Saturday 26 February 2011

വി.എസ് മകനെ നിയന്ത്രിക്കേണ്ടതായിരുന്നു - അഴീക്കോട്

Sat, 26 Feb 2011

പാലക്കാട്: മുഖ്യമന്ത്രി വി. എസ്‌ അച്യുതാനന്ദന്‍ മകനെ നേരത്തേ നിയന്ത്രിക്കേണ്ടതായിരുന്നൂവെന്ന്‌ സുകുമാര്‍ അഴീക്കോട്‌. ഇങ്ങനെയൊരു മകനില്ലാത്തതില്‍ താന്‍ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു.

മകനെതിരെ ഉയര്‍ന്ന ആരോപണങ്ങളോട്‌ മുഖ്യമന്ത്രി ഉചിതമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആദ്യം സ്നേഹിക്കേണ്ടത്‌ ജനത്തെയാണ്‌, അതുകഴിഞ്ഞുമതി മകനോടുള്ള സ്നേഹമെന്നും അഴീക്കോട്‌ പാലക്കാട്‌ പറഞ്ഞു.

Comment: There are other ministers with sons in Achuthanandan's party. These sons are also known for their acts. Azhikode could have commented about them also.

K A Solaman

Thursday 24 February 2011

സുനാമി: പകുതി പണം ചെലവഴിച്ചില്ല; പണിത വീടുകള്‍ പകുതിയില്‍ താഴെ

തിരുവനന്തപുരം : സുനാമി പദ്ധതികളുടെ കാലാവധി മാര്‍ച്ചില്‍ തീരാനിരിക്കെ ചെലവഴിച്ചത്‌ ലഭിച്ച പണത്തില്‍ പകുതി മാത്രം. നിര്‍മ്മിക്കാമെന്ന്‌ ഏറ്റതിന്റെ പകുതിയില്‍ താഴെ വീടുകള്‍ മാത്രമേ 6 വര്‍ഷം കഴിഞ്ഞിട്ടും പണിതിട്ടുള്ളൂ. സുനാമി ഫണ്ട്‌ കൈകാര്യം ചെയ്തതിലെ ക്രമക്കേടും കെടുകാര്യസ്ഥതയും വ്യക്തമാക്കുന്നതാണ്‌ ഇതുസംബന്ധിച്ച കണക്കുകള്‍.

2004 ഡിസംബര്‍ 26നുണ്ടായ സുനാമി ദുരിതത്തില്‍ 240 പേരാണ്‌ കേരളത്തില്‍ മരിച്ചത്‌. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നാല്‌ പദ്ധതികളാണ്‌ സര്‍ക്കാര്‍ നടപ്പാക്കിയത്‌. സുനാമി അടിയന്തര സഹായം, സുനാമി പുനരധിവാസം, ജപ്പാന്‍ ദാരിദ്ര്യ ലഘൂകരണം, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധി എന്നിവയായിരുന്നു ഇവ. 4 പദ്ധതികളിലായിരുന്നു ഇവ. 4 പദ്ധതികളിലായി 1,441.75 കോടി രൂപ കേരളം അനുവദിക്കുകയും ചെയ്തു. ഇതില്‍ 1148 കോടിയും പുനരധിവാസത്തിനുള്ള അധിക കേന്ദ്രസഹായം ആയിരുന്നു. 10 വകുപ്പുകളിലായി 15 പദ്ധതികളാണ്‌ ഇതു പ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്തത്‌.

ചെലഴിക്കാനുള്ള കാലാവധി അടുത്തമാസം തീരുമ്പോള്‍ 693.92 കോടി മാത്രമാണ്‌ ചെലവഴിച്ചിരിക്കുന്നത്‌. കിട്ടിയതിന്റെ 40 ശതമാനം 6 വര്‍ഷം ആയിട്ടും ചെലവഴിക്കാന്‍ കഴിയാതെ നഷ്ടപ്പെടുത്തി എന്നു ചുരുക്കം. ഇതേവരെ നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ കണക്ക്‌ മാത്രം മതി സുനാമി പുനരധിവാസ പ്രക്രിയയില്‍ സര്‍ക്കാര്‍ എത്ര നിരുത്തരവാദപരമായിരുന്നു എന്ന്‌ തെളിയാന്‍.

Comment: The above report can be also published in channels and dailies as one of the innumerable achievements of LDF Ministry. I can't understand the government policy to demolish the existing building for constructing the new one. The old shelter demolished and new one not constructed. Whose fault is this? The notorious 'Gilletin' machine stands still relevant.

K A solaman

Monday 21 February 2011

കളക്ടറെ മോചിപ്പിക്കാന്‍ വീണ്ടും ചര്‍ച്ച




Posted On: Sun, 20 Feb 2011 21:48:23

ഭുവനേശ്വര്‍: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ കളക്ടറെയും എഞ്ചിനീയറേയും മോചിപ്പിക്കുന്നതിന്‌ വീണ്ടും ചര്‍ച്ച ആരംഭിച്ചു. മാവോയിസ്റ്റുകളായ ജി.ഹരഗോപാല്‍, ആര്‍.സോമേശ്വരറാവു എന്നിവരാണ്‌ ഒറീസ ആഭ്യന്തര സെക്രട്ടറിയുമായും മറ്റ്‌ ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയത്‌. ഇതിനിടെ തടവിലായ മാവോയിസ്റ്റുകളെ മോചിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ മധ്യസ്ഥര്‍ വീണ്ടും സമയം ആവശ്യപ്പെട്ടു. ആഭ്യന്തര സെക്രട്ടറി യുഎന്‍ ബെഹ്‌റ രണ്ട്‌ മാവോയിസട്രേറ്റുകളുമായി നടത്തിയ ചര്‍ച്ചയില്‍ ആണ്‌ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്‌. ഞങ്ങള്‍ മധ്യസ്ഥരായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അതുകൊണ്ടുതന്നെ കളക്ടറേയും എഞ്ചിനീയറേയും മോചിപ്പിക്കുന്നതില്‍ തങ്ങള്‍ പരമാവധി ശ്രമിക്കുമെന്നും മാവോവാദികള്‍ക്കുവേണ്ടി ഹാജരായ മധ്യസ്ഥര്‍ അഭിപ്രായപ്പെട്ടു.

Comment: Politicians are least bothered about a hapless man's fate. The Maoists should redefine their target for what they intended to achieve.

Sunday 20 February 2011

ജ്ഞാനികളുടെ സാന്നിദ്ധ്യം കൂടുതല്‍ അറിവ്‌ പകരുന്നു : അബ്ദുള്‍കലാം















Sun, 20 Feb 2011

മള്ളിയൂര്‍ (കോട്ടയം): ആത്മീയാചാര്യനായ മള്ളിയൂരിനെപ്പോലെയുള്ള ജ്ഞാനികളുടെ സാന്നിദ്ധ്യം നല്‍കുന്ന ശാന്തത കൂടുതലറിവുപകരാന്‍ ഉപകരിക്കുമെന്ന്‌ മുന്‍ രാഷ്ട്രപതി എ.പി.ജി അബ്ദുള്‍കലാം അഭിപ്രായപ്പെട്ടു. മള്ളിയൂരില്‍ ആരംഭിക്കുന്ന നവതി സ്മാരകഭാഗവത ഉദ്യാനത്തിന്റെയും ആധ്യാത്മിക പീഠത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ആത്മീയ പ്രഭചൊരിയുന്ന മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയെ കാണാന്‍ കഴിഞ്ഞത്‌ മഹാഭാഗ്യമായി അബ്ദുള്‍ കലാം പറഞ്ഞു.

Comment: Your presence too is matter of knowledge, tranquility and positive thinking Dr Kalam.
K A Solaman

Friday 18 February 2011

സന്തോഷ് മാധവന് ജാമ്യം



Fri, 18 Feb 2011

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന സന്തോഷ് മാധവന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് മാധവന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

Comment: Health problem? Try Muslipower extra Mr Madhavan. The maker of musli says: "I guarantee".

തനിയാവര്‍ത്തനം...

ദുരന്തം
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനെല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ പഴയ പടി......
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം........

By Jayaraj snehageetham- jayarajmurukkumpuzha

Comment: A correct observation
K A Solaman

Thursday 17 February 2011

മാര്‍ച്ച്‌ ഒന്നുമുതല്‍ പ്ലാസ്റ്റിക്‌ പാക്കറ്റുകളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക്‌ വിലക്ക്‌

Posted On: Thu, 17 Feb 2011

ന്യൂദല്‍ഹി: പുകയില ഉല്‍പ്പന്നങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിക്കൊണ്ട്‌ രാജസ്ഥാന്‍ ഹൈക്കോടതിവിധി സുപ്രീംകോടതി ശരിവെച്ചു. പാന്‍മസാല, ഇട്ക, തംപാക്‌ തുടങ്ങിയ ലഹരിവസ്തുക്കള്‍ മാര്‍ച്ച്‌ ഒന്നുമുതല്‍ പ്ലാസ്റ്റിക്‌ കവറുകളിലാക്കി വില്‍ക്കാന്‍ പാടില്ലെന്ന്‌ രാജസ്ഥാന്‍ ഹൈക്കോടതി 2008 ഡിസംബര്‍ 7 ന്‌ വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഈ വിധിയില്‍ ഇളവ്‌ വരുത്തണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ പാന്‍മസാല നിര്‍മാതാക്കള്‍ സുപ്രീംകോടയിയില്‍ അപ്പീല്‍ നല്‍കുകയുണ്ടായി. ഈ അപ്പീല്‍ തള്ളിക്കൊണ്ടാണ്‌ സുപ്രീംകോടതി രാജസ്ഥാന്‍ ഹൈക്കോടതിവിധി ശരിവെച്ചത്‌.

Comment: A welcome judgment for all Indians. Next should be a ban on harmful mobile towers.

Wednesday 16 February 2011

പിള്ളയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്



Wed 16 Feb 2011

കൊച്ചി: ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി കഠിനതടവിന്‌ ശിക്ഷിച്ച മുന്‍ വൈദ്യുതി മന്ത്രി ആര്‍.ബാലകൃഷ്‌ണപിള്ളയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഇടമലയാര്‍ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

വാറണ്ട് നടപ്പാക്കുന്നതിന്‌ കോടതി ഈ മാസം 19വരെ സമയം അനുവദിച്ചിട്ടുണ്ട്‌. കോടതിയില്‍ കീഴടങ്ങാന്‍ തയാറാണെന്നും ഇതിന് തിങ്കളാഴ്ച വരെ സമയം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പിള്ള സമര്‍പ്പിച്ച ഹര്‍ജി കൊച്ചിയിലെ ഇടമലയാര്‍ പ്രത്യേക കോടതി തള്ളി. സുപ്രീംകോടതി വിധിയുടെ പകര്‍പ്പ്‌ ലഭിച്ചതായി കോടതി കക്ഷികളെ ഇന്ന്‌ അറിയിച്ചു.

Comment: In the country of Kottarakkara, Indian Supreme Court has no jurisdiction! Mr Pillai, Kerala Congress men and the Congress men decide when to surrender and where. The Supreme Court has denied an opportunity for Pillai to faint in court and get admitted in Medical Trust hospital, Kochi.

Monday 14 February 2011

സിബി മാത്യൂസ് മുഖ്യവിവരാവകാശ കമ്മിഷണറാകും

Mon, 14 Feb 2011




തിരുവനന്തപുരം: സിബി മാത്യൂസും കെ.നടരാജനും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരാകും. സിബി മാത്യൂസാകും മുഖ്യ വിവരാവകാശ കമ്മിഷണര്‍. മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയാണ് തീരുമാനമെടുത്തത്. സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം എടുത്തത്.

Comment: One could expect good news from RTI Commission soon

Sunday 13 February 2011

അതുകൊണ്ട്‌ എല്ലാവര്‍ക്കും എ ഗ്രേഡ്‌!

