Monday, 14 November 2011

ഇനി അവതരിപ്പിക്കാന്‍ കഥാപാത്രങ്ങളില്ലെന്ന് നടന്‍ ജഗതി ശ്രീകുമാര്‍






തിരുവനന്തപുരം: മകന്‍, അച്ഛന്‍, മുത്തച്ഛന്‍, പിച്ചക്കാരന്‍, മന്ത്രി, ഭടന്‍, രാജാവ് അങ്ങിനെ നൂറുകണക്കിന് കഥാപാത്രങ്ങള്‍. ഏതുതരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കണമെന്നതാണ് ശങ്ക. ഇനി അവതരിപ്പിക്കാന്‍ കഥാപാത്രങ്ങളില്ലെന്ന് നടന്‍ ജഗതി ശ്രീകുമാര്‍ .

ശ്രീപദ്മനാഭസ്വാമി ക്ഷേത്രജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ ഗരുഡ കലാസാംസ്‌കാരിക സമിതിയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്റെ ചെറുപ്പകാലത്ത് പ്രോത്സാഹനങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ പുതുതലമുറയ്ക്ക് സിനിമയില്‍ നല്ല പ്രോത്സാഹനം കിട്ടുന്നു. ഇന്ന് മലയാളസിനിമയില്‍ നായകന്മാരെയും നായികമാരെയും കൊണ്ട് നിറഞ്ഞിരിക്കുന്നു. പുതുമയുള്ള കഥയും സിനിമയും കുറവാണെന്നും ജഗതി ശ്രീകുമാര്‍ പറഞ്ഞു.


Comment: ഇനി അവതരിപ്പിക്കാന്‍ കഥാപാത്രങ്ങളില്ലെന്ന് പറയുന്നതു  ചുമ്മാ. പൂഞ്ഞാര്‍ രാജാവിന്റെ ഒരു റോളുണ്ട്‌. വായില്‍ തോന്നിയത് വിളിച്ചു കൂവുകയും, കൂവിയത് ആപ്പാകുമ്പോള്‍ മാപ്പു പറയുകയും ചെയ്യുന്ന ജോര്‍ജൊന്നാമന്‍  രാജാവ്,  മകളുടെ അമ്മായിഅപ്പനായിട്ട്‌ വരും.  എന്താ ആ റോളു ചെയ്തിട്ടുണ്ടോ ?
-കെ എ സോളമന്‍

2 comments:

  1. sir paranja role cheyyan jagathkku allaathe mattaarkkum sadhikkilla ennu thonnunnu. pinne pakshiyudeyum, kunjugaludeyum chithram manoharamayittundu.........

    ReplyDelete
  2. Thank you Mr Jayaraj
    -K A Solaman

    ReplyDelete