമ്പോൾ അതും നിങ്ങൾക്കു ലാഭം.  കോടതി വിധി പ്രകാരമുള്ള  കോമ്പൻസേഷൻ മറ്റൊരു 25 ലക്ഷം ഉടൻ കൈയ്യിലെത്തുകയും ചെയ്യും.
അനധികൃത ഫ്ളാറ്റിൽ 10 വർഷം ലക്ഷ്യറി ലൈഫ് നടത്തിയ ലാഭം വേറെ. അങ്ങനെ ആകെ എത്ര ലക്ഷം ലാഭമുണ്ടാക്കിയെന്ന് നിങ്ങൾ ആലോചിച്ചു നോക്കു. ഫ്ളാറ്റ് കച്ചവടത്തിൽ നിങ്ങളുടെലാഭം കോടി കവിഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. പിന്നെന്തിനാണ് ചാനൽ കാമറയ്ക്കു മുമ്പിൽ നിങ്ങൾ മോങ്ങിക്കാണിക്കുന്നത് ?

രാജ്യത്തെ നിയമ വ്യവസ്ഥയ്ക്ക് കരുത്തുണ്ടെന്നു തെളിയിക്കാൻ സഹായിച്ചതിന്റെ പേരിൽ നിങ്ങൾ സന്തോഷിക്കുകയല്ലേ വേണ്ടത്?

കെ എ സോളമൻ


Wednesday 8 January 2020

ജനവിരുദ്ധ സമരം

സർട്രേഡ് യൂണിയനുകajas  അഖിലേന്ത്യാ പൊതു പണിമുടക്ക് സംസ്ഥാനത്തെ സാധാരണ ജീവിതത്തെ സ്തംഭിപ്പിച്ച കേരള സമരം മാത്രമാണ്. സംസ്ഥാനത്തെ ഇടയ്ക്കിടെ ഒരു ദിവസം പിന്നോട്ട് കൊണ്ടുപോകുന്നത് കേരളത്തിൽ ഒരു പതിവാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ ഈ പൊതു പണിമുടക്ക്  ബാധിക്കുകയോ അവിടത്തെ ജനങ്ങൾ ഇതേക്കുറിച്ച് കേൾക്കുകയോ ഉണ്ടായില്ല.  ട്രേഡ് യൂണിയനുകൾ സംസ്ഥാനത്തെ ടൂറിസം മേഖലയെയും ശബരിമല തീർത്ഥാടനത്തെയും പൊതു പണിമുടക്കിൽ നിന്ന് ഒഴിവാക്കിയെന്ന് പറയുന്നത് പരിഹാസ്യമാണ്. എല്ലാ കടകളും അടഞ്ഞുകിടക്കുമ്പോൾ ഒരു തീർത്ഥാടകനോ വിനോദസഞ്ചാരിയോ സംസ്ഥാനം സന്ദർശിക്കാൻ ധൈര്യപ്പെടില്ല. സംസ്ഥാന പൊതു പണിമുടക്ക് സർക്കാർ ജീവനക്കാർക്ക് ടിവിക്ക് മുന്നിൽ ലഘുഭക്ഷണവും കുപ്പിയുമായി വീട്ടിൽ ഉല്ലസിക്കാനുള്ള ഉത്സവമാണ്, അവരുടെ ഒരുദിവസത്തെ ശമ്പളം സർക്കാർ പൂർണ്ണമായും നല്കും. തൊഴിലാളികൾ, കാർ-ഓട്ടോ ഡ്രൈവർമാർ, മത്സ്യ കച്ചവടക്കാർ, മേസ്തരിമാർ, ലോട്ടറി വിൽപ്പനക്കാർ, രോഗികൾ, ദിന വേതനക്കാർ  എന്നിവർക്കാണ് നഷ്ടം. പണിമുടക്കിൽ പങ്കെടുക്കാത്തവർക്ക് പോലീസ് സുരക്ഷയുമില്ല.

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് തങ്ങൾ സമരത്തിൽ പങ്കെടുക്കുന്നുവെന്ന് ട്രേഡ് യൂണിയനുകൾ. വാസ്തവത്തിൽ സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്ത ട്രേഡ് യൂണിയനുകളുടെ പണിമുടക്ക് ജനവിരുദ്ധമാണ്.

കെ എ സോളമാൻ