കെ.എ.സോളമന്‍

Janmabhumi 14 Feb 2011


"എന്താ കൈമള്‍സാറെ, ചുരുണ്ടുകൂടിയിരിക്കുന്നത്‌. രാത്രിയില്‍ എന്തെങ്കിലും കണ്ടുപേടിച്ചോ?" "കണ്ടുപേടിച്ചതല്ല, മറിയാമ്മ ടീച്ചറെ, കേട്ടു പേടിച്ചതാണ്‌. സ്വിസ്‌ ബാങ്ക്‌ അക്കൗണ്ടുകളുടെ വിവരം പുറത്തുവരുകയല്ലേ? ഇവിടെനിന്ന്‌ പപ്പുണ്ണി നായര്‍ക്കും പരമുപിള്ളയ്ക്കും മാത്രമല്ല, കേശവനും കുമാരനും ഔസേപ്പിനും അയ്യര്‍ക്കുംവരെ സ്വിസ്‌ ബാങ്കില്‍ അക്കൗണ്ടുണ്ടെന്നാണ്‌ കേള്‍വി. അതും ബിനാമി ഇടപാടുകള്‍. എന്റെ പേരിലും ഒരു സ്വിസ്‌ ബാങ്ക്‌ അക്കൗണ്ട്‌ ഇല്ലെന്ന്‌ എങ്ങനെ കരുതാനാവും. നമ്മളോട്‌ ചോദിച്ചിട്ടല്ലല്ലോ, ഓരോരുത്തന്മാര്‍ നമ്മുടെയൊക്കെ പേരില്‍ അക്കൗണ്ട്‌ തുടങ്ങുന്നതും പാസ്പോര്‍ട്ട്‌ എടുക്കുന്നതും.

എനിക്കാകെയുള്ളത്‌ സ്ഥലം കോപ്പറേറ്റീവ്‌ ബാങ്കിലെ ഒരു എസ്ബി അക്കൗണ്ടാണ്‌ അതില്‍ വല്ലപ്പോഴുമേ കാശ്‌ ഇടാറും എടുക്കാറുമുള്ളൂ. അപ്പോപ്പിന്നെ സ്വിസ്‌ ബാങ്ക്‌ അക്കൗണ്ട്‌ എനിക്കുംകൂടി ഉണ്ടെന്നുള്ള വാര്‍ത്ത പുറത്തുവന്നാല്‍ എന്തായിരിക്കും പുകില്‌. അതുകൊണ്ടൊരു ഭയപ്പാട്‌"

"സാറെന്തിന്‌ ഭയപ്പെടണം?" മറിയാമ്മ ടീച്ചര്‍.

"ശരിയാണ്‌, നമ്മുടെ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്‌, ഈ അക്കൗണ്ട്‌ വിവരങ്ങളൊന്നും പുറത്തുവിടില്ലെന്ന്‌. വിദേശബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്ന്‌ തന്നെയാണ്‌ പ്രധാനമന്ത്രിജി. അന്താരാഷ്ട്ര കരാറ്‌ പ്രകാരം സ്വിസ്‌-ജര്‍മന്‍ ബാങ്കുരഹസ്യങ്ങള്‍ പരസ്യപ്പെടുത്താന്‍ പാടില്ലത്രേ. പിന്നെ മദാമും പിണങ്ങും. അന്തരിച്ച ഭര്‍ത്താവിന്റെ പേരില്‍ പതിനായിരം കോടി ഡോളര്‍ സ്വിസ്ബാങ്കിലുണ്ടെന്ന്‌ അഭ്യൂഹം. പക്ഷെ ഇവയൊന്നും പ്രധാനമന്ത്രിജി വെളിപ്പെടുത്തണമെന്നില്ല. അല്ലാതെ തന്നെ വെളിച്ചത്താകും. റുഡോല്‍ഫ്‌ എല്‍മര്‍ എന്ന വിദ്വാനെപ്പറ്റി കേട്ടിട്ടുണ്ടോ? അദ്ദേഹമാണ്‌ സ്വിസ്‌ ബാങ്ക്‌ രേഖകള്‍ വിക്കിലീക്സിന്‌ കൈമാറിയ മുന്‍ ബാങ്ക്‌ ഉദ്യോഗസ്ഥന്‍. രണ്ടു സിഡികളില്‍ പകര്‍ത്തിയാണ്‌ അക്കൗണ്ട്‌ ഹോള്‍ഡേഴ്സിന്റെ പേരും സംഖ്യയും ജൂലിയന്‍ അസെന്‍ജിന്‌ കൈമാറിയത്‌. പ്രധാനമന്ത്രിജിയെപ്പോലെ കള്ളപ്പണ രഹസ്യം പുറത്തുവിടാന്‍ അസെന്‍ജി സായിപ്പിന്‌ മുഹൂര്‍ത്തം നോക്കേണ്ട കാര്യമില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി ഇനി എത്ര പൊത്തിപ്പിടിച്ചാലും സ്വിസ്ബാങ്ക്‌ രേഖകള്‍ പുറത്തുവരുകതന്നെചെയ്യും. ഒരു തരത്തില്‍ നല്ലതുതന്നെ,കേരളത്തില്‍ ഏതെല്ലാം മന്ത്രിമാര്‍ക്കും മൊയലാളിമാര്‍ക്കും സ്വിസ്‌ ബാങ്ക്‌ ഇടപാടുണ്ടെന്ന്‌ ജനം അറിയുമല്ലൊ. നാലുകാശു വായ്പ ചോദിക്കാന്‍ സര്‍ക്കാരിന്‌ എഡിബിയില്‍ കയറിയിറങ്ങേണ്ട കാര്യവും ഇല്ലാതാകും"

"സ്വിസ്‌ ബാങ്കില്‍ നിക്ഷേപമുള്ളവരുടെ പേരുകള്‍ മൂടിവെയ്ക്കില്ലെന്നാണല്ലോ ഡിഫന്‍സ്‌ മിനിസ്റ്റര്‍ പറയുന്നത്‌?"
കേരളത്തില്‍ ഡിഫന്‍സ്‌ മിനിസ്റ്റര്‍ എത്തുമ്പോള്‍ പറയുന്ന കാര്യമല്ലേ. ദല്‍ഹിയിലുള്ള ഒട്ടുമിക്കവര്‍ക്കും മലയാളം വശമില്ല. പിന്നെ എന്തു തട്ടിവിട്ടാലും കുഴപ്പമില്ല. എങ്കിലും പറഞ്ഞതിരിക്കട്ടെ, കൂടുതല്‍ ഇത്തരം കാര്യങ്ങള്‍ പറയാതിരിക്കുന്നതാവും ഭംഗി. അല്ലെങ്കില്‍ ഡിഫന്‍സ്‌ മിനിസ്റ്റര്‍ ഭക്ഷ്യവകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള മന്ത്രിയാകും, ഭക്ഷ്യവകുപ്പ്‌ സഹമന്ത്രി ഡിഫന്‍സ്‌ മിനിസ്റ്റര്‍ ആകും. കേന്ദ്രക്യാബിനറ്റില്‍ 3-ാ‍ം സ്ഥാനമെന്നൊക്കെ പറഞ്ഞിട്ടു ഒരു കാര്യവുമില്ല."

"ഗൗരിയമ്മ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍ തിരികെ പോകുന്നതിനെക്കുറിച്ച്‌ സാറിന്‌ എന്തു തോന്നുന്നു?"

"ഇനിയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലോട്ടു ചേര്‍ന്നില്ലെങ്കില്‍ ഗൗരിയമ്മയ്ക്ക്‌ ഏറെ ബുദ്ധിമുട്ടേണ്ടിവരും. ഗൗരിയമ്മ വെച്ചുണ്ടാക്കിക്കൊടുക്കുന്ന മുള്ളില്ലാത്ത മീന്‍കറിയുടെ വിശേഷം മധ്യകേരളം വിട്ട്‌ തിരുവനന്തപുരത്തെത്തിയതിനാല്‍, ആലപ്പുഴ ചാത്തനാട്ടേയ്ക്ക്‌ മുന്‍നിര നേതാക്കന്മാരുടെ പ്രവാഹമാണ്‌. ഭരണാരംഭത്തില്‍ 'മച്ചി' എന്നുവിളിച്ചാക്ഷേപിച്ചെങ്കിലും ഭരണം ഒടുങ്ങാറായപ്പോള്‍ 'അമ്മച്ചി' എന്നു വിളിച്ചുകൂടിയിരിക്കുകയാണ്‌. ഐസക്ജി തോമസ്ജി, സുധാകരന്‍ജി എന്നിവര്‍ മീന്‍കറി കഴിച്ചു തിരുവനന്തപുരത്തേക്ക്‌ കാറില്‍ കയറി വിട്ടതോടെ വന്നിറങ്ങി എം.എ.ബേബി. എം.എ.ബേബിയും കഴിച്ചു മൂക്കുമുട്ടെ മുള്ളില്ലാ മീന്‍ കറി. ഗൗരിയമ്മ, അടുത്ത അഞ്ചുവര്‍ഷത്തെ 'കേരളമുഖ്യ' എന്നതാണ്‌ ബേബി വെച്ച ഓഫര്‍. കേരം തിങ്ങും കേരളനാട്‌ കെ.ആര്‍.ഗൗരി ഭരിക്കും എന്ന പുതിയ പോസ്റ്ററും പൊക്കിക്കാട്ടി. ചാത്തനാട്ടു സദ്യ ഉണ്ണാനെത്തുന്നവരുടെ മുന്നേറ്റം കാരണം തുറവൂരില്‍നിന്ന്‌ മീനാക്ഷി, ഭാമാക്ഷി, പൊന്നമ്മ, തങ്കമ്മ, കമലാക്ഷി എന്നിവരെ ചെമ്മീന്‍ റോസ്റ്റ്‌ നിര്‍മിക്കാന്‍ ഗൗരിയമ്മയുടെ വീട്ടില്‍ നിര്‍ത്തിയിരിക്കുകാണ്‌ പ്രത്യേക തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി.

"നമ്മുടെ തിരുവാതിര ടീമിനും സ്കൂള്‍ കലാമേളയില്‍ എ ഗ്രേഡുണ്ടല്ലോ സാറെ?" "അതിനെന്തിത്ര അത്ഭുതപ്പെടാന്‍? മത്സരം തുടങ്ങും മുമ്പേ മുഖ്യ സംഘാടകന്‍ വക ഒരഭ്യര്‍ത്ഥനയുണ്ട്‌, മത്സരം ജഡ്ജു ചെയ്യാന്‍ വന്നവരെ വിളിച്ചിരുത്തി. 'പ്രിയ ജഡ്ജിമാരെ, സഖാക്കളെ ഇത്തരം ഗിന്നസ്‌ ബുക്ക്‌ മത്സരം നടത്തിക്കൊണ്ടുപോകുന്ന ക്ലേശം നിങ്ങള്‍ക്കറിവുള്ളതാണല്ലോ? 30 സ്കോര്‍ പൊതുപരീക്ഷയ്ക്ക്‌ നല്‍കുന്നതുകൊണ്ടാണ്‌ ഈ കുട്ടികളൊക്കെ മത്സരത്തിനെന്നും പറഞ്ഞു വരുന്നത്‌. അതുകൊണ്ട്‌ എല്ലാവരും ഗ്രേഡ്‌ എ തന്നെ കൊടുക്കണം. മുന്‍ ജഡ്ജസിന്‌ കാര്യമറിയാം. പുതിയതായി ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ കേള്‍ക്കാന്‍ വേണ്ടി പറഞ്ഞന്നേയുള്ളൂ. അല്ലാതെ ഒടിഞ്ഞ കപ്പ്‌ കയ്യിലിട്ടാട്ടാന്‍ ആരെങ്കിലും കാസര്‍കോട്ടുനിന്ന്‌ കോട്ടയത്തുവരുമോ?

കപ്പ്‌ ജിഐ പൈപ്പിട്ട്‌ വെല്‍ഡ്‌ ചെയ്യുന്ന കാര്യം മന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്‌. നിങ്ങള്‍ സഹകരിക്കണം. അപ്പോള്‍ എല്ലാവര്‍ക്കും എ ഗ്രേഡ്‌; ഒ കെ! "

Saturday 12 February 2011

കേരളം അതീവ ഗുരുതരാവസ്ഥയില്‍ - ചിദംബരം




Posted On: Sat, 12 Feb 2011

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തികസ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണെന്ന്‌ ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു. വ്യാവസായിക സംരംഭത്തെ പ്രോത്സാഹിപ്പിക്കാത്ത സമീപനമാണ്‌ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത്‌ നടക്കുന്ന കേരള വികസന കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു ചിദംബരം. കേന്ദ്ര താല്‍പര്യംകൊണ്ട്‌ മാത്രമാണ്‌ പല പ്രധാന വ്യവസായ സംരംഭങ്ങളും കേരളത്തില്‍ വന്നത്. വല്ലാര്‍പാടം പോലുള്ള പദ്ധതികളെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Comment: You are correct Mr Chidambaram. Isaac drunk 16 glasses of Bisleri water while presenting this year's "no man's" budget of Kerala!

Sunday 6 February 2011

ഭിന്നതകള്‍ പരിഹരിച്ചുവെന്ന് ലീഗ്




Sun, 06 Feb 2011

കോഴിക്കോട്‌: കുഞ്ഞാലിക്കുട്ടിയ്ക്കെതിരായി വാര്‍ത്ത വന്നതിന്റെ പേരില്‍ മുസ്ലീംലീഗില്‍ ഉണ്ടായ എല്ലാ ഭിന്നതകളും ചര്‍ച്ചയിലൂടെ പരിഹരിച്ചെന്ന്‌ മുസ്ലീംലീഗ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗത്തിനു ശേഷം നേതാക്കള്‍ അറിയിച്ചു. തനിക്കെതിരായ ഗൂഢാലോചനയില്‍ മുനിറിന്‌ പങ്കുണ്ടെന്ന്‌ പറഞ്ഞിട്ടില്ലെന്ന്‌ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

Comment: Resolved to eat "Ghee Rice with Ice Cream " instead of "Chicken Biriyani". Though acute diabetic Muneer also agreed to eat ice cream.

Wednesday 2 February 2011

രാജയെ ഇന്ന് കോടതിയില്‍ ഹാജരാക്കും



Thu, 03 Feb 2011

ന്യൂദല്‍ഹി: സി.ബി.ഐ അറസ്റ്റ് ചെയ്ത മുന്‍ ടെലികോം മന്ത്രി എ.രാജയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യ ചെയ്യുന്നതിനായി വിട്ടുതരണമെന്ന് സിബി.ഐ കോടതിയില്‍ ആവശ്യപ്പെടും.

കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിക്കാണ് രാജയുടെ അറസ്റ്റ് സി.ബി.ഐ രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കും രണ്ട് മണിക്കും ഇടയ്ക്ക് ദല്‍ഹിയില്‍ പാട്യാല കോടതിയില്‍ രാജയേയും അദ്ദേഹത്തോടൊപ്പം അറസ്റ്റിലായ മറ്റ് രണ്ട് പേരെയും ഹാജരാ‍ക്കും.

Comment: Malikappuratheria mannante(Rajayude) tholil maraappu kettunnathum Bhavaan!

നാഷണല്‍ ഇന്റഗ്രേഷന്‍ പ്രോഗ്രാം!

കെ.എ.സോളമന്‍
Janmabhumi Feb3, 2011

ഒരു ജനതയുടെ സാക്ഷാത്കാരമായ ചാനല്‍ ഇംഗ്ലീഷ്‌ സംപ്രേഷണത്തിലോട്ട്‌ മാറിയതറിയാതെയാണ്‌ മാത്തച്ചന്‍ ടിവി കാണാനെത്തിയത്‌. റിപ്പബ്ലിക്ഡേ ആയതിനാല്‍ മറ്റു ചാനലുകളെല്ലാം ദേശീയോദ്ഗ്രഥന ചിത്രങ്ങള്‍ മാത്രം. നൂറ്റൊന്ന്‌ ധാര കോരിയ "റോജ" ഇനി കാണാന്‍ ക്ഷമയില്ലാത്തതുകൊണ്ടാണ്‌ ഒരു ചാനല്‍ വേണ്ടെന്നുവെച്ചത്‌. മറ്റൊന്നില്‍ ആരും കാണാത്ത 'കാണ്ഡഹാര്‍'. കുഞ്ഞാലിക്കുട്ടി-റൗഫ്‌ യുദ്ധം ഒരു ദിവസം താമസിച്ചത്‌ കഷ്ടമായി. അല്ലായിരുന്നെങ്കില്‍ ചാനലുകള്‍ ദേശീയോദ്ഗ്രഥനം പരണത്തു വച്ചിട്ട്‌ റജീന, എയര്‍കണ്ടീഷന്‍ഡ്‌ വീട്ടില്‍ താമസിക്കുന്നതിന്റെ തല്‍ക്ഷണ സംപ്രേഷണം നടത്തുമായിരുന്നു.

എന്നും കിട്ടുന്ന "താളുകറി" വേണ്ടെന്ന്‌ വെച്ചാണ്‌ വേറിട്ടൊരു ചാനലിനായി മാത്തച്ചന്‍ റിമോട്ടില്‍ ഞെക്കിയത്‌. കൂട്ടിന്‌ മറിയാമ്മയെയും വിളിച്ചതാണ്‌. പശുവിന്‌ പിണ്ണാക്കും വെള്ളവും ചത്തുപോയ കുര്യന്‍ വന്ന്‌ കൊടുക്കുമോയെന്ന്‌ ചോദിച്ചുകൊണ്ട്‌ അവള്‍ പുറത്തേക്കുപോയി. തന്റെ അപ്പനെ അവള്‍ക്കു പണ്ടുമുതല്‍ക്കേ ബഹുമാനമാണ്‌.

വേറിട്ടൊരു ചാനലിലെ പരിപാടി വേറിട്ടതാണെങ്കിലും പരിപാടിയുടെ തുടക്കം കണ്ടു മാത്തച്ചന്‍ ഞെട്ടിപ്പോയി. ഇംഗ്ലീഷ്‌ പരിപാടി, അതും ഇന്റര്‍വ്യൂ! ഇന്റര്‍വ്യൂ നടത്തുന്നത്‌ ചാനല്‍ ആസ്ഥാനവിദ്വാനും 'വെറുക്കപ്പെട്ടവ'ന്റെ ആത്മമിത്രവുമായ ജോണ്‍ബ്രൂട്ടാസ്‌. ബ്രൂട്ടാസിന്റെ ഇംഗ്ലീഷ്‌ കേട്ടാല്‍ ഹിലരിക്ലിന്റണ്‍ മാത്രമല്ല, ലെവന്‍സ്കിയും ക്ലിന്റനെ വിട്ട്‌ ബ്രൂട്ടാവിന്റെ പുറകേ കൂടും. എന്താ ലാംഗ്വേജ്‌, സ്റ്റെയില്‍! സ്റ്റെയില്‍ മന്നന്‍പോലും നാണിച്ചുപോകും. ബ്രൂട്ടാസിന്റെ അഭിമുഖ പീഡനത്തിന്‌ വിധേയമായത്‌ പ്രശസ്ത പിന്നണി ഗായിക ശ്രേയാ ഘോഷല്‍. ഭാഷ മനസിലായില്ലെങ്കില്‍ ബോഡി ലാഗ്വേജ്‌ നോക്കി മറുപടി പറയാമെന്ന്‌ ഈ പാട്ടുകാരി തെളിയിച്ചിരിക്കുന്നു. പല ഭാഷകളില്‍ പാടിയിട്ടുള്ള ഗായിക ഒരു ഭാഷയും മനസിലാകാത്ത മട്ടിലാണ്‌ ഇരുപ്പ്‌. ബ്രൂട്ടാസാകട്ടെ സ്വന്തം ഇംഗ്ലീഷില്‍ കസറുകയാണ്‌. ഘോഷലുമായുള്ള ഇന്റര്‍വ്യൂ പ്രമാണിച്ച്‌ അഞ്ചുദിവസം സ്പൗകെന്‍ ഇംഗ്ലീഷ്‌ ക്ലാസു കഴിഞ്ഞാണ്‌ ബ്രൂട്ടാസിന്റെ വരവ്‌. 'സ്പോക്കണ്‍' എന്നുപറയുന്നത്‌ തെറ്റ്‌, 'സ്പൗകെന്‍' എന്നതാണ്‌ ശരിയെന്ന്‌ മൂന്നുപ്രാവശ്യം പ്രീഡിഗ്രി തോറ്റതിനുശേഷം ഐഇഎല്‍റ്റി കോഴ്സ്‌ നടത്തുന്ന മി.ജോര്‍ജ്‌ വര്‍ഗീസ്‌ ഡാനിയല്‍ സായിപ്പ്‌ പറയുന്ന.

