Thursday, 10 November 2011

11. 11. 11 -ഇന്ന് നൂറ്റാണ്ടിന്റെ ദിനം



ന്യൂഡല്‍ഹി: ഇരട്ട ഒന്നുകള്‍ നിരന്നു വരുന്ന അപൂര്‍വതയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് ലോകം. 2011-ലെ 11-ാം മാസത്തിലെ 11-ാം തീയിതിയാണിന്ന്. വെള്ളിയാഴ്ച 11 മണി 11 മിനിറ്റ് 11 സെക്കന്‍ഡിന് 12 ഒന്നുകള്‍ നിരന്നു നില്‍ക്കും -11. 11. 11. 11. 11. 11. നൂറ്റാണ്ടിലൊരിക്കല്‍ നടക്കുന്ന അപൂര്‍വ പ്രതിഭാസം. അതുകൊണ്ടു തന്നെ ഈ ദിനത്തെ നൂറ്റാണ്ടിന്റെ ദിനമെന്നാണ് വിളിക്കുന്നത്.

ഒന്ന് എന്ന അക്കം ഇത്തരത്തില്‍ ഇനി ആവര്‍ത്തിക്കണമെങ്കില്‍ 2111നവംബര്‍ 11 വരെ കാത്തിരിക്കണം. ഇതിന് മുമ്പ് ഇങ്ങനെ സംഭവിച്ചത് 1911 നവംബര്‍ 11നാണ്. ഈ നൂറ്റാണ്ട് 17-ാം തവണയാണ് അക്കക്കളിക്ക് സാക്ഷ്യം വഹിക്കുന്നത്.
Comment: എല്ലാ ദിനത്തിനും അതിന്റേതായ   അപൂര്‍വതയുണ്ട്.  2011 - ലെ 20 ഉപേക്ഷിച്ചു 11 മാത്രം പരിഗണിക്കുന്നതു തട്ടിപ്പ് . ഏതു ദിനവും അതിന്റേതായ സവിശേഷിത കൊണ്ടു വേറിട്ടു നില്‍ക്കുന്നു. 11 -11 -11 നെ സിസേറിയന്‍ ദിനമെന്നു വിശേഷിപ്പിക്കുന്നതില്‍ കുഴപ്പമില്ല. സിനിമാനടിയുടെ  സിസേറിയന്‍   ഈ ദിനത്തില്‍ നടക്കുമെന്നതിനാണല്ലോ  വാതുവെയ്പ്.
-കെ എ സോളമന്‍

2 comments: