Tuesday 29 November 2011

ഇനി മൂത്രമൊഴിച്ചും കളിക്കാം !!


മൂത്രമൊഴിക്കുന്നത് വിരസമായ ഒരു സംഗതിയായി തോന്നുന്നയാളാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ക്കായി ഇതാ കമ്പ്യൂട്ടര്‍ ഗെയിം എത്തുന്നു. മൂത്രമൊഴിച്ച് ഗെയിം കളിക്കാനുള്ള വഴിതുറക്കുകയാണ് ബ്രിട്ടനിലെ ഒരു കമ്പനി.

മൂത്രപ്പുരയില്‍ യൂറിനലിന് മുകളിലായി സ്ഥാപിച്ചിട്ടുള്ള ഹൈഡെഫിനിഷന്‍ സ്‌ക്രീനിലാണ് ഗെയിം കാണാനാവുക. മൂത്രധാരയുടെ ദിശയുപയോഗിച്ച് ഗെയിം നിയന്ത്രിക്കാന്‍ കഴിയും. യൂറിനലിലുള്ള മൂന്ന് വ്യത്യസ്ത ഇന്‍ഫ്രാറെഡ് സെന്‍സറുകളാണ് മൂത്ര ഗെയിമിങ് സാധ്യമാക്കുക.

നാലു മാസമായി കേംബ്രിഡ്ജിലെ ഒരു ബാറില്‍ പരീക്ഷണ ഉപയോഗത്തിലായിരുന്നു പുതിയ ഗെയിം. നല്ലൊരു ബിസിനസ് സാധ്യത ഇത് മുന്നോട്ടുവെയ്ക്കുന്നതായി ഗെയിം ഡിസൈന്‍ ചെയ്ത ക്യാപ്റ്റീവ് മീഡിയയും അതിന്റെ സഹസ്ഥാപകനായ ഗോര്‍ഡന്‍ മാക്‌സ്വീനും കരുതുന്നു.

Comment: ഇതു പുരുഷന്‍മാര്‍ക്കു  സംവരണം  ചെയ്ത ഗെയിമാണ്‌  , സ്ട്രീകള്‍ക്കുള്ളത് പുറകെ എത്തും! .
-കെ എ സോളമന്‍

കാത്തിരിപ്പ് - കഥ -കെ എ സോളമന്‍




ഇമ്മാനുവേലിനു അമ്മ മാത്രമേ ഉള്ളു , ഇമ്മാനുവേലിനോട് അമ്മ പറയും , " നീ ചെല്ല് , നിനക്ക് വേണ്ടപ്പെട്ടയാള്‍ അവിട്ടെയുണ്ട്, എന്തെങ്കിലും തരും, തരാതിരിക്കില്ല". അമ്മ പറഞ്ഞാല്‍ അനുസരിക്കാതിരിക്കാനാവില്ല. ആളങ്ങു ദൂരെ യാണ്, പത്തു കിലോമീറ്റര്‍ നടക്കണം. കടല്‍ തീരത്ത്‌ കൂടിയുള്ള നടപ്പ് പത്തു വയസ്സുകാരന് കടുപ്പമാണെങ്കി ലും അമ്മയുടെ കഷ്ടപ്പാട് ഓര്‍ക്കുമ്പോള്‍ മടി തോന്നില്ല. നടപ്പിനൊടുവില്‍ ലഭിക്കുന്ന വലിയ ഭാഗ്യവും കൂടി യാകുന്പോള്‍ യാത്ര ആവേശം പകര്‍ന്നിരുന്നു.

കടലമ്മയോടു വര്‍ത്തമാനം പറഞ്ഞു നടക്കാന്‍ ഒരു രസമുണ്ട്. എന്ത് ചോദിച്ചാലും കടലമ്മ ഒരേ ടോണിലാണ് മറുപടി പറയുക . ഒരിക്കല്‍ കണ്ണടച്ച് നടക്കുമ്പോള്‍ തിരയില്‍ പെട്ട് പോകേണ്ടതായിരുന്നു, കടലമ്മയാണ് പറഞ്ഞത്.: " കണ്ണ് തുറന്നു പിടിക്കു ഇമ്മാനുവേല്‍ " . ഭാഗ്യം , തിരയില്‍ പെട്ടില്ല, അല്ലായിരുന്നെകില്‍ ഇന്ന് കടലമ്മയുടെ കൊട്ടാരത്തിലായേനെ ജീവിതം.

യാത്രയുടെ ഒടുക്കം എത്തിച്ചേരുക ഒരു പള്ളി മുറ്റത്തായിരിക്കും, കടലിലേക്ക്‌ ദര്‍ശനമുള്ള പള്ളി. പള്ളിക്ക് ചുറ്റുമതിലില്ല. പള്ളിക്കടപ്പുറത്തെ തെങ്ങും ചുവട്ടില്‍ ഒരു ചീട്ടുകളി സംഘ മുണ്ട്, തനിക്കു വേണ്ടപ്പെട്ടയാള്‍ , ആ സംഘത്തില്‍ കാണും. ചാടി ക്കേറിച്ചെന്നു കാശു ചോദിച്ചാല്‍ ദ്വേഷ്യപ്പെടു മെന്നറിയാവുന്നതുകൊണ്ട് അതിനു മുതിരില്ല. ഒരു തെങ്ങിന്റെ തണലില്‍ , തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ തണലില്‍ കാത്തിരിക്കും, മണിക്കൂറുകളോളം . കൂടുകാരന് ഇംഗ്ളിഷില്‍ ' ഫ്രെണ്ട് ' എന്ന് വിളിക്കും, കാര്‍ത്തിയായനി ടീച്ചര്‍ പറഞ്ഞു തന്നതാണ്.

ഇമ്മാനുവേല്‍ തന്റെ കൂട്ടുകാരനോട് ചോദിച്ചു :
" ഫ്രെണ്ട് , നീ എത്ര നേരമായി ഇങ്ങനെ നില്കുന്നു, നിനക്ക് എങ്ങോട്ടും പോവണ്ടേ?. കടലമ്മയെ നോക്കി നില്‍ക്കുന്നത് നിനയ്ക്കു അത്ര ഇഷ്ടമാണോ ? എത്രതവണ നീ അസ്തമനം കണ്ടിട്ടുണ്ട് ? എന്നെ പ്പോലെ നിനയ്ക്കു ഇത്രയും നേരം ആരെയെങ്കിലും കാത്തു നില്‍ക്കേണ്ടി വന്നിട്ടുണ്ടോ ? അയാള്‍ എന്നെ കാണാന്‍ ഇങ്ങോട്ട് വരുമോ, അതോ ഞാന്‍ അങ്ങോട്ട്യു ചെല്ലണോ ? നീ മിണ്ടാതിരിക്കുമ്പോഴും എനിക്കറിയാം, നിനക്കെല്ലമറിയാമെന്നു . നിങ്ങള്‍ വൃക്ഷങ്ങള്‍ ത്രികാലജ്ഞാന മുള്ളവരല്ലെ, കിളികളെ പ്പോലെ, മഴയും ഇടിമിന്നലും ഭൂകമ്പവും നിങ്ങള്‍ക്കു മുന്‍കൂട്ടി അറിയാന്‍ കഴിയും, ഞാന്‍ ഒരു കഥയില്‍ വായിച്ചതാണ്. എനിക്ക് മനസ്സിലായി , ഇന്നു വെറും കയ്യോടെയാണ് മടക്കമെന്ന്. അതാണ്‌ നിന്റെ മുഖത്തെ ഈ നിരാശയ്ക്ക് കാരണം. നിന്റെ കണ്‍തടത്തിലെ നനവു കൊണ്ട് എന്റെ ദുഃഖം പങ്കിടുകയാണോ ? ഈ കടപ്പുറത്ത് നിന്നിട്ടു പോലും നിന്റെ ഓലകള്‍ തെല്ലും ഇളകാത്തതിന്റെ കാരണം എനിക്കു മനസ്സിലാകും . പ്രതീക്ഷയര്‍പ്പിച്ചു നില്‍ക്കുന്നവന് ഉണ്ടാകാന്‍ പോകുന്ന നിരാശ നീ കണ്മുമ്പില്‍ കാണുന്നു . നീ പലകുറി എന്നോട് പറഞ്ഞിട്ടുണ്ട് , ' ഇമ്മാനു വേല്‍ നീ എന്തിനു ഇങ്ങനെ കാത്തു നില്കുന്നു, നിനയ്ക്കു ഇന്നു ഒന്നും കിട്ടാന്‍ പോകുന്നില്ല, നീ പോയ്കോള് ' , നീ എന്നോട് സത്യമേ പറഞ്ഞിട്ടുള്ളൂ . "

" ഞാന്‍ നിന്റെ കാല്‍ച്ചുവട്ടില്‍ ചടഞ്ഞു കൂടി തലകുമ്പിട്ടിരിക്കും.എന്റെ വിരല്‍ നഖം നിന്റെ ശരീരത്തില്‍ മൃദുവായ് അമര്‍ത്തും, നിനയ്ക്കു നോവരുതല്ലോ. അതുകാണുമ്പോള്‍ നിനയ്ക്കു ഉള്ളില്‍ ചിരിയായിരിക്കും, എനിക്കറിയാം, നിന്റെ മേല്‍ പറ്റിയിരിക്കുന്ന പൂച്ചികളെ എടുത്തു ഞാന്‍ ദൂരെഎറിയും . ഒരിക്കല്‍ നീ പറഞ്ഞു, അല്ലെങ്കില്‍ എനിക്കങ്ങനെ തോന്നി, '
'ഈമ്മാനുവേല്‍ , എന്തിനാണു നീ അതിനെ എടുത്തുകളയുന്നത് ? അതും നിന്നെ പ്പോലെ എന്നോടു ചേര്‍ന്നു ഇരിക്കുന്നതല്ലേ? ' ഞാന്‍ അതിനെ തിരികെ വെച്ചതും അതു ചാടിക്കളഞ്ഞു. നിന്റെ ശരീരത്തില്‍ പറ്റിയിരുന്ന പൂപ്പലുകള്‍ ഞാന്‍ നഖമമര്‍ത്തി അടര്‍ത്തിക്കളഞ്ഞത് നിനയ്ക്കു വളരെ ഇഷ്ടമുള്ളതായ്‌ തോന്നി."

കാത്തിരുപ്പിനിടയില്‍ എപ്പോഴെങ്കിലും തലയുയര്‍ത്തി ഇമ്മാനുവേല്‍ ചീട്ടു കളി സംഘത്തെ നോക്കും സംഘമവിടെ ത്തന്നെയുണ്ടാകും. ഇമ്മാനുവേല്‍ ഫ്രെണ്ടിനോടു ചോദിച്ചു. " ഒത്തിരി തെങ്ങുകള്‍ ഇവിടെ ഉണ്ടായിട്ടും നിന്നോട് മാത്രം എനിക്കു ഇത്രയും ഇഷ്ടം തോന്നാന്‍ കാരണമെന്ത് ? അതിനു കൃത്യ മായ മറുപടി എനിക്കില്ലെങ്കിലും നിന്റെ ചുവട്ടില്‍ ഇരുന്നാല്‍ ചീട്ടു കളി സംഘത്തെ നന്നായ് കാണാം. അതു തന്നെ , മറ്റുള്ളവര്‍ക്ക് ഇല്ലാത്തൊരു സ്നേഹം എന്നോടു നിനക്കുണ്ടെന്നൊരു തോന്നല്‍ . ഞാന്‍ നിന്നെ കൂടക്കൂടെ നോക്കും, സാന്ത്വനിപ്പിക്കുന്നതായിരിക്കും അപ്പോള്‍ നിന്റെ നോട്ടം . ഞാന്‍ നിന്നോട് ഒരിക്കല്‍ ചോദിച്ചു, ' നീ മറ്റാരെയെങ്കിലും ഇങ്ങനെ സമധാനിപ്പിച്ചിട്ടുണ്ടോ ? ' അതിനു നീപറഞ്ഞ മറുപടി ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. നീ അന്നു പറഞ്ഞു: ' നിന്നെ പ്പോലെ വേറെ യാരും എന്റെ തണലില്‍ ഇത്ര നേരം ഇരുന്നിട്ടില്ല, നിന്നെ പ്പോലെ വേറെയാരും എന്റെവാര്‍ത്തമാനം ഇത്ര കേട്ടിട്ടില്ല, നിന്നെ പ്പോലെ വേറെ യാരും എന്നോടു ഇത്ര മധുരമായി സംസാരിച്ചിട്ടില്ല. എനിക്കു നടക്കാന്‍ കഴിയു മായിരുന്നെങ്കില്‍ ഞാന്‍ നിന്നോടൊപ്പം വരുമായിരുന്നു.'. എന്റെ ഉള്ളം കുളിര്‍പ്പിച്ച വാര്‍ത്തമാനമായിരുന്നു അത്‌, എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ. "

നേരം സന്ധ്യയാകാറായി , ഇമ്മാനുവേല്‍തലയുയര്‍ത്തി നോക്കി. ചീട്ടു കളി സംഘം പിരിഞ്ഞു പോയിരിക്കുന്നു താന്‍ കാണാന്‍ വന്നയാളും അപ്രത്യക്ഷനായി . തൊണ്ടയിലെ വെള്ളം വറ്റി വലിഞ്ഞു കണ്ണീരായി ഒഴുകി. ഫ്രെണ്ട് ഇമ്മാനുവേലിനോട് പറഞ്ഞു , " ഇമ്മാനു വേല്‍ , നീ കരയാതെ, കണ്ണു തുടയ്ക്കു, നിന്റെ കണ്ണീരില്‍ തൊട്ട വിരലുകള്‍ കൊണ്ടു എന്റെ മേത്തു സ്പര്‍ശിച്ചു കൊള്ളു. വെറും കയ്യോടെ മടങ്ങിപ്പോയി അമ്മയെ കാണുന്ന വിഷമമായിരിക്കും നിനയ്ക്ക്, സാരമില്ല, നിന്റെ അമ്മയ്ക്ക് കാര്യങ്ങള്‍ മനസിലാകും, നീ വലിയ ആളാകും, അന്നു വരണം എന്നെ കാണാന്‍ , ഞാന്‍ കാത്തിരിക്കും,ഈ തീരത്തു തന്നെ യുണ്ടാകും."

നൂറു കിലോമീറ്റര്‍ അകലെ നിന്നുള്ള ഇമ്മാനുവലിന്റെ ഈ യാത്ര ആ പഴയ സാന്ത്വനകാഴ്ചയിലേക്കാണ് . ഹോണ്ടസിറ്റിയിലാകുമ്പോള്‍ നൂറു കിലോമീറ്റര്‍ യാത്ര അത്രദുഷ്കരമല്ല. വെയില്‍ മങ്ങിയ നേരം, പള്ളിമുറ്റവും പരിസരവും മാറിപ്പോയിരിക്കുന്നു.പഴയ ചീട്ടുകളി സംഘമില്ല, നടവഴികള്‍ താറിട്ട റോഡുകളായി, പള്ളി സിമിത്തേരിയിലെ മണ്‍കുഴികള്‍ സിമെന്റ് വാള്‍ട്ടുകളായി. തനിക്കു സാന്ത്വനമേകിയ ഫ്രെണ്ടിനെ ഇമ്മാനുവേല്‍ അവിടെ എല്ലാം അന്വേഷിച്ചു. ഇല്ല സ്ഥലം മാറിയിട്ടില്ല . എവിടെ പ്പോയി തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ? കണ്ണില്‍ നനവു പടരുന്നതു പോലെ ഇമ്മാനുവേലിനു തോന്നി.

മാസങ്ങള്‍ക്കു മുമ്പുണ്ടായ സുനാമിയില്‍ കടലമ്മയുടെ കൊട്ടാരത്തിലേക്കു താമസം മാറിയ ഫ്രെണ്ടിനെക്കുറിച്ചു ഇമ്മാനുവേലിനോട് പറയാന്‍ മറ്റൊരു തൈത്തെങ്ങു പോലും ആ പരിസരത്തെങ്ങും ഇല്ലായിരുന്നു.

-കെ എ സോളമന്‍

Monday 28 November 2011

വഴിയോര മരച്ചീനി കൃഷിക്ക് യുവധാരയുടെ ജലധാര

പുന്നപ്ര: ദേശീയപാതയോരത്തെ മരച്ചീനി കൃഷിക്ക് വെള്ളമെത്തിക്കാന്‍ സന്നദ്ധസംഘടനയുടെ സഹായം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം അമ്പലപ്പുഴ ബ്ലോക്കില്‍ നടപ്പാക്കിയ പാതയോര മരച്ചീനികൃഷിക്ക് വെള്ളമെത്തിക്കുന്നതിനാണ് സന്നദ്ധസംഘടനയായ പുന്നപ്ര യുവധാര രംഗത്തിറങ്ങിയത്. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളായ സ്ത്രീകള്‍ നട്ടുവളര്‍ത്തിയ മരച്ചീനി കൃഷിക്ക് ഇതോടെ ജനകീയ പിന്തുണയാവുകയാണ്.

പുന്നപ്ര കപ്പക്കടയില്‍ ദേശീയപാതയ്ക്ക് പടിഞ്ഞാറുവശം മുതല്‍ പോളിടെക്‌നിക്കിന് മുന്‍വശംവരെയുള്ള ഭാഗത്തെ മരച്ചീനികൃഷിക്ക് വെള്ളമെത്തിക്കുന്ന ചുമതലാണ് യുവധാര പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. കൃഷസ്ഥലത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തോളം കുഴികള്‍ നിര്‍മിച്ച് പോളിത്തീന്‍ വിരിച്ചാണ് അതില്‍ വെള്ളം ശേഖരിക്കുന്നത്. ജോലി കഴിഞ്ഞ് എത്തുന്ന യുവധാര പ്രവര്‍ത്തകര്‍ വൈകീട്ട് കന്നാസുകളില്‍ വെള്ളം കൊണ്ടുവന്ന് കുഴികളില്‍ നിറയ്ക്കും.

Comment: മരച്ചീനികാടുകളും, വാഴത്തോപ്പുകളും  അപ്രത്യക്ഷമായതാണ്  യുവതിയുവാക്കള്‍ തങ്ങളുടെ താല്‍കാലിക ആവശ്യത്തിനു മാളുകളിലും മള്‍ടീപ്ളെക്സിലും  ചേക്കേറാന്‍ കാരണമെന്ന് ഒരു വിദ്വാന്റെ അഭിപ്രായമായി പത്രത്തില്‍ എഴുതി ക്കണ്ടു. പുന്നപ്ര കപ്പക്കടയില്‍ പാത യോരത്തു  മള്‍ടീപ്ളെക്സില്ലാത്തതിന്റെ കുറവ്  ഇതോടെപരിഹരിച്ചു.
-കെ എ സോളമന്‍

മുല്ലപ്പെരിയാറില്‍ രമ്യമായ പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു – മുഖ്യമന്ത്രി

കോഴിക്കോട്: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ രമ്യമായ പരിഹാരം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രശ്നത്തില്‍ കേരളത്തിന്റെ നിലപാട്‌ പ്രധാനമന്ത്രിയ്ക്ക്‌ ബോദ്ധ്യപ്പെട്ടിട്ടുണ്ട്‌. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ഇനിയും ദല്‍ഹിക്കു പോകുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.
999 വര്‍ഷത്തെ കരാര്‍ നിലനില്‍ക്കുന്ന ഡാമിന്റെ ബലത്തെകുറിച്ച്‌ ആശങ്കയുണ്ട്‌. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണു പ്രധാനം. മുല്ലപ്പെരിയാറിലെ ഭൂചലനം സംബന്ധിച്ച്‌ ഉന്നതാധികാര സമിതിക്കു വീണ്ടും റിപ്പോര്‍ട്ട്‌ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Comment: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍  പൊടുന്നനെ ജനത്തെ ഇളക്കി വിടേണ്ട കാര്യമെന്തെന്ന് രാഷ്ട്രീയ നേതൃത്വം ചിന്തിക്കണം. പുരച്ചി തലൈവിക്കു   ഡാമിന്റെ ഗുരുതരാവസ്ഥ മനസ്സിലാകില്ലെന്നുണ്ടോ  ? തമിഴ്  നാടിനു വെള്ളം നിഷേധിക്കില്ലെങ്കില്‍  അവര്‍ എന്തിനു പുതിയ ഡാമിന് എതിരുനില്കണം? ജനത്തെ തെരുവിലറക്കാതെ പ്രശനം    പരിഹരിക്കാന്‍ ശ്രമിക്കാതിരുന്നതു  രാഷ്ട്രീയ നേതൃത്വത്തിന്റെ കഴിവുകേട് .  പെട്ടെന്നു  പുതിയ ഡാം  നിര്‍മിക്കാന്‍ സാധ്യത കുറവായതിനാല്‍ , ജലനിരപ്പ് കുറച്ചു നിര്‍ത്തുകയാണ് ആവശ്യം വേണ്ടത്
ശാസ്ത്രജ്ഞന്‍മാര്‍ ഉറപ്പിക്കുന്ന പക്ഷം അപകട സാധ്യത കണക്കിലെടുത്തു ഡാം പൊളിച്ചു നീക്കണം. 30 ലക്ഷം ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല തമിഴ് നാടിന്റെ പച്ചക്കറി കൃഷി.
-കെ എ സോളമന്‍

Sunday 27 November 2011

മുല്ലപ്പെരിയാര്‍ : മന്ത്രിമാര്‍ നാളെ ദല്‍ഹിയിലെത്തും


തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തിര കേന്ദ്ര ഇടപെടല്‍ തേടി കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുടെ സംഘം നാളെ ദല്‍ഹിയിലെത്തും. പ്രദേശത്തെ ഭൂകമ്പ സാധ്യതകളെ കുറിച്ച് റൂര്‍ക്കി ഐ.ഐ.റ്റിയുടെ പഠന റിപ്പോര്‍ട്ട് കേരളം കേന്ദ്രത്തിന് കൈമാറും.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനപ്രകാരം ജലവിഭവ മന്ത്രി പി.ജെ ജോസഫും റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നാളെ ദല്‍ഹിയിലെത്തും. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, നിയമ സെക്രട്ടറി, മുല്ലപ്പെരിയാര്‍ സ്പെഷ്യല്‍ സെല്‍ അംഗങ്ങള്‍ എന്നിവരും കേന്ദ്ര മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

Comment: മുല്ലപ്പെരിയാര്‍ 'ഭൂകമ്പം ' 2008 -ല്‍ ഉണ്ടായപ്പോള്‍  നമ്മുടെ ദേശീയ പത്രങ്ങളില്‍  
വാര്‍ത്തകള്‍  പ്രസിദ്ധീകരിച്ചിരുന്നു. 'സേവ് മൈ കേരളം ' എന്നൊരു ബ്ളോഗ് തന്നെ ഒരു കൂട്ടര്‍ തുടങ്ങി. പിന്നീടുള്ള മൂന്നു വര്ഷം നമ്മുടെ മന്ത്രിമാരും  ചാനലുകളും  പ്രതികരണ മുന്‍ജഡ്ജിമാരും കൂട്ടഉറക്കത്തിലായിരുന്നു. ശാസ്ത്രജ്ഞന്‍മാര്‍ക്കും മിണ്ടാട്ടമില്ലായിരുന്നു. സുനാമിയില്‍ പെട്ടത് പോലെ എല്ലാംകൂടി ഇപ്പോള്‍ ഇളകിവശാകാന്‍ കാരണം പിറവം തെരഞ്ഞെടുപ്പോ ഡാം- 999 സിനിമയോ ?
-കെ എ സോളമന്‍

Saturday 26 November 2011

റാഗിംഗ്‌ തടഞ്ഞ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അക്രമിച്ചു

ഉഴവൂറ്‍: സെണ്റ്റ്‌.സ്റ്റീഫന്‍സ്‌ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ റാഗ്‌ ചെയ്യുന്നത്‌ തടഞ്ഞ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ പത്തംഗ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അക്രമിച്ചു മര്‍ദ്ദനത്തില്‍ പരിക്കേറ്റ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ജിത്തു തോമസിനെ കൂത്താട്ടുകുളം സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രേവശിപ്പിച്ചു. സംഭവത്തില്‍ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളായ സ്റ്റാലു തോമസ്‌, ആണ്റ്റോ എബ്രാഹം, നിധീഷ്‌ അഗസ്റ്റിന്‍ എന്നിവരെ കോളേജില്‍ നിന്നും അന്വേഷണ വിധേയമായി പ്രിന്‍സിപ്പാള്‍ സസ്പെന്‍ഡ്‌ ചെയ്തു. ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിനിയെ വരാന്തയില്‍ തടഞ്ഞു നിര്‍ത്തി പാട്ടുപാടിക്കാന്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ശ്രമത്തെയാണ്‌ ചോദ്യം ചെയ്തതെന്ന്‌ ജിത്തു പ്രിന്‍സിപ്പളിന്‌ നല്‍കിയ പരാതിയില്‍ പറയുന്നു.

Comment: ഭേദപ്പെട്ട  വിദ്യാര്‍ഥികള്‍ തിരിഞ്ഞു നോക്കാത്തതിനാല്‍ ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജുകളില്‍  ഇപ്പോള്‍ അട്ടിമറിക്കാരും നോക്കുകൂലിക്കാരുമാണ് അഡ്മിഷന്‍ നേടുന്നത്. റാഗിംഗ് കര്‍ശനമായി നിരോധിച്ച കാര്യം ഇവറ്റകളെ ബോധ്യപ്പെടുത്താന്‍ വല്യ  പ്രയാസമാണ്.
-കെ എ സോളമന്‍

ആരോഗ്യസര്‍വ്വകലാശാലയില്‍ കൂട്ടത്തോല്‍‌വി

തിരുവനന്തപുരം: ആരോഗ്യ സര്‍വ്വകലാശാല നടത്തിയ ഒന്നാംവര്‍ഷ ബി.ഡി.എസ് പരീക്ഷയില്‍ കൂട്ടത്തോല്‍‌വി. 36 ശതമാ‍നം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് എല്ലാ വിഷയങ്ങള്‍ക്കും ജയിച്ചത്. 50 ശതമാനത്തില്‍ താഴെ വിജയമുള്ള കോളേജുകളില്‍ സര്‍ക്കാര്‍ കോളേജുകളും ഉള്‍പ്പെടുന്നു.
22 കോളേജുകളില്‍ നിന്നായി 1069 വിദ്യാര്‍ത്ഥികളാണ് ഒന്നാം വര്‍ഷ ബി.ഡി.എസ് പരീക്ഷ എഴുതിയത്. നാല് വിഷയങ്ങളിലായി മൂന്ന് പരീക്ഷകളാണ് നടത്തിയത്. ഇന്ത്യന്‍ ദന്തല്‍ കൌണ്‍സിലിന്റെ നിയമപ്രകാരം ഒരു വിഷയത്തില്‍ പരാജയപ്പെടുന്ന വിദ്യാര്‍ത്ഥിക്ക് രണ്ടാം വര്‍ഷത്തേയ്ക്ക് യോഗ്യത ലഭിക്കും. അങ്ങനെ വരുമ്പോള്‍ രണ്ടാം വര്‍ഷത്തേയ്ക്ക് യോഗ്യത നേടിയത് 42 ശതമാനം വിദ്യാര്‍ത്ഥികള്‍. എന്നിട്ടും പകുതിയില്‍ കൂടുതല്‍ വിജയം ലഭിച്ചില്ല.

Comment: സെറ്റ് പരീക്ഷ നടത്തിപ്പുകാര്‍ ആരോഗ്യ സര്‍വകലാശാലയിലും കേറിപ്പറ്റിയോ ? ഇല്ലേ, പിന്നങ്ങനെ  ഈ  കൂട്ടത്തോല്‍വി ? സാരമില്ല ബി ഡി എസിന് തോറ്റവര്‍ കേടാകാത്ത പല്ലു പറിച്ചു കൊളളും.
-കെ എ സോളമന്‍

പിള്ള മൊബൈല്‍ സ്വിച് ഓഫ് ചെയ്തു - കഥ -കെ എ സോളമന്‍









ഉച്ചയുറക്കത്തിന്റെ പാതി വഴിയിലായിരുന്നു പ്രൊഫസ്സര്‍ കൃഷ്ണപിള്ള . എന്തോ ഓര്‍ത്തിട്ടെന്ന പോലെ പെട്ടെന്നെഴുന്നേറ്റു ചുറ്റും നോക്കി.
റിട്ടയേഡ് കോളജു പ്രൊഫസ്സര്‍ ആണ് പിള്ള. പ്രൊഫസ്സറന്നു കൃത്യ മായി പറഞ്ഞു കൂടാ, ലെക്ച്ചറര്‍ ആയാണ് പിരിഞ്ഞത് . സെലെക്ഷന്‍ ഗ്രേഡു ലെക്ച്ചറര്‍ . കോളജിന്റെ വരാന്തയില്‍ കേറി നിന്നവനൊക്കെ പ്രൊഫസ്സറന്നും പറഞ്ഞു നടക്കുന്നതു കൊണ്ട് അങ്ങനെ വിളിക്കുന്നന്നെയുള്ളൂ . പഠിപ്പിച്ചു നടന്ന കാലത്ത് കുട്ടികള്‍ വിളിച്ചത് 'പ്രൊഫസര്‍ ബ്ളാക്ക്' എന്നാണ്. സാറിന്റെ തൊലിയുടെ നിറത്തിന് പറ്റിയ വേറൊരു പേരില്ലെന്ന് ഒരു കുട്ടി പറഞ്ഞതായി ഒരിക്കല്‍ സാറാമ്മ ടീച്ചര്‍ പിള്ളയോട് നേരിട്ടു പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ 'ബ്ളാക്ക് ' സിനിമയ്ക്ക് തന്റെ കോളജിലെ വിദ്യാര്‍ഥികള്മായി ചാനല്‍സുന്ദരി ഒരു സിനിമ നടിയുമായി ചേര്‍ന് സംവാദം നടത്തിയാണ് പേര് കണ്ടു പിടിച്ചത്.

പ്രൊഫസ്സര്‍ പിള്ള മേശപ്പുറത്തിരുന്ന മൊബൈല്‍എടുത്തു ഞെക്കി നോക്കി. അത്യാവശ്യം പരിപാടികള്‍ മോബൈലിലാണ് സേവ് ചെയ്യുക. ഇരട്ട സിമ്മുള്ളതു കൊണ്ട് ഒത്തിരി വിവരങ്ങള്‍ സേവ് ചെയ്യാം. മൂത്ത മകളാണ് മൊബൈല്‍ സമ്മാനിച്ചത്‌. ജിഗബൈറ്റ് മെമ്മറിയെ ക്കുറിച്ച് അവളാണ് പറഞ്ഞു തന്നത്.
ഇന്ന് വൈകിട്ട് പരിപാടിമൂന്ന് . മൂന്നു കൂട്ടരും നോട്ടീസ് എത്തിച്ചു തരുകയും ഓര്‍മ്മപ്പെടുത്തല്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

കോളേജില്‍ ജോലിയുണ്ടായിരുന്ന കാലത്തി ഇത്രേം തിരക്കില്ലായിരുന്നു. അന്ന് തോന്നുമ്പോള്‍ പഠിപ്പിച്ചാല്‍ മതി യായിരുന്നു. പഠിപ്പിചില്ലേലും കുഴപ്പമില്ല. താന്‍ പഠിപ്പിച്ചിട്ടു കാര്യമില്ലെന്ന് പറഞ്ഞു നടക്കുന്ന ചില വിദ്യാര്‍ഥി വീരന്മാരുമുണ്ട്, കാശിനു കൊള്ളാത്ത ഉഴപ്പാന്‍മാരാണവര്‍ . താന്‍ പഠിപ്പിച്ചത് കൊണ്ടാണ് കെമിസ്ട്രി എന്താണെന്ന് വിവരമുള്ളകുട്ടികള്‍ മനസ്സിലാക്കിയത്. കെമിസ്ട്രി വര്‍ഷമായത്കൊണ്ട് മൂത്തസിനിമ നടന്‍ തൊട്ടു ഏതവനും ഇപ്പോള്‍ കെമിസ്ട്രിയെ ക്കുറിച്ചാണ് സംസാരം.

അത്യാവശ്യം സംഘടനാ പ്രവര്‍ത്തനം ഉണ്ടായിരുന്നത്കൊണ്ട് അന്ന് വലിയ ബോറടി തോന്നിയിരുന്നില്ല. സര്‍വീസ് കാര്യങ്ങളില്‍ ചുക്കേതു ചുണ്ണാന്പേത് എന്നറിയാത്ത സാറാമ്മ ടീച്ചറും സരസമ്മയുമൊക്കെ തന്റെ അടുത്താണ് ഇന്‍കംടാക്സ്‌ കാല്കുലെറ്റു ചെയ്യാന്‍ എത്തുന്നത്. കൃഷ്ണനെന്ന പേര് തനിക്കു യോജിക്കുമെന്നു ആക്ഷേപിച്ച പ്രൊഫസ്സര്‍ മാത്യുവിനു എതിരെ കിട്ടിയ അവസരങ്ങള്‍ താനും പാഴാക്കിയിട്ടില്ല . സെല്‍ഫ് ആപ്രൈസല്‍ -സ്വയം വിലയിരുത്തല്‍ - എത്ര പേര്‍ക്കാണ് താന്‍ എഴുതിക്കൊടുത്തത്. കൃഷ്ണ പിള്ള സാറില്ലായിരുന്നെങ്കില്‍ തങ്ങള്‍ക്കാര്‍ക്കും ഗ്രേഡു പ്രൊമോഷന്‍ കിട്ടില്ലായിരുന്നു വെന്നാണ് മറിയം ടീച്ചര്‍ യാത്രയയപ്പ് യോഗത്തില്‍ പ്രസംഗിച്ചത്.