ബ്രൂട്ടാസിന്‌ സാംസ്കാരിക നായകന്‍ സുകുമാര്‍ അഴീക്കോടിന്റെത്ര പ്രായമില്ലെങ്കിലും അടിമുടി ഗോദ്‌റേജ്‌ പ്രോഡക്ടില്‍ മുഴുകിയാണ്‌ ഇരുപ്പ്‌. സില്‍ക്കുടുപ്പ്‌, പാന്റ്സ്‌ വേഷം, ഇരുന്നാല്‍ പിന്നെ ആളെ കാണാത്ത സോഫായില്‍ ഇടതുകാല്‍ വലതുകാലിന്റെ പുറത്തു കയറ്റി വെച്ചുള്ള പോസ്‌. ഫാരിസ്‌ അബൂബേക്കറും ഇങ്ങനെയാണിരിക്കുക. സുന്ദരികളുമായുള്ള സംഭാഷണത്തില്‍ സംഭവിക്കുന്ന താല്‍ക്കാലിക സംഭ്രമം ഒഴിവാക്കാന്‍ ഈ ഇരുപ്പു അത്യാവശ്യം. എതിര്‍ സോഫായില്‍ ശ്രേയാ ഘോഷല്‍.

മാത്തച്ചനും മഹാജനത്തിനും മനസിലാകാത്ത ഇന്റര്‍വ്യൂവിന്റെ ഏകദേശരൂപം ഇംഗ്ലീഷിലും മലയാളത്തിലും ഇവിടെ പകര്‍ത്തുകയാണ്‌. പദാനുപദ തര്‍ജ്ജമ സാധ്യമല്ല. എന്തുകൊണ്ടെന്നാല്‍ ബ്രൂട്ടാസ്‌ എന..
്തൊക്കെയാണ്‌ ചോദിച്ചതെന്ന്‌ ബ്രൂട്ടാസിനുപോലും അറിയില്ല. ഇന്റര്‍വ്യൂ ആരംഭിക്കുകയായി.

"ഹായ്‌ ശ്രേയാ!"
"ഹൗ ആര്‍ യു ടുഡേ?" (ഒരു കണക്കിനാണ്‌ ഞാന്‍ നേരം വെളുപ്പിച്ചത്‌)-ബ്രൂട്ടാസ്‌.
"ടേക്ക്‌ കീയര്‍, മൈ ഫാദര്‍ ടോള്‍ഡ്‌ (സൂക്ഷിക്കണം, ഹിംസ്ര ജീവിയോടാണ്‌ പോരാടുക)

"യു നോ ലതാ മങ്കേഷ്കര്‍?"(ലതാ മങ്കേഷ്കര്‍ എന്റെ ഒരു ആരാധികയാണ്‌!)

"ഐ ലവ്‌ മലയാളം സോംഗ്സ്‌"(ഞാന്‍ മലയാളത്തിലും പാടും)

"വാട്ട്‌ യു തിങ്ക്‌ എബൗട്ട്‌ മമ്മൂട്ടി, മോഹന്‍ലാല്‍?"
(മോഹന്‍ലാലിനെക്കാള്‍ സുന്ദരനല്ലേ ഞാന്‍)

"യു മീന്‍ നോ അദര്‍ ഗൂഡ് ലുക്കിംഗ്‌ മെന്‍"
(വേറെനാട്ടില്‍ ആണുങ്ങളാരുമില്ലേ)

"ഹൗ ഓള്‍ഡ്‌ ആര്‍ യു?, ഐ ആം ട്വന്റി ഫൈ"
(എനിക്ക്‌ അടുത്ത ഒന്നാം തീയതി 25 തികയും)

"ഏജ്‌ നോ ബാര്‍?" (ഒരു പെണ്‍കുട്ടിയോട്‌ പ്രായം ചോദിക്കരുതെന്ന്‌ ഈ വിഡ്ഢിയോട്‌ ആരാ പറയുക?)

"യു ആര്‍ എന്‍ചാന്റിംഗ്‌ ആന്റ്‌ ചാമിംഗ്‌"
(നീ വശീകരിക്കുന്നവളാണ്‌, വാസവദത്തയാണ്‌)

"ഖല്‍വിലെ തീ, ഖല്‍വിലെതീ (സ്ത്രീയുടെ മുഖത്തുനോക്കി അനാവശ്യം പറയുന്ന ഈ നികൃഷ്ടജീവി എവിടെനിന്നു വന്നു?)

"മെ ഐ സെന്റ്‌ ദാറ്റ്‌ ഓള്‍ഡ്‌ ഗൂസ്‌ ഔട്ട്‌"
(വീട്ടിലൊരു മുതുക്കിയുണ്ട്‌, പറഞ്ഞുവിടട്ടേ?)

"പാര്‍ഡണ്‍" (മനസിലായി, എങ്കിലും തന്റെ വായില്‍നിന്നു തന്നെ ഒന്നുകൂടി കേള്‍ക്കട്ടെ).

"വില്‍ യു മാരി മി?" (ശ്രേയയ്ക്ക്‌ 25 അല്ലേയുള്ളൂ, എനിക്കും......)

"യു ആര്‍ എ ഗ്രേറ്റ്‌ മാന്‍!(സ്റ്റുപ്പിഡ്‌, നീ എന്തു വിചാരിച്ചു എന്നെക്കുറിച്ച്‌?)

സ്റ്റുഡിയോയില്‍ പെട്ടെന്ന്‌ കറന്റുപോയതിനാല്‍ അഭിമുഖത്തിന്റെ ശേഷഭാഗം അടുത്ത സ്വാതന്ത്ര്യദിനത്തില്‍ ദേശീയോദ്ഗ്രഥന പരിപാടിയില്‍ പെടുത്തി കാണിക്കുന്നതായിരിക്കും.

നാഷണല്‍ ഇന്റഗ്രേഷന്‍ പ്രോഗ്രാം!

കെ.എ.സോളമന്‍

Janmabhumi dated 3Feb 2011

ഒരു ജനതയുടെ സാക്ഷാത്കാരമായ ചാനല്‍ ഇംഗ്ലീഷ്‌ സംപ്രേഷണത്തിലോട്ട്‌ മാറിയതറിയാതെയാണ്‌ മാത്തച്ചന്‍ ടിവി കാണാനെത്തിയത്‌. റിപ്പബ്ലിക്ഡേ ആയതിനാല്‍ മറ്റു ചാനലുകളെല്ലാം ദേശീയോദ്ഗ്രഥന ചിത്രങ്ങള്‍ മാത്രം. നൂറ്റൊന്ന്‌ ധാര കോരിയ "റോജ" ഇനി കാണാന്‍ ക്ഷമയില്ലാത്തതുകൊണ്ടാണ്‌ ഒരു ചാനല്‍ വേണ്ടെന്നുവെച്ചത്‌. മറ്റൊന്നില്‍ ആരും കാണാത്ത 'കാണ്ഡഹാര്‍'. കുഞ്ഞാലിക്കുട്ടി-റൗഫ്‌ യുദ്ധം ഒരു ദിവസം താമസിച്ചത്‌ കഷ്ടമായി. അല്ലായിരുന്നെങ്കില്‍ ചാനലുകള്‍ ദേശീയോദ്ഗ്രഥനം പരണത്തു വച്ചിട്ട്‌ റജീന, എയര്‍കണ്ടീഷന്‍ഡ്‌ വീട്ടില്‍ താമസിക്കുന്നതിന്റെ തല്‍ക്ഷണ സംപ്രേഷണം നടത്തുമായിരുന്നു.

എന്നും കിട്ടുന്ന "താളുകറി" വേണ്ടെന്ന്‌ വെച്ചാണ്‌ വേറിട്ടൊരു ചാനലിനായി മാത്തച്ചന്‍ റിമോട്ടില്‍ ഞെക്കിയത്‌. കൂട്ടിന്‌ മറിയാമ്മയെയും വിളിച്ചതാണ്‌. പശുവിന്‌ പിണ്ണാക്കും വെള്ളവും ചത്തുപോയ കുര്യന്‍ വന്ന്‌ കൊടുക്കുമോയെന്ന്‌ ചോദിച്ചുകൊണ്ട്‌ അവള്‍ പുറത്തേക്കുപോയി. തന്റെ അപ്പനെ അവള്‍ക്കു പണ്ടുമുതല്‍ക്കേ ബഹുമാനമാണ്‌.

വേറിട്ടൊരു ചാനലിലെ പരിപാടി വേറിട്ടതാണെങ്കിലും പരിപാടിയുടെ തുടക്കം കണ്ടു മാത്തച്ചന്‍ ഞെട്ടിപ്പോയി. ഇംഗ്ലീഷ്‌ പരിപാടി, അതും ഇന്റര്‍വ്യൂ! ഇന്റര്‍വ്യൂ നടത്തുന്നത്‌ ചാനല്‍ ആസ്ഥാനവിദ്വാനും 'വെറുക്കപ്പെട്ടവ'ന്റെ ആത്മമിത്രവുമായ ജോണ്‍ബ്രൂട്ടാസ്‌. ബ്രൂട്ടാസിന്റെ ഇംഗ്ലീഷ്‌ കേട്ടാല്‍ ഹിലരിക്ലിന്റണ്‍ മാത്രമല്ല, ലെവന്‍സ്കിയും ക്ലിന്റനെ വിട്ട്‌ ബ്രൂട്ടാവിന്റെ പുറകേ കൂടും. എന്താ ലാംഗ്വേജ്‌, സ്റ്റെയില്‍! സ്റ്റെയില്‍ മന്നന്‍പോലും നാണിച്ചുപോകും. ബ്രൂട്ടാസിന്റെ അഭിമുഖ പീഡനത്തിന്‌ വിധേയമായത്‌ പ്രശസ്ത പിന്നണി ഗായിക ശ്രേയാ ഘോഷല്‍. ഭാഷ മനസിലായില്ലെങ്കില്‍ ബോഡി ലാഗ്വേജ്‌ നോക്കി മറുപടി പറയാമെന്ന്‌ ഈ പാട്ടുകാരി തെളിയിച്ചിരിക്കുന്നു. പല ഭാഷകളില്‍ പാടിയിട്ടുള്ള ഗായിക ഒരു ഭാഷയും മനസിലാകാത്ത മട്ടിലാണ്‌ ഇരുപ്പ്‌. ബ്രൂട്ടാസാകട്ടെ സ്വന്തം ഇംഗ്ലീഷില്‍ കസറുകയാണ്‌. ഘോഷലുമായുള്ള ഇന്റര്‍വ്യൂ പ്രമാണിച്ച്‌ അഞ്ചുദിവസം സ്പൗകെന്‍ ഇംഗ്ലീഷ്‌ ക്ലാസു കഴിഞ്ഞാണ്‌ ബ്രൂട്ടാസിന്റെ വരവ്‌. 'സ്പോക്കണ്‍' എന്നുപറയുന്നത്‌ തെറ്റ്‌, 'സ്പൗകെന്‍' എന്നതാണ്‌ ശരിയെന്ന്‌ മൂന്നുപ്രാവശ്യം പ്രീഡിഗ്രി തോറ്റതിനുശേഷം ഐഇഎല്‍റ്റി കോഴ്സ്‌ നടത്തുന്ന മി.ജോര്‍ജ്‌ വര്‍ഗീസ്‌ ഡാനിയല്‍ സായിപ്പ്‌ പറയുന്നത്‌.

ബ്രൂട്ടാസിന്‌ സാംസ്കാരിക നായകന്‍ സുകുമാര്‍ അഴീക്കോടിന്റെത്ര പ്രായമില്ലെങ്കിലും അടിമുടി ഗോദ്‌റേജ്‌ പ്രോഡക്ടില്‍ മുഴുകിയാണ്‌ ഇരുപ്പ്‌. സില്‍ക്കുടുപ്പ്‌, പാന്റ്സ്‌ വേഷം, ഇരുന്നാല്‍ പിന്നെ ആളെ കാണാത്ത സോഫായില്‍ ഇടതുകാല്‍ വലതുകാലിന്റെ പുറത്തു കയറ്റി വെച്ചുള്ള പോസ്‌. ഫാരിസ്‌ അബൂബേക്കറും ഇങ്ങനെയാണിരിക്കുക. സുന്ദരികളുമായുള്ള സംഭാഷണത്തില്‍ സംഭവിക്കുന്ന താല്‍ക്കാലിക സംഭ്രമം ഒഴിവാക്കാന്‍ ഈ ഇരുപ്പു അത്യാവശ്യം. എതിര്‍ സോഫായില്‍ ശ്രേയാ ഘോഷല്‍.

മാത്തച്ചനും മഹാജനത്തിനും മനസിലാകാത്ത ഇന്റര്‍വ്യൂവിന്റെ ഏകദേശരൂപം ഇംഗ്ലീഷിലും മലയാളത്തിലും ഇവിടെ പകര്‍ത്തുകയാണ്‌. പദാനുപദ തര്‍ജ്ജമ സാധ്യമല്ല. എന്തുകൊണ്ടെന്നാല്‍ ബ്രൂട്ടാസ്‌ എന്തൊക്കെയാണ്‌ ചോദിച്ചതെന്ന്‌ ബ്രൂട്ടാസിനുപോലും അറിയില്ല. ഇന്റര്‍വ്യൂ ആരംഭിക്കുകയായി.

"ഹായ്‌ ശ്രേയാ!"
"ഹൗ ആര്‍ യു ടുഡേ?" (ഒരു കണക്കിനാണ്‌ ഞാന്‍ നേരം വെളുപ്പിച്ചത്‌)-ബ്രൂട്ടാസ്‌.

"ടേക്ക്‌ കീയര്‍, മൈ ഫാദര്‍ ടോള്‍ഡ്‌ (സൂക്ഷിക്കണം, ഹിംസ്ര ജീവിയോടാണ്‌ പോരാടുക)

"യു നോ ലതാ മങ്കേഷ്കര്‍?"(ലതാ മങ്കേഷ്കര്‍ എന്റെ ഒരു ആരാധികയാണ്‌!)

"ഐ ലവ്‌ മലയാളം സോംഗ്സ്‌"(ഞാന്‍ മലയാളത്തിലും പാടും)

"വാട്ട്‌ യു തിങ്ക്‌ എബൗട്ട്‌ മമ്മൂട്ടി, മോഹന്‍ലാല്‍?"(മോഹന്‍ലാലിനെക്കാള്‍ സുന്ദരനല്ലേ ഞാന്‍)

"യു മീന്‍ നോ അദര്‍ ള്‍ഡ്‌ ലുക്കിംഗ്‌ മെന്‍"(വേറെനാട്ടില്‍ ആണുങ്ങളാരുമില്ലേ)

"ഹൗ ഓള്‍ഡ്‌ ആര്‍ യു?, ഐ ആം ട്വന്റി ഫൈ"
(എനിക്ക്‌ അടുത്ത ഒന്നാം തീയതി 25 തികയും)
"ഏജ്‌ നോ ബാര്‍?" (ഒരു പെണ്‍കുട്ടിയോട്‌ പ്രായം ചോദിക്കരുതെന്ന്‌ ഈ വിഡ്ഢിയോട്‌ ആരാ പറയുക?)
"യു ആര്‍ എന്‍ചാന്റിംഗ്‌ ആന്റ്‌ ചാമിംഗ്‌"
(നീ വശീകരിക്കുന്നവളാണ്‌, വാസവദത്തയാണ്‌)
"ഖല്‍വിലെ തീ, ഖല്‍വിലെതീ (സ്ത്രീയുടെ മുഖത്തുനോക്കി അനാവശ്യം പറയുന്ന ഈ നികൃഷ്ടജീവി എവിടെനിന്നു വന്നു?)
"മെ ഐ സെന്റ്‌ ദാറ്റ്‌ ഓള്‍ഡ്‌ ഗൂസ്‌ ഔട്ട്‌"
(വീട്ടിലൊരു മുതുക്കിയുണ്ട്‌, പറഞ്ഞുവിടട്ടേ?)
"പാര്‍ഡണ്‍" (മനസിലായി, എങ്കിലും തന്റെ വായില്‍നിന്നു തന്നെ ഒന്നുകൂടി കേള്‍ക്കട്ടെ).
"വില്‍ യു മാരി മി?" (ശ്രേയയ്ക്ക്‌ 25 അല്ലേയുള്ളൂ, എനിക്കും......)
"യു ആര്‍ എ ഗ്രേറ്റ്‌ മാന്‍!(സ്റ്റുപ്പിഡ്‌, നീ എന്തു വിചാരിച്ചു എന്നെക്കുറിച്ച്‌?)

സ്റ്റുഡിയോയില്‍ പെട്ടെന്ന്‌ കറന്റുപോയതിനാല്‍ അഭിമുഖത്തിന്റെ ശേഷഭാഗം അടുത്ത സ്വാതന്ത്ര്യദിനത്തില്‍ ദേശീയോദ്ഗ്രഥന പരിപാടിയില്‍ പെടുത്തി കാണിക്കുന്നതായിരിക്കും.

Tuesday 1 February 2011

എം.കെ മുനീര്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു




മലപ്പുറം: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ ഇന്ത്യാവിഷന്‍ ചാനല്‍ പുറത്തുവിട്ട വാര്‍ത്തകള്‍ വിവാദമായ പശ്ചാത്തലത്തില്‍ ചാനല്‍ ചെയര്‍മാനും ലീഗ് സംസ്ഥാന സെക്രട്ടിയുമായ എം.കെ.മുനീര്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു.

Comment. Muneer prefers Chairman post to Secretary under Kunhappa, the puli