Thursday, 10 November 2011

ഐശ്വര്യയുടെ പ്രസവം: വാതുവെപ്പ് സജീവം



മുംബൈ: ബോളിവുഡ് താരം ഐശ്വര്യറായ് ബച്ചന്റ പ്രസവം സംബന്ധിച്ച വാര്‍ത്തകള്‍ അമിതപ്രാധാന്യത്തോടെ അവതരിപ്പിക്കുന്നതിന് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെങ്കിലും കോടികളുടെ വാതുവെപ്പാണ് ഇതിന്റെ പേരില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ട്. മുന്‍ മിസ് വേള്‍ഡ് കൂടിയായ ഐശ്വര്യറായും ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും പ്രസവത്തിനായി നവംബര്‍ 11 എന്ന തീയതി തിരഞ്ഞെടുത്തുവെന്ന വാര്‍ത്തയാണ് വാതുവെപ്പ് സജീവമാക്കിയത്.

11-11-11 എന്ന ദിവസം ഐശ്വര്യയ്ക്ക് കുഞ്ഞ് പിറക്കുമോ, അത് ആണോ പെണ്ണോ, സിസേറിയന്‍ ആകുമോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ മുന്നോട്ടുവെച്ചാണ് വാതുവെപ്പ് സംഘങ്ങള്‍ സജീവമായിരിക്കുന്നത്. ഏകദേശം 150 കോടി രൂപയുടെ ബിസിനസ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നുവെന്നാണ് മുംബൈയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ 


Comment: വാതുവെയ്പു സിസേറിയനു  വേണ്ടിയാണെങ്കില്‍  ആവാം, 39 - ആയാല്‍ അതെ പറ്റു.
-കെ എ സോളമന്‍

2 comments: