Monday 31 October 2011

ഡാനികയുമെത്തി; ജനസംഖ്യ 700 കോടിതികഞ്ഞു





ന്യൂഡല്‍ഹി: ലോകത്തിലെ ജനസംഖ്യ 700 കോടിയായി തികച്ചുകൊണ്ട് ഫിലിപ്പീന്‍സിലെ മനിലയില്‍ സെവന്‍ ബില്യണ്‍ ബേബി' പിറന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മനിലയിലെ ജോസ് ഫെബൈല ആസ്പത്രിയിലായിരുന്നു ഡാനിക മേ കാമാചോയുടെ ജനനം. ഡാനികയെ സന്ദര്‍ശിച്ച യുഎന്‍ പ്രതിനിധി കുഞ്ഞുകേക്കും സമ്മാനിച്ചതോടെ ലോകത്തിലെ പ്രതീകാത്മക 'സെവന്‍ ബില്യന്‍ത് ബേബി' മാരില്‍ ഒരാളായി യുഎന്നും അംഗീകരിച്ചു.
സാധ്യതാസിദ്ധാപ്രകാരമാണ് ഫിലിപ്പീന്‍സില്‍ ജനസഖ്യ 700 കോടി തികയ്ക്കുന്ന കുഞ്ഞ് പിറക്കുകയെന്ന് യു.എന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Comment: 
The prayers of the Christian clergies of Kerala have been heard. The seven billionth baby Danica May Camacho is born in Philippines. Possibly there will be special mass and prayers in churches when world countries celebrate the marking of world population hitting a record of 7 billion.

I often wonder about the counting of the babies born. As the total estimated birth per second is 4.17, how is it possible to say exactly Danica is the 7-billionth baby? And how could the birth count be done without a crystal controlled clock?
In fact there is no accurate account of total world population. No one is continually recording every single birth and death. It is only possible to make estimates based on various census figures and rates of growth in various countries. The figure seven billion is of net births minus deaths, and is based on estimates provided by the U.S. Census Bureau. They decide the seven billionth baby that is born in a highly sophisticated gynaec ward where pregnant women from Somalia, or Ethiopia or remote villages of India have no access.

The Philippines baby Danica May Camacho is a lucky child as our Astha, the one billionth baby of India.

K A Solaman

ബാലകൃഷ്ണപിള്ള പുറത്തേക്ക്‌





തിരുവനന്തപുരം: ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച മുന്‍മന്ത്രി ആര്‍ . ബാലകൃഷ്ണപിള്ളയെ ജയിലില്‍ നിന്ന് പ്രത്യേക ഇളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേരളപ്പിറവിയോടനുബന്ധിച്ച് വിട്ടയക്കപ്പെടുന്ന 138 തടവുകാരുടെ പട്ടികയിലാണ് ബാലകൃഷ്ണപിള്ളയുടെ പേരുള്ളത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സുപ്രീംകോടതി അഴിമതിക്കേസില്‍ ശിക്ഷിച്ച ഒരാള്‍ക്ക് ഇതാദ്യമായാണ് ഇത്തരമൊരു ഇളവ് ലഭിക്കുന്നത്.

ഒരു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പിള്ള ഇതുവരെ ജയിലില്‍ കഴിഞ്ഞത് 69 ദിവസം മാത്രമാണ്. അതിനിടെ 75 ദിവസത്തെ പരോളും അദ്ദേഹത്തിന് ലഭിച്ചു. പിന്നീട് ഒരു സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

Comment: പ്രതിപക്ഷത്തിന്  തൂങ്ങിമറിയാന്‍ പുതിയഏര്‍പ്പാടായി . പ്രതിപക്ഷാക്രമത്തില്‍ നിന്ന്  മകന്‍ പിള്ളയെ രക്ഷിക്കാന്‍ അച്ഛന്‍ പിള്ളയെ കൂടു തുറന്നുവിടുന്നതാണ്  എളുപ്പമെന്നു ഉമ്മന്‍ ചാണ്ടിക്കും   കൂട്ടര്‍ക്കും തോന്നി. ഒരു വര്‍ഷമെന്നത്  365 - നു പകരം  69 ദിവസമായി ചുരുക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍  ആലോചിക്കും.
-കെ എ സോളമന്‍

Saturday 29 October 2011

റാവണ്‍ റെക്കോഡ് തകര്‍ത്ത് മുന്നേറുന്നു: ഇറോസ് ഇന്റര്‍നാഷണല്‍




മുംബൈ: ബോളീവുഡ് താരം ഷാരൂഖ് ഖാന്റെ ബിഗ് ബജറ്റ് ചിത്രമായ റാ-വണ്‍ റെക്കോഡ് തകര്‍ത്ത് മുന്നേറുന്നു. റീലിസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സിനിമ ലാഭത്തിലാണെന്ന് പ്രൊഡക്ഷന്‍ കമ്പനിയായ ഇറോസ് ഇന്റര്‍നാഷണല്‍ പറയുന്നു. ദീപാവലി സീസണില്‍ ഇതു വരെ രേഖപ്പെടുത്തിയ ബോക്‌സ് ഓഫീസ് റെക്കോഡുകളെല്ലാം റാ-വണ്‍ പഴങ്കഥയാക്കിയതായാണ് ഇറോസ് അവകാശപ്പെടുന്നത്.


Comment: ഈറോസിന്റെ കണക്കല്ലേ, ആ റോസിന്റെ അല്ലല്ലോ ?ആ ലപ്പുഴ  റേബാന്‍ശാന്തി തിയറ്റെറി ലെ തിരക്കുവെച്ചു നോക്കിയാല്‍ പടം എട്ടു നിലയില്‍ പൊട്ടിയ മട്ടാണ്  . യന്ത്രത്തിന്റെ കഥ യല്ലാതെ ഇവന്മാര്‍ക്കൊന്നും മനുഷ്യന്റെ കഥയില്ലേ സിനിമയാക്കാന്‍ ?  ഷാരുഖ് ഖാന്റെയും സൂര്യയുടെയും സിക്സ് പാക്ക് കണ്ടാല്‍ ആര്‍നോള്‍ഡു ഷ്വാര്‍സ് നെഗ്ഗര്‍ നാണിച്ചുപോകും, ഏതാണ്ട് മണങ്ങുണങ്ങിയ മാതിരി.
-കെ എ സോളമന്‍

അഴിമതി വികസനത്തെ തകര്‍ക്കും: രാഷ്ട്രപതി


ന്യൂഡല്‍ഹി: കനത്ത അഴിമതി രാജ്യവികസനം ഇല്ലാതാക്കുമെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. അഴിമതി നിലവിലുള്ള നിയമസംവിധാനം തകര്‍ക്കുമെന്നും അവര്‍ പറഞ്ഞു. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന രണ്ട് ദിവസത്തെ ഗവര്‍ണര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. 28 ഗവര്‍ണര്‍മാരും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുള്ള ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

അഴിമതി മൂലം രാജ്യത്തെ സാമൂഹ്യ പുരോഗതി തടസ്സപ്പെടും. ഇത് തടയാന്‍ അഴിമതിക്കെതിരായ നിയമങ്ങള്‍ ശക്തമാക്കണം. ജനങ്ങള്‍ക്കിടയില്‍ അഴിമതിക്കെതിരെ ബോധവത്ക്കരണം നടത്തണം. ഭരണ സുതാര്യത ഉറപ്പ് വരുത്തണം. ഇക്കാര്യത്തില്‍ ഗവര്‍ണര്‍മാര്‍ അതീവശ്രദ്ധ ചെലുത്തണം.
Comment:  ഏവര്‍ക്കും അഴിമതിയെ ക്കുറിച്ചേ പറയാനുള്ളൂ , രാഷ്ട്രപതിക്കു പോലും . ഇതാരാണ് പിന്നെ നിയന്തിക്കേണ്ടത് ?
-കെ എ സോളമന്‍

പി.സി. ജോര്‍ജിനെതിരെ വനിതാ വാച്ച്‌ ആന്‍ഡ്‌ വാര്‍ഡ്‌ രജനി പരാതി നല്‍കും


തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി സംബന്ധിച്ച്‌ വിവാദം പരാമര്‍ശം നടത്തിയ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരെ വനിതാ വാച്ച്‌ ആന്‍ഡ്‌ വാര്‍ഡ്‌ രജനി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സ്‌പീക്കര്‍ ജി.കാര്‍ത്തികേയനും പരാതി നല്‍കും.
നിയമസഭയിലെ കയ്യാങ്കളി സംബന്ധിച്ച വിഷയത്തില്‍ പി.സി. ജോര്‍ജ്‌ ഉന്നയിച്ച പരാമര്‍ശങ്ങളില്‍ ദുസൂചനയുണ്ടെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടും. വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കാന്‍ നടപടിയാവശ്യപ്പെട്ടാണ് കത്ത്.

Comment: അതൊന്നും വേണ്ട രജനി. ആദ്യം എന്തെഴുതിക്കൊടുത്തു അതില്‍ ഉറച്ചു നില്‍ക്കുക.
-കെ എ സോളമന്‍

Thursday 27 October 2011

അഡ്വാനിയുടെ രഥയാത്ര കടന്നുപോകുന്ന വഴിയില്‍ ബോംബ്‌

മധുര: തമിഴ്‌നാട്ടിലെ മധുരയില്‍ ബി.ജെ.പി നേതാവ് എല്‍.കെ.അഡ്വാനിയുടെ രഥയാത്ര കടന്നുപോകുന്ന വഴിയില്‍ നിന്ന് പൈപ്പ് ബോംബ് കണ്ടെടുത്തു. തിരുപ്പറകുണ്ടത്തിനും മധുരയ്ക്കുമിടയില്‍ ആലങ്കാടി എന്ന സ്ഥലത്തെ ഒരു പാലത്തിനിടിയില്‍ നിന്നാണ് ബോംബ് കണ്ടെടുത്തത്.

പാലത്തിനിടയില്‍ ബോംബ് കണ്ടുവെന്ന് നാട്ടുകാര്‍ അറിയച്ചതിനെത്തുടര്‍ന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
 Comment
വഴിയില്‍ പാമ്പെന്നു  കേട്ടിട്ടുണ്ട്   , ബോംബിതാദ്യം . വല്ല ദീപാളി പടക്കവുമായിരിക്കും .
-കെ എ സോളമന്‍

Wednesday 26 October 2011

വി.എസിന്‍െറ മകനെതിരെ നടപടി


വി.എസിന്‍െറ മകനെതിരെ നടപടി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ മകന്‍  വി.എ. അരുണ്‍കുമാറിനെതിരെ നടപടി വരുന്നു. ഐ.എച്ച്.ആര്‍.ഡി അഡീഷണനല്‍ ഡയറക്ടറായ അരുണ്‍കുമാറിന്‍െറ കീഴില്‍ വരുന്ന മോഡല്‍ ഫിനിഷിങ് സ്കൂളിലെ ക്രമക്കേടുകളുടെ പേരിലാണ് നടപടി. അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും നടപടിയെടുക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് ശിപാര്‍ശ ചെയ്തു. ഫയല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. അഡീഷനല്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് സസ്പെന്‍ഡ് ചെയ്യുന്നതടക്കം ഉടന്‍ നടപടികളുണ്ടാകുമെന്നാണ് സൂചന. ധനകാര്യ വിഭാഗത്തിന്‍െറയും എ.ജിയുടെയും റിപ്പോര്‍ട്ടുകള്‍ അരുണ്‍കുമാറിനെതിരെയുണ്ട്.
Comment: വിഷമിക്കാനില്ല. മന്ത്രിസഭമാറുമ്പോള്‍ ഡബിള്‍  പ്രോമോഷനില്‍  തിരികെ  വരാം
-കെ  എ സോളമന്‍

എം.ടി.യും ഹരിഹരനും വീണ്ടും, ഭീമനായി മോഹന്‍ലാല്‍

പഴശ്ശിരാജയ്ക്കുശേഷം എം.ടി.യും ഹരിഹരനും ഒന്നിക്കുന്ന 'രണ്ടാമൂഴ'ത്തില്‍ ഭീമനായി മോഹന്‍ലാല്‍ എത്തുന്നു. മലയാളത്തിലെയും തമിഴിലെയും ഉള്‍പ്പെടെ വലിയൊരു താരനിര ഇതിലുണ്ടാകും. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം ജനവരിയില്‍ ആരംഭിക്കും.


Comment: സംഗതിയൊക്കെ കൊള്ളാം. ഭിമന്റെ റോള്‍ മോഹന്‍ലാലിനു  ചേരുമോ ഇല്ലയോ  എന്ന് ഡോ .സുകുമാര്‍ അഴിക്കോട്  പറയും  . ഒരു വടക്കന്‍ വീരഗാഥയിലും പഴശ്ശി രാജായിലും ചെയ്തതു പോലെ സിനിമ നടികളെ ഒറ്റമുണ്ടും മുലക്കച്ചയും അണിയിപ്പിച്ചു കൂടുതല്‍ തുള്ളിക്കരുത്. പഴയ മുലക്കച്ചകള്‍ തുണിയില്‍ കെട്ടി  വെച്ചിട്ടുണ്ടെങ്കില്‍ അവ കത്തിച്ചു കളഞ്ഞിട്ടു ശരീരം മറക്കുന്ന നല്ല വസ്ത്രങ്ങള്‍  വാങ്ങി  പാഞ്ചാലിയേയും  കൂട്ടരേംഉടുപ്പിക്കണം.  മനസ്സിലായോ  സംവിധായകാ  ?

-കെ എ സോളമന്‍

Tuesday 25 October 2011

സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പലിശ ഉയരും


ന്യൂഡല്‍ഹി: സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലെ നിക്ഷേപങ്ങള്‍ക്ക് പലിശ ഉയരും. ചൊവ്വാഴ്ചത്തെ പണ-വായ്പാ നയ അവലോകനത്തില്‍ എസ്ബി അക്കൗണ്ടിന്റെ പലിശ നിരക്കിലെ നിയന്ത്രണം റിസര്‍വ് ബാങ്ക് എടുത്തു കളഞ്ഞതോടെയാണിത്.

വായ്പാ പലിശ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ എസ്ബി നിക്ഷേപങ്ങള്‍ക്ക് ഇതോടെ ബാങ്കുകള്‍ നിരക്ക് നേരിയ തോതിലെങ്കിലും ഉയര്‍ത്തേണ്ടിവരും.

Comment: കുറച്ചു കാശുണ്ടായിരുന്നെങ്കില്‍ എസ്‌ ബി യില്‍ നിക്ഷേപിച്ചു പലിശവാങ്ങാമായിരുന്നു.

-കെ എ സോളമന്‍

Monday 24 October 2011

പൊതുമുതല്‍: നഷ്ടംവരുത്തിയ തുക കെട്ടിവച്ചാല്‍ മാത്രം ജാമ്യം


കൊച്ചി: പൊതുമുതല്‍ നശിപ്പിച്ച കേസുകളില്‍ ജാമ്യം ലഭിക്കാന്‍ നഷ്ടം വരുത്തിയ തുക കോടതിയില്‍ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ആവര്‍ത്തിച്ചു. മുന്‍ ഉത്തരവ് പുന:പരിശോധിക്കില്ലെന്നും കോടതി വ്യക്തമാക്കി. പൊതുമുതല്‍ നശിപ്പിക്കുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് വിധി.

Comment: നാടിന്റെ നന്മ ആഗ്രഹിക്കുന്ന ഏതൊരു പൌരനും അംഗീകരിക്കുന്ന വിധി.
-കെ എ സോളമന്‍

Sunday 23 October 2011

മമ്മൂട്ടി മകന്റെ വിവാഹത്തിന് ആന്‍റണിയെ ക്ഷണിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രി എ. കെ. ആന്‍റണിയെ നടന്‍ മമ്മൂട്ടി സന്ദര്‍ശിച്ചു. ഞായറാഴ്ച വൈകിട്ട് നാലിനാണ് ആന്‍റണിയുടെ ഡല്‍ഹിയിലെ ഔദ്യോഗികവസതിയിലേക്ക് മമ്മൂട്ടിയെത്തിയത്. തുടര്‍ന്ന് ഇരുപത് മിനിറ്റോളം കൂടിക്കാഴ്ച നടത്തിയാണ് മമ്മൂട്ടി പുറത്തിറങ്ങിയത്. ''ഡല്‍ഹിയിലെത്തിയതല്ലേ, നമ്മുടെ മന്ത്രിയല്ലേ... ഒന്നു കാണാമെന്നുവെച്ചു''- സന്ദര്‍ശനത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞു.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ദി കിങ് ആന്‍ഡ് കമ്മീഷണര്‍' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഡല്‍ഹിയിലെത്തിയതായിരുന്നു മമ്മൂട്ടി. മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ വിവാഹത്തിന് ആന്‍റണിയെ ക്ഷണിച്ചിട്ടാണ് മമ്മൂട്ടി മടങ്ങിയത്. ഡിസംബര്‍ 22നാണ് വിവാഹം. 


Comment:  മകന്റെ നിക്കാഹ്  പ്രമാണിച്ച്  'കൈരളിയും പാര്‍ട്ടിയും' കുറച്ചു നാളത്തേക്ക് പരണത്തു കേറ്റി . പ്രധാന്‍മന്ത്രിജിയെ ക്ഷണിച്ചില്ലേ ? നിക്കാഹിന്റന്നു പൊതുഅവധി പ്രഖ്യാപിക്കുമോ ?  ആന്റണിക്കിപ്പോ ഴും കൈലി മുണ്ടും കച്ചത്തോര്‍ത്തും തന്നെ !
-കെ എ സോളമന്‍




കൃഷ്ണും രാധയും: അരാജകത്വം സൃഷ്ടിക്കുന്ന അര്‍മാദം





സിനിമാ ചരിത്രത്തിലെ സംഭവമാവുകയാണ് സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും. കേരളത്തില്‍ മൂന്നു തിയറ്ററുകളില്‍ മാത്രം വെള്ളിയാഴ്ച റിലീസ് ചെയ്ത കൃഷ്ണനും രാധയും മലയാളികളുടെ പരമ്പരാഗതമായ കാഴ്ചാ, പ്രേക്ഷകസങ്കല്‍പ്പങ്ങളെ തകിടം മറിക്കുന്നു. എറണാകുളത്തെ കാനൂസിലും തൃശൂരിലെ ബിന്ദുവിലും ചെറുപ്പക്കാര്‍ അരാജകത്വത്തോളമെത്തുന്ന അര്‍മാദം നടത്തുകയാണ്.
സിനിമയിലെ ഗാനങ്ങള്‍ക്ക് യു ട്യൂബിലും മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും കമന്റായി കിട്ടിയ തെറിവിളികളുടെ ലൈവായ പെര്‍ഫോര്‍മന്‍സാണ് തിയറ്ററുകളില്‍ നടക്കുന്നത്. മിഥ്യാഭിമാനങ്ങളോ ഐ.ടിബിടി. ആകുലതകളോ മറന്ന് ഏലിയന്‍ സ്റ്റാറിന്റെ രക്തത്തിനായി പച്ചത്തെറിയുടെ അലര്‍ച്ചാപ്രവാഹം.

Comment: ചെറുപ്പക്കാര്‍ അര്‍മാദിക്കട്ടെ  . അതിരുകടന്നാല്‍ എ സി പി രാധാകൃഷ്ണ  പിള്ളയെ വിട്ടുനേരെയാക്കാം. കാലുപൊക്കി , കക്ഷം പൊക്കി, തുണിപൊക്കി നേതാക്കളുടെ നാട്ടില്‍ ,  പുതിയ  തെറികള്‍   ഉണ്ടാകുന്നതു    മോശപ്പെട്ട  കാര്യ മാണെന്ന് എങ്ങനെ പറയാന്‍ കഴിയും?
-കെ എ സോളമന്‍

ഗുജറാത്ത് കലാപത്തില്‍ മോഡിയ്ക്ക് പങ്കുണ്ട്: അമിക്കസ് ക്യൂറി


ന്യൂഡല്‍ഹി: ഗുജറാത്തില്‍ മുന്‍ കോണ്‍ഗ്രസ് എം.പി എഹ്‌സാന്‍ ജാഫ്രി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്ക്ക് പങ്കുള്ളതായി സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട്. മോഡിക്കെതിരായ അന്വേഷണം അവസാനിപ്പിക്കരുതെന്ന് അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തതായാണ് സൂചന. രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന റിപ്പോര്‍ട്ട് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. 2002ലെ കലാപത്തിനിടെയാണ് എഹ്‌സാന്‍ ജാഫ്രി കൊല്ലപ്പെട്ടത്.

മോഡിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ട്. മോഡിക്കെതിരെ കേസ് നിലനില്‍ക്കുന്നില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാടിനോട് കടുത്ത വിയോജിപ്പാണ് അമിക്കസ് ക്യൂറി പ്രകടിപ്പിക്കുന്നത്. സഞ്ജീവ് ഭട്ട് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ വിശദമായി ചോദ്യം ചെയ്താല്‍ നരേന്ദ്ര മോഡി നിരപരാധിയാണോ അല്ലയോ എന്ന കാര്യം വെളിപ്പെടുമെന്നും അമിക്കസ് ക്യൂറി നിര്‍ദേശിക്കുന്നു.
Comment: This is a bad bad news for Modi.
-K A Solaman

Saturday 22 October 2011

ഗദ്ദാഫിയുടെ മൃതദേഹം എന്തു ചെയ്യണമെന്ന് തര്‍ക്കം



ട്രിപ്പോളി: മുന്‍ ഏകാധിപതി കേണല്‍ മുഅമര്‍ ഗദ്ദാഫിയുടെ മൃതശരീരം മറവു ചെയ്യുന്നതു സംബന്ധിച്ച് ലിബിയയിലെ ഇടക്കാല സര്‍ക്കാറില്‍ അഭിപ്രായഭിന്നത. മൃതശരീരം എവിടെ, എങ്ങനെ അടക്കം ചെയ്യണമെന്ന തര്‍ക്കം തുടരുന്നതിനിടെ ഗദ്ദാഫിയുടെ വധവും വിവാദമുയര്‍ത്തുകയാണ്.

ഗദ്ദാഫി എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസഭ (യു.എന്‍.)യുടെ മനുഷ്യാവകാശ വിഭാഗം മേധാവി നവി പിള്ള ആവശ്യപ്പെട്ടു. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഗദ്ദാഫിയുടെ ഭാര്യമാരിലൊരാള്‍ ആവശ്യപ്പെട്ടതായി സിറിയന്‍ ടി.വി.യും റിപ്പോര്‍ട്ട് ചെയ്തു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലും ഇതേ ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.

Comment: 
മൃതദേഹം സാധാരണ ചെയ്യുന്നതു ചെയ്‌താല്‍ മതി.
-കെ  എ സോളമന്‍

എയര്‍ഇന്ത്യവിമാനത്തില്‍ യുവതി പ്രസവിച്ചു


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും കാനഡയിലെ ടൊറന്റോയിലേക്ക് പോയ എയര്‍ഇന്ത്യ വിമാനത്തില്‍ യുവതി പ്രസവിച്ചു. പുലര്‍ച്ചെ 3.30ന് കസാക്കിസ്താനുമുകളില്‍ 34000 അടി ഉയരത്തില്‍ പറക്കുമ്പോഴായിരുന്നു അമൃത്സറില്‍ നിന്നുള്ള കുല്‍ജിത് കൗറിന് പ്രസവ വേദന അനുഭവപ്പെട്ടത്.

വിമാനത്തിലുണ്ടായിരുന്ന വനിതാ ഡോക്ടറുടെ സഹായവും കുല്‍ജിത്ത് കൗറിന് ലഭിച്ചു. കുട്ടിയും അമ്മയും സുഖമായിരിക്കുന്നുവെന്ന് ഉറപ്പായതോടെ വിമാനം അടിയന്തരലാന്‍ഡിങ് നടത്തേണ്ടെന്ന് തീരുമാനിച്ച് പറക്കല്‍ തുടര്‍ന്നതായും അധികൃതര്‍ അറിയിച്ചു.

Comment: 'സുഖ പ്രസവത്തിനു എയര്‍ ഇന്ത്യ' -  ഇനിമുതല്‍ ഇതാണ് എയര്‍ ഇന്ത്യ യുടെ പരസ്യ വാചകം  .
-കെ  എ സോളമന്‍