സംഘടനാ പ്രവര്‍ത്തനത്തിന് അങ്ങനെ കുറച്ചധികം സമയം കളഞ്ഞിട്ടുണ്ട്. എങ്കില്‍ തന്നെ ഇന്നത്തെ തിരക്ക് അന്നില്ലായിരുന്നു. ഇന്ന് ഏതു യോഗത്തിനും താന്‍ തന്നെ വേണം അധ്യക്ഷനായി . " സാറ് അധ്യക്ഷനായില്ലെങ്കില്‍ പറ്റില്ല ", അഖിലേന്ത്യ പാര്‍ട്ടിയുടെ പഞ്ചായത്ത് നേതാവ് ഇന്നലെ വന്നു പറഞ്ഞതും അധ്യക്ഷനാകാനാണ്.

തന്റെ യുണിയന്റെ പാര്‍ട്ടിയുടെ സകല കോര്‍ണര്‍ യോഗങ്ങളിലും താനാണ് അധ്യക്ഷന്‍ . യോഗത്തില്‍ മുഴുവന്‍ സമയവും കുത്തിയിരിക്കുന്നതിലുപരി വല്യ കുഴപ്പം കൂടാതെ യോഗ നടപടി നിയന്ത്രിക്കുന്ന ആളെന്ന പേരുമുണ്ട്. ഹൈക്കോടതി വിധി വന്നതു എന്തു കൊണ്ടും നന്നായി . പെരുവഴിയില്‍ കുത്തിയിരുന്നു മുഴുവന്‍ സമയവും കാറ്റും പൊടിയും എല്‍ക്കേണ്ട. ഇപ്പോള്‍ ഏതെങ്കിലും ഹാളില്‍ കുത്തിയിരുന്നാല്‍ മതി. വഴിയോര മീറ്റിങ്ങുകള്‍ കഴിഞ്ഞു വന്നനാളുകളില്‍ രാത്രി ഉറങ്ങാന്‍ പറ്റില്ല, വല്ലാത്ത ശ്വാസം മുട്ടല്‍ .

ആദ്യ കാലങ്ങളില്‍ പ്രാസംഗികരെ സസൂക്ഷ്മം വീക്ഷിച്ചിരുന്നു . തന്റെ അഭിപ്രായം ഉപസംഹാരത്തില്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീടതിന്റെ ആവശ്യം തോന്നിയില്ല. മിക്ക പ്രാസംഗികരും വിളമ്പുന്ന വിവരക്കേടിനു മറുപടി പറയാനിരുന്നാല്‍ അതിനെ നേരം കാണു. പ്രസംഗിക്കുമ്പോള്‍ ചിലരുടെ തല പ്രവര്‍ത്തിക്കാറെയില്ല. വന്നുവന്നു ആര് എന്തു പ്രാസംഗിച്ചാലും ഇപ്പോള്‍ തന്നെ അശേഷം ബാധിക്കാറില്ല. ഐ എസ് ആര്‍ ഒ യുടെ ചന്ദ്രയാന്‍ സൂര്യന്‍ തട്ടി താഴെയിട്ടെന്നു ഒരു വിദ്വാന്‍ തട്ടിവിട്ടിട്ടും താന്‍ അനങ്ങിയില്ല. ജപ്പാനിലെ ഫുകിഷിമായില്‍ അമേരിക്ക ബോംബിട്ടതാണ് ആണവ നിലയം തകരാന്‍ കാരണമെന്ന് പ്രസംഗിച്ച ഒരുത്തനെ തല്ലാനോങ്ങിയവനെ പിടിച്ചു മാറ്റിയത് താനാണ്.

മൂന്നു യോഗങ്ങളാണ് ഇന്ന്. ആദ്യത്തേത് എലിപ്പനിക്കെതിരെ ബോധവല്കരണം. എയിഡ്സ് അവേര്‍ നെസ് കാമ്പയിന്‍ ആണ് രണ്ടാമത്തേത്. പാര്‍ടി സഖാക്കളിലെ കവികള്‍ കൂട്ടായി എഴുതിയ കവിതാ സമാഹാരത്തിന്റെ പ്രകാശന കര്‍മ്മമാണു ഒടുവില്‍ . മൂന്നു വിഷയങ്ങളും ചിരപരിചിതമായതു കൊണ്ട് തയ്യാറെടുപ്പ് വേണ്ട, പഴയ കുറിപ്പുകള്‍ തപ്പിയെടുത്തു വായിച്ചു നോക്കിയാല്‍ മതി. എലിപ്പനി ഭയാനകം, ചിക്കുന്‍ ഗുനിയ, ഡെങ്കി, പന്നി, ഇവയെല്ലാം സൂക്ഷിക്കണം എന്ന് വിളിച്ചു പറയാന്‍ എന്തിനു പ്രിപ്പറേഷന്‍ ? നമ്മുടെ ശരീരത്തില്‍ മുറിവുള്ള ഭാഗത്ത് എലി മൂത്രമൊഴിക്കാതെ നോക്കണം എന്നൊക്കെ തട്ടിവിട്ടാലും അച്ചടക്കമുള്ള ശ്രോതാക്കള്‍ കേട്ടുകൊണ്ടിരിക്കും. എയിഡ്സിനെ കുറിച്ച് പറയാനാണെങ്കില്‍ ഒടുക്കമില്ല.

ബെന്‍സന്‍ , ബെന്‍സി, ചിത്ര, ആരോഗ്യ മന്ത്രി, ആശുപത്രി തുടങ്ങി ഒട്ടേറെ മനുഷ്യരെയും, സ്ഥാപനങ്ങളെയും കുറിച്ച് പറയാം. ബ്ള ഡ്‌ ട്രന്സ്ഫുഷന്‍ സൂക്ഷിക്കണം , സുരക്ഷിത ലൈംഗികം വേണം ,അതല്ലെങ്കില്‍ പരിചയ മില്ലാത്തവരു മായി ലൈംഗിക ബന്ധം പാടില്ല എന്നൊക്കെ തട്ടി വിടാം. എയിഡ്സ് കന്ട്രോള്‍ പ്രോഗ്രാമിന്റെ ജില്ല കോര്‍ഡിനെറ്റരുടെ സഹനത്തിന്റെയും സാഹസത്തിന്റെയും കഥകള്‍ നിരത്താം, അങ്ങനെ എന്തൊക്കെ.
പുസ്തക പ്രകാശനം കൂടു കൃഷി പോലുള്ള സംരംഭാമാനെന്നു വിവരിക്കാം. പുസ്തകങ്ങള്‍ക്ക് മരണമില്ല- ഉപന്യാസം എഴുതി സമ്മാനം വാങ്ങിയിട്ടുള്ള ആളാണ് താന്‍ .
പിള്ള മൊബൈലില്‍ ഒന്നു കൂടി വിരലമര്‍ത്തി. സമയം നാലു മണി. ഇനി പോയാല്‍ ഒരു യോഗത്തിനും കൃത്യ സമയത്തു എത്തിച്ചേരില്ല . അല്ലെങ്കില്‍ ത്തന്നെ പോയിട്ടെന്തു പ്രയോജനം ? അഞ്ചു പൈസയുടെ നേട്ടമില്ല., പഞ്ചാര ഇടാത്ത ഒരു ചായ കിട്ടും . പഞ്ചസാര വേണ്ടെന്നു പറഞ്ഞിട്ടല്ല, അവരങ്ങനെയങ്ങ് തീരുമാനിക്കും. റിട്ടയര്‍ ചെയ്‌താല്‍ പിന്നെ മധുരം പാടില്ലെന്ന് കെ എസ്‌ ആറില്‍ എഴുതിയുട്ടണ്ടത്രേ!

പിള്ള മൊബൈല്‍ സ്വിച് ഓഫ് ചെയ്തു ദൂരെ മാറ്റി വെച്ചു, റേഡി യേഷന്‍ ! ഉഷ്ണം ജാസ്തി ആണെങ്കിലും പുതപ്പു തലകീഴു വലിച്ചുമൂടി, കണ്ണടച്ചു, സ്വസ്ഥമായി കിടന്നുറങ്ങി.

-കെ എ സോളമന്‍

Thursday 24 November 2011

ഹസാരെ ഭ്രാന്തനെന്ന്‌ സിപിഐ നേതാവ്‌







ന്യൂദല്‍ഹി: ഗാന്ധിയനായ അണ്ണാഹസാരെ ഭ്രാന്തന്‍ ആണെന്ന്‌ സിപിഐ നേതാവ്‌ ഗുരുദാസ്‌ ഗുപ്ത. ഹസാരയുടെ നാട്ടില്‍ മദ്യപന്മാരെ പരസ്യമായി ആക്ഷേപിക്കുന്നതാണ്‌ ഗുപ്തയെ പ്രകോപിതനാക്കിയത്‌.

“അദ്ദേഹത്തിന്‌ ഭ്രാന്താണ്‌, ഞാന്‍ മദ്യപിക്കാറില്ല. എന്നാല്‍ മദ്യപന്‍മാരോട്‌ ഇങ്ങനെയല്ല പെരുമാറേണ്ടത്‌. ഇത്‌ താലിബാന്‍ മാതൃകയിലുള്ള ശിക്ഷാ രീതിയാണെന്നും ഹസാരെ അദ്ദേഹത്തിന്റെ പ്രവര്‍ത്തികളില്‍നിന്നും വ്യതിചലിക്കുകയാണ്‌” ഗുപ്ത പറഞ്ഞു.

മദ്യപന്മാര്‍ക്കെതിരെ ഹസാരെയുടെ ഗ്രാമത്തില്‍ സ്വീകരിക്കുന്ന നടപടിയില്‍ പലര്‍ക്കും അമര്‍ഷമുണ്ട്‌. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. അത്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ റഷീദ്‌ അല്‍വി പറഞ്ഞു. അണ്ണാഹസാരെ ഒരു ഗാന്ധിയനാണ്‌ എന്നാല്‍ മദ്യപിക്കുന്നവര്‍ക്കുള്ള ശിക്ഷാനടപടി ഇതല്ലെന്ന്‌ ആര്‍ജെഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവ്‌ പറഞ്ഞു.

Comment: ഹസാരെ ശരിയായ വഴിക്കാണെന്ന് കരുതാം, ശത്രുക്കള്‍  കൂടുന്നുണ്ട്.
-കെ എ സോളമന്‍

യു.ജി.സി അധ്യാപകര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളം

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കോളജ് അധ്യാപകര്‍ക്ക് 2006 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ യു.ജി.സി സ്‌കെയിലില്‍ ശമ്പളം നല്‍കുന്നതിനുളള നിര്‍ദേശം കേന്ദ്ര ധനവകുപ്പിന്റെ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി കപില്‍ സിബല്‍ പറഞ്ഞു.

ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി കെ.വി. തോമസ് കപില്‍ സിബലുമായി ചര്‍ച്ച നടത്തിയിരുന്നു. നാലു വര്‍ഷത്തെ കുടിശിക കേന്ദ്രസര്‍ക്കാര്‍ നല്‍കും. 
 
Comment: അധ്യാപകര്‍  ബ്രാന്‍ഡ്‌ മാറ്റുമായിരിക്കും  .
കെ എ സോളമന്‍
 
 
 
 

Wednesday 23 November 2011

ഇന്ത്യന്‍ സൂചികകള്‍ ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

മുംബൈ: ഇന്ത്യന്‍ഓഹരി വിപണി കൂപ്പുകുത്തി. സെന്‍സെക്‌സ് ഉച്ചയ്ക്ക് 530.34 പോയന്റ് ഇടിഞ്ഞ് 15,535.08 എന്ന നിലയിലെത്തി. നിഫ്റ്റി 149.25 പോയന്റിന്റെ നഷ്ടവുമായി 4,663.10 ലെത്തി. ഇതോടെ ഇന്ത്യന്‍ സൂചികകള്‍ ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

Comment: രാഷ്ട്രീയക്കാരുടെ വാക്കു കേട്ടു ഷെയറിലും  മൂച്വല്‍ ഫണ്ടിലും നിക്ഷേപിച്ചവന്റെയൊക്കെ ആസനത്തില്‍ തീ പിടിച്ച മട്ടാണ് .
-കെ എ സോളമന്‍

Monday 21 November 2011

പച്ച മരതകക്കല്ല്














പുസ്തക പ്രകാശനം
ആദില എ കബീറിനു ആശംസകള്‍ !

പച്ച കുപ്പിവളകള്‍ അണിഞ്ഞ കൈയ്യാല്‍ 
ആര്‍ദ്രമാം കവിതകള്‍ എഴുതുന്ന ഗായികേ ,
ഉച്ചനീചത്വങ്ങള്‍ ഒടുങ്ങാന്‍ ഉതകട്ടെ
സ്വച്ഛന്ദമായ് ഒഴുകുന്ന നിന്‍ വാക്കുകള്‍

മുത്തുമണി പോലഴകാര്‍ന്ന ഹൃത്തിന്റെ
വശ്യ വിസ്മയ കാഴ്ചകള്‍ നല്കനായ്
പച്ച മരതകക്കല്ലു പോല്‍ തിളങ്ങട്ടെ
പച്ച മലയാള കവികളില്‍ ആദില.

കവിതയെ സ്നേഹിച്ച പെണ്‍കൊടി നിന്നുടെ
കവനങ്ങള്‍ ഒക്കെയും ഏറെ ഹൃദ്യം
അക്ഷര സുഗന്ധമായ്‌ അണയാ വിളക്കായ് നീ
തെളിയട്ടെ ഭാഷയില്‍ എന്നുമെന്നും

പച്ച മരതക കല്ലു പോല്‍ വിളങ്ങട്ടെ
അക്ഷര ഭൂമിയില്‍ ആദില എ കബീര്‍

-കെ എ സോളമന്‍

Sunday 20 November 2011

സാഹിത്യ സദസ്സും സ്വീകരണവും


ചേര്‍ത്തല: ചേര്‍ത്തല സംസ്‌കാര കലാസാഹിത്യ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യ സദസ്സും സ്വീകരണവും സംഘടിപ്പിച്ചു. പൂച്ചാക്കല്‍ ഷാഹുല്‍ സാഹിത്യസദസ്സ് ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാര്‍ഡ് നേടിയ എം.വിജയമ്മയെ അദ്ദേഹം ആദരിച്ചു. ചേര്‍ത്തല യുവര്‍ കോളേജില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്‌കാര പ്രസിഡന്റ് പി.വി.പി. ഒറ്റമശ്ശേരി അധ്യക്ഷത വഹിച്ചു. കെ.ഇ.തോമസ്, പ്രൊഫ. കെ.എ.സോളമന്‍ , വെട്ടയ്ക്കല്‍ മജീദ്, ഇ.ഖാലിദ് പുന്നപ്ര, എന്‍.എസ്.ലിജിമോള്‍ , വി.കെ.സുപ്രന്‍, എം.എ.എം.നജീബ്, ശക്തീശ്വരം പണിക്കര്‍, എസ്.പുരുഷോത്തമന്‍, കെ.വി.ജോസഫ്, വാരനാട് ബാനര്‍ജി, വി.കെ.ഷേണായി, കെ.വി.ക്ഷമ, എന്‍.ടി.ഓമന, ആന്റണി തൈവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

'ചങ്ങമ്പുഴയും ജന്മശതാബ്ദി ആഘോഷവും' എന്ന വിഷയം ഗൗതമന്‍ തുറവൂര്‍ അവതരിപ്പിച്ചു.

Comment: എല്ലാം സ്ഥിരം നാടകവേദിക്കാര്‍ തന്നെ
-കെ എ സോളമന്‍

സാഹിത്യം ജനങ്ങള്‍ക്ക് താത്‌പര്യമില്ലാത്ത വിഷയമായി മാറുന്നു -പ്രൊഫ. എം.കെ.സാനു


ചേര്‍ത്തല: ആര്‍ക്കും താത്പര്യമില്ലാത്ത വിഷയമായി സാഹിത്യം മാറുകയാണെന്നും സാഹിത്യത്തിന്റെ ജീവനുവേണ്ടി സ്വയംസമര്‍പ്പണങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പ്രൊഫ.എം.കെ.സാനു പറഞ്ഞു. ചേര്‍ത്തല സര്‍ഗത്തിന്റെ 11 ാമത് വാര്‍ഷികത്തോടനുബന്ധിച്ച് ചേര്‍ത്തല വുഡ്‌ലാന്‍ഡ്‌സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സര്‍ഗോത്സവ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തു പ്രയോജനംകിട്ടും എന്നുകണക്കുകൂട്ടി സാഹിത്യമേഖലയില്‍ എത്തിയാല്‍ വ്യക്തിക്കും സാഹിത്യമേഖലയ്ക്കും അതുകൊണ്ട് പ്രയോജനം ലഭിക്കുകയില്ല. മൗലികമായ സമര്‍പ്പണമാണ് സാഹിത്യത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ഗം പ്രസിഡന്റ് പ്രൊഫ.പി.കെ.മുരളി അധ്യക്ഷത വഹിച്ചു. പ്രൊഫ.ജോസ് കാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ദീപ പട്ടാമ്പി, വി.കെ.സുപ്രന്‍ ചേര്‍ത്തല, എന്‍.ടി.ഭദ്രന്‍, കെ.സി.രമേശന്‍, എസ്.പുരുഷോത്തമന്‍, വടുതല ഗോപാലന്‍ മാസ്റ്റര്‍, മുതുകുളം സോമനാഥ്, ഇ.കെ.തമ്പി, എന്‍.എഫ്.ജോസഫ്, പി.വി.സുരേഷ്ബാബു, പി.വി.ജയപ്പന്‍ നായര്‍, വാരനാട് ബാനര്‍ജി, എന്‍.എം.ശശി, ജയശ്രീ, എന്‍.ടി.ഓമന തുടങ്ങിയവര്‍ പങ്കെടുത്തു.

കഥയരങ്ങിലും കവിയരങ്ങിലും വിവിധഭാഗങ്ങളില്‍ നിന്ന് ഒത്തുകൂടിയവര്‍ സൃഷ്ടികള്‍ അവതരിപ്പിച്ചു.

Comment: ചുവപ്പു നിറത്തില്‍ പേരു കാണുന്നവര്‍ ആരെങ്കിലും ആ പരിസരത്തുണ്ടായിരുന്നുവെന്നു തെളിയിച്ചാല്‍  ഒരു ലക്ഷം രൂപ ഇനാം. തുക പോരെങ്കില്‍ കൂട്ടാം.
-കെ എ സോളമന്‍
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

കൊച്ചി: വിദേശനാണ്യ വിപണിയില്‍ രൂപയുടെ വില വീണ്ടുമിടിഞ്ഞു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 16 പൈസയുടെ ഇടിവുമായി 51.50 ലെത്തി. അതായത്, ഒരു ഡോളര്‍ വാങ്ങാന്‍ 51.50 രൂപ നല്‍കണം. ഇതോടെ 32 മാസത്തെ പുതിയ താഴ്ചയിലെത്തി രൂപ.


Comment: ഒരു  താങ്ങ് കൊടുത്താല്‍ മതി, കവളം പത്തി കൊണ്ട് .
-കെ എ സോളമന്‍

ഫോട്ടോ കാര്‍ട്ടൂണ്‍





ഉമ്മന്‍ ചാണ്ടിയോട് ബി എസ് ഇ കാള: " ഞാന്‍ പുറത്തോട്ടു നോക്കി നില്കുന്നതാണ് ഇവിടം പൊളിയാന്‍ കാരണമെന്ന് ചിലഎഭ്യന്മാര്‍ . താങ്കള്‍ കൂട്ടിനു  വന്നതു ആശ്വാസമായി."
-കെ എ സോളമന്‍